Latest Updates
-
കരിയറിലും സാമ്പത്തികത്തിലും വഴിത്തിരിവ്: 2026 മെയ് 28-ലെ നക്ഷത്രഫലം, ഈ നക്ഷത്രക്കാർക്ക് ഇന്ന് ഭാഗ്യദിനം! -
പദ്മിനി ഏകാദശി: 12 രാശിക്കാർക്കും ജീവിതത്തിൽ വഴിത്തിരിവ്, കരിയറിലും സാമ്പത്തിക കാര്യങ്ങളിലും വൻ മാറ്റങ്ങൾ കാത്തിരിക്കുന്നു -
കഠിനമായ ചൂടിൽ വ്യായാമം ചെയ്യുന്നത് അപകടകരമാണോ? വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന സുരക്ഷിതമായ വഴികൾ ഇതാ -
മൂന്ന് വർഷത്തിലൊരിക്കൽ മാത്രം എത്തുന്ന പദ്മിനി ഏകാദശി; ജീവിതത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ ഈ വ്രതം സഹായിക്കുമോ? -
ജിമ്മിൽ പോകാതെ 26 കിലോ കുറച്ചു! ബോണി കപൂറിന്റെ ഈ 'നോ ജിം' ഡയറ്റ് പ്ലാൻ ഞെട്ടിക്കുന്നത് -
കത്തുന്ന വെയിലിൽ ചർമ്മം കരിഞ്ഞുപോകുമോ? ഈ അടിയന്തര മുൻകരുതലുകൾ എടുത്തില്ലെങ്കിൽ വലിയ അപകടം ഉറപ്പ് -
കടുത്ത വേനൽച്ചൂടിൽ തളരാതിരിക്കാൻ ഈ നാടൻ പാനീയങ്ങൾ മതി; സൂര്യാഘാതത്തെ പേടിക്കാതെ വേനലിനെ നേരിടാം! -
മഴക്കാലത്ത് മസിലുകൾ തളരുന്നുണ്ടോ? കരുത്തോടെ ഇരിക്കാൻ പുരുഷന്മാർ ഈ ഭക്ഷണക്രമം പരീക്ഷിക്കൂ! -
കഠിനമായ വേനൽച്ചൂടിൽ ഗർഭകാലം സുരക്ഷിതമാക്കാം; അമ്മയും കുഞ്ഞും അറിയേണ്ട അത്യാവശ്യ കാര്യങ്ങൾ ഇതാ! -
കടുത്ത ചൂടിൽ പുറത്തിറങ്ങാതെ തടി കുറയ്ക്കാം; ഈ വ്യായാമങ്ങളും പാനീയങ്ങളും പരീക്ഷിച്ചാൽ ഫലം ഉറപ്പ്!
മാര്‍ച്ച് ആദ്യ ആഴ്ചയില്‍ 12 രാശിക്കാര്‍ക്കും ഫലങ്ങളിങ്ങനെ- മേടം -മീനം മാര്‍ച്ച് 1-7 വരെ ദോഷമോ ഗുണമോ?
മാര്‍ച്ച് മാസത്തിന് തുടക്കം കുറിയ്ക്കുമ്പോള്‍ അത് പുതിയ ആഴ്ചയ്ക്ക് കൂടിയാണ് തുടക്കമിടുന്നത്. മാര്‍ച്ച് 1- 7 വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ എന്നത് നോക്കാം. കരിയര്‍, ധനം, ജോലി, സാമ്പത്തികം എന്നിങ്ങനെ എല്ലാ മേഖലകളിലും നിങ്ങള്‍ക്ക് സംഭവിക്കുന്ന മാറ്റങ്ങള്‍ നിസ്സാരമല്ല.
വരുന്ന 7 ദിനങ്ങള്‍ ഗുണദോഷ സമ്മിശ്രമായിരിക്കുന്ന അല്ലെങ്കില്‍ ഗുണഫലങ്ങള്‍ ധാരാളം നല്കുന്ന ചില രാശിക്കാരുണ്ട്. അതില്‍ നിങ്ങളുണ്ടോ അതോ നിങ്ങള്‍ക്ക് ദോഷഫലമാണോ കാത്തിരിക്കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയാന്‍ ഈ ലേഖനം വായിക്കാവുന്നതാണ്.

മേടം:
മേടം രാശിക്കാരില്‍ ഈ ആഴ്ചയില്‍ പുതിയ മാറ്റങ്ങള്‍ സംഭവിക്കും. അതിന് മികച്ച സമയമാണ്. ജോലി മേഖലയില്‍ ഗുണാനുഭവങ്ങള്‍ തേടി എത്തും. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകും. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷം നിലനില്‍ക്കുന്നതിന് യോഗം കാണുന്നു.
ഇടവം:
ഇടവം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയില്‍ അനാവശ്യ ചെലവുകള്‍ വരാന്‍ സാധ്യതയുണ്ട്, അതിനാല്‍ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത വേണം. കുടുംബ വിഷയങ്ങളില്‍ സഹിഷ്ണുത പാലിക്കേണ്ടത് നല്ല ബന്ധങ്ങള്‍ക്ക് അനിവാര്യമാണ്. ആരോഗ്യപരമായി ഭക്ഷണക്രമത്തില്‍ ശ്രദ്ധ വേണം.
മിഥുനം:
മിഥുനം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ അവരുടെ ആശയവിനിമയ കഴിവ് വര്‍ധിക്കും. പുതിയ കരാര്കളോ ജോലിയുമായി ബന്ധപ്പെട്ട അവസരങ്ങളോ ലഭിക്കാം. സുഹൃത്തുകളില്‍ നിന്ന് പിന്തുണ ലഭിക്കുന്ന സമയമാണ് എന്നതില്‍ സംശയം വേണ്ട.
കര്‍ക്കിടകം:
കര്‍ക്കിടകം രാശിക്കാര്‍ക്ക് സാമ്പത്തികമായി മികച്ച സമയമാണ്. അത് കൂടാതെ പല കാര്യങ്ങളിലും നേട്ടങ്ങള്‍ തേടി എത്താം. കടം നല്കിയ പണം ലഭിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ധ്യാനവും വിശ്രമവും അനിവാര്യമായി വേണം.
ചിങ്ങം:
ചിങ്ങംരാശിക്കാര്‍ക്ക് വരുന്ന ഒരാഴ്ചയില്‍ പലപ്പോഴും നേതൃഗുണം പ്രകടമാക്കാന്‍ അവസരം ലഭിക്കും. ബിസിനസ് മേഖലയില്‍ നേട്ടങ്ങള്‍ തേടി എത്തുന്നു. പ്രണയബന്ധത്തില്‍ കൂടുതല്‍ അടുപ്പം ഉണ്ടാകും. ആത്മവിശ്വാസം വര്‍ദ്ധിക്കുകയും സാമ്പത്തിക നേട്ടങ്ങള്‍ തേടി എത്തുകയും ചെയ്യുന്നു.
കന്നി:
കന്നി രാശിക്കാര്‍ക്ക് അവരുടെ ജോലിസ്ഥലത്ത് കൂടുതല്‍ ഉത്തരവാദിത്വങ്ങള്‍ ലഭിക്കും. കൃത്യത പാലിച്ചാല്‍ വിജയം ഉറപ്പാണ് എന്ന് നിങ്ങള്‍ക്ക് മനസ്സിലാക്കാന്‍ സാധിക്കും. ആരോഗ്യത്തില്‍ ചെറിയ ക്ഷീണം അനുഭവപ്പെടാം, വിശ്രമം അനിവാര്യമായി വരാം.

തുലാം:
തുലാം രാശിക്കാര്‍ക്ക് അവരുടെ സാമ്പത്തിക നിക്ഷേപങ്ങളില്‍ ഗുണഫലം ലഭിക്കും. ദാമ്പത്യ ജീവിതത്തില്‍ സമാധാനം നിലനില്ക്കും. പുതിയ ആശയങ്ങള്‍ വിജയകരമായി നടപ്പാക്കാന്‍ സാധിക്കുന്ന ഒരാഴ്ചയാണ് കൂടെയുള്ളത്.
വൃശ്ചികം:
വൃശ്ചികം രാശിക്കാരില്‍ ഈ ആഴ്ചയില്‍ ഗുണപരമായ മാറ്റങ്ങള്‍ തേടി എത്തും. കൂടാതെ അപ്രതീക്ഷിതമായ ഒരു ധനലാഭം ലഭിക്കാന്‍ സാധ്യതയുണ്ട്. രഹസ്യമായ പദ്ധതികള്‍ വിജയകരമാകും. സുഹൃത്തുക്കളുടെ പിന്തുണ എപ്പോഴും നിലനില്ക്കും.
ധനു:
ധനു രാശിക്കാരില്‍ അലരുടെ വിദ്യാഭ്യാസവും കരിയറും വളര്‍ച്ചയിലാകും. വിദേശബന്ധങ്ങള്‍ ഗുണകരമാകും. ആത്മവിശ്വാസം വര്‍ധിക്കുകയും ലക്ഷ്യങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കുകയും ചെയ്യുന്ന ആഴ്ചയാണ്.
മകരം:
മകരം രാശിക്കാര്‍ക്ക് വരുന്ന ആഴ്ചയില്‍ ചെയ്യുന്ന എല്ലാ സാമ്പത്തിക ഇടപാടുകളില്‍ സൂക്ഷ്മത വേണം. കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയും. ജോലിയില്‍ സ്ഥിരത കൈവരുന്ന ആഴ്ച കൂടിയാണ്.
കുംഭം:
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പുതിയ ബന്ധങ്ങള്‍ക്ക് സാധ്യത വളരെ കൂടുതലാണ്. അത് കൂടാതെ ബിസിനസില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതിന് യോഗം കാണുന്നു ക്രിയേറ്റീവ് ആയ ചിന്തകള്‍ പ്രോത്സാഹനം നേടും.
മീനം:
മീനം രാശിക്കാര്‍ക്ക് പുതിയ ആഴ്ചയുടെ തുടക്കത്തില്‍ ചെറിയ തടസങ്ങള്‍ ഉണ്ടാകാം, എന്നാല്‍ അവസാനം സന്തോഷവാര്‍ത്ത നിങ്ങളെ തേടി എത്തും. ആത്മീയ കാര്യങ്ങളില്‍ താല്പര്യം വര്‍ധിക്കും. കുടുംബസൗഹൃദം ശക്തമായി നില കൊള്ളുന്നു.



Click it and Unblock the Notifications