Latest Updates
-
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം! -
12 വർഷത്തെ കാത്തിരിപ്പ്: വ്യാഴമാറ്റം നിങ്ങളുടെ ജീവിതത്തിൽ വരുത്തുന്ന അപ്രതീക്ഷിത മാറ്റങ്ങൾ എന്തൊക്കെ? -
ബുധൻ മിഥുനത്തിലേക്ക്: ഈ രാശിക്കാർക്ക് ഇനി സുവർണ്ണകാലം, കരിയറിലും സാമ്പത്തിക രംഗത്തും വൻ മാറ്റങ്ങൾ ഉറപ്പ്! -
2026 മെയ് 29: ഗ്രഹനില മാറുന്നു, രാജയോഗത്താൽ ഈ 3 രാശിക്കാർക്ക് ഇനി ധനമഴയും വൻ ഭാഗ്യവും! -
വെള്ളിയാഴ്ചത്തെ ഗ്രഹനില: സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും തേടി വരുന്നു; ഈ 4 രാശിക്കാർക്ക് ഇന്ന് സുവർണ്ണകാലം! -
കരിയറിൽ വൻ കുതിച്ചുചാട്ടം: 2026 മെയ് 29-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
രാശിഫലം 2026: സാമ്പത്തിക നേട്ടവും ഭാഗ്യവും തേടിയെത്തുന്ന രാശിക്കാർ ഇവർ; ഇന്നത്തെ ശുഭസമയങ്ങൾ അറിയാം -
കഠിനമായ ചൂടിൽ വയറിലെ കൊഴുപ്പ് കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ തെറ്റുകൾ വരുത്തിയാൽ പണി പാളും!
മീനം 1 പുലരുന്നത് തന്നെ രാജയോഗത്തോടെ: അശ്വതി - രേവതി വരെ 27 നാളിനും മീനമാസം സമ്പൂര്‍ണ നാള്‍ഫലം
മീന മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ പല കാര്യങ്ങളെക്കുറിച്ചും നാം അറിഞ്ഞിരിക്കേണ്ടതായുണ്ട്. മാര്‍ച്ച് 15-നാണ് മീനം 1 വരുന്നത്. ഏപ്രില്‍ 13 വരെയാണ് മീനമാസം വരുന്നത്. ചൈത്രമാസത്തിന് ആരംഭമാവുന്നതും മീന മാസത്തില്‍ തന്നെയാണ്. ഈ സമയം നാം വളരെയധികം ഭാഗ്യവും അതുപോലെ തന്നെ നിര്‍ഭാഗ്യവും നേരിടേണ്ടി വരുന്നു. നിരവധി ഗ്രഹ-രാശി-നക്ഷത്രമാറ്റങ്ങളാണ് ഈ സമയം സംഭവിക്കുന്നത്.
ശുക്രന് മീനം 11 വരെ മീനം രാശിയിലും പിന്നീട് മേടം രാശിയിലേക്കും മാറുന്നു. ബുധന്‍ മീനം 26 വരെ കുംഭത്തിലും പിന്നീട് മീനമാസത്തിലേക്കും എത്തുന്നു. മീനം 19-ന് ചൊവ്വ മീനത്തിലേക്ക് എത്തുന്നു. അതോടെ ചൊവ്വയുടെ മൗഢ്യത്തിന് അവസാനമാവുന്നു. വ്യാഴം പുണര്‍തം നക്ഷത്രത്തില്‍ സ്ഥിതി ചെയ്യുന്നു. കരൂടാതെ വക്ര സഞ്ചാരം അവസാനിക്കുകയും ചെയ്യുന്നു. മീനം മാസത്തില്‍ 27 നാളഉകാര്ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്ന് നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തികയുടെ ആദ്യ കാല്‍ഭാഗം)
മേടക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ഗുണദോഷ സമ്മിശ്രമായിരിക്കും മീന മാസം. അത് മാത്രമല്ല ഇത് നിങ്ങള്‍ക്ക് ഗൂണാനുഭവങ്ങളെ കൂടുതല്‍ നല്കുന്നു. പല കഷ്ടപ്പാടുകള്‍ക്കും അവസാനം കുറിയ്ക്കുന്നു. വരുമാനം ഇരട്ടിയാവും, എന്നാല്‍ ശ്രദ്ധിച്ച് ചിലവാക്കിയില്ലെങ്കില്‍ അത് പ്രശ്നങ്ങളുണ്ടാക്കുന്നു. പ്രണയിക്കുന്നവര്‍ക്ക് അനുകൂല സമയമാണ് എന്നതില്‍ സംശയം വേണ്ട. ദാമ്പത്യ ജീവിതത്തില്‍ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്.
ഇടവക്കൂറ് (കാര്‍ത്തികയുടെ അവസാന മുക്കാല്‍ഭാഗം, രോഹിണി, മകയിരത്തിന്റെ ആദ്യ പകുതി)
ഇടവക്കൂറുകാര്‍ക്ക് ഈ സമയം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. കൂടാതെ പല കോണില്‍ നിന്നും അപ്രതീക്ഷിത ധനലാഭം തേടി എത്താം. ബിസിനസ് രംഗത്ത് ആഗ്രഹിച്ച മാറ്റങ്ങള്‍ ഉണ്ടാകും. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ക്ക് തുടക്കം കുറിയ്ക്കുന്ന സമയമാണ്. അത് മാത്രമല്ല പണം ചിലവാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ജോലിയില്‍ പുതിയ അവസരങ്ങള്‍ തേടി എത്തും എന്നതാണ് ഈ മാസത്തിലെ പ്രത്യേകത.
മിഥുനക്കൂറ് (മകയിരത്തിന്റെ അവസാന പകുതി, തിരുവാതിര, പുണര്‍തത്തിന്റെ ആദ്യ മുക്കാല്‍ഭാഗം)
മിഥുനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം പല വിധത്തിലുള്ള പ്രതിസന്ധികള്‍ നേരിടേണ്ടി വരും. ജോലിയില്‍ സ്ഥാനക്കയറ്റം നിങ്ങള്‍ക്കുണ്ടാവുന്നു. ആരോഗ്യത്തിന്റെ കാര്യത്തില്‍ ശ്രദ്ധ വേണം, അനാവശ്യമായ ആശങ്കകളെ തുടക്കത്തില്‍ തന്നെ ഒഴിവാക്കാന്‍ ശ്രമിക്കുക. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ സൃഷ്ടിക്കും.
കര്‍ക്കടകക്കൂറ് (പുണര്‍തത്തിന്റെ അവസാന പാദം, പൂയം, ആയില്യം)
കര്‍ക്കിടകക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ഈ സമയം കാര്യങ്ങളെ നല്ല രീതിയില്‍ മികച്ചതാക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല എല്ലാ കാര്യങ്ങളിലും അനുകൂലമായ പല മാറ്റങ്ങള്‍ക്കും വേണ്ടി കാര്യങ്ങളെല്ലാം തന്നെ ചെയ്യുന്നതിന്സാധിക്കും. അത് മാത്രമല്ല ഗ്രഹങ്ങളുടെ മാറ്റങ്ങള്‍ പലപ്പോഴും നിങ്ങളില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും. പല വിധത്തിലുള്ള ആശങ്കകള്‍ നിങ്ങളെ ചുറ്റിപ്പറ്റി നില്ക്കും. ആരോഗ്യത്തില്‍ അനാവശ്യ ആശങ്ക വരാത്ത രീതിയിലുള്ള ശ്രദ്ധ ആവശ്യമാണ്.
ചിങ്ങക്കൂറ് (മകം, പൂരം, ഉത്തരത്തിന്റെ ആദ്യ കാല്‍ഭാഗം)
ചിങ്ങക്കൂറുകാര്‍ക്ക് കാര്യങ്ങള്‍ക്ക് ചെറിയ തടസ്സങ്ങള്‍ നേരിടാന്‍ സാധ്യതയുണ്ട്. ലക്ഷ്യങ്ങളില്‍ എത്താന്‍ കഠിനാധ്വാനം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷം അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കും. ലോണ്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണെങ്കില്‍ അതിന് അനുകൂല സമയമാണ് കാരണം സാമ്പത്തിക മാറ്റങ്ങള്‍ അല്പം ശ്രദ്ധിക്കണം. പലപ്പോഴും നിങ്ങളില്‍ പല വിധത്തിലുള്ള പ്രതിസന്ധികള്‍ വര്‍ദ്ധിക്കും. നിസ്സാര കാര്യങ്ങളില്‍ പ്രശ്നങ്ങള്‍ ഉണ്ടാവും. എങ്കിലും അതിനെ ശ്രദ്ധിക്കണം.

കന്നിക്കൂറ് (ഉത്തരത്തിന്റെ അവസാന മുക്കാല്‍ഭാഗം, അത്തം, ചിത്തിരയുടെ ആദ്യ പകുതി)
കന്നിക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് നിങ്ങളുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങളാണ് മീന മാസത്തില്‍ ഉണ്ടാവുന്നത്. അത് മാത്രമല്ല ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിക്കും. കാര്യങ്ങള്‍ മനസ്സിലാക്കി വേണം തീരുമാനമെടുക്കുന്നതിന്. നിസ്സാര കാര്യങ്ങള്‍ക്ക് വേണ്ടി വാശി പിടിക്കരുത്. അത് പിന്നീട് പ്രശ്നങ്ങളുണ്ടാക്കുന്നു. സാമ്പത്തിക സ്ഥിതി മികച്ചതാവും.
തുലാക്കൂറ് (ചിത്തിരയുടെ അവസാന പകുതി, ചോതി, വിശാഖത്തിന്റെ ആദ്യ മുക്കാല്‍ഭാഗം)
തുലാക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്കും ചെയ്യുന്ന കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ വേണം. പലപ്പോഴും ഓരോ കാര്യത്തിലും ഇരട്ടി നേട്ടം തേടി എത്തും. വിവാഹത്തിന് ഏറ്റവും അനുകൂലമായ സമയമാണ്. ദാമ്പത്യ പ്രശ്നങ്ങള്‍ക്ക് സാധ്യതയുണ്ട്. എങ്കിലും മാസാവസാനത്തോടെ കാര്യങ്ങള്‍ ഗുണകരമായി വരുന്നു. സന്തോഷം കുടുംബത്തില്‍ നിലനില്‍ക്കുന്നതിന് യോഗം കാണുന്നു. ബിസിനസ് ആരംഭിക്കാന്‍ അനുകൂല സമയം.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാന പാദം, അനിഴം, തൃക്കേട്ട)
വൃശ്ചികക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ആരോഗ്യത്തിന്റെ കാര്യത്തില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തുന്നു. പല മാറ്റങ്ങളും നിങ്ങളുടെ ജീവിതത്തില്‍ ഉണ്ടാവുന്ന സമയമാണ്. ബിസിനസ് സംബന്ധമായ നേട്ടങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കരിയറില്‍ വഴിത്തിരിവുകള്‍ ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. കാര്യങ്ങളെല്ലാം മികച്ച് നില്ക്കുന്ന സമയമാണ്.
ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം 1/4)
ധനുക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് പല വിധത്തിലുള്ള പ്രതിസന്ധികള്‍ക്ക് സാധ്യതയുണ്ട്. ചില സമയങ്ങളില്‍ ജീവിതത്തില്‍ വെല്ലുവിളികള്‍ നേരിടേണ്ടി വരും. എങ്കിലും അതിനെയെല്ലാം മികച്ച രീതിയില്‍ തരണം ചെയ്യുന്നതിന് സാധിക്കും. ജോലിയില്‍ അനുകൂല മാറ്റങ്ങള്‍ ഉണ്ടാവുന്ന സമയമാണ് എന്നതാണ് ഈ മാസത്തിലെ ഏറ്റവും വലിയ പ്രത്യേകത. കാരണം സ്ഥാനക്കയറ്റവും ശമ്പള വര്‍ദ്ധനവും നിങ്ങളെ തേടി എത്തും. ശത്രുദോഷം വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. ആഗ്രഹിക്കുന്നത് പോലെ എല്ലാ കാര്യവും കൈകാര്യം ചെയ്യാന്‍ സാധിക്കും.
മകരക്കൂറ് (ഉത്രാടത്തിന്റെ ആദ്യ മുക്കാല്‍ഭാഗം, തിരുവോണം, അവിട്ടത്തിന്റെ ആദ്യ പകുതി)
മകരക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത മാറ്റങ്ങളാണ് സംഭവിക്കുന്നത്. എങ്കിലും അതെല്ലാം തന്നെ അനുകൂലമായി വരും. കരിയറും ജോലിയും മികച്ച മാറ്റങ്ങളിലേക്കാണ് എത്തുന്നത്. നിര്‍ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. ആഗ്രഹിക്കുന്ന രീതിയില്‍ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് സാധിക്കുന്നു. എങ്കിലും മുന്നോട്ടുള്ള ഓരോ ചുവടും വളരെ പ്രധാനപ്പെട്ടതാണ്.
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാന പകുതി, ചതയം, പൂരുരുട്ടാതിയുടെ ആദ്യ മുക്കാല്‍ഭാഗം)
കുംഭക്കൂറില്‍ വരുന്ന മൂന്ന് നാളുകാര്‍ക്കും കാര്യങ്ങള്‍ അല്പം പ്രശ്നത്തിലായിരിക്കും. ആഗ്രഹിക്കുന്ന പല കാര്യങ്ങളും നടക്കുന്നതിന് യോഗം കാണില്ല. അത് നിങ്ങളുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. പല കാര്യങ്ങളിലും തടസ്സങ്ങള്‍ നേരിടുന്നതിനുള്ള യോഗം കാണുന്നു. സാമ്പത്തിക സ്ഥിതി മാത്രം അതിശക്തമായി തുടരുന്നു.
മീനക്കൂറ് (പൂരുരുട്ടാതിയുടെ അവസാന പാദം, ഉത്രട്ടാതി, രേവതി)
മീനക്കൂറില്‍ വരുന്ന മൂന്ന് നക്ഷത്രക്കാര്‍ക്ക് അവര്‍ക്ക് ഗുണപരമായ മാറ്റങ്ങളില്‍ മുന്നോട്ട് പോവാന്‍ സാധിക്കുന്ന ഒരു സമയമാണ് എന്നതില്‍ സംശയം വേണ്ട. പലപ്പോഴും ചിലവുകള്‍ അല്പം ശ്രദ്ധിക്കണം. കാരണം അത് പിടിവിട്ട് പോവുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്ന ഒരു സമയമാണ്. ജീവിതത്തിലെ പല മാറ്റങ്ങളും നിങ്ങളെ മികച്ച മാറ്റങ്ങളിലേക്ക് എത്തിക്കും.



Click it and Unblock the Notifications