For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രായമാകുന്നത് തടയണോ? വളര്‍ത്തിയെടുക്കണം ഈ ശീലങ്ങള്‍

|

ജനനത്തിനും മരണത്തിനും ഇടയിലുള്ള സമയമാണ് ജീവിതമെന്ന് നാം കേട്ടിട്ടുണ്ടാവും. ശരിയാണ്, ഈ ഭൂമിയില്‍ ഒരു ചെറിയ കാലം മാത്രം താമസിക്കാനെത്തുന്ന അതിഥികളാണ് നമ്മള്‍. എന്നാല്‍ ഈ സമയം മുഴുവന്‍ നിങ്ങള്‍ക്ക് ശരിയായ രീതിയില്‍ത്തന്നെ ജീവിക്കാം. അതിനുള്ള വഴികള്‍ നിങ്ങളുടെ പക്കല്‍ തന്നെയുണ്ട്. പ്രായമാകുക എന്നത് ഒരു പ്രകൃതി നിയമമാണ്. എന്നാല്‍ പലപ്പോഴും അനാരോഗ്യകരമായ ജീവിതശൈലി കാരണം പലര്‍ക്കും പെട്ടെന്ന് പ്രായമാകുന്നു.

Most read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടംMost read: സ്ത്രീകളില്‍ പോഷകക്കുറവിന്റെ ലക്ഷണങ്ങള്‍ ഇതെല്ലാം; ശ്രദ്ധിച്ചില്ലെങ്കില്‍ അപകടം

ശരീരം ചെറുപ്രായത്തില്‍ത്തന്നെ തളര്‍ച്ചയുടെയും ക്ഷീണത്തിന്റെയും ലക്ഷണങ്ങള്‍ കാണിക്കുന്നു. ഭാരം ഉയര്‍ത്താന്‍ പ്രയാസം, വിട്ടുമാറാത്ത ക്ഷീണം, അലസത, ഊര്‍ജ്ജക്കുറവ്, തളര്‍ച്ച എന്നിവയൊക്കെ നിങ്ങള്‍ക്ക് വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളായി കണക്കാക്കാം. ഇവയെല്ലാം നിങ്ങളുടെ മോശം ജീവിതശൈലിയാലും സംഭവിക്കാം. പ്രായമാകല്‍ പ്രക്രിയ ത്വരിതപ്പെടുത്തുന്നതിന് കാരണമെന്താണെന്നും അതിനെ മന്ദഗതിയിലാക്കുന്നത് എന്താണെന്ന് ആരോഗ്യ വിദഗ്ധര്‍ കണ്ടെത്തിയിട്ടുണ്ട്. കൃത്യസമയത്ത് ചില നല്ല നടപടികള്‍ കൈക്കൊള്ളുന്നത് നിങ്ങളുടെ ആരോഗ്യം കൂടുതല്‍ക്കാലം നിലനിര്‍ത്താന്‍ സഹായിക്കുന്നു.

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം

നിങ്ങള്‍ കഴിക്കുന്ന ഭക്ഷണം

നാരുകള്‍ കൂടുതലുള്ള ഭക്ഷണങ്ങളായ പഴങ്ങളും പച്ചക്കറികളും ഓട്‌സ്, പരിപ്പ്, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരമായ ഊര്‍ജ്ജം നിലനിര്‍ത്താന്‍ സഹായിക്കും. ഭക്ഷണത്തിലെ നാരുകള്‍ കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കുകയും രക്തത്തിലെ പഞ്ചസാര നിയന്ത്രിക്കാന്‍ സഹായിക്കുകയും ആരോഗ്യകരമായ ഭാരം നിലനിര്‍ത്തുകയും ചെയ്യുന്നു. ബി വിറ്റാമിനുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രമിക്കുക. നിങ്ങളുടെ തലച്ചോറിനെ ആരോഗ്യകരമായി നിലനിര്‍ത്തുന്നതിന് ബി -6 ഉം ഫോളേറ്റും പ്രധാനമാണ്. ഹൃദ്രോഗം, അര്‍ബുദം, പ്രമേഹം എന്നിവ ഒഴിവാക്കാന്‍ ധാന്യങ്ങള്‍ സഹായിക്കുന്നു. ക്വിനോവ, സൂജി, ഗോതമ്പ് അല്ലെങ്കില്‍ പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ ഇതിനായി കഴിക്കുക.

ആവശ്യത്തിന് വെള്ളം കുടിക്കുക

ആവശ്യത്തിന് വെള്ളം കുടിക്കുക

മനുഷ്യശരീരത്തില്‍ പ്രധാനമായും അടങ്ങിയിരിക്കുന്നത് വെള്ളമാണ്. വെള്ളം കുടിക്കാതിരുന്നാല്‍ അത് ശരീരത്തെ മോശമായി ബാധിക്കുകയും വേഗത്തില്‍ വാര്‍ദ്ധക്യം പിടികൂടുകയും ചെയ്യുന്നു. പ്രായം കൂടുന്നതനുസരിച്ച് നിങ്ങളുടെ ശരീരത്തിന് വെള്ളം നഷ്ടപ്പെടുന്നു, നിങ്ങളുടെ ദാഹം മങ്ങാന്‍ തുടങ്ങുന്നു. നിങ്ങളുടെ ശരീരത്തില്‍ വെള്ളം കുറവായിരിക്കുമ്പോള്‍ അറിയാന്‍ കൂടുതല്‍ സമയമെടുക്കുന്നു. ആവശ്യത്തിന് വെള്ളം ശരീരത്തിലില്ലെങ്കില്‍ അത് നിങ്ങളുടെ മാനസികാവസ്ഥയെ ബാധിക്കുകയും നിങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടാവുകയും ചെയ്യുന്നു. അതിനാല്‍ ദിവസം എട്ട് ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കാന്‍ ശ്രദ്ധിക്കുക.

Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍Most read:വയറിലെ കൊഴുപ്പും പോകും തടിയും കുറയും ഇത് കുടിച്ചാല്‍

വ്യായാമം ചെയ്യുക

വ്യായാമം ചെയ്യുക

നിങ്ങളുടെ പ്രായം കൂടുന്തോറും ശരീര ചലനങ്ങള്‍ അല്‍പ്പം മന്ദഗതിയിലാകും. നിങ്ങളുടെ ശരീരത്തെയും തലച്ചോറിനെയും ആരോഗ്യകരമായി നിലനിര്‍ത്തേണ്ടത് പ്രധാനമാണ്. അതിനാല്‍ വ്യായാമം നിങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കുക. അസ്ഥികള്‍, പേശികള്‍, സന്ധികള്‍ എന്നിവ ആരോഗ്യകരമായി നിലനിര്‍ത്താനും ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത കുറക്കാനും രക്തസമ്മര്‍ദ്ദം സാധാരണ നിലയിലാക്കാനും സമ്മര്‍ദ്ദം നിയന്ത്രിക്കാനും ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാനുമൊക്കെ വ്യായാമം നിങ്ങളെ സഹായിക്കും. ഇത് സന്ധിവാതം അല്ലെങ്കില്‍ പ്രമേഹം പോലുള്ള വിട്ടുമാറാത്ത അവസ്ഥകളെ നിയന്ത്രിക്കാനും സന്തുലിതാവസ്ഥ നിലനിര്‍ത്താനും സഹായിക്കുന്നു. ആരോഗ്യമുള്ള ഒരു മുതിര്‍ന്നയാള്‍ ഓരോ ആഴ്ചയും കുറഞ്ഞത് 150 മിനിറ്റ് വ്യായാമം ആവശ്യമാണ്.

വിറ്റാമിന്‍ സപ്ലിമെന്റുകള്‍

വിറ്റാമിന്‍ സപ്ലിമെന്റുകള്‍

ചില സമയങ്ങളില്‍ നിങ്ങളുടെ ഭക്ഷണത്തില്‍ നിന്ന് നിങ്ങള്‍ക്ക് ആവശ്യത്തിന് വിറ്റാമിനുകളോ അല്ലെങ്കില്‍ ധാതുക്കളോ ലഭിക്കാതെവരാം. സ്വാഭാവികമായും ഇവയുടെ അഭാവം മൂലം നിങ്ങളുടെ ശരീരം ശരീരത്തിനാവശ്യമായ ചില ഘടകങ്ങള്‍ ആഗിരണം ചെയ്യുകയോ ഉത്പാദിപ്പിക്കുകയോ ചെയ്യാതെവരും. ഈ അവസ്ഥ പരിഹരിക്കാന്‍ വിറ്റാമിന്‍ സപ്ലിമെന്റുകള്‍ ആവശ്യമാണ്. അതിനായി നിങ്ങളുടെ ഡോക്ടറുടെ അഭിപ്രായം തേടുക. പ്രായത്തിനനുസരിച്ച്, നിങ്ങളുടെ ശരീരം ആഗിരണം ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ കാല്‍സ്യം നഷ്ടപ്പെടാന്‍ തുടങ്ങും. ഇതിന്റെ അഭാവം നിങ്ങളുടെ അസ്ഥികളെ വേഗത്തില്‍ ക്ഷയിപ്പിക്കും. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തിനു ശേഷമുള്ള സ്ത്രീകള്‍ക്ക് ഓസ്റ്റിയോപൊറോസിസ് കണ്ടുവരുന്നു. പാല്‍, തൈര്, ചീസ് എന്നിവ കാല്‍സ്യം ലഭിക്കുന്നതിനുള്ള നല്ല ഭക്ഷണ സ്രോതസുകളാണ്. കാല്‍സ്യം ആഗിരണം ചെയ്യാന്‍ നിങ്ങളുടെ ശരീരത്തിന് വിറ്റാമിന്‍ ഡി ആവശ്യമാണ്. ഇത് നിങ്ങളുടെ പേശികള്‍, ഞരമ്പുകള്‍, രോഗപ്രതിരോധ ശേഷി എന്നിവ ശരിയായി പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നിങ്ങളുടെ ശരീരത്തില്‍ നേരിട്ട് സൂര്യപ്രകാശം തട്ടിക്കുക. വിറ്റാമിന്‍ ഡിയുടെ നല്ല ഉറവിടമായ സാല്‍മണ്‍, അയല, മത്തി തുടങ്ങിയ കൊഴുപ്പ് മത്സ്യങ്ങള്‍ കഴിക്കുക.

Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍Most read:മൊത്തത്തിലുള്ള ആരോഗ്യമാണ് ലക്ഷ്യമെങ്കില്‍ പ്രതിവിധി മുരിങ്ങ ഓയില്‍

സ്‌ട്രെസ് കുറക്കുക

സ്‌ട്രെസ് കുറക്കുക

ജോലിയുമായി ബന്ധപ്പെട്ട ക്ഷീണം കോശങ്ങളിലെ ഗുരുതരമായ ഡി.എന്‍.എയെ ദോഷകരമായി ബാധിക്കുമെന്ന് പഠനങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ടെലോമിയേഴ്‌സ് എന്നറിയപ്പെടുന്ന ഡി.എന്‍.എ വിഭാഗങ്ങളുടെ ദൈര്‍ഘ്യം ഗവേഷകര്‍ കണക്കാക്കി. കൂടുതല്‍ ജോലി സമ്മര്‍ദ്ദമുള്ള വ്യക്തികള്‍ക്ക് കുറഞ്ഞ അളവിലാണ് ടെലോമിയറുകളെന്ന് കണ്ടെത്തി. ടെലോമിയറുകള്‍ വളരെ കുറയുമ്പോള്‍ കോശങ്ങള്‍ക്ക് നാശമോ കേടുപാടുകളോ സംഭവിക്കുന്നു. ജോലിഭാരം അനുഭവിക്കാത്തവര്‍ക്ക് കൂടുതല്‍ ടെലോമിയറുകളുണ്ട്. ടെലോമിയര്‍ കുറവ് ശരീരത്തില്‍ പാര്‍ക്കിന്‍സണ്‍സ്, ടൈപ്പ് 2 പ്രമേഹം, ഹൃദയ രോഗങ്ങള്‍, കാന്‍സര്‍ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. നിങ്ങള്‍ പുകവലിക്കുന്നവരാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. പുകവലി മസ്തിഷ്‌കത്തെ ബാധിക്കുകയും പ്രായമാകല്‍ പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യും.

English summary

Signs Your Body Ageing Faster And Tips to Reverse Ageing Process in Malayalam

Here are some tips to help you slow the ageing process a bit. Take a look
Story first published: Friday, November 19, 2021, 8:24 [IST]
X
Desktop Bottom Promotion