Latest Updates
-
ജൂൺ 19: ചന്ദ്രൻ ചിങ്ങം രാശിയിലേക്ക്; കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ കുതിച്ചുചാട്ടം, ഈ രാശിക്കാർക്ക് സുവർണ്ണകാലം! -
അന്താരാഷ്ട്ര യോഗാദിനം 2026: 5 രാശിക്കാർക്ക് വമ്പൻ ധനനേട്ടം, സൂര്യന്റെ മാറ്റം ജീവിതത്തിൽ അത്ഭുതങ്ങൾ തീർക്കും! -
അപൂർവ്വ ഗുരുപുഷ്യ യോഗം: ഈ നക്ഷത്രക്കാർക്ക് കരിയറിലും സാമ്പത്തിക രംഗത്തും വൻ കുതിച്ചുചാട്ടം, ഇന്നത്തെ നക്ഷത്രഫലം -
2026 ജൂൺ 18 ഗുരുപുഷ്യ യോഗം: സ്വർണ്ണവും നിക്ഷേപവും വർദ്ധിപ്പിക്കാൻ ഈ ശുഭമുഹൂർത്തം ഉപയോഗപ്പെടുത്തൂ, നേട്ടങ്ങൾ ഉറപ്പ്! -
ജൂൺ 19-ന് എത്തുന്ന സർവാർത്ഥ സിദ്ധി യോഗം: സാമ്പത്തിക നേട്ടങ്ങൾക്കായി ഈ സമയം എങ്ങനെ പ്രയോജനപ്പെടുത്താം? -
മഴക്കാലത്ത് വയറിലെ കൊഴുപ്പ് കുറയ്ക്കാം; ശില്പ ഷെട്ടിയുടെ 10 മിനിറ്റ് മൊബിലിറ്റി ചലഞ്ച് വൈറലാകുന്നു! -
മുംബൈയിൽ ജലക്ഷാമം രൂക്ഷം; വെള്ളം തൊടാതെ തന്നെ ചർമ്മം തിളങ്ങാൻ ഈ സ്മാർട്ട് വഴികൾ പരീക്ഷിക്കൂ -
ഡൽഹിയിൽ ഡെങ്കിപ്പനി പടരുന്നു; ഈ ലക്ഷണങ്ങൾ അവഗണിച്ചാൽ അപകടം, വീട്ടിൽ ചെയ്യേണ്ട മുൻകരുതലുകൾ ഇതാ -
കൊച്ചിയിൽ എലിപ്പനി ജാഗ്രത: മഴക്കാലത്ത് പുരുഷന്മാർ അറിയേണ്ട അടിയന്തര സുരക്ഷാ മാർഗങ്ങൾ -
മഴക്കാലത്ത് മെൻസ്ട്രൽ കപ്പ് ഉപയോഗിക്കുമ്പോൾ ചോർച്ച ഒഴിവാക്കാം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ!
Rashiphalam: ഇന്നത്തെ പുലരിയില്‍ ഗജകേസരിയോഗം: ഒട്ടും പ്രതീക്ഷിക്കാത്ത നേട്ടങ്ങളില്‍ ഇവര്‍, സമ്പൂര്‍ണഫലം
ഇന്നത്തെ രാശിഫലം അനുസരിച്ച് പുലര്‍ച്ചെ തന്നെ ഗജകേസരിയോഗം രൂപപ്പെടുന്നു. ഇത് 12 രാശിക്കാരേയും സ്വാധീനിക്കുമെങ്കിലും എത്രത്തോളം മാറ്റങ്ങള്‍ നിങ്ങളില്‍ വരുത്തുന്നു എന്നത് ശ്രദ്ധേയമാണ്. ഗുണാനുഭവങ്ങളും അതുപോലെ തന്നെ ദോഷഫലങ്ങളും കാത്തിരിക്കുന്നു.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത്, എന്തൊക്കെയാണ് കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. നിങ്ങളുടെ ജീവിതത്തില്‍ ഇന്നത്തെ രാശിഫലത്തില്‍ സംഭവിക്കുന്നത് എന്തൊക്കെയെന്ന് നോക്കാം

മേടം രാശി
ഇന്നത്തെ ദിവസം മേടം രാശിക്കാരില്‍ പലപ്പോഴും ആത്മവിശ്വാസം വര്‍ധിക്കും. ജോലിയിലെ ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുന്നു ഇന്ന്. കൂടാതെ സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ലഭിക്കാം. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം കാണുന്നു.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാര്‍ക്ക് രാജയോഗം ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്നു, അത് കൂടാതെ ജോലി അന്വേഷിക്കുന്നവര്‍ക്ക് പുതിയ അവസരങ്ങള്‍ ലഭിക്കാവുന്ന ദിവസം. ജോലി സംബന്ധമായ കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് ശ്രമിക്കണം. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നത് നല്ലത്. കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കാം.
മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ഗജകേസരിയോഗം നിങ്ങളുടെ ജീവിതത്തെ മാറ്റി മറിയ്ക്കുന്നു. സാമൂഹിക രംഗങ്ങളില്‍ നിങ്ങള്‍ക്ക് കൂടുതല്‍ അംഗീകാരം ലഭിക്കും. സുഹൃത്തുക്കളില്‍ നിന്ന് സഹായം ലഭിക്കാന്‍ സാധ്യതയുണ്ട്.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാരില്‍ ജോലിയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വരാം. എന്നാല്‍ ധൈര്യത്തോടെ മുന്നോട്ട് പോയാല്‍ വിജയിക്കാന്‍ കഴിയും. കുടുംബ പിന്തുണ ലഭിക്കുന്ന ദിവസമാണ്. സാമ്പത്തിക സ്ഥിതി അനുകൂലമായി വരും.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് അവര്‍ ദീര്‍ഘകാലമായി ആലോചിച്ചിരുന്ന ചില പദ്ധതികള്‍ നടപ്പിലാക്കാന്‍ സാധിക്കുന്നു. കൂടാതെ തൊഴില്‍ മേഖലയില്‍ പുരോഗതി ഉണ്ടാകാം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണ്ട സമയം വേണം.
കന്നി രാശി
ഇന്നത്തെ ദിവസം കന്നി രാശിക്കാര്‍ക്ക് സമാധാനപരമായ മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. കൂടാതെ ജോലി കാര്യങ്ങളില്‍ സ്ഥിരത ഉണ്ടാകും. സാമ്പത്തികമായി നിയന്ത്രണം പാലിക്കുന്നത് ഗുണം ചെയ്യുന്ന ദിവസമാണ്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സൗഹൃദം മികച്ച് നില്ക്കുന്നു. അത് കൂടാതെ പുതിയ ആളുകളുമായി പരിചയം ഉണ്ടാകാം. ഇത് ഭാവിയില്‍ ഉപകാരപ്പെടും. കുടുംബജീവിതത്തില്‍ സന്തോഷം വര്‍ധിക്കുകയും ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും കൊണ്ട് വരുകയും ചെയ്യുന്നു.
വൃശ്ചികം രാശി
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാരില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തും. ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാവുന്നു. സാമ്പത്തിക കാര്യങ്ങളില്‍ സൂക്ഷിക്കുക. അല്ലാത്ത പക്ഷം നഷ്ടം സംഭവിക്കുന്നതിനുള്ള സാധ്യതയുണ്ട്.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ യാത്രകളെല്ലാം തന്നെ ഫലവത്താവുന്ന ദിവസമാണ്. അത് കൂടാതെ ജോലി സംബന്ധമായ കാര്യങ്ങളില്‍ നല്ല പുരോഗതി കാണാം. സുഹൃത്തുക്കളില്‍ നിന്ന് നല്ല വാര്‍ത്തകള്‍ ലഭിക്കുന്ന സമയം കൂടിയാണ്.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്ന് അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ മെച്ചം ഉണ്ടാകാം. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ അനുകൂലമായ സമയം. കുടുംബ പിന്തുണ ലഭിക്കുന്നതിനാല്‍ അത് നേട്ടങ്ങളിലേക്ക് നിങ്ങളെ എത്തിക്കും.
കുംഭം രാശി
ഇന്ന് കുംഭം രാശിക്കാര്‍ക്ക് ഗജകേസരിയോഗം നിമിത്തം ഗുണാനുഭവങ്ങളുണ്ടാവും. അത് മാത്രമല്ല ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കാം. ജോലി മേഖലയില്‍ ശ്രദ്ധ പുലര്‍ത്തുന്നതിന് കൂടി ശ്രമിക്കണം. ആരോഗ്യ കാര്യങ്ങളില്‍ ശ്രദ്ധ വേണം.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാരില്‍ വളരെ ശാന്തമായ ദിവസം ആയിരിക്കും. ആത്മവിശ്വാസത്തോടെ എടുത്ത തീരുമാനങ്ങള്‍ നല്ല ഫലം നല്‍കുന്നതോടൊപ്പം തന്നെ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കുടുംബത്തില്‍ സന്തോഷം നിറയുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications