Latest Updates
-
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും -
ചന്ദ്രൻ തുലാം രാശിയിൽ: ഇന്നത്തെ ശുഭമുഹൂർത്തം നോക്കി കാര്യങ്ങൾ ചെയ്യാം, നേട്ടങ്ങൾ ഇരട്ടിയാക്കാം -
ഓഗസ്റ്റ് 18: രവിയോഗം ഉദിക്കുന്നു, ഈ 5 രാശിക്കാർക്ക് ഇനി ഭാഗ്യകാലം!
തടി കുറയ്ക്കാന്‍ രാവിലെ ഈ ശീലങ്ങള്‍ മാത്രം മതി: മറക്കാതെ ചെയ്യണം ഇതെല്ലാം
അമിതവണ്ണത്തെ കുറയ്ക്കുന്നതിന് വേണ്ടി പലരും പെടാപാടു പെടുന്ന ഈ സമയം അല്പം ശ്രദ്ധിക്കേണ്ടതാണ്. പലപ്പോഴും ആരോഗ്യത്തെ പ്രശ്നത്തിലേക്ക് എത്തിക്കുന്ന തരത്തിലേക്കാണ് നിങ്ങള്‍ എത്തുന്നത്. എന്നാല്‍ ആരോഗ്യകരമായ രീതിയില്‍ ചില കാര്യങ്ങള്‍ ചെയ്താല്‍ അത് അമിതവണ്ണത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നു. സ്ഥിരമായി രാവിലെയുള്ള ശീലങ്ങളാണ് അമിതവണ്ണത്തില്‍ നിന്ന് നിങ്ങളെ മോചിപ്പിക്കുന്നത്. പ്രഭാത ശീലങ്ങളില്‍ മാറ്റം വരുത്തുമ്പോള്‍ അത് പലപ്പോഴും നിങ്ങളുടെ ആരോഗ്യത്തെ തന്നെയാണ് മാറ്റി മറിയ്ക്കുന്നത്. നിങ്ങള്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ശരീരം നേടിയെടുക്കുന്നതിന് വേണ്ടി ഇക്കാര്യങ്ങള്‍ അല്പം ശ്രദ്ധിക്കാം.
വെറും നാല് മാസത്തിനുള്ളില്‍ 254 കിലോ വരെ ശരീരഭാരം കുറച്ച ഫിറ്റ്നസ് കോച്ച് അമാക്ക പറയുന്നത് ചില മാറ്റങ്ങള്‍ നമ്മുടെ ശീലങ്ങളില്‍ വരുത്തിയാല്‍ അത് ആരോഗ്യത്തെ മികച്ചതാക്കുന്നു. എന്ന് മാത്രമല്ല അതിന് നിങ്ങളെ സഹായിക്കുന്ന 5 പ്രഭാത ശീലങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം. തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് അമാക്ക ഇക്കാര്യങ്ങള്‍ പങ്കു വെച്ചത്.

രാവിലെയുള്ള പാനീയം
രാവിലെ തന്നെ കുടിക്കുന്ന പാനീയത്തിലൂടെ വേണം ആരോഗ്യം മികച്ചതാക്കുന്നതിന്. അതിനായി രാവിലെ തന്നെ ഹെല്ത്തിഡ്രിങ്ക് കുടിക്കാവുന്നതാണ്. ഇത് ശരീരത്തിലെ വിഷാംശത്തെ പുറന്തള്ളുന്നതിനും അത് വഴി ആരോഗ്യത്തെ മികച്ചതാക്കുന്നതിനും സഹായിക്കുന്നു. അത് മാത്രമല്ല ഇത് ശീലമാക്കുന്നത് വഴി ആരോഗ്യത്തിനും അമിതവണ്ണത്തിനും പരിഹാരം കാണുന്നതിന് സഹായിക്കും.
സ്ഥിരമായ വ്യായാമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ സ്ഥിരമായ വ്യായാമം വളരെ അനിവാര്യമാണ്. എന്നാല്‍ ഇത് രക്തയോട്ടം വര്‍ദ്ധിപ്പിക്കുകയും അത് വഴി ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് സഹായിക്കുന്നു എന്നതാണ് സത്യം. കൂടാതെ മെറ്റബോളിസം കൃത്യമാക്കുന്നതിനും ജദിവസം മുഴുവന്‍ ഊര്‍ജ്ജത്തോടെ മുന്നോട്ട് പോവുന്നതിനും സ്ഥിരമായ വ്യായാമം ശീലമാക്കുന്നത് വഴി സാധിക്കും.
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണം
പ്രഭാത ഭക്ഷണം എന്തുകൊണ്ടും ആരോഗ്യത്തിന് നല്ലതാണ്. ഇത് സ്ഥിരമായി കഴിക്കുന്നത് അമിതവണ്ണത്തെ ഇല്ലാതാക്കുന്നതിനും അത് വഴി ആരോഗ്യകരമായ മാറ്റങ്ങള്‍ക്കും സഹായിക്കും. മുട്ട, മുളപ്പിച്ച ധാന്യങ്ങള്‍, എ്ന്നിവയെല്ലാം സ്ഥിരമായി ബ്രേക്ക്ഫാസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഇതെല്ലാം തന്നെ ആരോഗ്യത്തെ മികച്ചതാക്കും എന്നതോടൊപ്പം തന്നെ പേശികളുടെ ആരോഗ്യം മികച്ചതാക്കുന്നതിനും സഹായിക്കും.
വെയില് കൊള്ളുക
രാവിലെയുള്ള വെയില് കൊള്ളുന്നത് ആരോഗ്യത്തിന് നല്ലതാണ്. സ്ഥിരമായി 15 മിനിറ്റെങ്കിലും വെയില് കൊള്ളുന്നതിന് ശ്രദ്ധിക്കണം. ഇത് ശരീരത്തിന് ആവശ്യമായ വൈറ്റമിന്‍ ഡി നല്കുന്നു. അത് മാത്രമല്ല കൊഴുപ്പിനെ ഇല്ലാതാക്കുന്നതാണ് എന്തുകൊണ്ടും ഈ മാര്‍ഗ്ഗം എന്ന കാര്യത്തില്‍ സംശയം വേണ്ട. സ്ഥിരമായി വെയില് കൊള്ളണം എന്നാണ് അമാക്ക പറയുന്നതും.

മെഡിറ്റേഷന്‍/ ധ്യാനം
മെഡിറ്റേഷന്‍ നടത്തുന്നത് ശാരീരികമായി മാത്രമല്ല മാനസികമായ ആരോഗ്യത്തിനും സഹായിക്കുന്നതാണ്. ഇത് സ്ഥിരമായി ചെയ്യുന്നത് വഴി നിങ്ങളുടെ മാനസിക സമ്മര്‍ദ്ദം ഇല്ലാതാവുകയും ശരീരത്തിന് നല്ല ഉറക്കം നിലനിര്‍ത്തുന്നതിനും സഹായിക്കും. അത് മാത്രമല്ല ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും അത് വഴി ശരീരഭാരം കുറയ്ക്കുന്നതിനും സഹായിക്കും. സ്ഥിരമായി അല്പം നേരം മെഡിറ്റേഷന്‍ വേണ്ടി മാറ്റി വെക്കൂ. ഇത് ആരോഗ്യത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications