Latest Updates
-
സ്വർണം വാങ്ങാൻ ഒരുങ്ങുകയാണോ? കേരളത്തിലെ ഇന്നത്തെ സ്വർണവിലയും നിങ്ങൾ അറിയേണ്ട പ്രധാന കാര്യങ്ങളും -
സെപ്റ്റംബർ 27: ആകാശത്ത് വിസ്മയക്കാഴ്ച, ചന്ദ്രനും ശനിയും ഒന്നിക്കുന്നു; കാണേണ്ടത് ഇങ്ങനെ! -
ഏഷ്യൻ ഗെയിംസ് 2026: ഇന്ന് ഇന്ത്യയുടെ മെഡൽ കൊയ്ത്ത്; സ്ക്വാഷിലും അത്ലറ്റിക്സിലും നിർണ്ണായക പോരാട്ടങ്ങൾ -
സൂര്യൻ ഹസ്തം നക്ഷത്രത്തിലേക്ക്: മുടങ്ങിക്കിടക്കുന്ന ജോലികൾ തീർക്കാൻ ഇതാ ഒരു സുവർണ്ണാവസരം! -
2026 സെപ്റ്റംബർ 27: സർവ്വാർത്ഥ സിദ്ധി യോഗം; പണമിടപാടുകൾക്കും ശുഭകാര്യങ്ങൾക്കും ഈ സമയം ഉത്തമം! -
പിതൃപക്ഷ കാലത്ത് വിവാഹവും ഗൃഹപ്രവേശവും: ആചാരങ്ങൾ തെറ്റാതെ കാര്യങ്ങൾ നടത്താൻ വഴികൾ -
സെപ്റ്റംബർ 27 മുതൽ ഒക്ടോബർ 3 വരെ: ഈ 5 രാശിക്കാർക്ക് വൻ ഭാഗ്യകാലം, ധനനേട്ടവും പുതിയ അവസരങ്ങളും! -
2026 സെപ്റ്റംബർ 27 നക്ഷത്രഫലം: ഉത്രട്ടാതിയും രേവതിയും; ഈ സമയങ്ങളിൽ പുതിയ കാര്യങ്ങൾ തുടങ്ങരുത്! -
2026 സെപ്റ്റംബർ 26 രാശിഫലം: ഇന്നത്തെ ദിവസം നിങ്ങൾക്ക് അനുകൂലമോ? 12 രാശിക്കാരുടെയും സമ്പൂർണ്ണ ഫലങ്ങൾ അറിയാം -
ബാങ്ക് പണിമുടക്ക്: സെപ്റ്റംബർ 28-30 വരെ സേവനങ്ങൾ തടസ്സപ്പെടുമോ? ഇന്ന് തന്നെ ചെയ്യേണ്ട കാര്യങ്ങൾ ഇതാ
ചന്ദ്രഗ്രഹണ ദിനത്തില്‍ ഈ 5 വസ്തുക്കള്‍ ദാനം ചെയ്യൂ: ഫലങ്ങള്‍ നിങ്ങളെ അത്ഭുതപ്പെടുത്തും
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മാര്‍ച്ച് 3-ന് സംഭവിക്കുന്നത്. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള സ്വാധീനമാണ് ചെലുത്തുന്നത്. നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും എല്ലാം ഈ ഗ്രഹണം കൊണ്ട് വരുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. ഗ്രഹണ സമയത്ത് ചില വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങളില്‍ സന്തോഷവും ഐശ്വര്യവും സമാധാനവും ഉയര്‍ച്ചയും കൊണ്ട് വരുമെന്നാണ് വിശ്വാസം. അതുകൊണ്ട് തന്നെ ഗ്രഹണ ദിനത്തിലെ ദാനത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇത് നിങ്ങള്‍ക്ക് ഉണ്ടാവുന്ന ഗ്രഹണ ദോഷങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.
മനസ്സിന്റെ അധിപനാണ് ചന്ദ്രന് എന്നാണ് പൊതുവേ വിശ്വാസം. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നത് ഐശ്വര്യം ഇരട്ടിയാക്കുന്നു. പലപ്പോഴും ജീവിതത്തില്‍ സംഭവിക്കുന്ന പല മോശം ഫലങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നതാണ് ഗ്രഹണ ദിനത്തിലെ ദാനം. ഈ ദിനത്തില്‍ പക്ഷേ എന്തൊക്കെ ദാനം ചെയ്യണം എപ്രകാരം ചെയ്യണം എന്ന് നമുക്ക് നോക്കാവുന്നതാണ്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ദീപങ്ങള്‍ ഒഴുക്കുന്നത്
ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി ഈ ദിനത്തില്‍ വീട്ടില്‍ ഇരട്ട വിളക്കുകള്‍ തെളിയിക്കേണ്ടതാണ്. ഇത് തെളിയിക്കുന്നത് ക്ഷേത്രത്തിലോ അല്ലെങ്കില്‍ നദീതീരത്തോ ആയിരിക്കുമെങ്കില് അത് ഇരട്ടി മാറ്റം നല്രുന്നു. കൂടാതെ ഈ ദീപം നദിയില്‍ ഒഴുക്കുന്നത് നല്ലതാണ്. മണ്‍ചിരാതില്‍ വേണം വിളക്ക് കൊളുത്തുന്നതിന്. ഇത് നിങ്ങള്‍ക്ക് ശുഭകരമായ പല ഫലങ്ങളും നല്കുന്നു. അത് കൂടാതെ ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും കൊണ്ട് വരുന്നു.
വെളുത്ത വസ്തുക്കള്‍
ചന്ദ്രന് പൊതുവേ വെളുത്ത വസ്തുക്കളോട് അല്പം പ്രിയമാണ്. അതുകൊണ്ട് തന്നെ ഈ ദിനത്തില്‍ വെളുത്ത വസ്തുക്കള്‍ ദാനം ചെയ്യുന്നത് നിങ്ങള്‍ക്ക് ഐശ്വര്യവും അതോടൊപ്പം തന്നെ സന്തോഷവും സമൃദ്ധിയും നിറയുന്നു എന്നാണ് പറയുന്നത്. ചന്ദ്രഗ്രഹണ ദിനത്തില്‍ അരി, പഞ്ചസാര, പാല്, പാലുത്പന്നങ്ങള്‍, വെള്ള വസ്ത്രങ്ങള്‍ എന്നിവ ദാനം ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ ഭാഗ്യത്തേയും ഇരട്ടിയാക്കും. അത് കൂടാതെ ജീവിതത്തില്‍ നിലനിന്നിരുന്ന എല്ലാ തടസ്സങ്ങള്‍ക്കും പരിഹാരം കാണുന്നതിനും സാധിക്കും എന്നാണ് വിശ്വാസം.

വെള്ളി ദാനം ചെയ്യാം
ഈ ദിനത്തില്‍ വെള്ളിയും അതോടൊപ്പം തന്നെ മുത്തും ദാനം ചെയ്യുന്നത് എന്തുകൊണ്ടും നല്ലതാണ്. ഇത് വഴി നിങ്ങളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ തേടി എത്തും. എല്ലാ നല്ല മാറ്റങ്ങള്‍ക്കും ഇത് വഴി തുടക്കമിടുന്നു. കൂടാതെ നിങ്ങള്‍ക്ക് ചുറ്റും നിലനില്‍ക്കുന്ന നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു. അത് കൂടാതെ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളേയും മറികടക്കുന്നതിനും ഭഗവാന് നിങ്ങളെ അനുഗ്രഹിക്കുന്നു. ഇത് വഴി പോസിറ്റീവ് ഊര്‍ജ്ജത്തിലേക്ക് നിങ്ങളെ എത്തിക്കുകയും ചെയ്യും.
പണം ദാനം ചെയ്യുക
ചന്ദ്രഗ്രഹണ ദിനത്തില്‍ പണം ദാനം ചെയ്യുന്നത് ഐശ്വര്യം കൊണ്ട് വരുന്നു. എന്നാല്‍ അത് നിങ്ങളുടെ കഴിവനുസരിച്ച് മാത്രമേ ചെയ്യാന്‍ പാടുകയുള്ളൂ. ഇത് വഴി നിങ്ങള്‍ക്ക് ലക്ഷ്മിദേവിയുടെ അനുഗ്രഹവും കടാക്ഷവും നല്‍കുന്നതിന് സഹായിക്കും. അത് കൂടാതെ സാമ്പത്തികമായി നിങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ക്കും പരിഹാരം കാണുന്നതിന് സഹായിക്കും. ഇത് ഏറ്റവും മികച്ച മാറ്റങ്ങളിലേക്കാണ് നിങ്ങളെ എത്തിക്കുന്നതും.
്അന്നദാനം
ഏറ്റവും മഹത്തായ ദാനമാണ് അന്നദാനം, അതുകൊണ്ട് തന്നെ ഇത്തരം മാറ്റങ്ങളെ കൂടുതല്‍ ഗുണകരമായ ഫലങ്ങള്‍ നല്കുന്നു. ഗ്രഹണ ദിനത്തില്‍ ആവശ്യക്കാര്‍ക്കും ആശ്രയമില്ലാത്തവര്‍ക്കും അന്നം ദാനം ചെയ്യുന്നത് നല്ലതാണ്. ഗ്രഹണ ദിനത്തില്‍ മാത്രമല്ല നിങ്ങളാല്‍ കഴിയുന്ന ദിവസങ്ങളിലെല്ലാം തന്നെ ഭക്ഷണം ദാനം ചെയ്യുന്നത് നല്ലതാണ്. ഇത് നിങ്ങള്‍ക്ക് ചന്ദ്രന്റെ അനുഗ്രഹം ചൊരിയുന്നു. അത് കൂടാതെ ശുഭകരമായ ഫലങ്ങളും നല്കുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ വെച്ചടി വെച്ചടി കയറ്റമാണ് നല്‍കുന്നത്.



Click it and Unblock the Notifications
