Latest Updates
-
ഓണക്കാലത്ത് സലൂൺ ഓഫറുകൾക്ക് പിന്നാലെ പോകും മുൻപ് ഇത് ശ്രദ്ധിക്കൂ, മുടി കൊഴിച്ചിൽ ഒഴിവാക്കാം -
ഓണക്കോടി വാങ്ങിയോ? കഴുകാതെ ധരിച്ചാൽ പണി കിട്ടും, ചർമ്മത്തെ കാക്കാൻ ഈ മുൻകരുതലുകൾ -
ഓണത്തിന് വീട് ഒരുക്കുമ്പോൾ ബാത്ത്റൂമിൽ ഈ മാറ്റങ്ങൾ വരുത്തൂ; വാസ്തു പ്രകാരം പോസിറ്റീവ് ഊർജ്ജം നിറയ്ക്കാം -
ഓണസദ്യ ഉണ്ണുമ്പോൾ ഇരിപ്പിടം എങ്ങോട്ടാകണം? വാസ്തു പറയുന്ന ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഓണത്തിന് വീട്ടിൽ ഐശ്വര്യം നിറയാൻ പൂജാമുറി ഇങ്ങനെ ഒരുക്കൂ; വാസ്തു പറയുന്നത് ഇതാണ് -
ഓണം പർച്ചേസ്: വാലറ്റിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ പണം ഇരട്ടിയാകും; വാസ്തു പറയുന്നത് ഇതാണ് -
ഫ്ലാറ്റിലെ ഷൂ റാക്ക് എവിടെ വെക്കണം? വാസ്തു പ്രകാരം ഈ മാറ്റങ്ങൾ വരുത്തിയാൽ വീട്ടിൽ ഐശ്വര്യം നിറയും! -
ഓണത്തിന് വീടൊരുക്കുമ്പോൾ ശ്രദ്ധിക്കുക; ഷൂ റാക്ക് വയ്ക്കുന്നതിൽ ഈ തെറ്റുകൾ വരുത്തിയാൽ ദോഷം! -
ഓണം ഷോപ്പിംഗ് തിരക്കിലാണോ? ശുക്രന്റെ കന്നി രാശി മാറ്റം; പണം ചെലവാക്കുമ്പോൾ ശ്രദ്ധിക്കുക! -
തുലാം രാശിയിലേക്ക് ചന്ദ്രൻ: ഈ 5 രാശിക്കാർക്ക് ഇന്ന് തൊഴിൽ നേട്ടവും സാമ്പത്തിക പുരോഗതിയും
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: തുടരെത്തുടരെ തേടി എത്തും ഭാഗ്യം, തലയിലെഴുത്ത് മാറാന്‍ ഇനി അധികം നാളില്ല
വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള നേര്‍ഗതി സഞ്ചാരം നിങ്ങളുടെ ജീവിതത്തില്‍ എത്രത്തോളം മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. കാരണം വ്യാഴം അഥവാ ഗുരുഗ്രഹം ഏറ്റവും ഗുണാനുഭവങ്ങള്‍ പ്രദാനം ചെയ്യുന്ന ഒരു ഗ്രഹമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളുണ്ടാക്കുന്ന ഒരു സമയം കൂടിയാണ് വ്യാഴത്തിന്റെ ഓരോ മാറ്റവും. സമ്പത്ത്, വൈകാരികത, മാനസികാരോഗ്യം എന്നിവയെ സ്വാധീനിക്കുന്നതാണ് എപ്പോഴും വ്യാഴം. എന്നാല്‍ വ്യാഴത്തിന്റെ മാറ്റം എത്രത്തോളം നേട്ടങ്ങളും കോട്ടങ്ങളും ഉണ്ടാക്കും എന്നത് ആദ്യം അറിഞ്ഞിരിക്കണം.
ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. ഒരു വ്യക്തിയുടെ ജാതകത്തില്‍ ശക്തനും സുസ്ഥിരവുമായ വ്യാഴം ജാതകനെ ശുഭാപ്തിവിശ്വാസം, ഔദാര്യം, ധാര്‍മ്മിക മൂല്യങ്ങള്‍, നീതിപൂര്‍വകമായ മാര്‍ഗങ്ങളിലൂടെ നേടിയ വിജയം എന്നിവ നല്കി അനുഗ്രഹിക്കുന്നു. മിഥുന രാശിയില്‍ വ്യാഴം നേരിട്ട് സ്വാധീനിക്കുന്ന സമയമാണ് വരാന്‍ ഇരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ നിരവധി ഗുണകരമായ മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്. അതിന്റെ ഫലമായി പലപ്പോഴും ഗുണഫലങ്ങള്‍ തേടി എത്തുന്നു എന്നതാണ് സത്യം. 2026 മാര്‍ച്ച് 11 ന് 06:17 ന് വ്യാഴം മിഥുന രാശിയില്‍ നേര്‍ഗതിയില്‍ അതിന്റെ സഞ്ചാരം ആരംഭിക്കും. കൂടുതല്‍ അറിയാന്‍ വായിക്കൂ.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ സമയം നേരിട്ട് മിഥുനത്തിലേക്ക് എത്തുന്ന വ്യാഴം പല വിധത്തിലുള്ള ഗുണാനുഭവങ്ങളെ പ്രദാനം ചെയ്യുന്നു. ഇത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും കൊണ്ട് വരുന്നു. സാമ്പത്തിക സ്ഥിതിയില്‍ ഉണ്ടാവുന്ന പല മാറ്റങ്ങളും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. പല അവസരങ്ങളും ജോലിയില്‍ നിങ്ങളെ തേടി എത്തും. ഉയര്‍ച്ചയും സാമ്പത്തിക മാറ്റങ്ങളും അനുസരിച്ച് നിങ്ങളുടെ ജീവിത രീതി വരെ മാറിപ്പോവും. ജീവിതത്തിലെ എല്ലാ മാറ്റങ്ങള്‍ക്കും തുടക്കം കുറിയ്ക്കുന്ന സമയമാണ്. അതുകൊണ്ട് തന്നെ അതെല്ലാം പോസിറ്റീവ് മാറ്റങ്ങളിലേക്ക് കൂടിയാണ് നിങ്ങളെ എത്തിക്കുന്നതും. തൊഴില്‍ രംഗത്ത് പുതിയ അവസരങ്ങള്‍ തേടി എത്തും. ആരോഗ്യത്തെ ഒട്ടും ഭയക്കേണ്ടതില്ല. കാരണ അത് നിങ്ങള്‍ക്ക് മികച്ച മാറ്റങ്ങള്‍ക്ക് കൂടിയാണ് തുടക്കമിടുന്നത്.
കന്നി രാശി
കന്നി രാശിക്കാര്‍ക്ക് അവരുടെ കരിയറില്‍ മുന്നേറ്റം കൊണ്ട് വരാന്‍ സാധിക്കുന്ന സമയമാണ്. അതിന് നിങ്ങളെ സഹായിക്കുന്ന വ്യാഴത്തിന്റെ മിഥുനത്തിലേക്കുള്ള നേര്‍ഗതി സഞ്ചാരം. കൂടാതെ വിദേശത്ത് നിന്ന് പുതിയ ബന്ധങ്ങള്‍ അത് വഴി നേട്ടങ്ങള്‍ എന്നിവയും ഉണ്ടാവും. പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് ഈ സമയം തുടക്കം കുറിയ്ക്കുന്നത്. പരിശ്രമങ്ങള്‍ പലതും നിങ്ങളുടെ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുകയും അത് വഴി നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യും. ആരോഗ്യത്തെ ഒട്ടും നിസ്സാരമാക്കരുത്. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. ഇത് ഭാവിയേയും സുരക്ഷിതമാക്കുന്ന തരത്തിലുള്ളതായിരിക്കും.

ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ പങ്കാളിത്ത മേഖലയില്‍ നേട്ടങ്ങള്‍ ഉണ്ടായേക്കാം. അത് കൂടാതെ ബിസിനസ്, സാമ്പത്തികം, ജോലി, കരാര്‍ മേഖലയിലെ വളര്‍ച്ച എന്നിവയെല്ലാം തേടി എത്തുന്നു. അനുകൂലമായ പല മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്ന തരത്തിലേക്ക് മാറുന്നതിനുള്ള യോഗം കാണുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. ആരോഗ്യ പ്രശ്നങ്ങള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് യോഗം കാണുന്നു. സന്തോഷത്തോടെ എല്ലാ കാര്യത്തിനും തുടക്കമിടുന്നതിനുള്ള സാധ്യതയുണ്ട്. വിവാഹത്തിന്റെ കാര്യത്തില്‍ തീരുമാനമാവുകയും പ്രണയിക്കുന്നവര്‍ക്ക് അനുകൂല മാറ്റങ്ങള്‍ തേടി എത്തുകയും ചെയ്യും.
മീനം രാശി
മീനം രാശിക്കാര്‍ക്ക് കുടുംബത്തില്‍ സന്തോഷവും സമാധാനവും തേടി എത്തുന്നു. ഇത് നിങ്ങളില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തും. ദാമ്പത്യ ജീവിതത്തില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള നേട്ടങ്ങള്‍ക്കാണ് തുടക്കമിടുന്നത്. വീട് വ്ാങ്ങുന്നതിനും ഭൂമി വാങ്ങുന്നതിനും യോഗം കാണുന്നു. നിക്ഷേപം ആരംഭിക്കുന്നതിന് ഏറ്റവും മികച്ച സമയമാണ്. സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഗുണാനുഭവങ്ങളെ ഏറ്റവും മികച്ച സമയത്തിലൂടെയാണ് ഇപ്പോള്‍ നിങ്ങള്‍ കടന്ന് പോവുന്നത്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങള്‍ക്കും തുടക്കമിടുന്ന സമയമാണ്.



Click it and Unblock the Notifications