Latest Updates
-
2026 സെപ്റ്റംബർ 13: ഇന്നത്തെ ശുഭമുഹൂർത്തങ്ങൾ അറിയാം, ഈ സമയങ്ങളിൽ കാര്യങ്ങൾ തുടങ്ങിയാൽ നേട്ടം ഉറപ്പ്! -
2026 സെപ്റ്റംബർ 13: ഇന്ന് ഭാഗ്യം കൂടെയുള്ള രാശികൾ ഇവയാണ്, ധനനേട്ടവും കരിയർ പുരോഗതിയും ഉറപ്പ്! -
ഇന്നത്തെ നക്ഷത്രഫലം: സെപ്റ്റംബർ 13 ഞായറാഴ്ച, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
സെപ്റ്റംബർ 12 രാശിഫലം: ഇന്ന് ഭാഗ്യം ആർക്കൊപ്പം? നിങ്ങളുടെ രാശിയുടെ പ്രത്യേകതകൾ അറിയാം -
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ
തൈര് കഴിക്കുമ്പോള്‍ നൂറായിരം സംശയങ്ങളോ? മത്സ്യത്തിനൊപ്പം, രാത്രിയില്‍: ഉത്തരങ്ങള്‍ ഇവിടെയുണ്ട്
ആരോഗ്യ സംരക്ഷണത്തിന് ധാരാളം ഗുണങ്ങള്‍ നല്‍കുന്നതാണ് തൈര്. എന്നാല്‍ തൈര് കഴിക്കുമ്പോള്‍ അതിനെക്കുറിച്ച് പല വിധത്തിലുള്ള സംശയങ്ങളും നിങ്ങളിലുണ്ടാവും. രാത്രി തൈര് കഴിക്കാമോ? മത്സ്യത്തിനൊപ്പം തൈര് കഴിക്കാമോ, തൈര് കഴിച്ചാല്‍ ജലദോഷം വരുമോ എന്നിങ്ങനെ നിരവധി സംശയങ്ങളാണ് പലര്‍ക്കും ഉള്ളത്. അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടിയും ഇത്തരം സംശയങ്ങള്‍ക്ക് പരിഹാര കാണുന്നതിനും വേണ്ടി പല ചോദ്യങ്ങള്‍ക്കും തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ മറുപടി പറയുകയാണ് ഗ്യാസ്ട്രോ എന്ഡ്രോളജിസ്റ്റ് കൂടിയായ പളനിയപ്പന്‍ മാണിക്കം.
തൈര് ശരിക്കും ആരോഗ്യകരമാണോ ഏതൊക്കെ ഭക്ഷണങ്ങള്‍ക്കൊപ്പം കഴിക്കാന്‍ പാടില്ല അതുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളും ആരോഗ്യ ഗുണങ്ങളും എന്തൊക്കെയെന്നതിനെക്കുറിച്ചും ഈ ലേഖനത്തില്‍ വിശദീകരിക്കുന്നു. ഇനി സംശയിക്കാതെ നിങ്ങളുടെ പല പ്രശ്നങ്ങള്‍ക്കും ഇതിലൂടെ ഉത്തരം ലഭിക്കുന്നു. കൂടുതല്‍ അറിയാന്‍ വായിക്കാം.

തൈര് ആരോഗ്യകരമോ?
പലപ്പോഴും പലരും ചിന്തിക്കുന്നതാണ് തൈര് എത്രത്തോളം ആരോഗ്യകരമാണ് എന്നത്. എന്നാല്‍ ഡോ. മാണിക്യം പറയുന്നത് തൈര് ആരോഗ്യകരമാണ് എന്ന് മാത്രമല്ല ധാരാളം പ്രോബയോട്ടിക്സ്, പ്രോട്ടീന്‍, കാല്‍സ്യം, ആരോഗ്യകരമായ ബാക്ടീരിയകള്‍ എന്നിവ അടങ്ങിയിട്ടുണ്ട് എന്നതാണ്. ഇത് കുടലിന്റെ ആരോഗ്യത്തിനും മികച്ചതാണ്.
ദഹനാരോഗ്യത്തിന്?
തൈര് ദഹനാരോഗ്യത്തിന് നല്ലതാണോ എന്നത് പലര്‍ക്കും സംശയമുള്ള ഒന്നാണ്. എന്നാല്‍ ഇതിലുള്ള നല്ല ബാക്ടീരിയകള്‍ കുടലിന്റെ ആരോഗ്യത്തിന് സഹായിക്കുകുയം ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. അത് കൂടാതെ ഗ്യാസ്, അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുകയും ചെയ്യുന്നു.
ജലദോഷവും ചുമയും?
തൈര് കഴിക്കുന്നത് ജലദോഷവും ചുമയും ഉണ്ടാക്കുമോ എന്ന സംശയം പലരിലും ഉള്ളതാണ്. എന്നാല്‍ ശാസ്ത്രീയമായി ഇത്തരം ഒരു കാര്യം തെളിയിക്കപ്പെട്ടിട്ടില്ല. എന്നാല്‍ ഫ്രിഡ്ജില്‍ വെച്ച് തണുപ്പിച്ച തൈര് അതുപോലെ അപ്പോള്‍ തന്നെ കഴിക്കുന്നത് വഴി പലപ്പോഴും തൊണ്ടയ്ക്ക് അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. ഇത് ശ്രദ്ധിക്കണം.
രാത്രി കഴിക്കാമോ?
തൈര് രാത്രി കഴിക്കാമോ എന്നത് അല്പം ശ്രദ്ധിക്കേണ്ടതാണ്. കാരണം ആയുര്‍വ്വേദപ്രകാരം രാത്രി തൈര് കഴിക്കുന്നത് പലപ്പോഴും കഫക്കെട്ട് പോലുള്ള അസ്വസ്ഥതകള്‍ ഉണ്ടാക്കാം. അതുകൊണ്ട് തന്നെ ഇത് ഒഴിവാക്കാം. അത് മാത്രമല്ല ശ്വസന സംബന്ധമായ പ്രശ്നമുള്ളവര്‍ക്കും ഈ പ്രതിസന്ധിയെ പരിഹരിക്കുന്നതിന് വേണ്ടി അല്പം ശ്രദ്ധിക്കാം.
പാലോ തൈരോ നല്ലത്?
പലരുടേയും സംശയങ്ങളില്‍ ഒന്നാണ് പാലോ തൈരോ നല്ലത് എന്ന കാര്യം. എന്നാല്‍ എപ്പോഴും ദഹനാരോഗ്യത്തിന് കൂടുതല്‍ സഹായിക്കുന്നത് തൈരാണ്. അത് മാത്രമല്ല പല ആളുകള്‍ക്കും ദഹനവ്യവസ്ഥയെ സഹായിക്കുന്നത് പലപ്പോഴും തൈര് ആണ്.

അസിഡിറ്റിക്ക് കാരണം?
തൈര് അസിഡിറ്റി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കുമോ എന്ന സംശയം ഉണ്ടോ? എന്നാല്‍ പലപ്പോഴും അസിഡിറ്റി കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ തൈര് സഹായിക്കും. എന്നാല്‍ അമിതമായി പുളിച്ച തൈര് കഴിക്കുന്നത് പരമാവധി ഒഴിവാക്കണം.
പാക്കറ്റ് തൈരോ വീട്ടിലെ തൈരോ?
വീട്ടിലുണ്ടാക്കുന്ന തൈര് ആണോ അതോ പാക്കറ്റിലെ തൈര് ആണോ ഏറ്റവും നല്ലത് എന്നതും പലര്‍ക്കും സംശയം ഉണ്ടാക്കുന്ന ഒന്നാണ്. വീട്ടിലുണ്ടാക്കുന്ന തൈരാണ് ഏറ്റവും നല്ലത്. അത് മാത്രമല്ല അതില്‍ രാസവസ്തുക്കള്‍ ഒന്നും തന്നെ അടങ്ങിയിട്ടും ഇല്ല.
എത്ര തൈര് ഒരു ദിവസം?
ഒരു ദിവസം ഒരാള്‍ക്ക് എത്ര തൈര് കഴിക്കാം എന്നത് പലര്‍ക്കും ആശങ്കയുണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ ഒരു ദിവസം ഒരു കപ്പ് തൈര് കഴിക്കാവുന്നതാണ്. ഇതാണ് ആരോഗ്യത്തിന് നല്ലതും.
പ്രമേഹവും തൈരും?
പ്രമേഹമുള്ള ഒരു വ്യക്തിക്ക് തൈര് കഴിക്കാമോ എന്നത് പലപ്പോഴും പലരിലും ആശങ്കയുണ്ടാക്കുന്നു. എന്നാല്‍ തൈരില്‍ ഗ്ലൈസമിക് ഇന്‍ഡക്സ് കുറവാണ്. അതുകൊണ്ട് തന്നെ പ്രമേഗഹ രോഗികള്‍ക്കും അത്യുത്തമമാണ് എന്നതില്‍ സംശയം വേണ്ട.
വയര്വീര്ക്കാന് കാരണമോ?
വയര്‍ വീര്‍ക്കുക എന്നത് പലരിലും അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നാണ്. എന്നാല്‍ അതിന് തൈര് കാരണമാകുമോ? എന്നാല്‍ അതിനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഡോക്ടര്‍ പറയുന്നത്. അത് മാത്രമല്ല ഇതില്‍ ലാക്ടോസ് ഇന്‍ടോളറന്‍സ് ഒരു പ്രതിസന്ധിയായി ഉള്ളവരാണെങ്കില്‍ മാത്രമാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
ദിവസവും തൈര്?
ദിനവും നിങ്ങള്‍ക്ക് തൈര് കഴിക്കാമോ എന്നത് ഒരു ചോദ്യമാണ്. എന്നാല്‍ ലാക്ടോസ് പ്രശ്നങ്ങളോ അത് ദഹിക്കാന്‍ പ്രശ്നങ്ങളോ ഇല്ലാത്ത ഒരാള്‍ക്ക് ദിനവും തൈര് കഴിക്കുന്നത് കൊണ്ട് പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുന്നില്ല എന്നതാണ് സത്യം. മാത്രമല്ല അത് ആരോഗ്യകരമാണ് താനും.
ഏറ്റവും അനുയോജ്യമായ സമയം?
തൈര് കഴിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം ഏതാണ് എന്നതും ശ്രദ്ധേയമാണ്. പലപ്പോഴും ഭക്ഷണത്തോടൊപ്പം പ്രത്യേകിച്ച് ഉച്ചയ്ക്ക് കഴിക്കുന്ന ഭക്ഷണത്തോടൊപ്പം കഴിക്കുന്നതാണ് നല്ലത്. ഇത് ദഹനാരോഗ്യത്തിന് വളരെയധികം സഹായിക്കും.
മത്സ്യത്തിനൊപ്പം തൈര്
മത്സ്യത്തിനൊപ്പം തൈര് കഴിക്കുന്നതാണ് മറ്റൊന്ന്. ഇതാണ് പലരിലും വളരെയധികം ആശങ്കയുണ്ടാക്കുന്ന ഒന്ന്. എന്നാല്‍ മത്സ്യം. ചിക്കന്‍, മട്ടണ്‍ എന്നിവയ്ക്കൊപ്പം മാത്രമല്ല ഏത് പ്രോട്ടീന്‍ ഭക്ഷണത്തിനൊപ്പ്വും തൈര് കഴിക്കാവുന്നതാണ്. ഇത് പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നില്ല.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
