For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബെല്ലി ഫാറ്റ് കുറക്കാം യോഗാസനങ്ങളിലൂടെ

|

തെറ്റായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണശീലം, വ്യായാമക്കുറവ്, ഉയര്‍ന്ന സമ്മര്‍ദ്ദ നില എന്നിവയെല്ലാം ബെല്ലി ഫാറ്റ് അഥവാ അരക്കെട്ടിലെ കൊഴുപ്പിന് കാരണമാകുന്നു. ഒരുപാട് അനാരോഗ്യകരമായ അവസ്ഥകളിലേക്ക് നിങ്ങളെ കൈ പിടിച്ച് നടത്തുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതാണ് ഇത്തരം കൊഴുപ്പുകള്‍. അതിനാല്‍ ഇത്തരം അനാവശ്യമായ കൊഴുപ്പ് നീക്കി നിങ്ങളുടെ അടിവയറ് മെലിഞ്ഞതായിരിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ വഴി യോഗയിലുണ്ട്. ശരിയായ ഫിറ്റ്‌നസ് ദിനചര്യയുമായി സംയോജിപ്പിച്ച് ശരിയായ ഭക്ഷണക്രമം വയറിലെ കൊഴുപ്പ് വലിയ അളവില്‍ കുറയ്ക്കാന്‍ സഹായിക്കും.

Most read: കരളിന്റെ കരളായ യോഗാസനങ്ങള്‍Most read: കരളിന്റെ കരളായ യോഗാസനങ്ങള്‍

പതിവായി യോഗ പരിശീലിക്കുന്നത് ശരീരത്തിന് മാത്രമല്ല, മനസ്സിനും നിരവധി ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു. ശരീരത്തിന്റെ വഴക്കം വര്‍ദ്ധിപ്പിക്കുന്നതിനും പേശികളുടെ ശക്തി മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍, നിങ്ങള്‍ക്ക് എളുപ്പത്തില്‍ പരിശീലിക്കാവുന്ന ചില യോഗാസനങ്ങള്‍ നോക്കാം.

ഭുജംഗാസനം

ഭുജംഗാസനം

ഈ ആസനം പതിവായി ചെയ്യുന്നത് വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ മാത്രമല്ല, മലബന്ധം പോലുള്ള ദഹന രോഗങ്ങളെ സുഖപ്പെടുത്താനും സഹായിക്കും. ശ്വാസകോശ സംബന്ധമായ അസുഖങ്ങളും നടുവേദനയും അനുഭവിക്കുന്നവര്‍ക്കും ഭുജംഗാസനം അഥവാ കോബ്ര പോസ് മികച്ചതാണ്.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

ആദ്യം നിങ്ങളുടെ നെറ്റി തറയില്‍ മുട്ടിച്ച് നിവര്‍ന്നു കിടക്കുക. കൈകള്‍ നിലത്തുറപ്പിച്ച് മെല്ലെ കാല്‍വിരലുകള്‍ താങ്ങി നെഞ്ച് ഉന്തി മുഖം മുകളിലേക്കുയര്‍ത്തുക. ഇപ്പോള്‍ നിങ്ങളുടെ തല, നെഞ്ച്, അടിവയര്‍ എന്നിവ ഉയര്‍ത്തി ശ്വസിക്കുക. ഈ സ്ഥാനത്ത് അഞ്ച് ശ്വസനം വരെ തുടരുക. തുടര്‍ന്ന് ആദ്യ സ്ഥാനത്തേക്ക് സാവധാനം മടങ്ങിവരാന്‍ ശ്വാസമെടുക്കുക.

ധനുരാസനം

ധനുരാസനം

വില്ല് പോസ് എന്നും ധനുരാസനത്തെ വിളിക്കുന്നു. വയറ്റിലെ കൊഴുപ്പ് ആളുകള്‍ക്ക് ഏറെ ഫലപ്രദമായ ഒരു ആസനമാണിത്. ഈ പോസ് നിങ്ങളുടെ വയറിനെ മെച്ചപ്പെടുത്താന്‍ അത്ഭുതകരമായ ജോലി ചെയ്യുന്നു. നിങ്ങളുടെ അടിവയര്‍, പുറം, തുട, കൈകള്‍, നെഞ്ച് എന്നിവയ്ക്ക് നല്ലൊരു നീളം വാഗ്ദാനം ചെയ്യുന്നതിനൊപ്പം, ഈ പോസ് നിങ്ങളുടെ ഭാവം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

Most read:സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂMost read:സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

കമിഴ്ന്ന് കിടന്ന് കാലുകള്‍ ഉയര്‍ത്തുക. കൈകള്‍ കൊണ്ട് കാല്‍പ്പാദ സന്ധിയില്‍ പിടിക്കുക. കാലുകള്‍ ശക്തിയായി പിന്നോട്ട് വലിച്ച് വയറുമാത്രം നിലത്തു പതിക്കത്തക്ക വിധത്തില്‍ ഉയരുക. ദൃഷ്ടി മുന്നോട്ട് പിടിക്കുക. നിങ്ങളുടെ ശരീരം വില്ലുപോലെ കാണപ്പെടുന്നു. നിങ്ങള്‍ക്ക് കഴിയുന്നത്ര തവണ വ്യായാമം ആവര്‍ത്തിക്കുക. ഈ ആസനം നിങ്ങളുടെ നട്ടെല്ലിനെയും ശക്തിപ്പെടുത്തുന്നു. പ്രത്യുത്പാദന അവയവങ്ങളെ പരിപാലിക്കുന്നു. ആര്‍ത്തവ വേദനയ്ക്കും വളരെ ഉപയോഗപ്രദമാണ്.

നൗകാസനം

നൗകാസനം

പതിവ് പരിശീലനത്തിലൂടെ നിങ്ങള്‍ക്ക് വയറിന് മികച്ച രൂപം ഉറപ്പുനല്‍കുന്ന യോഗാ പോസുകളില്‍ മികച്ചു നില്‍ക്കുന്ന ഒന്നാണ് ഇത്. ഒരു മിനിറ്റിലധികം ഈ പോസ് പിടിക്കുന്നത് വയറിലെ പേശികളെ ചുരുക്കാന്‍ സഹായിക്കുന്നു.

ചെയ്യേണ്ട രീതി

ചെയ്യേണ്ട രീതി

കമിഴ്ന്നു കിടന്ന് കൈകള്‍ മുട്ടുമടങ്ങാതെ മുന്നോട്ടു നീട്ടി ചേര്‍ത്തു പിടിക്കുക. ശ്വാസം എടുത്തുകൊണ്ട് കൈകകളും കാലുകളും ഉയര്‍ത്തുക. നെഞ്ചും തലയും ഇതിനൊപ്പം ഉയരണം. കൈത്തണ്ട ചെവിയോടു ചേര്‍ത്തു നിര്‍ത്തുക. കാലുകള്‍ ചേര്‍ത്ത് മുട്ടുമടങ്ങാതെ വലിഞ്ഞിരിക്കുക. അരക്കെട്ടിന്റെ ഭാഗം മുതല്‍ ഉയരണം. അടിവയര്‍ നിലത്ത് പതിഞ്ഞിരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അഞ്ചുതവണ ശ്വാസോച്ഛ്വാസം ചെയ്ത് ശ്വാസം വിട്ടുകൊണ്ട് പൂര്‍വ്വ സ്ഥിതിയിലാവുക.

English summary

Yoga Poses To Reduce Belly Fat

An erroneous lifestyle, unhealthy eating habits, lack of exercise, and high stress levels - all of these give rise to a flabby tummy. Try these poses to tone your tummy.
X
Desktop Bottom Promotion