Latest Updates
-
ഗണേശ ചതുർത്ഥി 2026: വിഗ്രഹം വീട്ടിൽ വെക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്; പൂജാ മുഹൂർത്തം അറിയാം -
ഐഫോൺ 18 പ്രോ ഇന്ത്യയിൽ; പ്രീ-ഓർഡർ നാളെ, വിലയും ഓഫറുകളും അറിയാൻ വൈകരുത് -
2026 സെപ്റ്റംബർ 11: ഇന്നത്തെ ഗുളികകാലവും യമകണ്ഡവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ! -
ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി: ഗതാഗത നിയന്ത്രണങ്ങൾ ഇങ്ങനെ; യാത്രക്കാർ അറിയേണ്ട പ്രധാന വിവരങ്ങൾ -
സെപ്റ്റംബർ 14-ന് ആകാശത്ത് വിസ്മയം! ചന്ദ്രനും ശുക്രനും ഒന്നിക്കുന്ന അപൂർവ കാഴ്ച കാണാൻ തയ്യാറാണോ? -
മഴക്കാലത്ത് ചർമ്മം ചൊറിയുന്നുണ്ടോ? യെല്ലോ അലർട്ട് ജില്ലകളിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
30 കിലോ കുറച്ചു, ബിഗ് ബോസ് 20-ൽ തരംഗമായി കുശാൽ തൻവർ; ആ രഹസ്യം ഇതാ! -
2026 സെപ്റ്റംബർ 11: ഇന്നത്തെ രാഹുകാലം അറിയാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയം ഇതാ! -
ചന്ദ്രദർശനം 2026: ഇന്ന് ആകാശത്ത് അത്ഭുതം കാണാം; പ്രധാന നഗരങ്ങളിലെ കൃത്യമായ സമയക്രമം ഇതാ -
ശുക്രൻ ചോതി നക്ഷത്രത്തിലേക്ക്: ഈ രാശിക്കാർക്ക് വരാനിരിക്കുന്നത് വലിയ മാറ്റങ്ങൾ, സാമ്പത്തിക കാര്യങ്ങളിൽ ജാഗ്രത വേണം
ചന്ദ്രഗ്രഹണം 2026: സമ്മര്‍ദ്ദം, ദേഷ്യം, സാമ്പത്തിക പ്രതിസന്ധി എല്ലാം ഒരുമിക്കും ദിനം, ഗ്രഹണദോഷത്തില്‍ 4 രാശി
ഈ വര്‍ഷത്തെ ആദ്യത്തെ ചന്ദ്രഗ്രഹണമാണ് മാര്‍ച്ച് 3-ന് സംഭവിക്കുന്നത്. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഇത് ഗുണാനുഭവങ്ങള്‍ ധാരാളം കൊണ്ട് വരുന്നു. അത് മാത്രമല്ല ദോഷഫലങ്ങള്‍ക്കും ഒട്ടും കുറവില്ല എന്നതാണ് സത്യം. എന്നാല്‍ ഇന്ത്യയില്‍ ഗ്രഹണം ദൃശ്യമാവുന്നതിനാല്‍ ഇത് നിങ്ങളുടെ ജീവിതത്തിലും വളരെയധികം സ്വാധീനം ചെലുത്തുന്നുണ്ട്. പലപ്പോഴും രാശിചക്രത്തെ ഇത് സ്വാധീനിക്കുന്നു എന്നതാണ് സത്യം.
ചിങ്ങം രാശിയിലാണ് ഈ ഗ്രഹണം സംഭവിക്കുന്നത്. ഇത് ജ്യോതിഷപരമായ പ്രാധാന്യത്തെ വര്‍ദ്ധിപ്പിക്കും. ഗ്രഹണം നിങ്ങളുടെ ആരോഗ്യത്തേയും കരിയറിനേയും സാമ്പത്തിക സ്ഥിരതയേയും എല്ലാം ബാധിക്കും. കൂടാതെ ഇത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തുന്നതിനും കാരണമാകുന്നു. ചില രാശിചിഹ്നങ്ങള്‍ക്ക് ഇത് പക്ഷേ വളരെയധികം ദോഷഫലങ്ങള്‍ പ്രദാനം ചെയ്യും. ഏതൊക്കെ രാശിക്കാര്‍ക്കാണ് ഇത് വഴി മോശം ഫലങ്ങള്‍ സംഭവിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം നിങ്ങളെ സഹായിക്കും.

കര്‍ക്കടകം
കര്‍ക്കടകം രാശിക്കാര്‍ക്ക് അവരുടെ രണ്ടാമത്തെ ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ദോഷഫലങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്നു. കൂടാതെ സമ്പത്ത്, സംസാരം, കുടുംബ ചലനാത്മകത എന്നിവയെ നിയന്ത്രിക്കുന്നതിനാല്‍ ഈ ഇടങ്ങളില്‍ എല്ലാം ദോഷങ്ങള്‍ നിലനില്ക്കുകയും ചെയ്യും. കഷ്ടപ്പാടുകള്‍ ഇരട്ടിയാവുകയും അത് നിങ്ങളുടെ വ്യക്തിപരമായ ജീവിതത്തെ വളരെ മോശം രീതിയില്‍ സ്വാധീനിക്കുകയും ചെയ്യുന്നു. ക്ഷമയോടെ വേണം എല്ലാ കാര്യത്തേയും സ്വാധീനിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങള്‍ പല തരത്തില്‍ ജീവിതത്തെ സ്വാധീനിക്കും. കൂടാതെ അനാവശ്യ സമ്മര്‍ദ്ദം നിങ്ങളെ ബാധിക്കും. കൂടാതെ വൈകാരിക സംവേദനക്ഷമത നിങ്ങളുടെ ജീവിതത്തില്‍ വര്‍ദ്ധിക്കാം. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കേണ്ടതാണ്. കൂടുതല്‍ പല വിധത്തിലുള്ള മോശം ഫലങ്ങള്‍ നിങ്ങളെ തേടി എത്തുന്നതും ഗ്രഹണ സമയത്തിലാണ്.
ചിങ്ങം
ചിങ്ങം രാശിക്കാര്‍ക്ക് ഗ്രഹണ ദിനത്തില്‍ പല വിധത്തിലുള്ള ദോഷഫലങ്ങളിലേക്കാണ് എത്തുന്നത്. അത് മാത്രമല്ല നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം പ്രതിസന്ധികള്‍ തേടി എത്തും. ഒരാളുടെ രാശിചക്രത്തിന്റെ സ്ഥാനവുമായി നോക്കുമ്പോള്‍ അത് നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങളിലേക്ക് എത്തുന്നു. ജ്യോതിഷ പ്രകാരം ഉയര്‍ന്ന മാറ്റങ്ങള്‍ ഉണ്ടാവും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ ഇത് പലപ്പോഴും ദോഷഫലങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിക്കുകയും അത് വഴി ജീവിതത്തില്‍ പ്രതിസന്ധികള്‍ ഉണ്ടാവുകയും ചെയ്യുന്നു. തീരുമാനങ്ങള്‍ എടുക്കുന്നത് തെറ്റിപ്പോവുന്നതിനാല് അത് പലപ്പോഴും ശ്രദ്ധിച്ച് വേണം കൈകാര്യം ചെയ്യുന്നതിന് എന്നതാണ് പ്രധാന കാര്യം. പങ്കാളിയുമായി വഴക്കുകള്‍ വര്‍ദ്ധിക്കുന്നതിന് യോഗം കാണുന്നു. അത് മാത്രമല്ല ബിസിനസ് സംബന്ധമായ പ്രശ്നങ്ങള്‍ അത് സാമ്പത്തിക നഷ്ടത്തിലേക്കും നിങ്ങളെ എത്തിക്കും. സാമ്പത്തിക പ്രതിസന്ധി ഒന്നൊഴിയാതെ ബാധിക്കുന്നതിനുള്ള സാധ്യതയുണ്ട്.

കന്നി രാശി
കന്നി രാശിക്കാര്‍ക്ക് പന്ത്രണ്ടാമത്തെ ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. അത് കൂടാതെ സാമ്പത്തിക നഷ്ടം, ചിലവുകള്‍, സാമ്പത്തിക പ്രതിസന്ധി എന്നിവയെല്ലാം നിങ്ങളെ ബാധിക്കും. പലപ്പോഴും ഈ വിന്യാസം നിങ്ങളുടെ പല കാര്യങ്ങളും പതുക്കെയാക്കുന്നു. സാമ്പത്തിക നഷ്ടം നിങ്ങളിലേക്ക് എത്തുന്നതിനാല്‍ ദൈനംദിന കാര്യങ്ങള്‍ പോലും തടസ്സപ്പെടുന്നു. ആരോഗ്യ പ്രശ്നങ്ങളിലേക്ക് നിങ്ങള്‍ കൂപ്പു കുത്തി വീഴുന്നു. അത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള ആശങ്കകള്‍ വര്‍ദ്ധിപ്പിക്കും. സാമ്പത്തിക ഒഴുക്കില്‍ പ്രശ്നങ്ങള്‍ ഉണ്ടാവുന്നതിനുള്ള യോഗം കാണുന്നു. കുട്ടികളുടെ ആരോഗ്യം അല്പം ശ്രദ്ധിക്കണം. സന്തോഷകരമായ പല മാറ്റങ്ങള്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെ പെട്ടെന്ന് സങ്കടത്തിലേക്ക് നീങ്ങുന്നു. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
മീനം രാശി
മീനം രാശിക്കാര്‍ക്ക് ഈ ചന്ദ്രഗ്രഹണ സമയത്ത് പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുന്നു. ഇവരുടെ ആറാമത്തെ ഭാവത്തിലാണ് ഗ്രഹണം സംഭവിക്കുന്നത്. അതിന്റെ ഫലമായി സംഘര്‍ഷം, മത്സരം, ശത്രുക്കള്‍ എന്നിവര്‍ക്കെല്ലാം പ്രശ്നങ്ങളുണ്ടാക്കും. തെറ്റിദ്ധാരണകള്‍ വര്‍ദ്ധിക്കുന്നതിനുള്ള സാധ്യതയുണ്ട്. അത് ദാമ്പത്യ ജീവിതത്തിലും പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ആരേയും അമിതമായി വിശ്വസിക്കരുത്. അത് പ്രശ്നങ്ങള്‍ ഇരട്ടിയാക്കുന്നതിനുള്ള സാധ്യതയുണ്ട്. പണം കടം വാങ്ങുന്നത് കൃത്യസമയത്ത് തിരിച്ച് കൊടുക്കാന്‍ സാധിക്കണം എന്നില്ല. അത് പലപ്പോഴും നിങ്ങളില്‍ മാനസിക സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. അതുകൊണ്ട് തന്നെ ശ്രദ്ധ വേണം. യാത്രകള്‍ എല്ലാം തന്നെ അല്പം ശ്രദ്ധിച്ച് വേണം. വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നതിന് സാധ്യത കാണുന്നു.



Click it and Unblock the Notifications
