Latest Updates
-
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം -
ഒക്ടോബർ 1: സിദ്ധി യോഗവും രോഹിണി നക്ഷത്രവും; ഇന്നത്തെ ശുഭമുഹൂർത്തങ്ങളും രാഹുകാലവും അറിയാം -
വയോജന ദിനം: മുതിർന്നവരുടെ സുരക്ഷയും കരുതലും ഉറപ്പാക്കാൻ ഈ കാര്യങ്ങൾ ഇന്ന് തന്നെ ശ്രദ്ധിക്കൂ -
ഒക്ടോബർ 2-4 അവധി: ഈ രാശിക്കാർക്ക് ഭാഗ്യകാലം, യാത്രയും ഷോപ്പിംഗും ലാഭകരം! -
ഒക്ടോബർ 1 നക്ഷത്രഫലം: ഈ നക്ഷത്രക്കാർക്ക് ഇന്ന് രാജയോഗം, നിങ്ങളുടെ രാശിഫലം അറിയാം
സ്ഥിരമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നോ? എങ്കില്‍ ഇക്കാര്യങ്ങള്‍ പരിഗണിക്കണം
ആരോഗ്യ സംരക്ഷണത്തിന്റെ കാര്യത്തില്‍ ജ്യൂസ് വളരെയധികം സഹായിക്കുന്നു എന്ന് നമുക്കറിയാം. എന്നാല്‍ ഇത് നിങ്ങളുടെ ആരോഗ്യത്തെ എത്രത്തോളം സഹായിക്കുന്നു എന്നതും ശ്രദ്ധേയമാണ്. ഇത് നിങ്ങളുടെ ആരോഗ്യത്തെ സഹായിക്കുന്നതോടൊപ്പം തന്നെ ചില ജ്യൂസുകള്‍ അമിതമായി കുടിക്കുന്നത് വഴി അത് പാര്‍ശ്വഫലങ്ങളുണ്ടാക്കുകയും ചെയ്യുന്നു. അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ബീറ്റ്റൂട്ട് ജ്യൂസ്. വ്യായാമത്തിന് മുന്‍പുള്ള പാനീയമായി പലരും ബീറ്റ്റൂട്ട് ജ്യൂസ് തിരഞ്ഞെടുക്കുന്നു. എന്നാല്‍ സ്ഥിരമായി അമിതമായി ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് അല്പം ശ്രദ്ധിക്കണം.
ആരോഗ്യ ഗുണങ്ങള്‍ ധാരാളം ഉണ്ടെങ്കിലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ കൂടി അറിഞ്ഞിരിക്കേണ്ടതാണ്. ബീറ്റ്റൂട്ട് ജ്യൂസ് വളരെയധികം പ്രതിസന്ധികള്‍ ഉണ്ടാക്കുന്നു എന്ന കാര്യത്തില്‍ സംശയം വേണ്ട. പാര്‍ശ്വഫലങ്ങളെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് ഇതിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്ക് മനസ്സിലാക്കാന്‍ സാധിക്കുന്നു. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

ഹൃദയാരോഗ്യത്തിന്
ഹൃദയാരോഗ്യത്തിന്റെ കാര്യത്തില്‍ ബീറ്റ്റൂട്ട് മികച്ചതാണ്. ഇത് നിങ്ങളുടെ രക്തക്കുഴലുകളെ വിശാലമാക്കുകയും നിങ്ങളുടെ മൊത്തത്തിലുള്ള ഹൃദയാരോഗ്യത്തെ സഹായിക്കുന്നതാണ് ബീറ്റ്റൂട്ട്. 2015 ലെ എക്സ്പിരിമെന്റല്‍ ബയോളജി ആന്‍ഡ് മെഡിസിന് എന്ന ജേണലില്‍ നടത്തിയ പഠന പ്രകാരം ഇത് ഹൃദയാരോഗ്യത്തെ മികച്ചതാക്കുന്നതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.
മെച്ചപ്പെട്ട വ്യായാമം
ആരോഗ്യസംരക്ഷണത്തിന് സഹായിക്കുന്നതാണ് വ്യായാമം എന്നതില്‍ സംശയം വേണ്ട. അതിന് വേണ്ടി ബീറ്റ്റൂട്ട് ജ്യൂസ് ശീലമാക്കാവുന്നതാണ്. ഇത് നിങ്ങളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നതും അത് വഴി ആരോഗ്യ സംരക്ഷണത്തിനും സഹായിക്കും. കൂടാതെ തലച്ചോറിലേക്കുള്ള രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്നു. അത് കൂടാതെ രോഗപ്രതിരോധ സംവിധാനത്തിലും മികച്ചതാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് സഹായ.ിക്കുന്ന ബീറ്റ്റൂട്ട് ജ്യൂസ് മികച്ച മാറ്റങ്ങളാണ് ശരീരത്തിന് നല്‍കുന്നത്.

ബീറ്റ്റൂട്ട് ജ്യൂസിന് പാര്‍ശ്വഫലങ്ങള്‍ ഉണ്ടോ?
ആരോഗ്യ ഗുണങ്ങള്‍ക്കൊപ്പം തന്നെ ചില പാര്‍ശ്വഫലങ്ങളും ബീറ്റ്റൂട്ട് ജ്യൂസിലുണ്ട്. കാരണം അമിതമായി കുടിക്കുന്നത് വഴി നിങ്ങളുടെ ആരോഗ്യത്തെ പ്രശ്നത്തിലേക്കാണ് ഇത് എത്തിക്കുന്നത്. അതില്‍ പ്രധാനപ്പെട്ടതാണ് വൃക്കയിലെ കല്ലുകള്‍. കാരണം ഇത് നിങ്ങളുടെ ബീറ്റ്റൂട്ട് ജ്യൂസ് അമിതമായി കുടിക്കുന്നത് വഴി രൂപപ്പെടുന്നതാണ്. പലപ്പോഴും ഇതില്‍ ധാരാളം ഓക്സിലേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കാല്‍സ്യവുമായി ചേര്‍ന്ന് കാല്‍സ്യം ഓക്സിലേറ്റ് പരലുകള്‍ ഉണ്ടാക്കുന്നു. ഇതാണ് നിങ്ങളില്‍ വൃക്കയിലെ കല്ല് രൂപപ്പെടുന്നതിലേക്ക് നയിക്കുന്നത്.
രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍
രക്തസമ്മര്‍ദ്ദവുമായി ബന്ധപ്പെട്ട് ബീറ്റ്റൂട്ട് ജ്യൂസ് വളരെയധികം ശ്രദ്ധിക്കണം. പ്രത്യേകിച്ച് കുറഞ്ഞ രക്തസമ്മര്‍ദ്ദമുള്ളവര്‍ക്കും മരുന്ന് കഴിക്കുന്നവര്‍ക്കും ഈ പ്രശ്നങ്ങളുണ്ടാക്കാം. പലപ്പോഴും ഇത് ചിലരിലും രക്തസമ്മര്‍ദ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടാക്കാം. അത് മാത്രമല്ല ദഹന സംബന്ധമായ അസ്വസ്ഥതകളും ഇത് വഴി ഉണ്ടാവും. കൂടാതെ ചിലരില്‍ വയറു വേദന, അസിഡിറ്റി, വയറിളക്കം പോലുള്ള പ്രശ്നങ്ങളും നേരിടേണ്ടി വരകും. മുടി കൊഴിച്ചിലിലേക്കും ഇത് നിങ്ങളെ എത്തിക്കും. പലപ്പോഴും മുടി കൊഴിച്ചിലിനെ പ്രതിരോധിക്കാന്‍ സഹായിക്കുന്നതാണ് സിങ്ക്. എന്നാല്‍ ബീറ്റ്റൂട്ട് ജ്യൂസ് പലപ്പോഴും സിങ്കിന്റെ ആഗിരണത്തെ തടയുന്നു. അത് മുടി കൊഴിച്ചിലിലേക്കും നയിക്കും.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
