Latest Updates
-
അമർനാഥ് യാത്ര: മഴയും തണുപ്പും ചർമ്മത്തെ ബാധിക്കുമോ? പാദങ്ങൾ സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ -
മഴക്കാലത്ത് വയർ വീർക്കുന്നുണ്ടോ? ഇത് കൊഴുപ്പല്ല, നീർക്കെട്ടാണ്; പരിഹാരമിതാ -
മഴക്കാലത്ത് ഡൽഹിയിൽ ചർമ്മവും മുടിയും നശിക്കുന്നുണ്ടോ? ഈ ലളിതമായ വഴികൾ പരീക്ഷിക്കൂ -
ചിങ്ങം രാശിയിൽ ശുക്ര-കേതു സംഗമം: ജൂലൈ 11 മുതൽ ജീവിതത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങൾ, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
ആകാശത്ത് അപൂർവ്വ വിസ്മയം: ശുക്രനും മകം നക്ഷത്രവും ഒന്നിക്കുന്നു, 3 രാശിക്കാർക്ക് വൻ ധനയോഗം -
2026 ജൂലൈ 9: ചന്ദ്രൻ ഇടവത്തിലേക്ക്; ഈ 5 രാശിക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ നേട്ടം! -
ജൂലൈ 9: കാർത്തിക നക്ഷത്രത്തിന്റെ അപൂർവ്വ സ്വാധീനം; ഈ നക്ഷത്രക്കാർക്ക് ഇന്ന് കരിയറിലും സാമ്പത്തിക നേട്ടങ്ങളിലും ഭാഗ്യദിനം! -
2026 ജൂലൈ 9 രാശിഫലം: ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക നേട്ടവും കരിയർ ഉയർച്ചയും ഉറപ്പ്! -
സർവാർത്ഥ സിദ്ധി യോഗം: ഇന്ന് വൈകുന്നേരം മുതൽ ഭാഗ്യകാലം, ഈ കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്! -
നിങ്ങളുടെ ഫെയർനസ് ക്രീമിൽ വിഷമുണ്ടോ? മഹാരാഷ്ട്രയിലെ നിരോധനത്തിന് പിന്നിലെ ഞെട്ടിക്കുന്ന സത്യം
ആരോഗ്യത്തിന്റെ കലവറ ആയുസ്സിന് മുതല്‍ക്കൂട്ട്: പക്ഷേ മാതള നാരങ്ങ ഇവര്‍ കഴിക്കരുത്, കാരണം ഇതാ
ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം സഹായിക്കുന്ന ഒന്നാണ് മാതള നാരങ്ങ. അത്രയധികം ഗുണങ്ങളാണ് ഇതില്‍ അടങ്ങിയിട്ടുള്ളത്. പലപ്പോഴും മധുരവും പുളിയും ഒരുപോലെ അടങ്ങിയിട്ടുള്ള ഒന്നാണ് മാതള നാരങ്ങ. ഹൃദയാരോഗ്യത്തിന്റെ കാര്യത്തിലുള്‍പ്പടെ ഗുണങ്ങള്‍ മാത്രം നല്കുന്ന ഇത് വിറ്റാമിനുകളും പോഷകങ്ങളും കൊണ്ട് നിറഞ്ഞതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. ദഹനാരോഗ്യത്തിന് സഹായിക്കുന്നെങ്കിലും ചിലര്‍ ഇത് കഴിക്കുമ്പോള്‍ ചെറിയ ചില പാര്‍ശ്വഫലങ്ങള്‍ക്കുള്ള സാധ്യതയുണ്ട്. ഇത് പലപ്പോഴും ഗുണത്തേക്കാളുപരി ദോഷത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.
എന്നാല്‍ ആരൊക്കെയാണ് മാതള നാരങ്ങയില്‍ നിന്ന് അകലം പാലിക്കേണ്ടത് ഇനി അഥവാ അത് കഴിച്ചാല്‍ എന്തൊക്കെയാണ് ഉണ്ടാവാന്‍ ഇടയുള്ള പാര്‍ശ്വഫലങ്ങള്‍ എന്ന് നമുക്ക് നോക്കാം. പ്രത്യേകിച്ച് അലര്‍ജിയുള്ളവരോ അല്ലെങ്കില്‍ ദഹന പ്രശ്നങ്ങള്‍ ഉള്ളവരോ എങ്കില്‍ അല്പം ശ്രദ്ധിക്കണം. ഇത് അല്പം ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒരു കാര്യമാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ള ആളുകള്‍
നിങ്ങള്‍ പൊതുവേ രക്തസമ്മര്‍ദ്ദം കുറവുള്ള ഒരു വ്യക്തിയാണ് എന്നുണ്ടെങ്കില്‍ മാതള നാരങ്ങ കഴിക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം. കാരണം പൊട്ടാസ്യവും ധാരാളം ആന്റി ഓക്സിഡന്റുകളും ഇവയില്‍ ധാരാളമുണ്ട്. അതുകൊണ്ട് തന്നെ ഇത് കൂടിയ രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കുന്നതിന് സഹായിക്കുന്നതാണ്. എന്നാല്‍ മാതള നാരങ്ങ കഴിക്കുന്നത് നിങ്ങള്‍ക്ക് കുറഞ്ഞ രക്തസമ്മര്‍ദ്ദമാണെങ്കില്‍ അല്പം പ്രയാസത്തിലേക്ക് നിങ്ങളെ എത്തിക്കും. അതുകൊണ്ട് തന്നെ ഇത് തലകറക്കം, കാഴ്ച മങ്ങല്‍ പോലുള്ള അവസ്ഥകള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധിക്കണം. കാരണം യൂറോപ്യന്‍ പിഎംസിയില്‍ പ്രസിദ്ധീകരിച്ച 14 റാന്‍ഡമൈസ്ഡ് കണ്ട്രോള്ഡ് ട്രയലുകളുടെ മെറ്റാ അനാലിസിസ് അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവരില്‍ ഇത് ദോഷമുണ്ടാക്കുന്നു എന്ന് കണ്ടെത്തിയത്.
ശസ്ത്രക്രിയയ്ക്ക് ഷെഡ്യൂള്‍ ചെയ്തിട്ടുള്ള ആളുകള്‍
നിങ്ങള്‍ക്ക് ഏതെങ്കിലും തരത്തിലുള്ള ശസ്ത്രക്രിയ ഉണ്ടെങ്കില്‍ മാതളനാരങ്ങ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കാരണം മാതള നാരങ്ങ രക്തം കട്ട പിടിക്കുന്ന രീതിയെ ബാധിക്കുന്നു. ഇത് പലപ്പോഴും ശസ്ത്രക്രിയക്കിടെ അമിത രക്തസ്രാവത്തിന് കാരണമാകുന്നു. ഇത്തരം അവസ്ഥകളില്‍ അല്പം കൂടുതലായി ശ്രദ്ധിക്കണം. നിങ്ങള്‍ പതിവായി മാതളനാരങ്ങ കഴിച്ചാലും, അനാവശ്യമായ അപകടസാധ്യതകള്‍ ഒഴിവാക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. കാരണം ഇത്തരം അവസ്ഥയില്‍ അത് കൂടുതല്‍ വെല്ലുവിളികള്‍ ഉണ്ടാക്കുന്നു. അതുകൊണ്ട് ശ്രദ്ധ അനിവാര്യമാണ്.

ദഹന പ്രശ്നങ്ങളുള്ളവര്‍
ആരോഗ്യത്തിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രശ്നങ്ങളില്‍ ഒന്നാണ് ദഹന പ്രശ്നങ്ങള്‍. എന്നാല്‍ ഇത്തരം അവസ്ഥയില്‍ അല്പം ശ്രദ്ധിച്ചില്ലെങ്കില്‍ അത് അപകടാവസ്ഥയിലേക്ക് നിങ്ങളെ എത്തിക്കുന്നു. പ്രത്യേകിച്ച് ഏതെങ്കിലും തരത്തിലുള്ള ദഹന പ്രശ്നങ്ങള്‍ ഉള്ളവരെങ്കില്‍ അവര്‍ അല്പം ശ്രദ്ധിക്കണം. കാരണം ഇത് വിപരീതഫലമാണ് ഉണ്ടാക്കുന്നത്. പലപ്പോഴും ഇത് കുടല്പാളിയെ പ്രകോപിപ്പിക്കുകയും മലബന്ധവും വയറിളക്കവും പോലുള്ള അവസ്ഥകളിലേക്ക് നിങ്ങളെ എത്തിക്കുന്നു. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. മാതള നാരങ്ങ കൂടുതല്‍ കഴിക്കുന്നത് ദഹനത്തെ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും.
മാതളനാരങ്ങയോട് അലര്‍ജി
മാതള നാരങ്ങയോട് അലര്‍ജിയുള്ള അവസ്ഥയില്‍ അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ഇവര്‍ ഒരിക്കലും നിങ്ങളില്‍ അനുകൂല ഫലമല്ല നല്‍കുന്നത്. ചൊറിച്ചില്‍, തൊണ്ടയിലും മുഖത്തും വീക്കം, ചര്‍മ്മത്തിലെ തിണര്‍പ്പ്, ശ്വസിക്കാന്‍ ബുദ്ധിമുട്ട് എന്നിവയെല്ലാം അലര്‍ജിയുടെ ലക്ഷണങ്ങളാണ്. പഴത്തില്‍ കാണപ്പെടുന്ന ചില പ്രോട്ടീനുകളോടുള്ള രോഗപ്രതിരോധ സംവിധാനത്തിന്റെ ഹൈപ്പര്സെന്സിറ്റീവിറ്റിയാണ് ഇത്തരത്തില്‍ പ്രശ്നങ്ങളുണ്ടാക്കുന്നത്. പ്രത്യേകിച്ച് ഭക്ഷണത്തിന്റെ അലര്‍ജിയുള്ളവരാണെങ്കില്‍ അത് നിങ്ങളില്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കുന്നതിനും ശ്രദ്ധിക്കണം. എന്നാല്‍ എല്ലാ അവസ്ഥയിലും അല്പം ശ്രദ്ധിക്കേണ്ടതാണ്. എല്ലാ അവസ്ഥയിലും ഡോക്ടറെ സമീപിച്ച് വേണം തീരുമാനം എടുക്കുന്നതിന്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications