Latest Updates
-
ഗണേഷ് ചതുർത്ഥി 2026: ചന്ദ്രനെ കണ്ടാൽ ദോഷം? വിവിധ നഗരങ്ങളിലെ ഒഴിവാക്കേണ്ട സമയം ഇതാ -
ബ്രിക്സ് ഉച്ചകോടി: ഡൽഹിയിൽ ഇന്ന് കടുത്ത ഗതാഗത നിയന്ത്രണം; യാത്രക്കാർ ഈ വഴികൾ ഒഴിവാക്കുക! -
2026 സെപ്റ്റംബർ 12: ഇന്നത്തെ ശുഭയോഗങ്ങൾ ഇല്ല, ത്രിപുഷ്കര യോഗം മാത്രം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ -
ഗണേശചതുർത്ഥി ദർശനം: വിയർപ്പിലും മേക്കപ്പ് മങ്ങാതെ തിളങ്ങാൻ ഈ സ്കിൻകെയർ ടിപ്പുകൾ പരീക്ഷിക്കൂ -
ഗണപതി വിഗ്രഹം വീട്ടിൽ എവിടെ വെക്കണം? വാസ്തു പ്രകാരം ഈ തെറ്റുകൾ ഒഴിവാക്കാം, ഐശ്വര്യം കൂടും -
ഐഫോൺ 18 പ്രോ പ്രീ-ഓർഡർ ഇന്ന്; ഓഫറുകളും വിലയും അറിയാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
സെപ്റ്റംബർ 12 രാഹുകാലം: പുതിയ കാര്യങ്ങൾ തുടങ്ങും മുൻപ് ഈ സമയം ശ്രദ്ധിക്കൂ -
ഗണേശ ചതുർത്ഥി 2026: പൂജ മുഹൂർത്തം മുതൽ നിമജ്ജന നിയമങ്ങൾ വരെ; ഭക്തർ ശ്രദ്ധിക്കേണ്ടതെല്ലാം -
കേരളത്തിൽ മഴ മുന്നറിയിപ്പ്: മഴക്കാലത്തെ ചർമ്മ-മുടി പ്രശ്നങ്ങൾക്ക് പരിഹാരവുമായി ഈ ടിപ്സ് -
2026 സെപ്റ്റംബർ 12: ഇന്നത്തെ ഗുളികകാലവും യമകണ്ടവും അറിയാം; പ്രധാന നഗരങ്ങളിലെ സമയക്രമം ഇതാ!
മാറുന്ന കാലാവസ്ഥയില്‍ ന്യുമോണിയ വഷളാകും; തടയാന്‍ വഴിയിത്
ബാക്ടീരിയ കാരണമായുണ്ടാകുന്ന ഒരു സാംക്രമിക രോഗമാണ് ന്യുമോണിയ. ശ്വാസകോശത്തിലെ വായു സഞ്ചികളില്‍(അല്‍വിയോളി) ദ്രാവകമോ പഴുപ്പോ നിറയ്ക്കുന്ന അണുബാധ മൂലമാണ് ഇത് സംഭവിക്കുന്നത്. രോഗം സൗമ്യവും കഠിനവുമാകാം. ഇത് രോഗിക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ന്യുമോണിയയുടെ സാധാരണ ലക്ഷണങ്ങള്‍ ജലദോഷം, തൊണ്ടവേദന, ഇടയ്ക്കിടെയുള്ള ചുമ, കുറഞ്ഞ പനി, ശരീര വിറയല്‍, ചിലപ്പോള്‍ തലവേദന എന്നിവയാണ്.
ശ്വാസകോശ അണുബാധ എന്ന നിലയില്‍, ന്യുമോണിയ എല്ലാ പ്രായത്തിലുമുള്ള ആളുകളെയും ബാധിക്കാം. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നുള്ള രക്തപ്രവാഹത്തിലൂടെ ശ്വാസകോശത്തിലേക്ക് അണുബാധകള്‍ പടര്‍ന്നും ന്യുമോണിയ ഉണ്ടാകാം. മാറുന്ന കാലാവസ്ഥയില്‍ ന്യുമോണിയ തടയാനായി നിങ്ങള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയെന്ന് വായിച്ചറിയാം.

ന്യുമോണിയക്ക് കാരണങ്ങള്‍
ന്യുമോണിയ പകരുന്നതിന് ബാക്ടീരിയകളാണ് ഏറ്റവും സാധാരണമായ കാരണം. സ്ട്രെപ്റ്റോകോക്കസ് ന്യുമോണിയ അല്ലെങ്കില്‍ ന്യുമോകോക്കസ് ആണ് ഏറ്റവും സാധാരണമായ ബാക്ടീരിയ. ന്യുമോണിയ കേസുകളുടെ പകുതിയോളവും സംഭവിക്കുന്നത് ഈ ബാക്ടീരിയി കാരണമാണ്. വിട്ടുമാറാത്ത ശ്വാസകോശ രോഗങ്ങളുള്ളവരില്‍ മറ്റ് ബാക്ടീരിയകളും ന്യുമോണിയയ്ക്ക് കാരണമായേക്കാം. ന്യുമോണിയയുടെ പ്രധാന കാരണങ്ങളിലൊന്നാണ് ക്ഷയരോഗം.

ന്യുമോണിയ ലക്ഷണങ്ങള്‍
പനി, നെഞ്ചുവേദന, ചുമ, വിറയല്‍, ശ്വാസതടസ്സം, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് ന്യൂമോണിയയുടെ ലക്ഷണങ്ങള്‍. പ്രായമായ ആളുകള്‍ക്ക് വളരെ ഗുരുതരമായ അസുഖമുണ്ടാകാം, എന്നാല്‍ കുറച്ച് ലക്ഷണങ്ങള്‍ മാത്രമേ കാണിക്കുകയുള്ളൂ. ചുമയ്ക്കുമ്പോള്‍ പഴുപ്പോ രക്തമോ അടങ്ങിയ കഫം പുറത്തുവരുന്നത് ഗുരുതരമായ അണുബാധയുടെ സൂചനയാണ്. അസുഖം കടുത്തതായാല്‍ ചര്‍മ്മം നീലകലര്ന്നതായി മാറിയേക്കാം. കൂടാതെ രക്തത്തിലെ ഓക്സിജന്റെ അളവും കുറഞ്ഞേക്കാം.

അപകടസാധ്യതാ ഘടകങ്ങള്‍
രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ക്കും 65 വയസ്സിനു മുകളിലുള്ളവര്‍ക്കും മറ്റുള്ളവരെ അപേക്ഷിച്ച് ന്യുമോണിയ പിടിപെടാനുള്ള സാധ്യത കൂടുതലാണ്. പുകവലിക്കുന്നവര്‍ക്കും സ്ഥിതി മറ്റൊന്നല്ല. ജലദോഷം, പനി തുടങ്ങിയ അണുബാധകളും ന്യുമോണിയയുടെ അപകട സാധ്യത വര്‍ദ്ധിപ്പിക്കുന്നു. ശസ്ത്രക്രിയക്ക് വിധേയരായവരിലും ന്യുമോണിയ സാധ്യതയുണ്ട്. ന്യുമോണിയയുടെ മറ്റ് അപകട ഘടകങ്ങളാണ് മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ഉപയോഗം, പ്രമേഹം, കാന്‍സര്‍, ആസ്ത്മ, കരള്‍ രോഗങ്ങള്‍, ബ്രോങ്കൈറ്റിസ്, ഹൃദയ സംബന്ധമായ അസുഖങ്ങള്‍ എന്നിവ.

ന്യുമോണിയ പലതരം
ഏകദേശം 8 തരം ന്യുമോണിയയുണ്ട്. അണുക്കള്‍ മൂലമുണ്ടാകുന്ന വിവിധ തരം ന്യുമോണിയകള്‍ ഇവയാണ്:
* വൈറ ന്യൂമോണിയ - ഇത് ശ്വസന വൈറസുകള്‍ മൂലമാണ് ഉണ്ടാകുന്നത്.
* ബാക്ടീരിയ ന്യൂമോണിയ - ഇത് സ്ട്രെപ്റ്റോകോക്കസ് ന്യൂമോണിയ മൂലമാണ് ഉണ്ടാകുന്നത്.
* ഫംഗല്‍ ന്യുമോണിയ - ഇത് മണ്ണില്‍ നിന്നുള്ള ഫംഗസുകള്‍ മൂലമാണ് ഉണ്ടാകുന്നത്.

ന്യുമോണിയ സാധ്യത തടയാന്‍
സാംക്രമിക രോഗങ്ങള്‍ ഒഴിവാക്കുന്നതിനുള്ള ഏറ്റവും സാധാരണമായ മാര്‍ഗ്ഗങ്ങളിലൊന്ന് അവ ബാധിച്ച ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്താതിരിക്കുക എന്നതാണ്. ന്യുമോണിയ പടരാതിരിക്കാനായി ചില കാര്യങ്ങള്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ന്യുമോണിയ വാക്സിന് കൃത്യമായി എടുക്കുക. നിങ്ങളുടെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കുന്നു. ആരോഗ്യകരവും ശുചിത്വവുമുള്ള ജീവിതം നയിക്കുക എന്നതാണ് ന്യുമോണിയ പോലുള്ള പകര്‍ച്ചവ്യാധികള്‍ തടയുന്നതിനുള്ള മറ്റൊരു മാര്‍ഗ്ം. പതിവായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുക. പതിവായി വ്യായാമം ചെയ്യുന്നതിലൂടെയും ആരോഗ്യകരവും പോഷകപ്രദവുമായ ഭക്ഷണം കഴിക്കുന്നതിലൂടെയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുക. നിങ്ങള്‍ താമസിക്കുന്ന ചുറ്റുപാടുകള്‍ ശുചിയായി വയ്ക്കുക. പുകവലി ഒഴിവാക്കുക. ന്യുമോണിയ പോലുള്ള സാംക്രമിക രോഗങ്ങളുടെ അപകടസാധ്യതയുള്ള ആളുകളില്‍ ഭൂരിഭാഗവും പുകവലിക്കാരാണ്.



Click it and Unblock the Notifications
