Latest Updates
-
ഓഗസ്റ്റ് 25-ലെ അപൂർവ ഗ്രഹസംഗമം: ഈ രാശിക്കാർക്ക് തൊട്ടതെല്ലാം പൊന്നാകും, തടസ്സങ്ങൾ നീങ്ങാൻ ചെയ്യേണ്ടത് ഇത്രമാത്രം -
ഓണം സ്പെഷ്യൽ: ഇന്നത്തെ രാജയോഗം, ശുഭമുഹൂർത്തം; ഈ സമയത്ത് കാര്യങ്ങൾ തുടങ്ങിയാൽ വിജയം ഉറപ്പ്! -
2026 ഓഗസ്റ്റ് 24: ഇന്നത്തെ രാജയോഗം നിങ്ങളെ തുണയ്ക്കുമോ? ഗജകേസരി-ധനയോഗം പരിശോധിക്കാം -
ഓണം വാരത്തിൽ പ്രണയത്തിൽ ഭാഗ്യം: ഈ 6 രാശിക്കാർക്ക് ഇന്ന് പ്രണയം തുറന്നു പറയാം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഓണം ഷോപ്പിംഗ് തിരക്കിൽ ഈ 4 രാശിക്കാർക്ക് വൻ ധനയോഗം; ഇന്ന് ശ്രദ്ധിക്കേണ്ട 'മൈക്രോ വിൻഡോ' സമയം ഇതാണ് -
ഓണത്തിരക്കുകൾക്കിടയിൽ ഇന്നത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
തിങ്കളാഴ്ചത്തെ നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം, സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ വേണം! -
ഓണം ഞായർ: 12 രാശിക്കാർക്കും ആഘോഷം പൊളിക്കാം, ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി! -
ഓണാഘോഷത്തിരക്കിലും രാഹുകാലം മറക്കണ്ട; ഇന്നത്തെ കൃത്യമായ സമയം അറിയാം -
ആഗസ്റ്റ് 23 ഞായറാഴ്ച: ഈ സമയത്ത് കാര്യങ്ങൾ ചെയ്താൽ വിജയം ഉറപ്പ്, രാഹുകാലം ഒഴിവാക്കാൻ മറക്കരുത്!
അരഗ്ലാസ് എങ്കിലും മാതള നാരങ്ങ ജ്യൂസ് ശീലമാക്കാം: ആയുസ്സിനും ആരോഗ്യത്തിനും അത്യുത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു സമയത്തിലൂടെയാണ് നാം കടന്ന് പോവുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണത്തിന്റെ കാര്യത്തിലും നാം എപ്പോഴും കരുതലോടെ നീങ്ങണം. പല ആരോഗ്യ പ്രശ്നങ്ങളേയും ഒരു പരിധി വരെ പരിഹരിച്ച് നിര്‍ത്തുന്നതിന് നമുക്ക് ഭക്ഷണത്തിലൂടെ സാധിക്കും. എന്നാല്‍ ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത് എന്നത് ആലോചിച്ച് തീരുമാനിക്കേണ്ട ഒന്നാണ്. പലപ്പോഴും ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ മാതള നാരങ്ങ ജ്യൂസ് സഹായിക്കുന്നു. കാരണം ഇതൊരു സൂപ്പര്‍ഫുഡ് ആണ് എന്നതില്‍ സംശയം വേണ്ട.
ധാരാളം വൈറ്റമിനുകള്‍, ധാതുക്കള്‍, ആന്റിഓക്സിഡന്റുകള്‍ എന്നിവയാല്‍ നിറഞ്ഞ ഈ ജ്യൂസ് പതിവായി കുടിക്കുന്നത് ശരീരത്തിന് അത്ഭുതകരമായ ഗുണങ്ങള്‍ നല്‍കുന്നതാണ് എന്നതില്‍ സംശയം വേണ്ട. അതില്‍ മാതളനാരങ്ങ ജ്യൂസിന്റെ പ്രധാന ആരോഗ്യഭപരമായ നേട്ടങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. സ്ഥിരമായി അര ഗ്ലാസ്സ് എങ്കിലും കഴിച്ചാല്‍ അത് നിങ്ങളുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കും. എന്തൊക്കെയാണ് ഇത് വഴി ലഭിക്കുന്ന ഗുണങ്ങള്‍ എന്ന് നോക്കാം.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ എന്തുകൊണ്ടും സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് സ്ഥിരമായി അര ഗ്ലാസ്സ് എങ്കിലും കുടിച്ചാല്‍ അത് വഴി ഹൃദയാരോഗ്യം മികച്ചതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി സ്ഥിരമായി ഈ പാനീയം ശീലമാക്കുക. കൂടാതെ രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നതിനും കൊളസ്ട്രോള്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനും സാധിക്കും. ഇത് വഴി നിങ്ങളെ അപകടത്തിലാക്കുന്ന അല്ലെങ്കില്‍ അപകടം പതിയിരിക്കുന്ന ഹൃദയസ്തംഭനത്തിനും പരിഹാരം കാണുന്നതിന് സാധിക്കും. ഇതെല്ലാം നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കും.
സന്ധിവാതത്തിന് പരിഹാരം
സന്ധിവാതം പോലുള്ള അവസ്ഥകളില്‍ നിന്ന് പരിഹാരം കാണുന്നതിനും അതോടൊപ്പം തന്നെ അതിന്റെ ഫലമായുണ്ടാവുന്ന വേദനകളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. മാതള നാരങ്ങയിലെ ആന്റി ഓക്സിഡന്റുകളാണ് ഇതിന് പരിഹാരം കാണാന്‍ സഹായിക്കുന്നത്. ഇത് പല വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നിന്ന് പെട്ടെന്നാണ് പരിഹാരം കാണാന്‍ സഹായിക്കുന്നത്. എല്ലാ ദിവസവും അല്പമെങ്കിലും മാതള നാരങ്ങ ജ്യൂസ് കഴിച്ചാല്‍ നിങ്ങള്‍ക്ക് മാറ്റം മനസ്സിലാക്കാന്‍ സാധിക്കും.
ഓര്‍മ്മശക്തിക്ക് സഹായിക്കും
ആരോഗ്യ പ്രശ്നങ്ങളെ പ്രതിസന്ധിയിലേക്ക് എത്തിക്കുന്നതിനേക്കാള്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പലപ്പോഴും ഓര്‍മ്മയിലുണ്ടാവുന്ന അസ്വസ്ഥതകള്‍. അതിനെ പരിഹരിക്കുന്നതിന് വേണ്ടി നിങ്ങളെ സഹായിക്കുന്നതാണ് മാതള നാരങ്ങ ജ്യൂസ്. ഇത് പലപ്പോഴും അല്‍ഷിമേഴ്സ് പോലുള്ള രോഗാവസ്ഥകളെ പ്രതിരോധിക്കുന്നതിനും സഹായിക്കും. അത് മാത്രമല്ല മാനസികോര്‍ജ്ജം വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.

ചര്‍മ്മാരോഗ്യത്തിന് ഉത്തമം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ അല്പം ശ്രദ്ധിക്കേണ്ടതായ ചില കാര്യങ്ങളുണ്ട്. അതില്‍ ചര്‍മ്മാരോഗ്യവും വളരെ പ്രധാനപ്പെട്ടതാണ്. കാരണം ഇന്നത്തെ കാലത്ത് പലരും ശ്രദ്ധിക്കാതെ വിടുന്നു ഇത്തരം കാര്യങ്ങള്‍. എന്നാല്‍ സ്ഥിരമായി മാതള നാരങ്ങ കുടിക്കുന്നവരെങ്കില്‍ ഇവര്‍ക്ക് അതിലുള്ള ആന്റി ഓക്സിഡന്റുകള്‍ ചര്‍മ്മത്തെ പല പ്രതിസന്ധികളില്‍ നിന്ന് സംരക്ഷിക്കും. കൂടാതെ ചര്‍മ്മത്തിന് യുവത്വവും ആരോഗ്യവും തിളക്കവും നിലനിര്‍ത്തുന്നതിന് സഹായിക്കും. എല്ലാ അര്‍ത്ഥത്തിലും ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും അകാല വാര്‍ദ്ധക്യത്തെ പ്രതിരോധിക്കുന്നതിനും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
ദഹനാരോഗ്യത്തിന് അത്യുത്തമം
ദഹനാരോഗ്യം പലരേയും പ്രശ്നത്തിലാക്കുന്നതാണ്. അതുകൊണ്ട് തന്നെ ഭക്ഷണശേഷം ഉണ്ടാവുന്ന അസ്വസ്ഥതകള്‍ അല്പം ഗൗരവത്തോടെ തന്നെ കണക്കാക്കണം. എന്നാല്‍ അതിന് സഹായിക്കുന്ന നല്ല ബാ്ക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് മാതള നാരങ്ങ ജ്യൂസ് എന്തുകൊണ്ടും നല്ലതാണ്. ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ മികച്ചതാക്കും. എന്ന് മാത്രമല്ല അസിഡിറ്റി, പുളിച്ച് തികട്ടല്‍ എന്നീ പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ സഹായിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications