Latest Updates
-
എൽപിജി വിലയിൽ ഞെട്ടിക്കുന്ന മാറ്റം: വാണിജ്യ സിലിണ്ടറുകൾക്ക് വില കുതിച്ചുയർന്നു, ഗാർഹിക ഉപഭോക്താക്കൾക്ക് ആശ്വാസം -
2026 ഒക്ടോബർ രാശിഫലം: കരിയറിലും സാമ്പത്തിക കാര്യങ്ങളിലും ശ്രദ്ധിക്കേണ്ട നിർണ്ണായക മാറ്റങ്ങൾ ഇതാ! -
ആമസോൺ, ഫ്ലിപ്കാർട്ട് സെയിൽ തീയതികൾ പുറത്ത്; വമ്പൻ ഓഫറുകൾ സ്വന്തമാക്കാൻ ഈ തയ്യാറെടുപ്പുകൾ വേണം! -
ശുക്രൻ വക്രഗതിയിലേക്ക്: ഒക്ടോബർ 3 മുതൽ 10 വരെ ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടം, ഭാഗ്യസമയം അറിയാം -
ഏഷ്യൻ ഗെയിംസ് ഹോക്കി: ചിരവൈരികളുടെ പോരാട്ടം, ഒളിമ്പിക്സ് സ്വപ്നവുമായി ഇന്ത്യ ഇന്ന് പാകിസ്താനെ നേരിടുന്നു -
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക!
വ്യാഴം മിഥുനത്തില് നേര്‍ഗതിയില്‍: ഈ രാശിക്കാര്‍ മാര്‍ച്ച് 11 മുതല്‍ കരുതിയിരിക്കണം
വ്യാഴം മാര്‍ച്ച് 11-ന് നേര്‍ഗതിയില്‍ സഞ്ചരിക്കാന്‍ ഒരുങ്ങുകയാണ്. മിഥുനം രാശിയിലേക്കാണ് ഗുരുഗ്രഹത്തിന്റെ നേര്‍ഗതി സഞ്ചാരം. ഇത് ചില രാശിക്കാരില്‍ വളരെ മോശം ഫലങ്ങളെയാണ് സൂചിപ്പിക്കുന്നത്. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് മോശം നല്‍കുന്നത് ആര്‍ക്കൊക്കെയാണ് ദോഷഫലങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. ജ്യോതിഷപ്രകാരം സംഭവിക്കുന്ന ഇത്തരം മാറ്റങ്ങള്‍ അല്പം ഗൗരവത്തോടെ തന്നെ കണക്കാക്കേണ്ടതാണ്. അതില്‍ 12 രാശിക്കാരിലും ഇത് മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഡിസംബര്‍ 13 വരെ നിങ്ങളുടെ ജീവിതം ഇത്തരത്തില്‍ തന്നെയായിരിക്കും.
അതിന് ശേഷം വ്യാഴം അതിന്റെ വക്രഗതിയിലേക്ക് മാറുന്നു. മിഥുനം രാശിയിലേക്ക് വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം നാല് രാശിക്കാര്‍ക്ക് ദോഷഫലങ്ങള്‍ കൊണ്ട് വരുന്നു. ഡിസംബര്‍ 13 വരെ നിങ്ങളുടെ ജീവിതത്തില്‍ എന്തൊക്കെയാണ് ശ്രദ്ധിക്കേണ്ടത്, എന്തൊക്കെ കാര്യങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിനും ഏതൊക്കെ രാശിക്കാര്‍ക്കാണ് ദോഷഫലങ്ങള്‍ ഉണ്ടാവുന്നത് എന്നും നമുക്ക് നോക്കാം.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് ഈ നേര്‍രേഖ സഞ്ചാരം പല വിധത്തിലുള്ള മാറ്റങ്ങള്‍ക്കാണ് തുടക്കമിടുന്നത്. എല്ലാ കാര്യങ്ങളിലും തടസ്സം നേരിടുന്നു. പുതിയ നിക്ഷേപങ്ങള്‍ നടത്തുന്നത് ഒഴിവാക്കേണ്ടതാണ്. സ്ഥലം, സമ്പത്ത്, ദാമ്പത്യം എന്നിവയെല്ലാം നിങ്ങളിലേക്ക് എത്തുന്നതിനുള്ള സാധ്യതയുണ്ട്. സാമ്പത്തിക തീരുമാനങ്ങള്‍ എടുക്കുമ്പോള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. ദാമ്പത്യ ജീവിതത്തില്‍ പ്രധാന പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന സമയമാണ്. പല പദ്ധതികളും പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരുന്നു. ചെയ്യുന്ന ഓരോ കാര്യവും മുന്നോട്ടുള്ള ഓരോ ചുവടും അതീവ ശ്രദ്ധയോടെ വേണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഒരിക്കലും ശ്രദ്ധിക്കാതെ ഒന്നിനും ഇറങ്ങിപ്പുറപ്പെടരുത്.
കര്‍ക്കിടകം രാശി
കര്‍ക്കിടകം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ നേര്‍രേഖാ സഞ്ചാരം അല്പം ശ്രദ്ധിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി നിങ്ങള്‍ അല്പം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ടതാണ്. അല്ലാത്ത പക്ഷേ അത് വലിയ നഷ്ടത്തിലേക്ക് നിങ്ങളെ എത്തിക്കും. ജോലിയുമായി ബന്ധപ്പെട്ട് പല വിധത്തിലുള്ള തടസ്സങ്ങള്‍ നേരിടേണ്ചി വരുന്നു. ജോലിയില്‍ പൂര്‍ണമായും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സാധിക്കാതെ വരുന്നത് പ്രശ്നങ്ങള്‍ വര്‍ദ്ധിപ്പിക്കും. ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ വരുന്നു. ഓരോ കാര്യത്തിലും തീരുമാനം ആലോചിച്ച് എടുക്കുന്നതിന് ശ്രദ്ധിക്കണം.

വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ എട്ടാം ഭാവത്തിലാണ് നേര്‍രേഖാ സഞ്ചാരം പ്രശ്നങ്ങളുണ്ടാക്കുന്നത്. എന്നാല്‍ ജ്യോതിഷ പ്രകാരം പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നേരിടേണ്ടി വരുന്നു. അപ്രതീക്ഷിതമായ പല മാറ്റങ്ങളും ജീവിതത്തിന്റെ താളം തെറ്റിക്കും. പല കാര്യത്തിലും ആശയക്കുഴപ്പങ്ങള്‍ നിലനില്ക്കും. അതിനെ കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോവുന്നതിന് എപ്പോഴും ശ്രദ്ധിക്കണം. എല്ലാ കാര്യങ്ങളിലും സാഹസികമായ പല പ്രവൃത്തികളിലും ഏര്‍പ്പെടേണ്ടി വരുന്നു. വലിയ രീതിയില്‍ സാമ്പത്തിക നഷ്ടങ്ങള്‍ക്ക് സാധ്യതയുണ്ട്. വീട്ടില്‍ സന്തോഷകരമായ മാറ്റങ്ങള്‍ പെട്ടെന്ന് പ്രശ്നത്തിലേക്ക് നീങ്ങുന്നു.
മകരം രാശി
മകരം രാശിക്കാര്‍ക്ക് വ്യാഴത്തിന്റെ സഞ്ചാരം പലപ്പോഴും പല വിധത്തിലുള്ള വെല്ലുവിളികളിലേക്ക് എത്തിക്കും. ഈ കാലയളവില്‍ വാഹനം ഓടിക്കുന്നത് വളരെയധികം ശ്രദ്ധിച്ച് വേണം. അല്ലെങ്കില്‍ അത് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. എടുക്കുന്ന തീരുമാനങ്ങള്‍ രണ്ട് പ്രാവശ്യം ആലോചിച്ച് വേണം. നിസ്സാര കാര്യങ്ങള്‍ക്ക് പലപ്പോഴും പ്രശ്നങ്ങള്‍ നേരിടേണ്ടി വരും. അതിനെ ഒഴിവാക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധിക്കണം. തര്‍ക്കങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതിന് വേണ്ടി കൂടുതല്‍ ശ്രദ്ധികത്കണം. അനാവശ്യ ആശങ്കകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
