Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
ഭക്ഷണത്തില്‍ ഉപ്പ് കൂടുതലോ? അറിയണം കിഡ്‌നിയെ ബാധിക്കുന്നതെങ്ങനെയെന്ന്
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഓരോ മാറ്റവും അതിസൂക്ഷ്മമായി നിരീക്ഷിക്കേണ്ട സമയമാണ്. പലപ്പോഴും അതിനെ വേണ്ട പോലെ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. അതില്‍ തന്നെ നാം കഴിക്കുന്ന ഭക്ഷണവും വളരെയധികം ശ്രദ്ധിക്കണം. ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ഉപ്പ് വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഉപ്പിന്റെ അളവ് ഭക്ഷണത്തില്‍ കൂടിയാല്‍ അത് ആന്തരികാവയവങ്ങളെ പോലും പ്രശ്‌നത്തിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ വളരെയധികം ശ്രദ്ധിക്കണം.
ഭക്ഷണത്തില്‍ ഉപ്പിനുള്ള പങ്ക് ഒട്ടും നിസ്സാരമല്ല. എന്നാല്‍ ഉപ്പ് കഴിക്കുമ്പോള്‍ അത് നിങ്ങളുടെ ആരോഗ്യത്തേയും എത്രത്തോളം ബാധിക്കുന്നു എന്നത് ആദ്യം മനസ്സിലാക്കണം. പലപ്പോഴും ഉപ്പ് കൂടുതല്‍ കഴിക്കുന്നത് നിങ്ങളുടെ വൃക്കകളെ എത്രത്തോളം ബാധിക്കും എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന കാര്യം അറിഞ്ഞിരിക്കണം. പലപ്പോഴും ജങ്ക് ഫുഡ് പോലുള്ളവ കഴിക്കുന്നവര്‍ ഇത്തരത്തില്‍ അമിത സോഡിയം അളവിലേക്ക് നിങ്ങളെ എത്തിക്കുന്നു. എന്നാല്‍ ഇത് വൃക്കകളുടെ ആരോഗ്യത്തെ എപ്രകാരം ബാധിക്കുന്നു എന്നതിനെക്കുറിച്ച് നമുക്ക് നോക്കാം.

രക്തസമ്മര്‍ദ്ദം വര്‍ധിക്കുന്നു
പൊതുവേ ആരോഗ്യത്തിന് വെല്ലുവിളിയുയര്‍ത്തുന്ന അവസ്ഥയാണ് രക്തസമ്മര്‍ദ്ദം. ഇതിന് പരിഹാരം കാണുന്നതിന് മുന്‍പ് ഭക്ഷണത്തില്‍ വളരെയധികം ശ്രദ്ധിക്കണം. അതില്‍ ഉപ്പിന്റെ അളവ് കുറയ്ക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം. ശരീരത്തില്‍ അമിത സോഡിയം ഉള്ളതിന്റെ ഫലമായാണ ്പലപ്പോഴും രക്തക്കുഴലുകള്‍ ചുരുങ്ങുന്നതിന്റെ ഫലമായി രക്തസമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നത്. അതുകൊണ്ട് തന്നെ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം.
വൃക്കകളില്‍ പ്രശ്‌നങ്ങള്‍
വൃക്കകള്‍ക്ക് അതിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങളില്‍ പ്രശ്‌നങ്ങളുണ്ടാവുന്നു. ഫില്‍ട്ടര്‍ ചെയ്യുന്നതിനുള്ള ശ്രമം വളരെ കൂടുതലായി വേണ്ടി വരും. ഇത് പലപ്പോഴും വൃക്കയുടെ പ്രവര്‍ത്തനത്തെ പ്രശ്‌നത്തിലേക്ക് എത്തിക്കും. അത് മാത്രമല്ല കൂടുതല്‍ അപകടകരമായ അവസ്ഥകള്‍ ഇത് മൂലം സംഭവിക്കുകയും ചെയ്യുന്നു. ഇത്തരം അവസ്ഥയില്‍ ഒരിക്കലും ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ അവഗണിക്കരുത്.
കിഡ്‌നിസ്റ്റോണ്‍
ശരീരത്തില്‍ സോഡിയത്തിന്റെ അളവ് വര്‍ദ്ധിക്കുമ്പോള്‍ അത് കിഡ്‌നി സ്‌റ്റോണ്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കുന്നു. അപകടകരമായ അവസ്ഥയാണ് ഇത് മൂലം സംഭവിക്കുന്നത്. അതികഠിനമായ വേദനയും മൂത്രമൊഴിക്കുന്നതില്‍ ബുദ്ധിമുട്ടും, മൂത്രത്തില്‍ രക്തം കാണപ്പെടുന്ന അവസ്ഥയും ഉണ്ടാവും. ഇത്തരം അവസ്ഥകള്‍ ഒട്ടും നിസ്സാരമല്ല. ഇതിനെ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

ക്രോണിക് വൃക്ക രോഗങ്ങള്‍
സ്ഥിരമായി നിങ്ങളില്‍ ഉപ്പിന്റെ ഉപഭോഗം കൂടുതലെങ്കില്‍ അത് വൃക്കരോഗങ്ങള്‍ പോലുള്ള അവസ്ഥകളിലേക്ക് എത്തിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങള്‍ അല്‍പം ഗൗരവത്തോടെ കാണേണ്ടതാണ്. അനാവശ്യമായി ഭക്ഷണത്തില്‍ ഉപ്പ് ചേര്‍ക്കുന്നവര്‍ അതുകൊണ്ട് തന്നെ അല്‍പം കരുതിയിരിക്കണം. അല്ലാത്ത പക്ഷം അത് പ്രശ്‌നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഈ അവസ്ഥയില്‍ ശരീരം കാണിക്കുന്ന ലക്ഷണങ്ങളെ ഒരിക്കലും നിസ്സാരമാക്കരുത്.
പ്രതിരോധിക്കാന്‍ ചെയ്യേണ്ടത്
ഇത്തരം അവസ്ഥയില്‍ രോഗാവസ്ഥയെ പ്രതിരോധിക്കുന്നതിന് വേണ്ടി എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ആദ്യം തന്നെ ഭക്ഷണത്തിലെ സോഡിയത്തിന്റെ ഉപഭോഗം കുറയ്ക്കുക എന്നതാണ്. കൂടാടെ വിഭവങ്ങളില്‍ എപ്പോഴും ഉപ്പ് കുറവുള്ളവ തിരഞ്ഞെടുക്കുക. കൂടാതെ പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ ഒഴിവാക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. വെള്ളത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുക. പലപ്പോഴും ശരീരത്തില്‍ സോഡിയത്തിന്റെ അളവ് കുറയ്ക്കുന്നതിന് ഇത് സഹായിക്കുന്നു. എപ്പോഴും സജീവമായിരിക്കുക, എല്ലാ കാര്യത്തിലും നിയന്ത്രണം വരുത്തുന്നതിനും ശ്രദ്ധിക്കണം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications