Latest Updates
-
ഭാദ്രപദ അമാവാസി 2026: തർപ്പണം നടത്തേണ്ട കൃത്യമായ സമയം ഇതാണ്, ശ്രദ്ധിക്കുക! -
ഗണേശ ചതുർത്ഥി: ബാങ്കുകൾക്ക് തുടർച്ചയായി അവധി; പണമിടപാടുകൾക്ക് മുൻകരുതൽ വേണം -
സെപ്റ്റംബർ 10 സിദ്ധയോഗം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും നേട്ടമുണ്ടാക്കാൻ ഇന്ന് ചെയ്യേണ്ടവ ഇവയാണ് -
വെയിൽ കടുക്കുന്നു! മേക്കപ്പ് കേടാകാതെ ചർമ്മത്തെ സംരക്ഷിക്കാൻ ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
വീട്ടിലെ പൂജാമുറിയിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം ഐശ്വര്യവും സമാധാനവും ഉറപ്പ് -
ഐഫോൺ 18 പ്രോയും മടക്കാവുന്ന ഡ്യുവോയും ഇന്ത്യയിൽ; ഞെട്ടിക്കുന്ന വിലയും ഫീച്ചറുകളും! -
ഗണേഷ് ചതുർത്ഥി: വീട്ടിൽ ഗണപതിയെ പ്രതിഷ്ഠിക്കുമ്പോൾ ഈ വാസ്തു മാറ്റങ്ങൾ വരുത്താൻ മറക്കരുത് -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർക്ക് ജാഗ്രതാ നിർദ്ദേശം! -
കേരളത്തിൽ മഴ മുന്നറിയിപ്പ്: ആലപ്പുഴയിലും എറണാകുളത്തും യെല്ലോ അലർട്ട്; യാത്രകളിൽ അതീവ ജാഗ്രത വേണം -
സെപ്റ്റംബർ 11: ചന്ദ്രദർശനം ഇന്ന്; ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും!
തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ഭക്ഷണം കുറച്ചതു കൊണ്ടു മാത്രം തടി കുറയ്ക്കാനാവില്ല. പട്ടിണി കിടന്ന് തടി കുറയ്ക്കാന്‍ ശ്രമിക്കുന്നത് പലപ്പോഴും ആരോഗ്യത്തിന് ദോഷം മാത്രമേ വരുത്തുകയുള്ളൂ. തടി കുറയ്ക്കണമെങ്കില്‍ പല കാര്യങ്ങളും ഒരുമിച്ചു കൊണ്ടുപോകണം.
തടി കുറയ്ക്കാന്‍ വേണ്ടി ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് അറിയൂ.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ആദ്യമായി തടി കുറയ്ക്കാനായി കൃത്യമായ ഒരു പ്ലാനുണ്ടാക്കി ഇതനുസരിച്ച് കാര്യങ്ങള്‍ ചെയ്യണം. ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒരു പ്ലാന്‍, ഇതില്‍ ഡയറ്റ്, വ്യായാമം, ഭക്ഷണം തുടങ്ങിയ എല്ലാ കാര്യങ്ങളും ഉള്‍പ്പെടുത്തുക.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ആവശ്യത്തിന് ഉറങ്ങേണ്ടത് അത്യാവശ്യം. ഏഴു മണിക്കൂറില്‍ കുറവുറങ്ങുന്നത് വിശപ്പു കൂട്ടുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. മാത്രമല്ല, ഇത് ശരീരത്തിലെ അപചയപ്രക്രിയ പതുക്കെയാക്കുകയും ചെയ്യും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
സ്നാക്സിന്റെ പേരില്‍ വറുത്തതും അനാരോഗ്യകരവുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക തന്നെ വേണം. ആരോഗ്യകരമായ സ്നാക്സിലേക്കു തിരിയുക.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
നിങ്ങള്‍ കഴിയ്ക്കുന്ന ഭക്ഷണത്തെ പറ്റി കൃത്യമായ കണക്കുണ്ടാകണം. ഭക്ഷണനിയന്ത്രണത്തിന് ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
കോള പോലുള്ള പാനീയങ്ങളില്‍ നിന്നും ധാരാളം കൊഴുപ്പു ശരീരത്തിലെത്തും. ഇവയിലെ പഞ്ചസാരയാണ് പ്രധാന വില്ലന്‍. കൊഴുപ്പു കൂടുകയും എന്നാല്‍ വിശപ്പു കുറയ്ക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഇതുണ്ടാക്കുന്നത്. ഇവ ഒഴിവാക്കുക.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ധാരാളം വെള്ളം കുടിയ്ക്കുന്ന ശീലമുണ്ടാക്കുക. ഇത് ആരോഗ്യത്തിനു മാത്രമല്ല, ശരീരത്തിലെ കൊഴുപ്പു കുറയാനും സഹായിക്കും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ഡയറ്റ് പ്ലാനില്‍ ഒരു ചീറ്റ് ഡെ ഉണ്ടാകുന്നത് നല്ലതാണ്. ഇടയ്ക്ക് വല്ലപ്പോഴും ഇഷ്ടമുള്ള സാധനങ്ങള്‍ കഴിയ്ക്കാം. ഇവയോടുള്ള ആര്‍ത്തി നിയന്ത്രിക്കാന്‍ ഇത് സഹായിക്കും. വല്ലാതെ വലിച്ചുവാരി കഴിയ്ക്കരുതെന്നു മാത്രം.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിവതും ഒഴിവാക്കുക. ഇവ കൊഴുപ്പു വര്‍ദ്ധിപ്പിക്കാനുള്ള ഒരു പ്രധാന കാരണമാണ്.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
വെയ്റ്റ് ലിഫ്റ്റിംഗ് തടി കുറയ്ക്കാനുള്ള മറ്റൊരു വഴിയാണ്. കഴിവതും ഭാരം എടുത്തുയര്‍ത്തുക. ഇത് അപചയപ്രക്രിയ വേഗത്തിലാക്കും. മസില് ഫൈബറുകള്ക്കു നല്ലതു തന്നെ.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
കൂട്ടുകാരോടു ചേര്‍ന്ന് തടി കുറയ്ക്കാനുള്ള ശ്രമം നടത്തുക. അല്ലെങ്കില്‍ കുടുംബാംഗങ്ങളുടെ സഹായം തേടുക. ആരെങ്കിലും ഇത്തരം കാര്യങ്ങളില്‍ പ്രോത്സാഹിപ്പിക്കാനുണ്ടെങ്കില്‍ കൂടുതല്‍ പ്രയത്നിക്കാനും തോന്നും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ഒരേ തരം വ്യായാമങ്ങള്‍ ചെയ്യാതെ പലതരം വ്യായാമങ്ങള്‍ മാറി മാറി ചെയ്യാന്‍ ശ്രമിക്കുക. ഗുണമുണ്ടാകും. കാര്‍ഡിയോ, ബെഞ്ച് പ്രസ്, പുഷ് അപ് തുടങ്ങിയവ ഒരുമിച്ച് ചെയ്യണം.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
വ്യായാമം ചെയ്യണമെങ്കില്‍ ജിം വേണമെന്നില്ല. ചെറിയ കാര്യങ്ങള്‍ കൊണ്ട് വീട്ടിലും ഇതു ചെയ്യാം. ഡമ്പെല്സിന് പകരം വെള്ളം നിറച്ച കുപ്പികള്‍ ഉപയോഗിക്കാം. ജമ്പ് റോപ് പോലുള്ള ചെറിയ സാധനങ്ങള്‍ വാങ്ങി വീട്ടില്‍ തന്നെ വ്യായാമം ചെയ്യാവുന്നതേയുള്ളൂ.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
വ്യായാമം ചെയ്യുമ്പോള്‍ ഇടയ്ക്കിടെ വിശ്രമിയ്ക്കുന്ന ശീലം കുറയ്ക്കുക. ഇത് അപചയപ്രക്രിയ പതുക്കെയാക്കും. വ്യായാമഗുണം ഇല്ലാതെയാക്കും

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
രണ്ടു മൂന്നുതരം വ്യായാമങ്ങള്‍ ഒരുമിച്ചു ചേര്‍ത്ത് ചെയ്യാന്‍ ശ്രമിക്കുക. ഇത് കൂടുതല്‍ ഗുണം നല്‍കും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ഇവയ്ക്ക് ഉപവാസമെടുക്കുന്നത് നല്ലത്. തടി കുറയ്ക്കാനും മസിലുകളെ സംരക്ഷിക്കാനും ഇത് സഹായിക്കും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
നല്ല കൊഴുപ്പ് തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ്. ബട്ടര്‍ ഫ്രൂട്ട്, നട്സ്, ഒലീവ് ഓയില്‍ എന്നിവ നല്ല കൊഴുപ്പിന്റെ ഉറവിടങ്ങളാണ്. ട്രാന്‍സ്ഫാറ്റ് ഒഴിവാക്കുകയും വേണം.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
പ്രോട്ടീന്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കൂടുതല്‍ കഴിയ്ക്കുക. ഇത് കൊഴുപ്പു കുറയ്ക്കാന്‍ മാത്രമല്ല, ശരീരത്തിലെ മസിലുകളെ സംരക്ഷിക്കാനും സഹായിക്കും.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ആവശ്യത്തിനുള്ള പ്രോട്ടീന്‍ ലഭിയ്ക്കാത്ത സന്ദര്‍ഭങ്ങളില്‍ പ്രോട്ടീന്‍ ഷേയ്ക്കുകള്‍ ഗുണം ചെയ്യും. നല്ലവ നോക്കി തെരഞ്ഞെടുക്കണമെന്നു മാത്രം.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
യോഗ, മെഡിറ്റേഷന്‍ തുടങ്ങിയവ അഭ്യസിക്കുക. ഇത് സ്ട്രസ്,ടെന്‍ഷന്‍ എന്നിവയില്‍ നിന്നും വിടുതല്‍ നല്‍കും. തടി വര്‍ദ്ധിപ്പിക്കാന്‍ ഇവയും കാരണം തന്നെ.

തടി കുറയ്ക്കാന്‍ 20 രഹസ്യങ്ങള്‍
ജിം മാത്രമല്ല, വീട്ടില്‍ ചെയ്യുന്ന ജോലികളും നല്ല വ്യായാമങ്ങള്‍ തന്നെ. അടിയ്ക്കുക, തുടയ്ക്കുക, ഗാര്‍ഡനിംഗ് എ്നിവയും തടി കുറയ്ക്കാന്‍ സഹായിക്കും.



Click it and Unblock the Notifications
