Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
കേതുവിന്റെ മാറ്റം: കരുതും പോലെ നിസ്സാരമല്ല, കാത്തിരിക്കുന്ന സൗഭാഗ്യമെണ്ണി തളരും ഈ രാശിക്കാര്‍
കേതുവിന്റെ മാറ്റം അല്പം മോശം ഫലങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ജ്യോതിഷപ്രകാരം കേതു ഒരു നിഴല്‍ ഗ്രഹമാണ് എന്ന് നമുക്കറിയാം. ചൊവ്വയുടെ സ്വഭാവവുമായി കേതു ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും അല്പം ശ്രദ്ധിച്ച് മുന്നോട്ട് പോയാല്‍ കേതു അല്പം ഗുണാനുഭവങ്ങള്‍ കൂടുതല്‍ നല്കുന്നു. അത് ആത്മീയതയും അതുപോലെ തന്നെ മാറ്റങ്ങളും പ്രദാനം ചെയ്യുന്നു. വ്യക്തി ജീവിതത്തില്‍ ഭൗതികമായ പല മാറ്റങ്ങളും കൊണ്ട് വരുന്നതിന് പലപ്പോഴും കേതു സഹായിക്കും.
എന്നാല്‍ കേതുവിന്റെ ഗ്രഹമാറ്റം പല വിധത്തിലാണ് നിങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ കേതുവിന്റെ മിത്രഗ്രഹങ്ങളിലേക്ക് മാറ്റം സംഭവിക്കുമ്പോള്‍ അത് ചില രാശിക്കാരില്‍ ഗുണാനുഭവങ്ങള്‍ നല്കുന്നു. ഇത് മികച്ച മാറ്റങ്ങളും സാമ്പത്തിക സുരക്ഷിതത്വവും തന്നെയാണ് നല്‍കുന്നത്. എന്നാല്‍ ഏതൊക്കെ രാശിക്കാരിലാണ് ഇത് ഗുണഫലമായ മാറ്റങ്ങളിലേക്ക് എത്തുന്നത് എന്ന് നമുക്ക് നോക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ചൊവ്വ അധിപനായി വരുന്നു, എന്നാല്‍ അതോടൊപ്പം തന്നെ കേതു നിങ്ങളില്‍ അനുകൂല മാറ്റങ്ങള്‍ കൊണ്ട് വരുകയും ചെയ്യും. മേടം രാശിക്കാര്‍ക്ക് സന്തോഷവും ധൈര്യവും കൊണ്ട് വരുന്നു. കേതുവിന്റെ പ്രത്യേക അനുഗ്രഹം നിങ്ങളില്‍ ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരും. രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മികച്ച കാഴ്ചപ്പാടുകള്‍ വളര്‍ത്തിയെടുക്കുന്നതിന് സാധിക്കും. ശത്രുക്കളുടെ മുന്നില്‍ വിജയം കൈവരിക്കുന്നതിന് സാധിക്കും. ആരോഗ്യവും മെച്ചപ്പെടുന്ന സമയമാണ്.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് കേതുവിന്റെ മാറ്റം അനുകൂലമായ നേട്ടങ്ങളിലേക്കാണ് എത്തിക്കുന്നത്. അത് മാത്രമല്ല ഈ രാശിയില്‍ കേതു പൂര്‍ണശക്തിയോടെയാണ് നിലനില്ക്കുന്നതും. ബുദ്ധിശക്തിയുടെ കാര്യത്തില്‍ നിങ്ങളെ ആര്‍ക്കും തോല്‍പ്പിക്കാന്‍ സാധിക്കുകയില്ല. ആരോഗ്യ പ്രശ്നങ്ങളെ പൂര്‍ണമായും പ്രതിരോധിക്കാന്‍ സാധിക്കും. പഠന കാര്യങ്ങളില്‍ കൂടുതല്‍ സന്തോഷവും മാറ്റവും കൊണ്ട് വരുന്നതിനും അതിഗംഭീര വിജയം കൊണ്ട് വരുന്നതിനും സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് കേതു ഉന്നത സ്ഥാനത്താണ് സ്ഥിതി ചെയ്യുന്നത്. ഇത് പലപ്പോഴും കൂടുതല്‍ ബുദ്ധിശക്തിയും മാറ്റങ്ങളും കൊണ്ട് വരുന്നു. ബഹുമാനവും പ്രശസ്തിയും വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് മാത്രമല്ല സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് കേതു സഹായിക്കും. നിക്ഷേപങ്ങളില്‍ നിന്ന് വലിയ ധനലാഭങ്ങള്‍ തേടി എത്തും. അത് കൂടാതെ ധനലാഭം അനുസരിച്ച് മറ്റുള്ളവരുടെ ജീവിതത്തില്‍ മാറ്റം വരുത്തുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. കടങ്ങളെല്ലാം വീട്ടുന്നതിനും നേട്ടങ്ങളിലേക്ക് എത്തുന്നതിനും യോഗം കാണുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് കേതുവിന്റെ സ്വാധീനം ഈ രാശിക്കാരില്‍ കൂടുതല്‍ ശക്തി കൊണ്ട് വരുന്നു. വലിയ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കം കുറിയ്ക്കുന്നത് എന്നതാണ് സത്യം. ജോലിയില്‍ അസാമാന്യ വൈഭവം കൊണ്ട് വരുന്നതിനും അതില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നതിനും നിങ്ങള്‍ക്ക് സാധിക്കും. കേതുവിന്റെ അനുഗ്രഹത്താല്‍ ജീവിതം തന്നെ മാറി മറിയും എന്ന കാര്യത്തില്‍ സംശയം വേണ്ട. അപ്രതീക്ഷിതമായ വലിയ പദവി തേടി എത്തുന്നതിനുള്ള യോഗം കാണുന്നു.

കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് വരുമാനത്തിന്റെ കാര്യത്തില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ കൊണ്ട് വരുന്നു. കേതുവിന്റെ പ്രത്യേക അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്നു. വ്യത്യസ്തമായി എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിനും അതില്‍ വിജയം തേടി എത്തുന്നതിനും യോഗം കാണുന്നു. സമൂഹത്തില്‍ പ്രത്യക ആദരവും അംഗീകാരവും തേടി എത്തും. മികച്ച മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ തേടി എത്തുന്ന സമയമാണ്. ഓഹരിവിപണയില്‍ മികച്ച സാമ്പത്തിക നേട്ടം തേടി എത്തും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് മായാവി ഗ്രഹത്തിന്റെ ഭാഗ്യം വളരെ മികച്ചതാണ്. പ്രിയപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്യുന്നതിന് യോഗം കാണുന്നു. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളില്‍ തേടി എത്തുന്ന സമയമാണ്. ആരോഗ്യ പ്രശ്നങ്ങള്‍ക്കെല്ലാം തന്നെ വളരെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കുന്ന സമയമാണ്. നിങ്ങള്‍ നേരിട്ട് കൊണ്ടിരിക്കുന്ന എല്ലാ സമ്മദ്ദങ്ങളില് നിന്നും മോചനം നേടാന്‍ സാധിക്കുന്നു മീനം രാശിക്കാര്‍ക്ക്.



Click it and Unblock the Notifications
