Latest Updates
-
ജൂലൈ 14 മുതൽ ഗുരു അസ്തമയം: സാമ്പത്തിക ഇടപാടുകളിൽ ശ്രദ്ധിക്കണം, ഈ രാശിക്കാർക്ക് കടുത്ത വെല്ലുവിളി! -
കർക്കടക സംക്രാന്തി 2026: സൂര്യന്റെ രാശിമാറ്റം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് സുവർണ്ണകാലം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
സർവാർത്ഥ സിദ്ധി യോഗം ഇന്ന്: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ നേട്ടം, ഈ സമയം പരമാവധി പ്രയോജനപ്പെടുത്തൂ! -
2026 ജൂലൈ 14: ചന്ദ്രൻ കർക്കടകത്തിലേക്ക്; ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിലിലും ധനത്തിലും വൻ നേട്ടം! -
ഇന്നത്തെ നക്ഷത്രഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026 ജൂലൈ 13: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യുപി-ബിഹാറിലെ യാത്രക്കാർ അണുബാധ തടയാൻ ഈ മുൻകരുതലുകൾ എടുക്കൂ -
മുംബൈയിൽ എലിപ്പനി ഭീഷണി: മഴവെള്ളത്തിൽ ഇറങ്ങുമ്പോൾ ജീവൻ രക്ഷിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ശുക്ര-കേതു സംയോഗം: ഈ രാശിക്കാർക്ക് സാമ്പത്തിക പ്രതിസന്ധി, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ആകാശത്ത് അപൂർവ്വ ചന്ദ്ര-മംഗള യോഗം: ഇന്ന് രാത്രി ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
ഹൃദയത്തെ സങ്കീര്‍ണമാക്കും 3 ഭക്ഷണങ്ങള്‍: ഫ്രിഡ്ജില്‍ സൂക്ഷിക്കും ഇവ ശ്രദ്ധിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇന്നത്തെ കാലത്ത് വളരെയധികം ശ്രദ്ധ വേണം. പ്രത്യേകിച്ച് ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ നാം വളരെ ശ്രദ്ധിക്കേണ്ട ഒരു സമയമാണ്. കാരണം ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ രോഗാവസ്ഥകള്‍ പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ വളരെ പെട്ടെന്നാണ് മാറ്റങ്ങള്‍ കൊണ്ട് വരുന്നത്. അത് പിന്നീട് ഗുരുതരമായ ഹൃദയ സംബന്ധമായ പ്രശ്നങ്ങളിലേക്ക് നമ്മളെ എത്തിക്കും. പലപ്പോഴും ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവ പൊതുവേ ആരോഗ്യകരമാണ് എന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍ അതുണ്ടാക്കുന്ന ചില ബുദ്ധിമുട്ടുകളും പലരും വിസ്മരിക്കുന്നു. എന്നാല്‍ സുരക്ഷിതമാണെന്ന് കരുതുന്ന ആരോഗ്യകരമായ ചില ഭക്ഷണങ്ങള്‍ അത്ര ആരോഗ്യകരമല്ലെന്നാണ് കാര്‍ഡിയോളജിസ്റ്റ് ഡോ. സഞ്ജയ് ഭോജ്രാജ് പറയുന്നത്.
നമ്മുടെ നിത്യ ജീവിതത്തിന്റെ ഭാഗമായ ചില ഭക്ഷണങ്ങള്‍ ആരോഗ്യത്തെ പ്രതിസന്ധിയിലേക്കും അനാരോഗ്യത്തിലേക്കും തള്ളി വിടുന്നു. ഇവ ആരോഗ്യകരമെന്ന് കരുതുമെങ്കിലും പലപ്പോഴും അത് എത്രത്തോളം ആരോഗ്യകരമാണ് എന്നത് രണ്ട് പ്രാവശ്യം ചിന്തിക്കേണ്ടതാണ്. നിരവധി വര്‍ഷത്തെ പ്രവര്‍ത്തന പരിചയമുള്ള ഡോ. ഡോ. സഞ്ജയ് ഭോജ്രാജ് ഇത്തരത്തില്‍ മൂന്ന് ഭക്ഷണങ്ങളെക്കുറിച്ച് നമുക്ക് മുന്നറിയിപ്പ് നല്‍കുകയാണ്. പലപ്പോഴും ആരോഗ്യകരമെന്ന് തെറ്റിദ്ധരിക്കുന്ന ചില ഭക്ഷണങ്ങളുണ്ട്, അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.

എന്തുകൊണ്ട് ശ്രദ്ധിക്കണം?
ആരോഗ്യമെന്ന് കരുതി നാം കഴിക്കുന്ന പല കാര്യങ്ങളും അനാരോഗ്യത്തിലേക്കാണ് എത്തുന്നത്. പലപ്പോഴും അത് അനാരോഗ്യമാണ് ഉണ്ടാക്കുന്നത് എന്ന കാര്യം പലര്‍ക്കും അറിയില്ല. ഇതറിയാതെ പലരും ട്രൈഗ്ലിസറൈഡുകളും മറ്റും പരിശോധിക്കുമ്പോള്‍ അളവ് വര്‍ദ്ധിക്കുന്നു. അത് മാത്രമല്ല പഞ്ചസാരയുടെ അളവും ശരീരത്തില്‍ കൂടുതലായിരിക്കും. കൂടാതെ ശരീരത്തില്‍ വീക്കം ഉണ്ടാവുകയും അത് എന്തുകൊണ്ടാണ് എന്ന് പലരും അത്ഭുതപ്പെടുന്നു. എന്നാല്‍ അതിന് പിന്നിലെ കാരണങ്ങളില്‍ പ്രധാനമായും നാം ആരോഗ്യകരമെന്ന് കരുതുന്ന ചില ഭക്ഷണങ്ങള്‍ കൂടിയുണ്ട്. അവ എന്തൊക്കെയെന്ന് നമുക്ക് നോക്കാം.
ഫ്ളേവേര്‍ഡ് യോഗര്‍ട്ട്
ആരോഗ്യത്തിന് ഗുണകരമെന്ന് കരുതി പലരും കഴിക്കുന്ന അല്ലെങ്കില്‍ ഭക്ഷണശീലത്തില്‍ ഉള്‍പ്പെടുത്തുന്ന ഒന്നാണ് ഇത്. എ്ന്നാല്‍ പ്രോട്ടീന്‍ വര്‍ദ്ധിപ്പിക്കും എന്നതിനോടൊപ്പം തന്നെ ശരീരത്തില്‍ പഞ്ചസാരയുടെ അളവും വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. പലപ്പോഴും ഒരു പ്രാവശ്യം കഴിക്കുമ്പോള്‍ തന്നെ അതില്‍ 20-25 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ട്. ആ സമയത്ത് അത് പ്രഭാതഭക്ഷണത്തിന് നിങ്ങള്‍ മധുര പലഹാരം കഴിക്കുന്നതിന് തുല്യമാണ് എന്നാണ് അദ്ദേഹം പറയുന്നത്. അത്രയധികം ശ്രദ്ധ ഈ കാര്യത്തില്‍ വേണം, കാരണം ഇന്നത്തെ കാലത്ത് പലരുടേയും ഫ്രിഡ്ജില്‍ സ്ഥിരസാന്നിധ്യമായിരിക്കും യോഗര്‍ട്ട്.

ബോട്ടില്‍ സ്മൂത്തികള്‍
കുപ്പിയിലാക്കിയ സ്മൂത്തികള്‍ അല്ലെങ്കില്‍ ഗ്രീന്‍ ജ്യൂസുകള്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇവ ജ്യൂസ് ആയി മാറുമ്പോള്‍ അത് പലപ്പോഴും അതിലെ നാരുകളെ പൂര്‍ണമായും നീക്കം ചെയ്യുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പറയുകയാണെങ്കില്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ പഞ്ചസാര കുടിക്കുകയാണ് ചെയ്യുന്നത്. പലരുടേയും ധാരണലേബലില് 'കോള്‍ഡ്-പ്രസ്സ്ഡ്' എന്ന് പറയുന്നത് ആരോഗ്യകരമാണ് എന്നതാണ്. എന്നാല്‍ ഇവയിലെ ഫ്രൂട്ട് ഷുഗര്‍ ഗ്ലൂക്കോസ് കോണ്സണ്ട്രേറ്റ് ആയി മാറുകയാണ് ചെയ്യുന്നത്. ഇത് വളരെ എളുപ്പത്തില്‍ നിങ്ങളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിപ്പിക്കുന്നു.
സാലഡ് ഡ്രെസ്സിംഗുകള്‍
കാണുമ്പോള്‍ ആരോഗ്യകരമെന്ന് കരുതി പലരും ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നു. പലപ്പോഴും ശുദ്ധീകരിച്ച വിത്ത് എണ്ണകള്‍, ചേര്‍ത്ത പഞ്ചസാര, സ്റ്റെബിലൈസറുകള്‍ എന്നിവ ഉപയോഗിച്ചാണ് തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവ ദിനവും ഉപയോഗിക്കുമ്പോള്‍ അത് പലപ്പോഴും നിങ്ങളില്‍ ശരീരത്തിലെ വീക്കം വര്‍ദ്ധിപ്പിക്കുന്നതിനും കാരണമാകുന്നു. അത് മാത്രമല്ല ഇത് ശരീരത്തില്‍ കലോറികള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ ഭക്ഷണങ്ങള്‍ എപ്പോഴും മോശമല്ല, എന്നാല്‍ ഇവ എല്ലാ ദിവസവും ഉപയോഗിക്കുമ്പോള്‍ അത് ആരോഗ്യ പ്രശ്നങ്ങളുണ്ടാക്കുന്നു. പലപ്പോഴും വീക്കം, പ്രമേഹം, ഉപാപചയ സമ്മര്‍ദ്ദം എന്നിവയിലേക്ക് എത്തിക്കുന്നു എന്നാണ് ഡോക്ടര്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പറയുന്നത്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications