Latest Updates
-
ഗുജറാത്തിലും അസമിലും യുസിസി: ലിവ്-ഇൻ, വിവാഹ രജിസ്ട്രേഷനിൽ മാറ്റം വരുന്നുണ്ടോ? -
ഒക്ടോബർ 4-10: ഈ ആഴ്ച ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ; നിങ്ങളുടെ രാശിഫലം അറിയാം -
ഒക്ടോബർ 4 നക്ഷത്രഫലം: പുണർതം നാളിലെ മാറ്റങ്ങൾ, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
2026 ഒക്ടോബർ 3 രാശിഫലം: ഇന്ന് ഭാഗ്യം കൂടെയുള്ള രാശിക്കാർ ഇവർ, നേട്ടങ്ങൾ നിങ്ങളെ തേടിയെത്തും! -
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ്
Rashiphalam: മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണഫലം, നിങ്ങള്‍ക്ക് ഇന്നെങ്ങനെ?
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ കാത്തിരിക്കുന്ന പല കാര്യങ്ങള്‍ക്കും പെട്ടെന്ന് പരിഹാരം കാണാന്‍ സഹായിക്കും, ചിലപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നു കൂടി രൂക്ഷമാക്കും. ഇത്തരത്തില്‍ ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇന്നത്തെ ദിവസം മാറ്റങ്ങള്‍ സംഭവിക്കുന്നത് എന്ന് നോക്കാം.
കരിയര്‍, ധനം, ജോലി, ജീവിതം, എന്നിങ്ങനെ ജീവിതത്തിലെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. സന്തോഷകരമായ പല മാറ്റങ്ങളും നിങ്ങളെ തേടി എത്തും, അതുപോലെ തന്നെ സങ്കടകരമായ മാറ്റങ്ങള്‍ക്കും ഇന്നത്തെ ദിവസം തുടക്കം കുറിയ്ക്കും. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം -
ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ജോലിയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതി തേടി എത്തുന്നു. അത് കൂടാതെ നിങ്ങളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ശ്രദ്ധ വേണം. ആശങ്കകള്‍ പല തരത്തിലാണ് നിങ്ങളെ പിടിമുറുക്കുന്നതും.
ഇടവം -
ഇന്ന് ഇടവം രാശിക്കാര്‍ക്ക് അവരുടെ കുടുംബബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. അത് കൂടാതെ പ്രണയജീവിതത്തില്‍ സൗഹൃദവും വിശ്വാസവും വര്‍ധിക്കും. ധനകാര്യ നേട്ടങ്ങള്‍ ഉണ്ടാകാം. ആവര്‍ത്തിച്ച് ഒരു കാര്യം ചെയ്യുന്നത് ശ്രദ്ധിക്കണം.
മിഥുനം -
മിഥുനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കരിയറില്‍ പുരോഗതിയുണ്ടാവും. കൂടാതെ പുതിയ പദ്ധതികള്‍ വിജയകരമായി ചെയ്യുന്നതിന് സാധിക്കും. നിങ്ങളുടെ പ്രണയത്തില്‍ ചെറിയ തിരിച്ചറിവുകള്‍ക്ക് യോഗം കാണുന്നു. ആരാഗ്യത്തില് ശ്രദ്ധ വേണം.
കര്‍ക്കിടകം -
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് പലപ്പോഴും കുടുംബത്തിന്റെയും സുഹൃത്തുക്കളുടെ പിന്തുണയോടെ മുന്നേറ്റം സാധ്യമാണ്. കൂടാതെ ധനകാര്യ കാര്യങ്ങളില്‍ മെച്ചം. ആരോഗ്യത്തില്‍ ചെറിയ അസ്വസ്ഥതകള്‍ ഉണ്ടാകാം.
ചിങ്ങം -
ചിങ്ങം രാശിക്കാരില്‍ ഇന്ന് പലപ്പോഴും തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയും അംഗീകാരവും തേടി എത്തും. അത് കൂടാതെ പ്രണയത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം. കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ വിജയം തേടി എത്തും.
കന്നി -
കന്നി രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ പുതിയ പദ്ധതികള്‍ വിജയകരമാകും. ബന്ധങ്ങളില്‍ സഹിഷ്ണുത പാലിക്കുക. ആരോഗ്യ സംരക്ഷണത്തില്‍ ശ്രദ്ധ അനിവാര്യമാണ്. സാമ്പത്തിക സ്ഥിതി അല്പം ശ്രദ്ധിക്കണം.

തുലാം -
തുലാം രാശിക്കാരില്‍ ഇന്ന് പലപ്പോഴും സാമ്പത്തിക നേട്ടങ്ങള്‍ പ്രതീക്ഷിക്കാം. പ്രണയജീവിതത്തില്‍ സന്തോഷകരമായ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. ആരോഗ്യം സ്ഥിരതയോടെ മുന്നോട്ട് പോവുന്നു.
വൃശ്ചികം -
ഇന്നത്തെ ദിവസം വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജോലിയില്‍ ശ്രദ്ധയും പരിശ്രമവും ആവശ്യമാണ്. കുടുംബബന്ധങ്ങളില്‍ അനുകൂല സമയമാണ് ഇന്ന്. കൂടാതെ കൈകാര്യം ചെയ്യുന്ന സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ വേണം. ആശങ്കകളെ ഒഴിവാക്കാം.
ധനു -
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പലപ്പോഴും പുതിയ അവസരങ്ങള്‍ തേടി എത്തും. കൂടാതെ വിദേശ ബന്ധങ്ങള്‍ മെച്ചപ്പെടും. പ്രണയത്തില്‍ ആത്മവിശ്വാസം വര്‍ധിക്കുകയും സന്തോഷം നിലനില്ക്കുകയും ചെയ്യും. ആരോഗ്യ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധ അനിവാര്യമാണ്.
മകരം -
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ജോലിയില്‍ മാറ്റങ്ങളുണ്ടാവും,. അത് കൂടാതെ ജോലി രംഗത്ത് അംഗീകാരവും പുരോഗതിയും തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ വഴിക്ക് വഴി തേടി എത്തും. പ്രണയബന്ധങ്ങളില്‍ അനുകൂല മാറ്റങ്ങളുണ്ടാവും.
കുംഭം -
കുംഭം രാശിക്കാരുടെ ഇന്നത്തെ ദിവസം പല ആശങ്ങളും വിജയകരമായി നടപ്പാക്കാം. കുടുംബത്തിന്റെയും സുഹൃത്തുക്കളുടെ പിന്തുണ എല്ലാ കാര്യത്തിലും ഉണ്ടായിരിക്കും. ധനകാര്യ കാര്യങ്ങളില്‍ പുരോഗതി തേടി എത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്.
മീനം -
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം പലപ്പോഴും ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വളരെ കൂടുതലായിരിക്കും. അത് മാത്രമല്ല നിങ്ങളുടെ പ്രണയബന്ധങ്ങളില്‍ സന്തോഷം തേടി എത്തും. കരിയറില്‍ പുതിയ അവസരങ്ങളും നിങ്ങള്‍ക്കുണ്ടാവുന്നു.



Click it and Unblock the Notifications
