Latest Updates
-
ഫ്രണ്ട്ഷിപ്പ് ഡേ സെൽഫികളിൽ തിളങ്ങാൻ ആഗ്രഹമുണ്ടോ? മഴയത്തും സുന്ദരിയായിരിക്കാൻ ഈ ടിപ്സ് പരീക്ഷിക്കൂ -
ബാത്ത്റൂമിൽ ഈ തെറ്റുകൾ വരുത്തുന്നുണ്ടോ? വീട്ടിലെ ഐശ്വര്യം നഷ്ടപ്പെടാൻ കാരണമാകും -
വീട്ടിൽ പണം വരണോ? അടുക്കളയിൽ ഇന്ന് രാത്രി ഈ ചെറിയ മാറ്റങ്ങൾ വരുത്തൂ -
പുതിയ മാസം തുടങ്ങുമ്പോൾ വീടിന്റെ ഉമ്മറത്ത് ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യം തേടിവരും! -
മഴക്കാലത്ത് ചർമ്മവും പാദങ്ങളും സുരക്ഷിതമാണോ? അണുബാധ ഒഴിവാക്കാൻ ഈ കാര്യങ്ങൾ മറക്കരുത് -
ഓഗസ്റ്റ് 2-ന് ചൊവ്വ മിഥുനം രാശിയിലേക്ക്: ആശയവിനിമയത്തിൽ വൻ മാറ്റം, ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം -
2026 ഓഗസ്റ്റ് 1: കരിയറിൽ വൻ നേട്ടത്തിന് ഈ സമയം നോക്കി തുടങ്ങാം, അഭിജിത്ത് മുഹൂർത്തം ഇങ്ങനെ പ്രയോജനപ്പെടുത്താം -
ഓഗസ്റ്റ് 1: ഈ 5 രാശിക്കാർക്ക് പ്രണയത്തിൽ വസന്തകാലം, പങ്കാളിയുമായുള്ള ബന്ധം ദൃഢമാക്കാൻ ഈ വഴികൾ നോക്കൂ -
ഓഗസ്റ്റ് 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, കരിയറിലും കുടുംബത്തിലും വൻ മാറ്റങ്ങൾ! -
ജൂലൈ 31 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ അറിയാം
മീനമാസം: അശ്വതി - രേവതി വരെ ദൗര്‍ഭാഗ്യത്തില്‍ വട്ടം ചുറ്റുന്ന നക്ഷത്രക്കാര്‍, പ്രശ്നങ്ങളൊഴിയാതെ ഇവര്‍
മീനമാസത്തിന് തുടക്കമിടുമ്പോള്‍ ചില നക്ഷത്രക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ അല്പം മോശം ഫലങ്ങള്‍ ഉണ്ടാവുന്നു. അത് ചിലപ്പോള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ പ്രതിസന്ധികള്‍ ആണ് കൊണ്ട് വരുന്നത്. സൂര്യന് മീനം രാശിയിലേക്ക് പ്രവേശിക്കുന്നത് മാര്‍ച്ച് 14-നാണ്. ഏപ്രില്‍ 13 വരെയാണ് മീന മാസം നിലനില്‍ക്കുന്നത്. പല വിധത്തിലുള്ള ഗ്രഹമാറ്റങ്ങളും ഈ മാസത്തില്‍ സംഭവിക്കും.
ശുക്രന് മീനം രാശിയില്‍ ആണ് ഈ സമയം സ്ഥിതി ചെയ്യുന്നത്. എന്നാല്‍ പിന്നീട് അത് മേടം രാശിയിലേക്ക് എത്തിക്കും. കുംഭത്തിലാണ് ബുധന്‍ സ്ഥിതി ചെയ്യുന്നത്. പിന്നീട് ഈ ഗ്രഹം മീനത്തിലേക്കും മാറുന്നു. അത് മാത്രമല്ല മീനത്തില്‍ ചൊവ്വയുടെ മൗഢ്യം അവസാനിക്കുകയും ചെയ്യും. വ്യാഴത്തിന്റെ നക്ഷത്രമാറ്റവും വളരെയധികം മാറ്റങ്ങള്‍ കൊണ്ട് വരുന്നതാണ്. ഈ ഗ്രഹനില പ്രകാരം നിര്‍ഭാഗ്യം കൊണ്ട് വരുന്ന നക്ഷത്രക്കാര്‍ ആരൊക്കെയെന്ന് നോക്കാം.

അശ്വതി
അശ്വതി നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ കലഹവും പ്രശ്നങ്ങളും അനുഭവപ്പെടുന്നു. കര്‍മ്മരംഗത്തെ പ്രശ്നങ്ങള്‍ നിങ്ങളില്‍ അനുഭവപ്പെടുന്ന സമയം കൂടിയാണ്. സാമ്പത്തിക പ്രശ്നങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ അനുഭവപ്പെടുന്ന സമയമാണ്. ജോലി സംബന്ധമായി പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. ആശുപത്രി വാസത്തിന് യോഗം കാണുന്നു. എങ്കിലും ഗുണദോഷ സമ്മിശ്രമായിരിക്കും ഫലങ്ങള്‍ എന്നതാണ് അശ്വതി നക്ഷത്രക്കാരുടെ മീനത്തിലെ ഫലം.
രോഹിണി
രോഹിണി നക്ഷത്രക്കാര്‍ക്ക് മീന മാസത്തില്‍ ധനനേട്ടങ്ങളുണ്ടാവും. എന്നാല്‍ അതനുസരിച്ച് തന്നെ ചിലവുകളും വര്‍ദ്ധിക്കുന്നു. പലപ്പോഴും ജോലിയില്‍ നിങ്ങള്‍ക്ക് പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങള്‍ നേരിടേണ്ടി വരുന്നു. മുന്‍കൂട്ടി നിശ്ചയിക്കപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനോ ആരംഭിക്കുന്നതിനോ താമസം നേരിടുന്നു. വീടുപണിയില്‍ തടസ്സം നേരിടുന്നതിനുള്ള യോഗം കാണുന്നു. കൂട്ടുകെട്ടുകള്‍ വളരെയധികം ശ്രദ്ധിക്കണം. അത് നിങ്ങളെ പ്രശ്നത്തിലേക്ക് എത്തിക്കും.
മകയിരം
മകയിരം നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ പ്രശ്നങ്ങള്‍ ഇരട്ടിയാവുന്നു. അത് കൂടാതെ പല കാര്യങ്ങളിലും ആശയക്കുഴപ്പം വര്‍ദ്ധിച്ച് കൊണ്ടേ ഇരിക്കം. തീരുമാനങ്ങള്‍ അല്പം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. വരുമാനം ഇരട്ടിയാവുമെങ്കിലും അതനുസരിച്ച് തന്നെ ചിലവുകളും വര്‍ദ്ധിക്കും. വാഹന ഉപയോഗത്തില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ആഢംബര ജീവിതം ഒഴിവാക്കുന്നതിന് ശ്രമിക്കണം. പ്രണയിക്കുന്നവര്‍ക്ക് പല വിധത്തിലുള്ള തടസ്സങ്ങള്‍ ഈ സമയം നേരിടേണ്ടി വരുന്നു. വൈകാരിക പ്രതികരണങ്ങള്‍ക്ക് മുതിരരുത്. അത് കൂടുതല്‍ ശ്രദ്ധിക്കണം.

തിരുവാതിര
തിരുവാതിര നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരും. പ്രതീക്ഷിക്കാത്ത പല പ്രശ്നങ്ങളും ഈ സമയം നിങ്ങള്‍ നേരിടേണ്ടി വരുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ ധാരാളം വെല്ലുവിളികള്‍ നേരിടേണ്ടി വരുന്ന അവസ്ഥയുണ്ടാവും. കുടുംബത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും നിങ്ങളെ തേടി എത്തും. ജീവിതത്തില്‍ എടുക്കുന്ന പ്രധാനപ്പെട്ട പല തീരുമാനങ്ങളും അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ കൊണ്ട് വരും.
പുണര്‍തം
പുണര്‍തം നക്ഷത്രക്കാര്‍ക്ക് മീനമാസത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. തെറ്റായ തീരുമാനങ്ങളാണ് പല കാര്യത്തിലും എടുക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. പ്രശ്നങ്ങളെ മറികടക്കുന്നതിന് കൂടുതല്‍ കഷ്ടപ്പെടേണ്ടി വരുന്നു. സമ്പത്ത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കും. കണ്ടകശനി നിലനില്‍ക്കുന്നതിനാല്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. എടുക്കുന്ന ഓരോ തീരുമാനങ്ങളും കൂടുതല്‍ ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം.
പൂയ്യം
പൂയ്യം നക്ഷത്രക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും ഈ സമയം ഉണ്ടാവും. പല വിധത്തിലുള്ള വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാവും. തൊഴില്‍ രംഗത്തുണ്ടാവുന്ന സമാധാനക്കേട് നിങ്ങളുടെ ജോലിയില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ജോലിയുടെ കാര്യത്തില്‍ ലഭിക്കുന്ന അവസരങ്ങള്‍ ഒന്നും തന്നെ ഒഴിവാക്കരുത്. അത് നിങ്ങളുടെ ജോലിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നു. കുടുംബത്തില്‍ പ്രശ്നങ്ങള്‍ നേരിടുന്നതിനുള്ള സാധ്യതയുണ്ട്. പ്രണയിക്കുന്നവര്‍ക്കും പല വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നു.



Click it and Unblock the Notifications