Latest Updates
-
ദൃശ്യം 3 ലുക്ക് സ്വന്തമാക്കാം: മോഹൻലാലിനെപ്പോലെ സ്റ്റൈലിഷ് താടിയും തിളങ്ങുന്ന ചർമ്മവും നേടാൻ ഈ ഗ്രൂമിംഗ് ടിപ്സ് പരീക്ഷിക്കൂ -
ചൂല് വെക്കുന്നതിൽ ഈ തെറ്റ് പറ്റിയോ? വീട്ടിലെ ഐശ്വര്യം കുറയാൻ കാരണമാകും, ശ്രദ്ധിക്കുക -
ആമസോൺ, ഫ്ലിപ്കാർട്ട് ഓഫറുകൾ: വമ്പൻ ലാഭം നേടാൻ ഈ കാര്യങ്ങൾ മറക്കരുത് -
ദില്ലിയിലെ വായുനിലവാരം മോശമാകുന്നു; യാത്രക്കാർക്കും താമസക്കാർക്കും ജാഗ്രതാ നിർദ്ദേശം -
ഗാന്ധി ജയന്തി: ഇന്ന് കേരളത്തിൽ മദ്യശാലകൾ തുറക്കുമോ? അറിയേണ്ടതെല്ലാം ഇവിടെ! -
ശുക്രന്റെ വക്രഗതി 2026: സ്വർണ്ണവും ഗാഡ്ജെറ്റുകളും വാങ്ങുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്! -
ആർബിഐ യോഗം വരുന്നു; ഇഎംഐയും പലിശ നിരക്കും മാറുമോ? അറിയേണ്ടതെല്ലാം -
20 കിലോ കുറഞ്ഞു! ഖുശ്ബു സുന്ദറിന്റെ 'ജാപ്പനീസ് പ്ലേറ്റ്' ഡയറ്റ്; ഇത് ശരിക്കും ഫലപ്രദമാണോ? -
കേരളത്തിൽ മഴ കനക്കുന്നു: ഇടുക്കിയിൽ യെല്ലോ അലർട്ട്, ഒക്ടോബർ 7 വരെ അതീവ ജാഗ്രത! -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം; ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ!
Rashiphalam: ഫെബ്രുവരി അവസാന ദിനം, ഇന്നത്തെ രാശിഫലത്തില്‍ നേട്ടവും കോട്ടവും ഇപ്രകാരം
ഇന്ന് ഫെബ്രുവരി 28, ഇന്നത്തെ ദിവസം 12 രാശിക്കാര്‍ക്കും എപ്രകാരമാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. പലപ്പോഴും കാത്തിരിക്കുന്ന ഗുണാനുഭവങ്ങളും ദോഷഫലങ്ങളും എല്ലാം ഒരുമിക്കുന്ന ഒരു ദിനമായിരിക്കും ഇന്ന്. ഫെബ്രുവരി മാസത്തിലെ അവസാന ശനിയാഴ്ചയാണ്.
ഇന്നത്തെ ദിവസം നിങ്ങളില്‍ കരിയര്‍, ധനം, ദാമ്പത്യം, ജോലി എന്നിങ്ങനെ എല്ലാ മേഖലകളിലും എപ്രകാരമാണ് മാറ്റങ്ങളുണ്ടാവുന്നത് എന്ന് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജോലിസ്ഥലത്ത് പുതിയ അവസരങ്ങള്‍ ലഭിക്കും. സാമ്പത്തികമായി ചില ചെലവുകള്‍ വരാനാണ് സാധ്യത. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കാര്യങ്ങള്‍ പലപ്പോഴും കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച സംഭവിക്കാം. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഇവര്‍ക്ക് ഇന്നത്തെ ദിവസം കൂടെയുണ്ടാവും
ഇടവം രാശി
ഇടവം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ കുടുംബ ബന്ധങ്ങള്‍ ശക്തമാകും. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ ആവശ്യമാണ്. നിസ്സാര കാര്യങ്ങളില്‍ ദേഷ്യം കാണിക്കരുത്.
മിഥുനം രാശി
ഇന്ന് മിഥുനം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ആശയങ്ങള്‍ നേടാന്‍ മികച്ച സമയം. വ്യക്തിപരമായ ലക്ഷ്യങ്ങളില്‍ പുരോഗതി കാണാം. സാമ്പത്തിക സ്ഥിതി അനുകൂലമായിരിക്കും. ആഗ്രഹങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടും.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ ആത്മവിശ്വാസം വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ പ്രശ്നങ്ങള്‍ സുതാര്യമായി പരിഹരിക്കാവുന്നതാണ്. ജോലിയില്‍ ധാരാളം അവസരങ്ങള്‍ തേടി എത്തുന്നതിന് യോഗം കാണുന്നു.
ചിങ്ങം രാശി
ഇന്നത്തെ ദിവസം ചിങ്ങം രാശിക്കാര്‍ക്ക് പല കാര്യങ്ങളിലും വിജയം ലഭിക്കും. കുടുംബ ബന്ധങ്ങളില്‍ സന്തോഷം നിലനില്ക്കും. സാമ്പത്തികമായി പണം ആലോചിച്ച് ചിലവാക്കണം. അനാവശ്യ ആശങ്കകളെ ഒഴിവാക്കാന്‍ ശ്രദ്ധിക്കണം.
കന്നി രാശി
കന്നി രാശിക്കാരില്‍ ഇന്ന് ആരോഗ്യപരമായി ശ്രദ്ധ ആവശ്യമാണ്. ചെറിയ സാമ്പത്തിക ചിലവുകള്‍ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. നിസ്സാര കാര്യങ്ങളെ പോലും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധ വേണം.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം അവരുടെ സാമ്പത്തിക കാര്യങ്ങളില്‍ പുതുമയുള്ള സാധ്യതകള്‍ വരാം. സുഹൃത്തുക്കളും ബന്ധുക്കളും സഹായത്തിനെത്തും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. കടം കൊടുക്കുന്നത് അല്പം ശ്രദ്ധിച്ച് വേണം.
വൃശ്ചികം രാശി
ഇന്ന് വൃശ്ചികം രാശിക്കാര്‍ക്ക് പ്രണയത്തില്‍ സുസ്ഥിരത കാണും. തൊഴില്‍ മേഖലയിലെ പരിശ്രമം ഫലം നല്‍കും. ആരോഗ്യത്തെ നിസ്സാരമാക്കരുത്. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായിരിക്കും.
ധനു രാശി
ഇന്നത്തെ ദിവസം ധനു രാശിക്കാര്‍ക്ക് പുതിയ പഠനങ്ങള്‍ക്കും യാത്രകള്‍ക്കും അനുകൂലമായ സമയം. ആശയവിനിമയം സുഗമമാകും. അനാവശ്യ ആശങ്കകള്‍ പലപ്പോഴും നിങ്ങളെ ബാധിക്കും. കാര്യങ്ങള്‍ ഗൗരവത്തോടെ കണക്കാക്കണം.
മകരം രാശി
ഇന്നത്തെ ദിവസം മകരം രാശിക്കാര്‍ക്ക് അല്പം ശ്രദ്ധ വേണം. കൂടാതെ പണത്തിന്റെ കാര്യത്തില്‍ സ്ഥിരത ഉറപ്പാക്കാന്‍ ശ്രദ്ധ നല്‍കുക. പുതിയ സംരംഭങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാവുന്ന സമയം കൂടിയാണ്.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ആത്മീയതയിലും മാനസികാരോഗ്യത്തിലും വര്‍ധനവുണ്ടാകും. കുടുംബ ജീവിതത്തില്‍ സന്തോഷം നിലനില്ക്കും. ദാമ്പത്യം അനുകൂലമായി വരും. പ്രണയിക്കുന്നവര്‍ക്കും മികച്ച സമയമാണ്
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം സാമ്പത്തിക കാര്യങ്ങളില്‍ അനുകൂലമായ അവസരങ്ങള്‍ ലഭിക്കും. ആരോഗ്യപരമായി അല്പം ശ്രദ്ധിക്കേണ്ടതാണ്. കാര്യങ്ങളെ ഗൗരവത്തോടെ കാണേണ്ടതാണ്. സാമ്പത്തിക സ്ഥിതി ഒട്ടും നിസ്സാരമല്ല.



Click it and Unblock the Notifications
