Latest Updates
-
കൊൽക്കത്ത ദുരന്തത്തിന് പിന്നാലെ ജാഗ്രത; പൂജാ പന്തലുകളിൽ സുരക്ഷിതരായിരിക്കാൻ ഈ മുൻകരുതലുകൾ എടുക്കൂ -
ഒക്ടോബർ 18 നക്ഷത്രഫലം: ഇന്ന് ഭാഗ്യദിനം ആർക്കൊക്കെ? 27 നക്ഷത്രങ്ങളുടെ സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ഇന്നത്തെ രാശിഫലം 2026 ഒക്ടോബർ 18: 12 രാശിക്കാർക്കും ഭാഗ്യദിനം, അറിയാം ഇന്നത്തെ പഞ്ചാംഗവും ശുഭസമയങ്ങളും -
ഒക്ടോബർ 18-24: ഈ ആഴ്ച നിങ്ങളുടെ രാശിയിൽ ഭാഗ്യം തെളിയുമോ? അറിയാം സമ്പൂർണ്ണ വാരഫലം -
വിജയദശമിയിൽ സ്വർണം വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പണം നഷ്ടപ്പെടാം! -
തുലാം രാശിയില് ബുധാദിത്യ യോഗം: 12 രാശിക്കാര്ക്കും വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
മഴക്കാലത്ത് ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? അണുബാധ തടയാൻ ഈ മുൻകരുതലുകൾ നിർബന്ധം -
ആയുധപൂജ 2026: വാഹനപൂജയും വാസ്തുവും; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
ദസറ പൂജ: വീടിന്റെ എൻട്രൻസ് ഒരുക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; വാസ്തുവും സുരക്ഷയും പ്രധാനം -
വിദ്യാരംഭം: വീട്ടിൽ കുഞ്ഞിനെ എഴുത്തിനിരുത്തുമ്പോൾ ഈ വാസ്തു നിയമങ്ങൾ ശ്രദ്ധിക്കൂ, പഠനത്തിൽ മിടുക്കരാക്കാം!
ഡിപ്രഷന് മാറ്റാന് യോഗയും
ജീവിതത്തിന്റെ തിരക്കും വേഗവുമേറിയതോടെ ഡിപ്രഷന് പോലുള്ള പ്രശ്നങ്ങള് സര്വസാധാരണമായിക്കഴിഞ്ഞു. ഡിപ്രഷന് കൂടി ഒരിക്കലും ഇതില് നിന്നും മോചനം ലഭിക്കാത്തവരുമുണ്ട്.
ഡിപ്രഷന് ഡോക്ടര്മാര് സാധാരണ മരുന്നു നിര്ദേശിക്കാറുണ്ട്. എന്നാല് ഇത് എല്ലായ്പോഴും ഉപയോഗിക്കുന്നത് നല്ലതല്ല. ഇതിന് മറ്റു പല പാര്ശ്വഫലങ്ങളുമുണ്ട്.
ചില സാധാരണ അസുഖങ്ങള്ക്കുള്ള മരുന്നുകള് തന്നെ ഡിപ്രഷന് വരുത്തി വയ്ക്കുന്നവയുണ്ട്.

ഡിപ്രഷന് മാറാന് മരുന്നുകള്ക്ക് പുറമെ യോഗയ്ക്കും സഹായിക്കാനാകും. ഡിപ്രഷനുള്ള പരിഹാരമായി ചെയ്യാവുന്ന ചില യോഗാ പൊസിഷനുകളുണ്ട്.
ചൈല്ഡ് പോസ് എന്ന യോഗ പൊസിഷന് ഡിപ്രഷന് തടയാന് സഹായിക്കുന്ന ഒന്നാണ്. കുഞ്ഞ് അമ്മയുടെ വയറ്റില് കിടക്കുന്നതു പോലെയുള്ള പോസാണിത്. മുട്ടിലിലിരുന്ന് തല മുന്നോട്ടാക്കി മുട്ടിന്മേല് വയ്ക്കുക. കൈകള് തലയ്ക്കു മുന്പായി കൂട്ടിപ്പിടിയ്ക്കുകയോ നിലത്ത് ഇരുവശത്തുമായി വയ്ക്കുകയോ ചെയ്യാം.
വിപരീത കരാനി എന്നൊരു യോഗ പോസുണ്ട്. നിലത്ത് ചുവരിനടുത്ത് പുറംഭാഗമാക്കി കിടക്കുക. കാലുകള് ഉയര്ത്തി ചുവരിലേക്കു വയ്ക്കാം. ഇത് രക്തപ്രവാഹം വിപരീത ദിശയിലേക്കാവാനും റിലാക്സ് ചെയ്യാനും സഹായിക്കും.
തടാസന എന്നൊരു യോഗ പൊസിഷനുണ്ട്. നിവര്ന്നു നിന്ന് മുന്നിലേയ്ക്കു കുനിഞ്ഞ് കൈകള് നിലത്തു തൊടണം. ഇങ്ങനെ ചെയ്യുമ്പോള് മുഖം കാല്മുട്ടിനോട് അടുത്തു വരികയും വേണം. ഈ പൊസിഷന് ഉറക്കക്കുറവ് പോലുള്ള പ്രശ്നങ്ങള് പരിഹരിക്കാനും വളരെ നല്ലതാണ്.
ബിഡലാസന അഥവാ ക്യാറ്റ് പോസ് എന്നൊന്നുണ്ട്. പേരു പോലെത്തന്നെ പൂച്ചയുടെ പോലെ ഇരുന്നുള്ള യോഗ പോസാണിത്. ഇത് പലവിധ സ്റ്റെപ്പുകളുണ്ട്.
ശീര്ഷാസനം എന്ന യോഗ പോസും ഡിപ്രഷന് കുറയ്ക്കാന് സഹായിക്കുന്ന ഒന്നാണ്. നിലത്തു കിടന്ന് തലകുത്തി കാലുകള് മേല്പ്പോട്ടാക്കി വയ്ക്കുക. ഇങ്ങനെ ചെയ്യുമ്പോള് തലയില് നിന്നും രക്തപ്രവാഹം വര്ദ്ധിക്കും. ഉറക്ക സംബന്ധമായ ഇന്സോംമ്നിയ പോലുള്ള പ്രശ്നങ്ങള് പരിഹരിയ്ക്കാനും ഡിപ്രഷനുമുള്ള നല്ലൊരു പരിഹാരമാര്ഗമാണിത്.
Disclaimer: ഈ ലേഖനത്തില് പരാമര്ശിച്ചിരിക്കുന്ന വിവരങ്ങള് പൊതുവായ വിവരങ്ങള്ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല് അഭിപ്രായങ്ങളോ, രോഗനിര്ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications

