Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വരുന്ന 7 ദിനത്തില്‍ കഷ്ടപ്പാടിന് അറ്റം കാണും രാശിക്കാര്‍: നിങ്ങളുടെ രാശി എത് ? മാര്‍ച്ച് 1- 7 വരെ ഇപ്രകാരം
ഓരോ രാശിക്കാര്‍ക്കും ഓരോ തരത്തിലുള്ള മാറ്റങ്ങളാണ് കാത്തിരിക്കുന്നത്. ഇത് നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലും സ്വാധീനം ചെലുത്തുന്നു. അത് ഗുണമോ അല്ലെങ്കില്‍ ദോഷമോ ആയിരിക്കും. പലപ്പോഴും ഇത്തരം കാര്യങ്ങളെക്കുറിച്ച് നിങ്ങള്‍ മനസ്സിലാക്കിയാല്‍ അത് മാത്രമേ നിങ്ങളുടെ ജീവിതം മുന്നോട്ട് പോവുന്നതിന് സഹായിക്കുകയുള്ളൂ. മാര്‍ച്ച് 1- 7 വരെയുള്ള ദിനങ്ങളില്‍ എപ്രകാരമാണ് ഒാരോ രാശിക്കാര്‍ക്കും ഫലങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. എന്നാല്‍ ഈ വരുന്ന ദിനങ്ങളില്‍ ദോഷങ്ങളിലൂടെ കടന്ന് പോവാന്‍ വിധിക്കപ്പെട്ട ചില രാശിക്കാരുണ്ട്.
മേടം മുതല്‍ മീനം വരെയുള്ള 12 രാശിക്കാരിലും എപ്രകാരമാണ് ദോഷങ്ങള്‍ കാത്തിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. അതില്‍ കുംഭം ഉള്‍പ്പടെയുള്ള രാശിക്കാരിലാണ് ദോഷങ്ങള്‍ ഉണ്ടാവുന്നത്. അവര്‍ ആരൊക്കെയെന്നും ഏതൊക്കെയെന്നും നമുക്ക് നോക്കാം. എപ്രകാരമാണ് നിങ്ങളുടെ ജീവിതത്തില്‍ സംഭവിക്കുന്ന മാറ്റങ്ങള്‍ എന്നതാണ് അറിയേണ്ടത്. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

വൃശ്ചികം രാശി
ഈ ആഴ്ചയില്‍ ദോഷഫലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ഒരു രാശിക്കാരില്‍ മുന്നിലാണ് വൃശ്ചികം രാശി. അതില്‍ പലപ്പോഴും നിങ്ങള്‍ക്ക് ഏറ്റവും മോശം ഫലങ്ങളാണ് നല്‍കുന്നത്. ധനകാര്യം, കുടുംബം, തൊഴില്‍, എന്നിവയെല്ലാം ഇവരില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കും. അത് മാത്രമല്ല എടുക്കുന്ന തീരുമാനങ്ങളില്‍ വളരെയധികം ജാഗ്രത പാലിക്കേണ്ടതാണ്. സാമ്പത്തിക സ്ഥിതി അനുസരിച്ച് പല കാര്യങ്ങളും കൈകാര്യം ചെയ്യുന്നതിന് ശ്രദ്ധിക്കണം. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും വീണ്ടും നിങ്ങളില്‍ മാറ്റങ്ങള്‍ കൊണ്ട് വരുന്നു. അതുകൊണ്ട് തന്നെ മുന്നോട്ട് വളരെയധികം ശ്രദ്ധിച്ച് വേണം ഈ ഏഴ് ദിവസവും ചുവടുകള്‍ വെക്കുന്നതിന്. തീരുമാനങ്ങളില്‍ ചുവട് പിഴക്കരുത് എന്നതാണ് പ്രധാനപ്പെട്ട കാര്യം.
ധനു രാശി
ധനു രാശിക്കാര്‍ക്ക് അവരുടെ നേട്ടം കുറയുന്ന സമയമാണ്, അത് കൂടാതെ ജീവിതത്തില്‍ പല വിധത്തിലുള്ള ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരും. ബിസിനസ് സംബന്ധമായ പ്രതിസന്ധികള്‍ക്കെല്ലാം തന്നെ പെട്ടെന്ന് പരിഹാരം കാണാന്‍ സാധിക്കും. ചിലവുകള്‍ നിയന്ത്രിക്കുന്നതില്‍ ജാഗ്രത പാലിക്കണം. അല്ലാത്ത പക്ഷം അത് കൂടുതല്‍ മാറ്റങ്ങളിലേക്ക് നിങ്ങളെ എത്തിക്കും. ബിസിനസ് രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ട് വരുന്നത് ശ്രദ്ധിച്ച് വേണം. കാരണം അത് സാമ്പത്തികമായി നിങ്ങളെ തളര്‍ച്ചയിലേക്ക് എത്തിക്കാം. ഓരോ ചുവടും വളരെയധികം ശ്രദ്ധിക്കണം.

മകരം രാശി
മകരം രാശിക്കാര്‍ക്ക് തൊഴില്‍ സംബന്ധമായ പല കാര്യങ്ങളും സംഭവിക്കുന്നു. പലപ്പോഴും സാമ്പത്തികമായി നിങ്ങള്‍ ആഗ്രഹിക്കുന്നത് പോലെ കാര്യങ്ങള്‍ സംഭവിക്കണം എന്നില്ല. വളരെ വലിയ രീതിയില്‍ നഷ്ടങ്ങള്‍ സംഭവിക്കും. പാര്‍ട്ണര്‍ഷിപ്പില്‍ ബിസിനസ് ആരംഭിക്കുന്നവര്‍ക്ക് അത് അനുകൂല സമയമാണ് നല്‍കുന്നത്. എല്ലാ കാര്യത്തിലും മുന്നറിയിപ്പ് വേണം. നിസ്സാര കാര്യങ്ങള്‍ക്ക് പോലും നിങ്ങള്‍ അല്പം ശ്രദ്ധിക്കണം. കാര്യങ്ങളെ അതിന്റേതായ ഗൗരവത്തില്‍ മുന്നോട്ട് നീങ്ങുന്നതിന് ശ്രദ്ധ വേണം. അനാവശ്യ ആശങ്കകള്‍ നിങ്ങളെ ബാധിക്കും.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ എല്ലാം വീണ്ടും സംഭവിക്കാം. അതിന്റെ ഫലമായി പഴയ പ്രശ്നങ്ങളെ ചികഞ്ഞ് നോക്കരുത്. സുഹൃത്തുക്കളും കുടുംബവും തമ്മിലുള്ള ആശയവിനിമയം ശ്രദ്ധിക്കുക. അമിത ദേഷ്യത്തെ നിയന്ത്രിക്കുന്നതിന് ശ്രദ്ധിക്കണം. അത് നിങ്ങളുടെ കുടുംബത്തില്‍ കൂടുതല്‍ വെല്ലുവിളികള്‍ ഉയര്‍ത്തും. സാമ്പത്തിക തകര്‍ച്ച ഓരോ അവസ്ഥയിലും സംഭവിക്കും. നിസ്സാരമെന്ന് തോന്നുന്ന പല കാര്യങ്ങളും പിന്നീട് ഗുരുതരമായി മാറുന്നതിന് സാധ്യതയുണ്ട്. ജീവിതത്തില്‍ അനാവശ്യമായി നിലനില്‍ക്കുന്ന ആശങ്കകളെ ലഘൂകരിക്കാന്‍ ശ്രദ്ധിക്കണം.



Click it and Unblock the Notifications
