ചന്ദ്രഗ്രഹണം 2026: ഗ്രഹണമാരംഭത്തില്‍ കണ്ട് തുടങ്ങും മാറ്റങ്ങള്‍, ഈ നാളുകാരില്‍ ദുരിതമൊഴിഞ്ഞ് കോടീശ്വരയോഗം

2026-ലെ ആദ്യ ചന്ദ്രഗ്രഹണത്തിന് തുടക്കമായി, എന്നാല്‍ ഇത് ഇന്ത്യയില്‍ വ്യക്തമായി കാണാന്‍ സാധിക്കുന്നത് വൈകുന്നേരം 6:33-നും 6:40-നും ഇടയിലുള്ള സമയമാണ് ഗ്രഹണം ഏറ്റവും വ്യക്തമായി കാണാന്‍ സാധിക്കുന്ന സമയവും. പിന്നീട് വൈകുന്നേരം 6:47-ന് ഗ്രഹണം അവസാനിക്കുകയും ചെയ്യുന്നു. മാര്‍ച്ച് 3-ന് ആരംഭമാവുന്ന ഗ്രഹണത്തില്‍ അഞ്ച് കൂറുകാര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ നല്‍കി എല്ലാ ഭാഗ്യത്തേയും പ്രദാനം ചെയ്യുന്നു. പലപ്പോഴും നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന പല മാറ്റങ്ങള്‍ക്കും അതില്‍ അനുകൂല മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത് പലപ്പോഴും ഗ്രഹണമായിരിക്കും. കോടീശ്വര യോഗം വരെയാണ് ചില നക്ഷത്രക്കാരില്‍ കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തെ പ്രശ്‌നത്തില്‍ നിന്നാണ് സംരക്ഷിക്കുന്നത്.

ഇതുവരെ അനുഭവിച്ച എല്ലാ ദുരിതങ്ങളില്‍ നിന്നും മോചനം നല്‍കി, ജീവിതത്തില്‍ ഐശ്വര്യവും സന്തോഷവും ഭാഗ്യവും ധനവും എല്ലാം ഒരുമിച്ച് നല്‍കുന്നു ഈ ഗ്രഹണം. പുതിയൊരു കാലത്തിന് തുടക്കം കുറിയ്ക്കുന്നതിനാല്‍ അത് നിങ്ങളുടെ ജീവിതത്തില്‍ ഗ്രഹണത്തുടക്കത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. ഏതൊക്കെ നക്ഷത്രക്കാര്‍ക്കാണ് ഗ്രഹണം അതിന്റെ ഗുണഫലങ്ങളെ പ്രദാനം ചെയ്യുന്നത് എന്ന് നമുക്ക് നോക്കാം.

Lunar Eclipse 2026
Photo Credit: Freepik

മേടക്കൂറ്
മേടക്കൂറില്‍ വരുന്ന അശ്വതി, ഭരണി, കാര്‍ത്തിക 1/4 എന്നീ നാളുകാര്‍ക്ക് അവരുടെ ജീവിതത്തിലെ എല്ലാ പ്രതിസന്ധികള്‍ക്കും ഈ ഗ്രഹണത്തോടെ അവസാനം കുറിയ്ക്കുന്നു. അത് മാത്രമല്ല നിങ്ങള്‍ക്ക് രോഗദുരിതങ്ങളില്‍ നിന്ന് മോചനം, ജീവിതപങ്കാളിക്ക് ഉന്നതി, കാര്യങ്ങളില്‍ വിജയം എന്നിവ തേടി എത്തും. ആരോഗ്യത്തിന്റെ കാര്യത്തില്‍ നിലനിന്നിരുന്ന ആശങ്കകള്‍ അവസാനിക്കുകയും അത് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷവും സമാധാനവും ഐശ്വര്യവും കൊണ്ട് വരുകയും ചെയ്യും. മത്സരപ്പരീക്ഷകളില്‍ ഒരിക്കലും അവസാനിക്കാത്ത നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ നേട്ടങ്ങളുണ്ടാവുന്നു.

ഇടവക്കൂറ്
ഇടവക്കൂറില്‍ വരുന്ന കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2 നക്ഷത്രക്കാര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തേടി എത്തുന്നു. ജോലിയില്‍ അനുകൂലമായ പല മാറ്റങ്ങളും തേടി എത്തും. ആരോഗ്യ പ്രശ്‌നങ്ങളെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സാധിക്കും. പുതിയ പദ്ധതികള്‍ക്ക് അനുകൂലമായ സമയമാണ്. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ദ്ധിക്കുന്നു. സ്വത്ത് സമ്പാദനത്തിന് ഏറ്റവും മികച്ച സമയമാണ്. അത് മാത്രമല്ല ബിസിനസ് സംബന്ധമായി ഏറ്റവും മികച്ച സമയമാണ്. തൊഴില്‍ സംബന്ധമായി ഏറ്റവും മികച്ച സമയത്തിലൂടെയാണ് നിങ്ങള്‍ കടന്ന് പോവുന്നത്. ബന്ധുക്കളില്‍ നിന്ന് അനുകൂല സാമീപ്യം ഉണ്ടായേക്കാം.

Lunar Eclipse 2026
Photo Credit: Freepik

തുലാക്കൂറ്
തുലാക്കൂറിലെ മൂന്ന് നക്ഷത്രക്കാരായ ചിത്തിര 1/2, ചോതി, വിശാഖം 3/4 എന്നിവര്‍ക്ക് അനുകൂല സമയമാണ് ഗ്രഹണം നല്‍കുന്നത്. അത് മാത്രമല്ല ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂല ഉത്തരവുകള്‍ പല കാര്യത്തിലും തേടി എത്തും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളും നിങ്ങളെ കാത്തിരിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. കാര്യങ്ങളിലെല്ലാം തന്നെ പുരോഗതി തേടി എത്തും. അത് സാമ്പത്തികമായി പോലും നിങ്ങളെ സഹായിക്കും. കോടീശ്വര യോഗത്തിന്റെ ഫലം നിങ്ങള്‍ക്ക് അനുഭവത്തില്‍ വരുന്ന സമയം കൂടിയാണ്. വിദ്യാര്‍ത്ഥികള്‍ക്ക് ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന കോഴ്‌സിന് പ്രവേശനം ലഭിക്കുന്നു. കലാകായിക രംഗത്ത് അംഗീകാരം തേടി എത്തും.

വൃശ്ചികക്കൂറ്
വൃശ്ചികക്കൂറിലെ നക്ഷത്രക്കാരായ വിശാഖം 1/4, അനിഴം, തൃക്കേട്ട എന്നീ നക്ഷത്രക്കാര്‍ക്ക് ജോലിയില്‍ പല വിധത്തിലുള്ള മാറ്റങ്ങള്‍ തേടി എത്തുന്നു. അത് കൂടാതെ അടുത്ത ബന്ധുക്കള്‍ക്കൊപ്പം സമയം ചിലവഴിക്കുന്നതിനും അവരുമായുള്ള തര്‍ക്കങ്ങള്‍ അവസാനിപ്പിക്കുന്നതിനും യോഗം കാണുന്നു. തൊഴില്‍ സംബന്ധമായ പല മാറ്റങ്ങളും നിങ്ങളെ അത്ഭുതപ്പെടുത്തും. കാര്യങ്ങളെല്ലാം തന്നെ ഗൗരവത്തോടെ കണക്കാക്കേണ്ടതാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്ക് പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ജോലിയില്‍ നിങ്ങളുടെ വിജയകരമായ യാത്ര തുടരാന്‍ സാധിക്കുന്നു.

ധനുക്കൂറ്
ധനുക്കൂറിലെ നക്ഷത്രക്കാരായ മൂലം, പൂരാടം, ഉത്രാടം 1/4 നാളുകാര്‍ക്ക് പല വിധത്തിലുള്ള ഗുണാനുഭവങ്ങളാണ് തേടി എത്തുന്നത്. അതിന് ഗ്രഹണം കാരണമാകുന്നു. ദാമ്പത്യ ജീവിതത്തില്‍ സന്തോഷവും അത് വഴി പങ്കാളിക്ക് നേട്ടങ്ങളും തേടി എത്തും. കൂടാതെ വീട്ടില്‍ സന്തോഷവും സമാധാനവും നിലനില്‍ക്കും. ഭൂമി വാങ്ങുന്നതിനും വീട് പണിക്കും തുടക്കമിടുന്നു. സമ്പത്ത് നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കൈകാര്യം ചെയ്യുന്നതിന് സാധിക്കും. അച്ഛനും അമ്മക്കും നിങ്ങളെക്കുറിച്ച് ആലോചിച്ച് അഭിമാനം കൊള്ളാവുന്ന നിമിഷങ്ങളുണ്ടാവും. ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ അകലുന്നു.

X
Desktop Bottom Promotion