Latest Updates
-
ചെന്നൈയിലെ കടുത്ത വെയിലും മഴയും: ചർമ്മവും മുടിയും സംരക്ഷിക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ -
ഓഗസ്റ്റ് മാസത്തിൽ വീട്ടിൽ ഐശ്വര്യം നിറയാൻ ചൂല് എവിടെ വെക്കണം? വാസ്തു പറയുന്ന ഈ രഹസ്യം അറിയൂ -
ഓഗസ്റ്റ് മാസം പണം വരാൻ ഈ വാസ്തു മാറ്റങ്ങൾ വരുത്തൂ; പഴ്സും ലോക്കറും ഇങ്ങനെ വെച്ചാൽ ഐശ്വര്യം കൂടും -
ഓഗസ്റ്റ് 1 മുതൽ കിടപ്പുമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; പോസിറ്റീവ് എനർജി നിറയട്ടെ! -
ഐടിആർ തിരക്കിൽ ചർമ്മം മങ്ങിയോ? സമ്മർദ്ദത്തിനിടയിലും തിളക്കം നിലനിർത്താൻ ഈ എളുപ്പവഴികൾ -
ഓഗസ്റ്റ് 1-ന് ശുക്രൻ കന്നി രാശിയിലേക്ക്: പ്രണയത്തേക്കാൾ പ്രായോഗികത, ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ -
ഗുരു ആദിത്യ യോഗം: ഈ രാശിക്കാർക്ക് കരിയറിൽ വൻ നേട്ടം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയാണ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്, ശുഭ മുഹൂർത്തങ്ങൾ അറിയാം -
2026 ജൂലൈ 31: ഈ 5 രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
ജൂലൈ 31: ചന്ദ്രന്റെ രാശിമാറ്റം; ഈ 7 നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യവും ഐശ്വര്യവും!
കരള്‍ എന്നെന്നും സുരക്ഷിതമായിരിക്കുന്നതിനും വിഷമുക്തമാക്കുന്നതിനും കഴിക്കണം ഈ ഭക്ഷണങ്ങള്‍
കരളിന്റെ ആരോഗ്യം എന്നത് വളരെയധികം ശ്രദ്ധിക്കേണ്ട ഒന്നാണ്. പലപ്പോഴും നിസ്സാരമെന്ന് കരുതി അവഗണിച്ച് വിടുന്ന പല ലക്ഷണങ്ങളുമാണ് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് എത്തിക്കുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ആരോഗ്യം പോലും പ്രശ്നത്തിലേക്കെത്തുന്ന അവസ്ഥയുണ്ടാവും. ശരീരത്തില്‍ ഏറ്റവും കൂടുതല്‍ ടോക്സിന് അടങ്ങിയിരിക്കുന്ന ഒന്നാണ് കരള്‍, കാരണം കരള്‍ പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ അത് ശാരീരിക പ്രവര്‍ത്തനങ്ങളെയെല്ലാം തന്നെ ബാധിക്കുന്നു. ഇത്തരം അവസ്ഥയില്‍ നാം അറിഞ്ഞിരിക്കേണ്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങളുണ്ട്. അതില്‍ പ്രധാനപ്പെട്ടതാണ് ഭക്ഷണം.
ഇത്തരം അവസ്ഥയില്‍ ഏതൊക്കെ ഭക്ഷണങ്ങളാണ് കരളിന് ആരോഗ്യവും കരുത്തും നല്‍കുന്നത് എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും നമ്മുടെ ആരോഗ്യത്തെ മൊത്തത്തില്‍ പ്രശ്നത്തിലേക്ക് എത്തിക്കുന്ന ഒന്നായും ഭക്ഷണത്തിന് മാറാന്‍ സാധിക്കും. എന്നാല്‍ കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനും കരള്‍ രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

കാപ്പി
കാപ്പി ഇത്തരത്തില്‍ കരളിലെ ആരോഗ്യ സംരക്ഷണത്തിന് സഹായിക്കുന്നതാണ്. എന്നാല്‍ മധുരം ചേര്‍ക്കാത്ത കാപ്പിയാണ് കുടിക്കേണ്ടത്. ഇത് കരളിലെ എന്‍സൈമുകളുടെ അളവ് കുറയ്ക്കുന്നു. അത് മാത്രമല്ല ഇതിലുള്ള ആന്റി ഓക്സിഡന്റുകളും പോളിഫെനോളുകളും കരളിലെ കോശങ്ങളെ സംരക്ഷിക്കുന്നതോടൊപ്പം കരളിനെ ബാധിക്കാവുന്ന പല രോഗാവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുകയും ചെയ്യുന്നു.
ബെറി
ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നതാണ് ബെറികള്‍. ഇത് നിങ്ങളില്‍ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി എന്നിവയില്‍ ധാരാളം നാരുകള്‍, പോളിഫെനോളുകള്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇത് കരളിന്റെ ആരോഗ്യത്തിന് മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട. ഓക്സിഡേറ്റീവ് സമ്മര്‍ദ്ദം കുറയ്ക്കുന്നതോടൊപ്പം തന്നെ കരളിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു ഇത്തരം ബെറികള്‍.
ഒലീവ് ഓയില്‍
ശുദ്ധമായ ഒലീവ് ഓയില്‍ ആരോഗ്യത്തെ വളരെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. അത് മാത്രമല്ല മോണോസാച്ചുറേറ്റഡ് കൊഴുപ്പുകളും അതുപോലെ തന്നെ പോളിഫെനോളുകളും ഇതില്‍ ധാരാളം ഉണ്ട്. കരളിലെ കൊഴുപ്പ് കുറയ്ക്കുന്നതിനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്നതാണ് ഒലീവ് ഓയില്‍ നല്കുന്ന ഗുണങ്ങള്‍.

നട്സ്
ആരോഗ്യ സംരക്ഷണത്തിന് നട്സ് വളരെയധികം സഹായിക്കും. ഇത് കരളിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മികച്ച മാറ്റങ്ങളാണ് നല്‍കുന്നത്. കൊഴുപ്പുകള്‍, നാരുകള്‍, ആന്റി ഓക്സിഡന്റുകള്‍ എന്നിവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. ദിനവും ഒരു പിടി നട്സ് കഴിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യം മികച്ചതാവുന്നു. ഇത് നിങ്ങളില്‍ ഫാറ്റി ലിവര്‍ സാധ്യതയെ കുറയ്ക്കുന്നതിനും സഹായിക്കും.
പച്ചക്കറികള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പച്ചക്കറികള്‍ എന്തുകൊണ്ടും നല്ലതാണ്. ഇതില്‍ തന്നെ ചീര, മുരിങ്ങ, ഇലക്കറികള്‍, തക്കാളി, കോളിഫ്ളവര്‍ എന്നിവയെല്ലാം കഴിക്കുന്നതിന് ശ്രദ്ധിക്കണം. ഇത് നിങ്ങളുടെ ആരോഗ്യത്തെ മികച്ചതാക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇന്‍സുലിന്‍ സെന്സിറ്റീവിറ്റി മെച്ചപ്പെടുത്തുന്ന കാര്യത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. എപ്പോഴും ഭക്ഷണത്തില്‍ പച്ചക്കറികള്‍ ഉള്‍പ്പെടുത്തുന്നതിന് ശ്രദ്ധിക്കണം.
പയര്‍വര്‍ഗ്ഗങ്ങള്‍
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ എന്തുകൊണ്ടും മികച്ചതാണ്. ഇതില്‍ നാരുകള്‍, പ്രോട്ടീന്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദഹനാരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ധാരാളം കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധത്തിനും പയര്‍ വര്‍ഗ്ഗങ്ങള്‍ സഹായിക്കുന്നു. ദഹനാരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും മികച്ചതാണ് ഈ പയര്‍ വര്‍ഗ്ഗങ്ങള്‍. ഇത് കരളിന്റെ ആരോഗ്യത്തെ മികച്ചതാക്കും എന്നതില്‍ സംശയം വേണ്ട.
ബീറ്റ്റൂട്ട്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് മികച്ചതാണ്. ഇതില്‍ ധാരാളം നാരുകള്‍, നൈട്രേറ്റുകള്‍., ബീറ്റലൈന്‍സ് എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ കരളിന്റെ പ്രവര്‍ത്തനത്തെ മികച്ചതാക്കുന്നതിനും കരളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദത്തെ പ്രതിരോധിക്കുന്നതിനും സഹായിക്കും. സ്ഥിരമായി ഭക്ഷണത്തില്‍ അല്പം ബീറ്റ്റൂട്ട് ഉള്‍പ്പെടുത്തുന്നത് മൊത്തത്തിലുള്ള ആരോഗ്യത്തെ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications