Latest Updates
-
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ -
തുലാം സംക്രാന്തി 2026: പുണ്യകാല മുഹൂർത്തങ്ങൾ അറിയാം, ദാനധർമ്മങ്ങൾക്ക് ഉചിതമായ സമയം ഇതാണ്!
ചന്ദ്രഗ്രഹണം 2026: ഗ്രഹണ ദിനത്തില് അശ്വതി - രേവതി വരെ 27 നാളിനും ഫലങ്ങളിപ്രകാരം
ഈ വര്ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണം മാര്ച്ച് 3-നാണ്. ഈ ദിനത്തില് വളരെയധികം മാറ്റങ്ങളാണ് ഓരോ നക്ഷത്രക്കാരിലും കാത്തിരിക്കുന്നത്. ഇത് നിങ്ങളില് സന്തോഷമാണോ സമാധാനമാണോ കൊണ്ട് വരുന്നത് അതോ മോശം ഫലങ്ങളെയാണോ നല്കുന്നത് എന്ന് നോക്കാം. ഓരോ ഗ്രഹണവും ഓരോ തരത്തിലാണ് മാറ്റങ്ങള് കൊണ്ട് വരുന്നത്. അത് എത്രത്തോളം ഗുണദോഷഫലങ്ങള്ക്കാണ് തുടക്കമിടുന്നത് എന്നത് ശ്രദ്ധേയമാണ്.
കരിയര്, ധനം, ജോലി, ജീവിതം, എന്നിവയെല്ലാം എപ്രകാരമാണ് ഗ്രഹണ ദിനത്തില് ബാധിക്കപ്പെടുന്നത് എന്നത് ശ്രദ്ധേയമാണ്. ജീവിതം മാറിക്കൊണ്ടിരിക്കുന്നതിനാല് അത് നിങ്ങളുടെ ജീവിതത്തില് എപ്രകാരമാണ് മാറ്റങ്ങള് കൊണ്ട് വരുന്നത് എന്ന് നോക്കാം, കൂടുതല് അറിയുന്നതിനും ഗ്രഹണ ദിനത്തിലെ മാറ്റങ്ങളെക്കുറിച്ച് അറിയാം.

മേടക്കൂറ്
മേടക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഗ്രഹണ ദിനത്തില് തൊഴില് മേഖലയില് ചില തടസ്സങ്ങള് ഉണ്ടാകാം. ധനകാര്യ കാര്യങ്ങളില് മുന്കൂര് ജാഗ്രത പാലിക്കേണ്ടതാണ്. അനാവശ്യമായി ഒരു കാര്യത്തിലും അഭിപ്രായം പറയരുത്.
ഇടവക്കൂറ്
ഇടവക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ബന്ധങ്ങളിലും കുടുംബജീവിതത്തില് ചെറിയ ബുദ്ധിമുട്ടുകള്. സൗഹൃദ ബന്ധങ്ങളില് ക്ഷമ പാലിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല. കാര്യങ്ങളെ ഗൗരവത്തോടെ കൈകാര്യം ചെയ്യേണ്ടതാണ്.
മിഥുനക്കൂറ്
മിഥുനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് പുതിയ പദ്ധതികള് വൈകാനും ധനകാര്യ തടസ്സങ്ങള് ഉണ്ടാക്കുന്നതിനും സാധ്യതയുണ്ട്. അത് കൂടാതെ ആരോഗ്യത്തില് സൂക്ഷ്മത പാലിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അല്പം പ്രശ്നത്തിലേക്ക് നിങ്ങളെ എത്തിക്കും.
കര്ക്കിടകക്കൂറ്
കര്ക്കിടകക്കൂറില് വരുന്ന മൂന്ന് നാളുകാര്ക്ക് ആത്മവിശ്വാസം നിലനിര്ത്തുന്നത് പ്രധാനമാണ്. സാമ്പത്തിക വിഷയങ്ങളില് ജാഗ്രത പാലിക്കുന്നതിന് ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളില് കൂടുതല് ശ്രദ്ധ അനിവാര്യമാണ്. നിസ്സാരമെന്ന് തോന്നുന്ന പപല കാര്യങ്ങളും ശ്രദ്ധയോടെ കൈകാര്യം ചെയ്യണം.
ചിങ്ങക്കൂറ്
ചിങ്ങക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് ഗ്രഹണ സമയം പലപ്പോഴും സാമ്പത്തിക നേട്ടങ്ങള് കുറയാന് സാധ്യത. തൊഴില് മേഖലയില് സഹപ്രവര്ത്തകരുമായി ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് ശ്രദ്ധിക്കണം. ഗ്രഹണം പലപ്പോഴും ജോലിയെ വരെ ബാധിക്കുന്നതിന് യോഗം കാണുന്നു.
കന്നിക്കൂറ്
കന്നിക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ മാറ്റങ്ങള് മികച്ചതായിരിക്കും. എങ്കിലും അതിനെ കൃത്യമായി പാലിച്ചില്ലെങ്കില് അത് പലപ്പോഴും ബന്ധങ്ങളിലും കുടുംബ കാര്യങ്ങളിലും ചെറിയ വെല്ലുവിളികള് കൊണ്ട് വരും. പുതിയ പദ്ധതികള് വൈകുന്നതിനുള്ള സാധ്യതയുണ്ട്.

തുലാക്കൂറ്
തുലാക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് സാമ്പത്തിക കാര്യങ്ങളില് അനിശ്ചിതത്വം തേടി എത്തും. ധനകാര്യ തീരുമാനങ്ങളില് മുന്കൂര് ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തികമായി മറ്റുള്ളവരെ സഹായിക്കുന്നത് ശ്രദ്ധിച്ച് വേണം.
വൃശ്ചികക്കൂറ്
വൃശ്ചികക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ ജീവിതത്തില് തൊഴില്, സാമ്പത്തിക, ബന്ധ കാര്യങ്ങളില് ചെറിയ ബുദ്ധിമുട്ടുകള്. മുന്കൂര് പ്ലാനിങ് നിര്ണായകമാണ്. അല്ലാത്ത പക്ഷം അത് പ്രശ്നങ്ങള് വര്ദ്ധിപ്പിക്കും.
ധനുക്കൂറ്
ധനുക്കൂറില് വരുന്ന മൂന്ന് നാളുകാര്ക്കും ഗ്രഹണ സമയം അല്പം കൂടുതല് ശ്രദ്ധിക്കണം. അത് കൂടാതെ പഴയ പദ്ധതികള് വൈകാനും ബന്ധങ്ങളിലും ആശയവ്യത്യാസങ്ങള് ഉണ്ടാകുന്നതിനും യോഗം കാണാം, നിസ്സാരമെന്ന് കരുതുന്ന കാര്യങ്ങളെ നിസ്സാരമായി മാത്രം കാണരുത്.
മകരക്കൂറ്
മകരക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് പലപ്പോഴും ധനകാര്യ തടസ്സങ്ങള്. ജോലി സംബന്ധമായ ചില വൈകല്യങ്ങള് തേടി എത്തുന്നു. ഈ സമയം കുടുംബ ബന്ധങ്ങളില് സഹനം പാലിക്കുന്നതിന് ശ്രദ്ധിക്കേണ്ടതാണ്. നിസ്സാരമായി ഒന്നിനേയും കണക്കാക്കരുത്.
കുംഭക്കൂറ്
കുംഭക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് അവരുടെ പഴയ പ്രശ്നങ്ങള് വീണ്ടും ഉയരാന് സാധ്യത. സുഹൃത്തുക്കളുമായും സഹപ്രവര്ത്തകരുമായും ആശയവിനിമയം ശ്രദ്ധിച്ച് വേണം. ഗ്രഹണ ദോഷം നിങ്ങളെ ബാധിക്കുന്നതിനുള്ള സാധ്യത കൂടുതലാണ്.
മീനക്കൂറ്
മീനക്കൂറില് വരുന്ന മൂന്ന് നക്ഷത്രക്കാര്ക്ക് പലപ്പോഴും ഈ ഗ്രഹണത്തില് തൊഴില് മേഖലയില് തടസങ്ങള്. ധനകാര്യ കാര്യങ്ങളില് മുന്കൂര് ജാഗ്രത അനിവാര്യമായി വരും. ആരോഗ്യപരിപാലനത്തിന് സമയം കണ്ടെത്തേണ്ടതാണ്. ആശുപത്രി വാസത്തിനുള്ള സാധ്യതയുണ്ട്.



Click it and Unblock the Notifications
