Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
ശനിയുടെ നക്ഷത്രത്തിലേക്ക് ചൊവ്വ: ഉത്രട്ടാതി നാളില്‍ സംഭവിക്കുന്ന മാറ്റം നിസ്സാരമല്ല, ഭാഗ്യം കടാക്ഷിക്കും രാശി
ചൊവ്വയുടെ നക്ഷത്രമാറ്റം വളരെയധികം പ്രധാനപ്പെട്ടതാണ്, കാരണം അത് നിങ്ങളുടെ ജീവിതത്തെ എത്രത്തോളം സ്വാധീനിക്കുന്നു എന്നത് ശ്രദ്ധേയമായ കാര്യം തന്നെയാണ്. പലപ്പോഴും ധൈര്യത്തിന്റേയും ശക്തിയുടേയും ഗ്രഹമായാണ് നാം ചൊവ്വയെ കണക്കാക്കുന്നത്. ചൊവ്വയുടെ ഈ മാറ്റം അതുകൊണ്ട് തന്നെ ജ്യോതിഷത്തില്‍ വളരെ നിര്‍ണായകമായ നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. ഏപ്രില്‍ 6-നാണ് ചൊവ്വ ഉത്രട്ടാതി നക്ഷത്രത്തിലേക്ക് മാറുന്നത്. ഈ നക്ഷത്രം പൊതുവേ ശനിയുടെ നക്ഷത്രമായാണ് അറിയപ്പെടുന്നത്. എന്നാല്‍ ഈ ഗ്രഹമാറ്റത്തില്‍ അ്ഞ്ച് രാശിക്കാര്‍ക്ക് അവരുടെ ജീവിതം മാറ്റത്തിലൂടെ സഞ്ചരിക്കുന്നു.
18 ദിവസത്തോളമാണ് ചൊവ്വ ഉത്രട്ടാതി നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നത്. അതിന് ശേഷമാണ് രേവതി നക്ഷത്രത്തിലേക്ക് മാറുന്നത്. ചൊവ്വയുടെ ഈ മാറ്റം നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം നേട്ടങ്ങള്‍ നല്കുന്ന ചില രാശിക്കാരുണ്ട്. ഭാഗ്യശാലികളാണ് എന്ന് മാത്രമല്ല ജീവിതത്തിലെ നേട്ടങ്ങളിലേക്ക് കൂടി വിരല്‍ ചൂണ്ടുന്ന മാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്. അവര്‍ ഏതൊക്കെ രാശിക്കാരാണ് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റം ശുഭകരമായ പല ഫലങ്ങളും നല്കുന്നു. തൊഴില്‍ സംബന്ധമായ നേട്ടങ്ങളിലേക്കാണ് നിങ്ങളെത്തുന്നത്. അത് കൂടാതെ എല്ലാ കാര്യത്തിലും മേലധികാരികളുടെ പൂര്‍ണ പിന്തുണ ലഭിക്കുന്നതിനും യോഗം കാണുന്നു. സൗഹൃദം മികച്ച രീതിയില്‍ മുന്നോട്ട് പോവുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട. ജോലി അന്വേഷിക്കുന്നവര്‍ക്ക് മികച്ച അവസരങ്ങള്‍ തേടി എത്തും. അത് കൂടാതെ ഏറെക്കാലമായി നിലനിന്നിരുന്ന പല ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കുന്നതിനും സാധിക്കുന്ന സമയമാണ്. ജോലിയില്‍ സ്ഥാനക്കയറ്റവും നേട്ടങ്ങളും തേടി എത്തും.
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ചൊവ്വയുടെ നക്ഷത്രമാറ്റത്തില് അനുകൂലമായ പല മാറ്റങ്ങളും തേടി എത്തുന്നു. അത് കൂടാതെ തൊഴില്‍ സംബന്ധമായ പല കാര്യങ്ങളും ഈ സമയം സംഭവിക്കും. ഉത്തരവാദിത്വങ്ങള്‍ കൃത്യമായി നടപ്പിലാക്കുന്നതിനും അത് വഴി സന്തോഷകരമായ മാറ്റങ്ങളിലേക്കും നിങ്ങളെത്തുന്നു. വരുമാനത്തില്‍ ഇരട്ടി നേട്ടം തേടി എത്തും. അനാവശ്യ ചിലവുകള്‍ കുറയ്ക്കുന്നത് വഴി സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നു. അത് മാത്രമല്ല ഇത് സാമ്പത്തിക സുരക്ഷിതത്വവും ഉറപ്പ് വരുത്തുന്നതിലേക്ക് നിങ്ങളെ എത്തിക്കും. ശത്രുക്കളെ തോല്‍പ്പിക്കുന്നതിനും ഈ സമയം ചൊവ്വ നിങ്ങളെ സഹായിക്കും.

ചിങ്ങം രാശി
ചിങ്ങം രാശിക്കാര്‍ക്ക് ഈ സമയം സാമ്പത്തികമായി മികച്ച നേട്ടങ്ങള്‍ തേടി എത്തും. പ്രണയിക്കുന്നവര്‍ക്ക് സ്നേഹവും സന്തോഷവും തേടി എത്തുന്ന സമയമാണ്. ദാമ്പത്യ ജീവിതത്തില്‍ സന്തോഷം തേടി എത്തുന്ന സമയം കൂടിയാണ്. ജീവിതത്തില്‍ സന്തോഷവും സമാധാനവും ഈ സമയം നിങ്ങള്‍ക്കുണ്ടാവുന്നു. നക്ഷത്രമാറ്റം സാമ്പത്തിക സ്ഥിതിയിലും നേട്ടങ്ങള്‍ കൊണ്ട് വരുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. ജോലിയില്‍ നിരവധി അവസരങ്ങള്‍ തേടി എത്തും. നിക്ഷേപങ്ങള്‍ എന്തുകൊണ്ടും നിങ്ങള്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്ന സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് ഈ സമയം നിരവധി ശുഭഫലങ്ങളാണ് കാത്തിരിക്കുന്നത്. വ്യക്തിത്വത്തില്‍ ശ്രദ്ധേയമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യ കാര്യത്തില്‍ പുരോഗതി തേടി എത്തുന്നതിന് സാധ്യതയുണ്ട്. ദിനചര്യകളിലെ മാറ്റം പോസിറ്റീവ് ഊര്‍ജ്ജത്തെ നിങ്ങളിലേക്ക് എത്തിക്കും. ആത്മവിശ്വാസം വളരെയധികം മികച്ച അവസരങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. അപകടങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയ്ക്കായി നിരവധി അവസരങ്ങള്‍ തേടി എത്തുന്നു. ആത്മവിശ്വാസത്തോടെ ഏത് കാര്യവും കൈകാര്യം ചെയ്യുന്നതിന് സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഉത്രട്ടാതി നക്ഷത്രത്തിലേക്കുള്ള മാറ്റം പല വിധത്തിലുള്ള അനുകൂല മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നത്. ബിസിനസ് സംബന്ധമായ മാറ്റങ്ങള്‍ നിങ്ങളില്‍ സാമ്പത്തിക ലാഭം കൊണ്ട് വരുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തുകുയം അതെല്ലാം നിങ്ങളില്‍ ജീവിത വിജയം കൊണ്ട് വരുകയും ചെയ്യുന്നു. എല്ലാ പ്രശ്നങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. പുതിയ അനുഭവങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തും. ദീര്‍ഘകാല ബന്ധങ്ങള്‍ മികച്ചതാവുന്നതിനുള്ള സാധ്യതയുണ്ട്. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും.



Click it and Unblock the Notifications
