Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, പരിഹാരമുണ്ട്
ഓഫീസിലുന്ന് ജോലി ചെയ്യുമ്പോള്‍ ഉച്ചഭക്ഷണത്തിന് ശേഷം ഉറക്കം വരുന്നത് പലരുടേയും പ്രശ്നമായിരിക്കും. ഇതില്‍ പ്രധാന വില്ലന്‍ പലപ്പോഴും ഭക്ഷണമായിരിക്കും.
വയറു നിറയെ ഭക്ഷണം കഴിച്ചാല്‍ ഉറക്കം വരുന്നത് സ്വാഭാവികം. ഇതു മാത്രമല്ല, രാവിലെ തിരക്കിനിടയില്‍ പ്രാതല്‍ ഒഴിവാക്കിയാല്‍ ഉച്ചയ്ക്ക് വയര്‍ നിറയെ ഭക്ഷണം കഴിയ്ക്കാന്‍ തോന്നുകയും ചെയ്യും. വയര്‍ നിറഞ്ഞാല്‍ ഉറക്കം വരും.
ഓഫീസിലെ ഉറക്കം തൂങ്ങല്‍ ഒഴിവാക്കണോ, ചില ഭക്ഷണങ്ങളും ഒഴിവാക്കണം. ഇത്തരം ഭക്ഷണങ്ങളെന്തെന്നു നോക്കൂ.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
ചോറ് ഉച്ചഭക്ഷണത്തിന് ഒഴിവാക്കുന്നതാണ് നല്ലത്. ദഹിക്കുവാന്‍ എളുപ്പമാണെങ്കിലും ചോറ് വയറ് നിറയ്ക്കും. ഇത് ഉറക്കം വരുത്തുകയും ചെയ്യും. ചോറിന് പകരം ചപ്പാത്തിയോ റൊട്ടിയോ കഴിക്കാം. കൊഴുപ്പും അധികമുണ്ടാകില്ല. ദഹിക്കുകയും ചെയ്യും. ഉറക്കം വരികയുമില്ല.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
ഉരുളക്കിഴങ്ങ് കഴിച്ചാല്‍ ഉറക്കം വരും. ഇതിലെ ഗ്ലൈസെമിക് രക്തത്തിലെ ഗ്ലൂക്കോസ് അളവ് വര്‍ദ്ധിപ്പിക്കുകയും അങ്ങനെ ഉറക്കം തൂങ്ങാന്‍ ഇടവരുത്തുകയും ചെയ്യും. വറുത്ത ഉരുളക്കിഴങ്ങ് ഒരു കാരണവശാലും ഉച്ചഭക്ഷണത്തില്‍ ഉള്‍പ്പെടുത്തരുത്. പുഴുങ്ങിയ ഉരുളക്കിഴങ്ങ് സാലഡിലോ മറ്റോ ഇട്ട് കഴിച്ചാല്‍ അധികം പ്രശ്നമുണ്ടാകില്ല.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
തേന്‍, പാല് എന്നിവ ഉറക്കം വരാന്‍ സഹായിക്കുന്നവയാണ്. ജോലിക്കിടിയില്‍ ഇവ അടങ്ങിയ ഭക്ഷണം ഒഴിവാക്കുന്നതാണ്ബുദ്ധി.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
മൈദ, പഞ്ചസാര എന്നിവയടങ്ങിയ ഭക്ഷണങ്ങളും ഉറക്കം വരുത്തും. കേക്ക്, പേസ്റ്ററി തുടങ്ങിയവ ജോലിത്തിരിക്കിനിടയില്‍ ഭക്ഷണമായി കഴിക്കാം എന്നു കരുതരുത്.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
കോള, സോഡ എന്നിവയും ഉറക്കം വരുത്തുന്ന ഘടകങ്ങള്‍ തന്നെയാണ്. ഇവ ആരോഗ്യത്തിനും നല്ലതല്ല. ഇവ ജോലി ചെയ്യുന്നതിനിടയില്‍ കഴിയ്ക്കാതിരിക്കുന്നതാണ് നല്ലത്.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
വറുത്ത സാധനങ്ങളും ബിസ്ക്കറ്റും ഒഴിവാക്കുക. ഇടയ്ക്ക് കൊറിച്ചിരിക്കാന്‍ സുഖം തോന്നുമെങ്കിലും ഇവയെല്ലാം ഉറക്കം വരുത്തുന്നവ തന്നെയാണ്.

ഓഫീസില്‍ ഉറക്കം തൂങ്ങുന്നോ, ഇവ ഒഴിവാക്കൂ
രാവിലെ കൃത്യമായി ബ്രേക് ഫാസ്റ്റ് കഴിക്കുക, ഉച്ചക്ക് വിശപ്പു മാറാന്‍ മാത്രം ഭക്ഷണം കഴിയ്ക്കുക എന്നിവ ഉറക്കം തൂങ്ങാതെ ജോലി ചെയ്യാന്‍ സഹായിക്കും.



Click it and Unblock the Notifications
