Latest Updates
-
അർദ്ധരാത്രിയിലെ ഫിഫ ആവേശം: ആരോഗ്യവും ഉറക്കവും കളയാതെ കളി ആസ്വദിക്കാൻ ഈ വഴികൾ പരീക്ഷിക്കൂ! -
സ്കന്ദഷഷ്ഠി 2026: മുരുകന്റെ അനുഗ്രഹം തേടാം, ഈ 5 രാശിക്കാർക്ക് വൻ സാമ്പത്തിക നേട്ടം! -
യോഗാ ദിനത്തിൽ പുറത്ത് യോഗ ചെയ്യുമ്പോൾ ചർമ്മം കരിഞ്ഞുപോകുമോ? ഈ മുൻകരുതലുകൾ നിർബന്ധം -
ഉത്തരേന്ത്യയിൽ കടുത്ത ഉഷ്ണതരംഗം: ഈ ലളിതമായ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും -
ഫാദേഴ്സ് ഡേ സ്പെഷ്യൽ: അച്ഛന്മാർക്ക് കരുത്തേകാൻ ദിവസവും 12 മിനിറ്റ് മതി; ആരോഗ്യകരമായ മാറ്റങ്ങൾക്കായി ഇതാ ചില ലളിതമായ വഴികൾ -
മഴക്കാലത്തെ കടുത്ത ഈർപ്പം ആർത്തവകാലത്ത് അസ്വസ്ഥതയുണ്ടാക്കുന്നുണ്ടോ? ഈ മുൻകരുതലുകൾ നിങ്ങളെ രക്ഷിക്കും! -
ചിങ്ങം രാശിയിലേക്ക് ചൊവ്വയുടെ പ്രവേശം: ഈ 5 രാശിക്കാർക്ക് ഇനി സുവർണ്ണകാലം, ഭാഗ്യം കൂടെയുണ്ടാകും! -
ബുധൻ കർക്കടകത്തിലേക്ക്: ജൂൺ 22 മുതൽ സാമ്പത്തിക ഇടപാടുകളിൽ ഈ തെറ്റുകൾ വരുത്തരുത് -
ജൂൺ 19: ഹർഷണ യോഗം മാറി വജ്ര യോഗം; ഈ രാശിക്കാർക്ക് ഇന്ന് നിർണ്ണായക സമയം, രാഹുകാലം ശ്രദ്ധിക്കൂ! -
ജൂൺ 19: സർവാർത്ഥ സിദ്ധി യോഗത്തിന്റെ കരുത്തിൽ ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം!
സൂര്യ - ചന്ദ്രന്മാര് സൃഷ്ടിക്കും വ്യതിപതരാജയോഗം: ഒന്നൊഴിയാതെ കഷ്ടപ്പാട് പടികയറും, കൈവെക്കുന്നതെല്ലാം ദോഷം
വ്യതിപതയോഗത്തെ പൊതുവേ മോശം ഫലങ്ങള്‍ മാത്രം നല്കുന്ന ഒരു ഫലമായാണ് കണക്കാക്കുന്നത്. അതിന്റെ കാരണം സൂര്യനും ചന്ദ്രനും നേര്‍വിപരീത സ്ഥാനങ്ങളില്‍ വരുമ്പോഴാണ് ഈ യോഗം രൂപപ്പെടുന്നത് എന്നതാണ്. പലപ്പോഴും ഈ സമയത്ത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്ന അവസ്ഥയുണ്ടാവുന്നു. സൂര്യനും ചന്ദ്രനും പരസ്പരം 180ഡിഗ്രി അകലത്തിലാണ് വ്യതിപതയോഗ സമയം സ്ഥിതി ചെയ്യുന്നത്. ഈ പ്രാവശ്യം വ്യതിപതയോഗം സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് ഹോളിക്ക് ശേഷമുള്ള സമയത്താണ്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്നത് ശ്രദ്ധേയമായ കാര്യമാണ്. പലപ്പോഴും ഒട്ടും പ്രതീക്ഷിക്കാത്ത അവസ്ഥയില്‍ അത് കൂടുതല്‍ അപകടകരമായ മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നത്.
ഇത് മൂന്ന് രാശിക്കാരില്‍ ധനനഷ്ടം, ബുദ്ധിമുട്ടുകള്‍, ആരോഗ്യ പ്രശ്നങ്ങള്‍, അസ്വസ്ഥതകള്‍, എന്നിവയെല്ലാം ഉണ്ടാക്കുന്നു. ഇത്തരം അവസ്ഥയില്‍ നിങ്ങളില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ഇതാകട്ടെ മൂന്ന് രാശിക്കാരിലാണ് ദോഷഫലങ്ങള്‍ നല്‍കുന്നത്. ഇത് ഏതൊക്കെ രാശിക്കാരിലാണ് ദോഷങ്ങള്‍ നല്‍കുന്നത്, എന്തൊക്കെ തരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടേണ്ടി വരുന്നത് എന്ന കാര്യത്തില്‍ നമുക്ക് നോക്കാവുന്നതാണ്. അതുകൊണ്ട് തന്നെ അതീവ ജാഗ്രത പാലിക്കേണ്ടി വരും എന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കൂ.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ യോഗം മാനസികമായി പല വിധത്തിലുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടി വരുന്നു. അത് കൂടാതെ ജോലി സ്ഥലത്ത് വെല്ലുവിളികള്‍ ഒന്നൊഴിയാതെ നേരിടേണ്ടി വരുന്നു. പലപ്പോഴും പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ ഈ സമയം നേരിടേണ്ടി വരുന്നു. തൊഴില്‍ സംബന്ധമായ പല പ്രശ്നങ്ങളും നിങ്ങളെ തേടി എത്തുന്നു. സാമ്പത്തിക സ്ഥിതി നിങ്ങള്‍ കരുതുന്നതിനേക്കാള്‍ പ്രശ്നങ്ങളിലേക്കാണ് എത്തിക്കുന്നതും. ഈ സമയത്ത് എടുക്കുന്ന തീരുമാനങ്ങളോ ബുദ്ധിമുട്ടുകളും അല്പം ശ്രദ്ധിച്ച് വേണം എടുക്കുന്നതിന്. കുടുംബത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും അനുഭവിക്കേണ്ടി വരുന്നു. അഹങ്കാരം ഒഴിവാക്കി കാര്യങ്ങള്‍ ചെയ്യുന്നതിന് ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം. കുടുംബ വഴക്കുകള്‍ക്ക് സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ വളരെയധികം ശ്രദ്ധിക്കണം. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സാധിക്കുന്നു. വാഹനം ഓടിക്കുമ്പോള്‍ വളരെയധികം ശ്രദ്ധ ആവശ്യമാണ്. കാര്യങ്ങളെല്ലാം തന്നെ ശ്രദ്ധിച്ച് കൈകാര്യം ചെയ്യണം.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് വ്യതിപത യോഗഫലത്തില്‍ വൈകാരിക അസ്ഥിരതയ്ക്കും അസംതൃപ്തിക്കും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് കഷ്ടപ്പെടേണ്ടി വരുന്നു. കുടുംബത്തില്‍ പ്രശ്നങ്ങളും പ്രതിസന്ധികളും ഒന്നൊഴിയാതെ നേരിടേണ്ടി വരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. കടം വാങ്ങുന്നതും കൊടുക്കുന്നതും അല്പം ശ്രദ്ധിക്കേണ്ടതാണ്. ശത്രുക്കള്‍ ശക്തരാക്കുന്നതാണ്. പല പദ്ധതികളും തടസ്സപ്പെടുന്നതിന് യോഗം കാണുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതുണ്ട്. സാമ്പത്തിക നഷ്ടങ്ങള്‍ വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം തേടി എത്തുന്നു. അത് കൂടാതെ രോഗാവസ്ഥകള്‍ ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ ജാഗ്രതയും മുന്‍കരുതലുകളും അല്പം ശ്രദ്ധിക്കണം. തര്‍ക്കങ്ങളില്‍ നിന്ന് പരമാവധി വിട്ടു നില്‍ക്കുന്നതിന് ശ്രദ്ധിക്കണം. രക്തസംബന്ധമായ അസുഖങ്ങള്‍ നിങ്ങളെ ബാധിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ ജാഗ്രതയും മുന്‍കരുതലുകളും പാലിക്കേണ്ടതാണ്. ധൈര്യത്തോടെ ആലോചിച്ച് വേണം കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് സൂരചന്ദ്രന്മാര് സൃഷ്ടിക്കുന്ന വ്യതിപതയോഗം പല വിധത്തിലുള്ള പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. മാനസിക പിരിമുറുക്കവും അസ്വസ്ഥതയും പ്രശ്നങ്ങളിലേക്ക് എത്തിക്കും. ജോലിസ്ഥലത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കേണ്ടി വരുന്നു. ശ്രദ്ധക്കുറവ് നിങ്ങളുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു. പ്രധാന തീരുമാനങ്ങള്‍ എടുക്കുന്നതിന് ശ്രദ്ധിക്കണം. കുംഭം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളെ തേടി എത്തുന്നു. ഏത് തീരുമാനം എടുക്കുന്നത് മാനസിക പിരിമുറുക്കം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. പ്രധാനപ്പെട്ട തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം ആലോചിക്കേണ്ടതാണ്. സുഹൃത്തുക്കള്‍ക്കൊപ്പവും സഹപ്രവര്‍ത്തകര്‍ക്കൊപ്പവും തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. കടം വാങ്ങുന്നതിന് മുന്‍പ് രണ്ട് വട്ടം ആലോചിക്കണം. സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി പലപ്പോഴും ആരോഗ്യ പ്രശ്നങ്ങള്‍ ഇരട്ടിയാവുകയും ചെയ്യുന്നു.



Click it and Unblock the Notifications