For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

|

ഗര്‍ഭകാലത്തും പ്രസവശേഷവും സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും പല മാറ്റങ്ങളും വരാറുണ്ട്.

പ്രസവശേഷം ചില സ്ത്രീകള്‍ക്ക് ഡിപ്രഷന്‍ വരുന്നതും സാധാരണമാണ്. ഇതിന് കാരണങ്ങള്‍ പലതുണ്ട്. ചിലര്‍ക്ക് തടി കൂടുന്നതും ശരീരഭംഗി നഷ്ടപ്പെടുന്നതുമായിരിക്കും ഇതിന് കാരണം. മറ്റു ചിലര്‍ക്കാവട്ടെ, മുടി നഷ്ടപ്പെടുന്നതും.

ചിലര്‍ക്ക് പ്രസവശേഷം ഉറക്കം കുറഞ്ഞെന്നിരിക്കും. ഇതും ഡിപ്രഷന് കാരണമാകും.

കാരണമെന്തൊക്കെയായാലും ഇതിന് പരിഹാരം കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. ഇതിനുള്ള വഴികളെക്കുറിച്ച് അറിയൂ.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

കുഞ്ഞിന്റെ മുഖം കണ്ടാല്‍ ഏതു വിഷമങ്ങളും മാറുമെന്ന ചൊല്ല് വാസ്തവമാണ്. കുഞ്ഞിനൊപ്പം സമയം ചെലവഴിക്കുന്നതും കളിപ്പിക്കുന്നതും ഡിപ്രഷന്‍ മാറാനുള്ള ഒരു പ്രധാന വഴിയാണ്.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷം യോഗ ചെയ്യുന്നത് ഡിപ്രഷന്‍ മാറ്റാന്‍ മാത്രമല്ല, തടി കുറയ്ക്കാനും നല്ലതാണ്.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പഴയ വസ്ത്രങ്ങള്‍ പാകമാകാത്തത് അപൂര്‍വം പേരിലെങ്കിലും ഡിപ്രഷനുണ്ടാക്കാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പുതിയ വസ്ത്രം വാങ്ങിക്കുകയേ നിവൃത്തിയുള്ളൂ.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

ആരോഗ്യകരമായ ഭക്ഷണം ഡിപ്രഷന് പരിഹാരമാണ്. ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യം പ്രധാനം തന്നെയാണ്.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

ഗര്‍ഭകാലത്തും പ്രസവത്തോടനുബന്ധിച്ചും യാത്രകളും കൂട്ടുകെട്ടുകളും കുറയ്ക്കുന്നവരുണ്ടാകും. സൗഹൃദങ്ങള്‍ കാത്തു സൂക്ഷിക്കുക. അവര്‍ക്കൊപ്പം സമയം ചെലവഴിക്കുക. ഡിപ്രഷന്‍ മാറാനുള്ള ഒരു പ്രധാന വഴിയാണിത്.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പങ്കാളിയോടൊപ്പം സമയം ചെലവഴിയ്ക്കുക. ശാരീരികമായും മാനസികമായും ഇത് സന്തോഷം നല്‍കും.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

ഷോപ്പിംഗ് ഇഷ്ടമില്ലാത്ത സ്ത്രീകള്‍ കുറവായിരിക്കും. ഇത് ഇഷ്ടപ്പെടുന്നവര്‍ക്ക് ഡിപ്രഷന്‍ മാറാനുളള ഒരു വഴിയായി ഇത് സ്വീകരിക്കാം.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രകൃതിയിലേക്കിറങ്ങുക. കുഞ്ഞിനൊപ്പം കാറ്റും വെളിച്ചവും എല്ലാം കൊള്ളുന്നത് മനസിനെ സന്തോഷിപ്പിക്കും.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

മസാജ്, ബ്യൂട്ടി പാര്‍ലര്‍ സന്ദര്‍ശനം എന്നിങ്ങനെ ഇഷ്ടമുള്ള കാര്യങ്ങള്‍ ചെയ്യാം. ഡിപ്രഷന്‍ മാറാന്‍ ഇതും വഴി തന്നെ.

 പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

പ്രസവശേഷമുള്ള ഡിപ്രഷന്‍ മാറ്റാം

അണിഞ്ഞൊരുങ്ങാനും സൗന്ദര്യസംരക്ഷത്തിനും താല്‍പര്യമുള്ളവര്‍ക്ക് ഈ മാര്‍ഗവും സ്വീകരിക്കാം.

English summary

Pregnancy, Delivery, Depression, Body, Mother, Kid, Weight, Baby, പ്രസവം, ഗര്‍ഭം, ഡിപ്രഷന്‍, മുടി, ശരീരം, തടി, ഷോപ്പിംഗ്, സ്ത്രീ, അമ്മ, കുഞ്ഞ്

Postnatal depression is a chronic condition for most women. After childbirth, the body of a woman goes through a lot of trauma. You feel weak and exhausted as every ounce of energy has been drained from you. But there is also a constant pressure on your mind to lose postnatal weight. You want to get back to your original shape but have no energy to exercise.
 
 
Story first published: Tuesday, February 12, 2013, 12:48 [IST]
X
Desktop Bottom Promotion