For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ രോഗങ്ങള്‍ അടുക്കില്ല; യോഗ ചെയ്യാം

|

ഇന്ത്യയില്‍ വേരൂന്നിയ യോഗ ഇന്ന് അന്താരാഷ്ട്ര പ്രശസ്തിയാര്‍ജിച്ച ഒരു വ്യായാമമുറയാണ്. കേവലം ഒരു തരം വ്യായാമം അല്ലെങ്കില്‍ ശ്വസനരീതി എന്നതിനേക്കാള്‍ കൂടുതലാണ് യോഗ. രോഗശാന്തി കൈവരുത്താനുള്ള യോഗയുടെ കഴിവ് ഏവരാലും അംഗീകരിക്കപ്പെട്ടതാണ്. വിട്ടുമാറാത്ത അസുഖങ്ങള്‍ക്ക് മരുന്നുകള്‍ പരാജയപ്പെടുന്നുണ്ടെങ്കില്‍ യോഗ നിങ്ങളെ നിരാശപ്പെടുത്തില്ല. എല്ലാ പ്രായക്കാര്‍ക്കും അനുയോജ്യമായ ശാരീരിക ആനുകൂല്യങ്ങള്‍ യോഗ നല്‍കുന്നു. കൂടാതെ വിവിധ രോഗങ്ങള്‍ക്കുള്ള പരമ്പരാഗത ചികിത്സകളുമായി സംയോജിത ചികിത്സയായും യോഗ ഉപയോഗിക്കാം.

Most read: സന്ധിവാതമോ, ഈ യോഗാമുറകള്‍ ചെയ്യൂ

ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ മുതല്‍ നടുവേദന, വിഷാദം തുടങ്ങിയവയില്‍ നിന്നും മറ്റ് അനാരോഗ്യ അവസ്ഥകളില്‍ നിന്നും മുക്തി നേടാനുള്ള മികച്ച മാര്‍ഗമാണ് യോഗ. നട്ടെല്ല് വിന്യാസവും സംയുക്ത ആരോഗ്യവും മെച്ചപ്പെടുത്തുന്നതിനുള്ള മികച്ച ചികിത്സയാണ് യോഗയെന്ന് സൂചിപ്പിക്കുന്ന ഗവേഷണങ്ങള്‍ തന്നെയുണ്ട്. ശരീരത്തെ യോഗയിലൂടെ പുനരുജ്ജീവിപ്പിക്കുകയാണ് ലക്ഷ്യമിടുന്നതെങ്കില്‍ തുടക്കക്കാര്‍ക്ക് ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. സാധാരണയായി യോഗയിലൂടെ നിങ്ങള്‍ക്ക് മുക്തമാകാവുന്ന അസുഖങ്ങള്‍ നോക്കാം. ഒപ്പം അത്തരം അസുഖങ്ങളെ അകറ്റാന്‍ സഹായിക്കുന്ന ചില യോഗാമുറകളും അറിയാം.

ദഹന സംബന്ധമായ തകരാറുകള്‍

ദഹന സംബന്ധമായ തകരാറുകള്‍

ദഹനക്കേട്, മലബന്ധം, വീക്കം എന്നിവ സാധാരണ അസുഖങ്ങളാണെങ്കിലും കാലങ്ങളായി ഇത് തുടരുന്നത് ആരോഗ്യത്തിന് അത്ര ഉത്തമമല്ല. നടുവേദന, സമ്മര്‍ദ്ദം, ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കല്‍, മാനസികാരോഗ്യം എന്നിവയ്ക്ക് യോഗാസനം മികച്ചതാണെന്ന് എല്ലാവര്‍ക്കും അറിയാം. എന്നാല്‍ യോഗ നിങ്ങളുടെ ദഹന പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി സഹായിക്കുന്ന ഒരു ഉപാധിയാണ്. ദഹനപ്രക്രിയയെ ശുദ്ധീകരിക്കാനും ഉത്തേജിപ്പിക്കാനും പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്ന നിരവധി ആസനങ്ങള്‍ യോഗ വാഗ്ദാനം ചെയ്യുന്നു.

യോഗയിലൂടെ ദഹനം എങ്ങനെ മെച്ചപ്പെടുത്താം

യോഗയിലൂടെ ദഹനം എങ്ങനെ മെച്ചപ്പെടുത്താം

*യോഗ ചെയ്യുന്നതിലൂടെ നിങ്ങളുടെ വയറ്റില്‍ ദഹനരസം ഉത്തേജിപ്പിക്കപ്പെടുന്നു. ഇത് വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ഉപാപചയ പ്രവര്‍ത്തനങ്ങളെ സന്തുലിതമാക്കുകയും ചെയ്യുന്നു.

*വയറിലെ പേശികളെ മസാജ് ചെയ്യുന്ന ആസനങ്ങള്‍ ശരീരം വലിച്ചുനീട്ടുന്നു. ഇത് ദഹനനാളത്തിനൊപ്പം ഭക്ഷണം കാര്യക്ഷമമായി നീങ്ങാന്‍ കാരണമാകുന്നു.

*യോഗാമുറകള്‍ മലവിസര്‍ജ്ജനം നിയന്ത്രിക്കുകയും മലബന്ധം ഒഴിവാക്കുകയും ചെയ്യുന്നു.

*ദഹന അവയവങ്ങളിലേക്ക് രക്തചംക്രമണം വര്‍ദ്ധിപ്പിച്ച് ദഹനത്തെ സഹായിക്കുന്നു.

*യോഗയുടെ പതിവ് പരിശീലനം വയറില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് സഹായിക്കുന്നു.

ദഹന തകരാറുകള്‍ക്ക് ഈ മുറകള്‍

ദഹന തകരാറുകള്‍ക്ക് ഈ മുറകള്‍

ഭക്ഷണത്തിന് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷമോ അല്ലെങ്കില്‍ രാവിലെയോ എന്തെങ്കിലും തരത്തിലുള്ള ഗ്യാസ്ട്രബിള്‍ അല്ലെങ്കില്‍ ദഹനക്കേട് എന്നിവ അനുഭവപ്പെടുകയാണെങ്കില്‍, ദഹനം മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി ആസനങ്ങളും പ്രാണായാമങ്ങളുമുണ്ട്. ചൈല്‍ഡ് പോസ് അല്ലെങ്കില്‍ ബാലാസനം, കപാല്‍ഭതി പ്രാണായാമം, നൗകാസനം, പശ്ചിമോത്താസനം, പവനമുക്താസനം, ഉസ്ത്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ത്രികോണാസനം എന്നിവ ദഹന സംബന്ധമായ അസുഖങ്ങളില്‍ നിന്ന് മുക്തിനേടാന്‍ നിങ്ങളെ സഹായിക്കുന്നു.

നടുവേദന

നടുവേദന

നടുവേദനയാല്‍ ബുദ്ധിമുട്ടുള്ളവരാണ് നിങ്ങളെങ്കില്‍ രോഗമുക്തിക്കായി നിങ്ങള്‍ക്ക് ചില യോഗാമുറകള്‍ പരിശീലിക്കാവുന്നതാണ്. നടുവേദനയെ മാത്രമല്ല അതിനോടൊപ്പമുള്ള സമ്മര്‍ദ്ദത്തെയും ചികിത്സിക്കാനും സഹായിക്കുന്ന ഒരു മനസ്സ്-ശരീര ചികിത്സയാണ് യോഗ. ചില യോഗാമുറകള്‍ നിങ്ങളുടെ ശരീരത്തെ വിശ്രമിപ്പിക്കാനും ശക്തിപ്പെടുത്താനും കഴിയും.

യോഗയിലൂടെ നടുവേദന തടയാം

യോഗയിലൂടെ നടുവേദന തടയാം

കഠിനമായ നടുവേദനയുള്ളവര്‍ക്ക് വൈദ്യസഹായം തേടി യോഗയിലേക്ക് പ്രവേശിക്കാം. യോഗ നിങ്ങളുടെ നട്ടെല്ല് ശക്തിപ്പെടുത്തുകയും നീട്ടുകയും നട്ടെല്ലിലേക്കും ഞരമ്പുകളിലേക്കുമുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. നിങ്ങളുടെ നട്ടെല്ല് വളയ്ക്കാന്‍ സഹായിക്കുന്ന പാരസ്‌പൈനല്‍ പേശികള്‍, കശേരുക്കളെ സ്ഥിരപ്പെടുത്തുന്ന മള്‍ട്ടിഫിഡസ് പേശികള്‍ എന്നിവയ്ക്ക് യോഗ മികച്ച സഹായം നല്‍കുന്നു.

നടുവേദനയ്ക്ക് ഈ മുറകള്‍

നടുവേദനയ്ക്ക് ഈ മുറകള്‍

മുതിര്‍ന്നവരില്‍ 50 ശതമാനത്തിലധികം പേര്‍ക്കും അവരുടെ ജീവിതകാലത്ത് നിരവധി കാരണങ്ങളാല്‍ നടുവേദന നേരിടേണ്ടിവരും. നടുവേദന തടയാന്‍ ലളിതമായ സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ യോഗാ മുറകള്‍ സഹായിക്കും. വെര്‍ട്ടെബ്രല്‍ കോളം വിന്യസിക്കാനും നടുവേദന ഒഴിവാക്കാനും തടാസനം വളരെ നല്ലതാണ്. സൂര്യനമസ്‌കാരം, ഭുജംഗാസനം, പശ്ചിമോത്തനാസനം, ത്രികോണാസനം, മാര്‍ജ്യാരാസനം, പരിപൂര്‍ണ നവാസനം, വസിഷ്ഠാസനം, വീരഭദ്രാസനം എന്നിവ നടുവേദനയില്‍ നിന്ന് പരിഹാരം തരുന്ന ചില യോഗാമുറകളാണ്.

ഹൃദ്രോഗം

ഹൃദ്രോഗം

ഇന്നത്തെ കാലത്ത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ വരാന്‍ പ്രായം ഒരു കാരണമാകുന്നില്ല. ചെറുപ്പക്കാരില്‍ വരെ ഇന്ന് ഹൃദയസ്തംഭനം സാധാരണമാണ്. കാരണങ്ങള്‍ പലതാണ് ഇതിന്. അനാരോഗ്യകരമായ ജീവിതശൈലിയുമായി ബന്ധപ്പെട്ടാണ് പല ഹൃദ്രോഗങ്ങളും പിടിപെടുന്നതെന്ന് പഠനങ്ങള്‍ പറയുന്നു. ആരോഗ്യകരമായ ജീവിതശൈലിയില്‍ ഏര്‍പ്പെടുന്നത് നിങ്ങളുടെ ഹൃദയത്തെ സൂക്ഷിക്കാന്‍ അത്യന്താപേക്ഷിതമാണ്.

ആരോഗ്യമുള്ള ഹൃദയത്തിന് യോഗ

ആരോഗ്യമുള്ള ഹൃദയത്തിന് യോഗ

യോഗ എന്നത് ജീവിതത്തെക്കുറിച്ചുള്ള ഒരു പഠനമാണ്. നിങ്ങളുടെ ശരീരം, ശ്വാസം, മനസ്സ്, ബുദ്ധി, മെമ്മറി, എന്നിവയെക്കുറിച്ചുള്ള പഠനം. ജ്ഞാനത്തിനും തത്ത്വചിന്തയ്ക്കും പുറമെ ആസനങ്ങള്‍, ശ്വസനരീതികള്‍, ധ്യാനം എന്നിവയുടെ സംയോജനമാണ് യോഗ. ഓരോ യോഗാ പോസും ശ്വസനവ്യവസ്ഥയില്‍ പ്രത്യേക സ്വാധീനം ചെലുത്തി ഹൃദയത്തെ സംരക്ഷിക്കുന്നു. കുറഞ്ഞ രക്തസമ്മര്‍ദ്ദം, വര്‍ധിച്ച ശ്വാസകോശ ശേഷി, കുറഞ്ഞ മോശം കൊളസ്‌ട്രോള്‍ അളവ്, മെച്ചപ്പെട്ട ഹൃദയമിടിപ്പ്, വര്‍ദ്ധിച്ച രക്തചംക്രമണം, കുറഞ്ഞ സമ്മര്‍ദ്ദം എന്നിവ ചില യോഗാമുറകളിലൂടെ നിങ്ങള്‍ക്ക് നേടിയെടുക്കാവുന്നതാണ്.

ഹൃദയത്തിന് ഈ മുറകള്‍

ഹൃദയത്തിന് ഈ മുറകള്‍

ഭുജംഗാസനം അല്ലെങ്കില്‍ കോബ്രാ പോസ് നിങ്ങളുടെ നെഞ്ചിനെ സ്‌ട്രെച്ച് ചെയ്യുന്നു. ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ഇതിലൂടെ മസാജ് ചെയ്യപ്പെടുന്നു. അതിലേക്ക് കൂടുതല്‍ രക്തപ്രവാഹം അനുവദിക്കുകയും അങ്ങനെ ഹൃദയപേശികളെ ഉത്തേജിപ്പിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുന്നു. രക്തത്തിലെ ഓക്‌സിജന്റെ ആഗിരണം വര്‍ദ്ധിപ്പിക്കുന്നതിനാല്‍ കപാല്‍ഭതി പ്രാണായാമവും ഹൃദയത്തിന് വളരെ നല്ലതാണ്. തടാസനം, വൃക്ഷാസനം, ത്രികോണാസനം, ഉത്കടാസനം, വീരഭദ്രാസനം, മാര്‍ജാരാസനം, അധോമുഖോ ശ്വാനാസനം എന്നിവ നിങ്ങളുടെ ഹൃദയത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില യോഗാമുറകളാണ്.

വിഷാദം

വിഷാദം

നിങ്ങളുടെ തലച്ചോറിനെ ബാധിക്കുന്ന ഒരു രോഗമാണ് വിഷാദം. നഷ്ടം, നിന്ദ എന്നിവയ്ക്കുള്ള നിങ്ങളുടെ പ്രതികരണമാണിത്. ഈ വികാരങ്ങള്‍ വര്‍ദ്ധിക്കുകയും തീവ്രമാവുകയും ചെയ്യുമ്പോള്‍ അത് ക്ലിനിക്കല്‍ ഡിപ്രഷന്‍ എന്ന മെഡിക്കല്‍ അവസ്ഥയിലേക്ക് നയിക്കുന്നു. യോഗ സ്വാഭാവികമായും വിഷാദം ഒഴിവാക്കുമെന്ന് പറയപ്പെടുന്നു.

വിഷാദത്തിന് യോഗ

വിഷാദത്തിന് യോഗ

നിങ്ങളുടെ മാനസികാവസ്ഥയെ ലഘൂകരിക്കാനും വിഷാദം ഒഴിവാക്കാനുമുള്ള ഏറ്റവും നല്ല മാര്‍ഗമാണ് യോഗ. യോഗാ പോസുകള്‍ തലച്ചോറിലേക്കുള്ള രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും മാനസികാവസ്ഥ ഉയര്‍ത്തുന്ന ഹോര്‍മോണുകളുടെ ഉത്പാദനം പ്രാപ്തമാക്കുകയും ചെയ്യുന്നു. യോഗയിലൂടെ ധ്യാനവും ശാരീരിക ചലനവും സംയോജിപ്പിക്കുന്നത് വിഷാദം ഒഴിവാക്കാന്‍ പ്രധാന ഘടകങ്ങള്‍ നല്‍കുന്നു. ധ്യാനം ഒരു വ്യക്തിയെ തിരികെ കൊണ്ടുവരാന്‍ സഹായിക്കുകയും അവരുടെ മനസ്സ് മായ്ക്കാന്‍ അനുവദിക്കുകയും ചെയ്യുന്നു. നിയന്ത്രിതവും കേന്ദ്രീകൃതവുമായ ചലനങ്ങള്‍ ശാരീരിക-മാനസ്സിക ബന്ധം ശക്തിപ്പെടുത്താന്‍ സഹായിക്കുന്നു. വിഷാദരോഗ ലക്ഷണങ്ങള്‍ കുറയ്ക്കുന്നതിന് ശ്വസന വ്യായാമങ്ങള്‍ ഫലപ്രദമാണെന്ന് പഠനങ്ങള്‍ പറയുന്നു.

വിഷാദമകറ്റാന്‍ ഈ മുറകള്‍

വിഷാദമകറ്റാന്‍ ഈ മുറകള്‍

ഉത്കണ്ഠയെയും വിഷാദത്തെയും നേരിടാന്‍ അനുലോമവിലോമ പ്രാണായാമം വളരെ ഫലപ്രദമാണ്. ഇത് ശ്വസനം മന്ദഗതിയിലാക്കുകയും ദീര്‍ഘനേരം പതിവായി ചെയ്യുമ്പോള്‍ രക്താതിമര്‍ദ്ദത്തിനെതിരെ പോരാടുകയും ചെയ്യുന്നു. ഈ പ്രാണായാമം ചെയ്യുമ്പോള്‍ ആഴത്തിലുള്ള ശ്വസനം ഹൃദയമിടിപ്പ് മന്ദഗതിയിലാക്കുകയും ശ്വാസകോശത്തെ കൂടുതല്‍ ഓക്‌സിജന്‍ ആഗിരണം ചെയ്യാന്‍ അനുവദിക്കുകയും ചെയ്യുന്നു. ബാലാസനം, സേതുബന്ധനാസനം, ഉര്‍ധ്വമുഖ ശവാസനം, അധോമുഖ ശവാസനം, ഹലാസനം, ഉത്തനാസനം, ശവാസനം എന്നിവ വിഷാദമകറ്റാന്‍ ചില മികച്ച യോഗാമുറകളാണ്.

പ്രമേഹം

പ്രമേഹം

ആവശ്യമായ അളവിലുള്ള ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നതില്‍ ശരീരം പരാജയപ്പെടുന്ന അവസ്ഥയാണ് പ്രമേഹം. ഭക്ഷണത്തിലെ പഞ്ചസാരയെ ഗ്ലൂക്കോസാക്കി മാറ്റാന്‍ ഇന്‍സുലിന്‍ പ്രധാനമാണ്. ഇത് ശരീരത്തിന് ഊര്‍ജ്ജം നല്‍കുന്നതിന് ഉപയോഗിക്കുന്നു. ആവശ്യത്തിന് ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാതിരിക്കുകയോ അല്ലെങ്കില്‍ ഇന്‍സുലിന്‍ പ്രതികരിക്കാതിരിക്കുകയോ ചെയ്യുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉയര്‍ത്താന്‍ ഇടയാക്കും. ഈ അവസ്ഥയെ പ്രമേഹം എന്ന് വിളിക്കുന്നു.

പ്രമേഹം ചെറുക്കും യോഗ

പ്രമേഹം ചെറുക്കും യോഗ

യോഗാമുറകള്‍ ശരീരത്തിന്റെ പ്രത്യേക ഭാഗങ്ങളെ ഉണര്‍ത്തി അവയെ ഉത്തേജിപ്പിക്കാന്‍ സഹായിക്കുന്നു. പ്രമേഹ രോഗശാന്തിക്കുള്ള യോഗാസനങ്ങള്‍ അവയവങ്ങളെ ഇടുങ്ങിയതും തൊറാസിക് ഭാഗങ്ങളുമാക്കി മാറ്റുന്നു. ഇതുവഴി ഇന്‍സുലിന്‍ മികച്ച രീതിയില്‍ ഉത്പാദിപ്പിക്കുന്നതിനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിനും സഹായിക്കുന്നു. യോഗയുടെ മറ്റൊരു ഗുണം ശരീര സമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നു എന്നതാണ്. പ്രമേഹത്തിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് സമ്മര്‍ദ്ദം.

പ്രമേഹമകറ്റാന്‍ ഈ മുറകള്‍

പ്രമേഹമകറ്റാന്‍ ഈ മുറകള്‍

ശരീരാവയവങ്ങളുടെ കൃത്യതയാര്‍ന്ന പ്രവര്‍ത്തനത്തിന് ആവശ്യമായ രക്തചംക്രമണം സാധ്യമാക്കാന്‍ യോഗ സഹായിക്കുന്നു. കപാലഭതി ആസനം, അനുലോമ-വിലോമ പ്രാണായാമം, മണ്ഡൂകാസനം, വക്രാസനം, അര്‍ധമത്സ്യേന്ദ്രാസനം, ചക്രാസനം, ധനുരാസനം, ഹലാസനം, സര്‍വാംഗാസനം എന്നിവ പ്രമേഹത്തെ ചെറുക്കാന്‍ നിങ്ങളെ സഹായിക്കുന്ന ചില യോഗാമുറകളാണ്.

തലവേദന

തലവേദന

തലവേദന കഴുത്തിലും തോളിലും തലയോട്ടിയിലും ക്ഷീണം അനുഭവപ്പെടാന്‍ കാരണമാകുന്നു. അതേസമയം മൈഗ്രെയിനുകള്‍ അടിസ്ഥാനപരമായി തലയുടെ ഒരു വശത്തുള്ള വേദനയാണ്. രോഗലക്ഷണങ്ങള്‍ ഓരോ വ്യക്തിക്കും വ്യത്യാസപ്പെടുന്നു. മൈഗ്രെയിനും തലവേദനയും യോഗ ഉപയോഗിച്ച് കൈകാര്യം ചെയ്യാന്‍ കഴിയുന്ന സാധാരണ പ്രശ്‌നങ്ങളാണ്. തലച്ചോറിലേക്കുള്ള ഓക്‌സിജന്റെ ഒഴുക്ക് വര്‍ദ്ധിപ്പിക്കുന്ന ശീര്‍ഷാസനം പോലുള്ള യോഗാമുറകള്‍ മൈഗ്രെയിനുകളെ എളുപ്പത്തില്‍ ലഘൂകരിക്കാനാകും.

തലവേദനയകറ്റും യോഗ

തലവേദനയകറ്റും യോഗ

തലവേദനയില്‍ ഭൂരിഭാഗവും സാധാരണയായി പിരിമുറുക്കവുമായി ബന്ധപ്പെട്ടതാണ്. ശരീരത്തില്‍ പിരിമുറുക്കവും സമ്മര്‍ദ്ദവും ലഘൂകരിക്കാന്‍ യോഗ സഹായിക്കുന്നു. യോഗ ചെയ്യുമ്പോള്‍ നിങ്ങളുടെ തലയിലേക്ക് രക്തചംക്രമണം നടക്കുന്നു. അത് നിങ്ങളുടെ ശരീരഭാഗങ്ങളെ സൗമ്യതയോടെ സംരക്ഷിക്കുന്നു. വിപരീതകരണി, അധോമുഖ ശവാസനം, ഉത്തനാസനം, ഹസ്തപാദാസനം, സേതുബന്ധനാസനം, മാര്‍ജാരാസനം, പശ്ചിമോത്തനാസനം, പത്മാസനം, ശവാസനം എന്നിവ തലവേദനയില്‍ നിങ്ങളെ മുക്തരാക്കുന്ന ചില യോഗാമുറകളാണ്.

English summary

Yoga For Treating Common Diseases

Here are the list of common diseases that yoga can help you manage. Read on.
Story first published: Friday, January 10, 2020, 12:00 [IST]
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Boldsky sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Boldsky website. However, you can change your cookie settings at any time. Learn more
X