For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ ശീലങ്ങളിലൂടെ ശരീരത്തിലെത്തിക്കാം നല്ല കൊളസ്‌ട്രോള്‍; ഒപ്പം ആരോഗ്യവും

|

പലപ്പോഴും ഒരു നെഗറ്റീവ് പദമായി കൊളസ്‌ട്രോളിനെ ഉപയോഗിക്കുന്നു. എന്നാല്‍, കൊളസ്‌ട്രോള്‍ ശരീരത്തിന് ആരോഗ്യകരവും അവിഭാജ്യവുമാണെന്ന് പലര്‍ക്കും അറിയില്ല. ശരീരത്തിന് ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കാനും പോഷകങ്ങള്‍ സമന്വയിപ്പിക്കാനും ആവശ്യമായ ഘടകമാണ് കൊളസ്‌ട്രോള്‍. കൊളസ്‌ട്രോള്‍ നിങ്ങളുടെ മെച്ചപ്പെട്ട ദഹനത്തിനും സഹായിക്കുന്നു. ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന കൊളസ്ട്രോളാണ് നല്ല കൊളസ്ട്രോള്‍.

Most read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധിMost read: വാത,പിത്ത,കഫ ദോഷങ്ങളെ സന്തുലിതമാക്കുന്ന പഞ്ചകര്‍മ്മ ചികിത്സ; നേട്ടങ്ങള്‍ നിരവധി

നല്ല കൊളസ്ട്രോള്‍ എച്ച്ഡിഎല്‍ എന്നും അറിയപ്പെടുന്നു. എച്ച്.ഡി.എല്‍ എന്നാല്‍ ഉയര്‍ന്ന സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീനാണ്. ശരീരം നല്ല കൊളസ്‌ട്രോള്‍ ഉത്പാദിപ്പിക്കുന്നുണ്ടെങ്കിലും ചില ഭക്ഷണങ്ങളില്‍ നിന്നും ഇത് നിങ്ങള്‍ക്ക് ലഭിക്കും. നല്ല കൊളസ്‌ട്രോള്‍ ശരീരത്തിലെ വിവിധ പ്രവര്‍ത്തനങ്ങളെ സഹായിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യും. ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ അഥവാ എച്ച്ഡിഎല്‍ നന്നായി ആഗിരണം ചെയ്യാന്‍ സഹായിക്കുന്ന ചില ജീവിതശൈലി മാറ്റങ്ങള്‍ എന്തൊക്കെയെന്ന് ഇവിടെ നിങ്ങള്‍ക്ക് വായിച്ചറിയാം.

പതിവായി വ്യായാമം ചെയ്യുക

പതിവായി വ്യായാമം ചെയ്യുക

എല്‍ഡിഎല്‍ ബില്‍ഡ്-അപ്പ് ചിലപ്പോള്‍ നമ്മുടെ ധമനികളില്‍ സ്ഥിതി ചെയ്യുന്ന കൊഴുപ്പ് നിക്ഷേപങ്ങളായിരിക്കാം. ഈ ബില്‍ഡ്-അപ്പ് രക്തയോട്ടം നിയന്ത്രിക്കുകയും വിട്ടുമാറാത്ത ഹൃദയ രോഗങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും. പതിവായി വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന്റെ ആരോഗ്യം ഗണ്യമായി മെച്ചപ്പെടുത്തുന്നു. മോശം കൊളസ്ട്രോള്‍ ഇല്ലാതാക്കാനും വ്യായാമം സഹായിക്കും.

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക

പൊണ്ണത്തടി നമ്മുടെ ധമനികളിലൂടെ ശരിയായ രക്തപ്രവാഹത്തെ തടസ്സപ്പെടുത്തും. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോള്‍ മൂലമുണ്ടാകുന്ന കൊഴുപ്പ് അടിഞ്ഞുകൂടുന്നത് ഇത് വഷളാക്കും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്നതിലൂടെയും പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും നിങ്ങള്‍ക്ക് ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സാധിക്കും.

Most read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴിMost read:ശരീരത്തെ വിഷമുക്തമാക്കുന്ന കരള്‍; ആരോഗ്യത്തിന് ആയുര്‍വേദം പറയും വഴി

മദ്യപാനം കുറയ്ക്കുക

മദ്യപാനം കുറയ്ക്കുക

മിതമായ അളവില്‍ മദ്യം കഴിക്കുന്നത് നിങ്ങളുടെ കൊളസ്‌ട്രോള്‍ ലെവലുകള്‍ക്ക് ഭീഷണിയായേക്കില്ല. എന്നാല്‍ അമിതമായ അളവിലുള്ള മദ്യപാനം നിങ്ങളുടെ എച്ച്ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കും.

പുകവലി ഉപേക്ഷിക്കുക

പുകവലി ഉപേക്ഷിക്കുക

നമ്മുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളില്‍ നാശം വരുത്താന്‍ കഴിവുള്ള ഒന്നാണ് പുകയില. എല്‍ഡിഎല്‍ വര്‍ദ്ധിപ്പിക്കുന്ന അനാരോഗ്യകരമായ ഭക്ഷണങ്ങളില്‍ നിന്ന് വ്യത്യസ്തമായി, പുകവലി നിങ്ങളുടെ ശരീരത്തില്‍ നല്ല കൊളസ്‌ട്രോള്‍ ആഗിരണം ചെയ്യുന്നത് കുറയ്ക്കും. ഇത് ഹൃദയ സംബന്ധമായ അസുഖങ്ങള്‍ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍Most read:രോഗങ്ങള്‍ അടുക്കില്ല; പ്രതിരോധശേഷി കൂട്ടാന്‍ ശൈത്യകാലത്ത് കഴിക്കേണ്ട സുഗന്ധവ്യഞ്ജനങ്ങള്‍

ഉയര്‍ന്ന എല്‍ഡിഎല്‍ ഭക്ഷണങ്ങള്‍ കുറയ്ക്കുക

ഉയര്‍ന്ന എല്‍ഡിഎല്‍ ഭക്ഷണങ്ങള്‍ കുറയ്ക്കുക

മോശം കൊളസ്ട്രോളിന്റെ മറ്റൊരു പേരാണ് എല്‍ഡിഎല്‍ അഥവാ കുറഞ്ഞ സാന്ദ്രതയുള്ള ലിപ്പോപ്രോട്ടീന്‍. ചീത്ത കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത്, നല്ല കൊളസ്‌ട്രോള്‍ ഭക്ഷണങ്ങളുടെ ഫലം കുറയ്ക്കും. ഫ്രൈ ചെയ്ത ഭക്ഷണങ്ങളും ജങ്ക് ഫുഡുകളും കഴിക്കുന്നത് നിങ്ങളുടെ എല്‍ഡിഎല്‍ അളവ് വര്‍ദ്ധിപ്പിക്കും. അതിനാല്‍ ഇത്തരം ഭക്ഷണങ്ങള്‍ നിങ്ങള്‍ കഴിക്കാതിരിക്കുക.

നല്ല ഭക്ഷണം

നല്ല ഭക്ഷണം

നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിനുള്ള മികച്ച മാര്‍ഗമാണ് അവ വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നത്. നല്ല കൊളസ്‌ട്രോള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിലെ എച്ച്ഡിഎല്‍ അളവ് മെച്ചപ്പെടുത്താനും ശരീരത്തിലെ എല്‍ഡിഎല്‍ അളവ് കുറയ്ക്കാനും സഹായിക്കും. അവോക്കാഡോ, വിത്തുകള്‍, നട്‌സ്, ഒലിവ് ഓയില്‍ തുടങ്ങിയവയാണ് നല്ല കൊളസ്‌ട്രോളിന്റെ ചില സ്രോതസുകള്‍.

Most read:തലവേദനയെക്കാള്‍ കഠിനമായ വേദന; മൈഗ്രേന്‍ വഷളാക്കും നിങ്ങളുടെ ഈ മോശം പ്രവൃത്തികള്‍Most read:തലവേദനയെക്കാള്‍ കഠിനമായ വേദന; മൈഗ്രേന്‍ വഷളാക്കും നിങ്ങളുടെ ഈ മോശം പ്രവൃത്തികള്‍

ചിയ വിത്ത്

ചിയ വിത്ത്

ശരീരഭാരം കുറയ്ക്കാനുള്ള മികച്ച ഭക്ഷണങ്ങളില്‍ ഒന്നാണ് ചിയ വിത്ത്. ചിയ വിത്തുകള്‍ നല്ല കൊളസ്ട്രോളിന്റെ അളവ് കൂട്ടാന്‍ ഫലപ്രദമാണെന്ന് പോഷകാഹാര വിദഗ്ധന്‍ പറയുന്നു. ചിയ വിത്തുകളില്‍ സസ്യാധിഷ്ഠിത ഒമേഗ -3 ഫാറ്റി ആസിഡുകളും മറ്റ് ആരോഗ്യകരമായ മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ ഭാഗമാക്കുന്നത് ചീത്ത കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എല്‍ഡിഎല്‍ അളവ് കുറയ്ക്കാനും രക്തസമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

ബാര്‍ലി

ബാര്‍ലി

ആരോഗ്യഗുണങ്ങളാല്‍ സമ്പന്നമായ മറ്റൊരു ഭക്ഷണമാണ് ബാര്‍ലി. ബാര്‍ലി കഴിക്കുന്നത് നിങ്ങള്‍ക്ക് മതിയായ ബീറ്റാ-ഗ്ലൂക്കന്‍ നല്‍കും. ശരീരത്തില്‍ നല്ല എച്ച്ഡിഎല്‍ - എല്‍ഡിഎല്‍ അനുപാതം നിലനിര്‍ത്താന്‍ സഹായിക്കുന്ന ലയിക്കുന്ന നാരുകള്‍ ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

Most read:പ്രമേഹത്തെ പിടിച്ചുകെട്ടാം; ജീവിതശൈലിയിലെ ഈ മാറ്റം മതിMost read:പ്രമേഹത്തെ പിടിച്ചുകെട്ടാം; ജീവിതശൈലിയിലെ ഈ മാറ്റം മതി

വാല്‍നട്ട്‌സ്

വാല്‍നട്ട്‌സ്

വാല്‍നട്ടില്‍ ഒമേഗ -3 കൊഴുപ്പ് നല്ല തോതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയ സംരക്ഷണ ഗുണങ്ങള്‍ നല്‍കുന്ന ഒരുതരം മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. വാല്‍നട്ട് കഴിക്കുന്നത് രക്തത്തിലെ മൊത്തത്തിലുള്ള കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ എച്ച്ഡിഎല്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യും.

സോയാബീന്‍

സോയാബീന്‍

പോഷകാഹാര മൂല്യത്തിന്റെ കാര്യത്തില്‍ മാംസത്തിന് തുല്യമാണ് സോയാബീന്‍. സോയാബീനില്‍ നാരുകളും പ്രോട്ടീനും ധാരാളമായി അടങ്ങിയിട്ടുണ്ട്. കൂടാതെ അപൂരിത കൊഴുപ്പും ഇതിലുണ്ട്. എച്ച്ഡിഎല്‍ ലെവലുകള്‍ വര്‍ദ്ധിപ്പിക്കുന്നതിനും എല്‍ഡിഎല്‍ അളവ് കുറയ്ക്കുന്നതിനും ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിനും ഫലപ്രദമാകുന്ന ഐസോഫ്‌ളേവണുകളും സോയാബീനില്‍ അടങ്ങിയിട്ടുണ്ട്.

Most read:മാറുന്ന കാലാവസ്ഥയില്‍ ന്യുമോണിയ വഷളാകും; തടയാന്‍ വഴിയിത്

English summary

Lifestyle Tips To Increase Good Cholesterol in Malayalam

Good cholesterol is the kind of cholesterol that helps in various functions of body. Here are some lifestyle tips to increase good cholesterol. Take a look.
Story first published: Tuesday, November 22, 2022, 13:11 [IST]
X
Desktop Bottom Promotion