For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ കാര്യങ്ങള്‍ ശീലിച്ചാല്‍ എല്ലുകളുടെ ബലം ഉറപ്പ്

|

നിങ്ങളുടെ പ്രായത്തിനനുസരിച്ച് എല്ലുകളും അസ്ഥികളും ദുര്‍ബലമാകുന്നു. അതിനാല്‍ ചെറുപ്രായത്തില്‍ തന്നെ എല്ലുകളുടെ ആരോഗ്യം വളര്‍ത്താനുള്ള വഴികള്‍ തേടുക. സാധാരണയായി 40 വയസ്സിന് ശേഷം അസ്ഥികള്‍ നശിക്കാന്‍ തുടങ്ങുന്നു, അതിനുശേഷം ആ പ്രക്രിയ വേഗത്തിലാക്കുന്നു. ഈസ്ട്രജന്റെ അളവ് കുറയുന്നത്, ശാരീരിക പ്രവര്‍ത്തനങ്ങളുടെ അഭാവം, ഭക്ഷണത്തിലെ കാല്‍സ്യം കുറയുക, പുകയിലയുടെ ഉപയോഗം, പുകവലി എന്നിവ അസ്ഥികളുടെ പിണ്ഡത്തെ നശിപ്പിക്കുന്നു. ഹോര്‍മോണുകള്‍ എല്ലുകളുടെ ആരോഗ്യത്തെയും ബാധിക്കുന്നു.

Most read: ക്രോമസോം മാറ്റത്താലുണ്ടാകുന്ന ഡൗണ്‍ സിന്‍ഡ്രോം; ലക്ഷണങ്ങളും ചികിത്സയുംMost read: ക്രോമസോം മാറ്റത്താലുണ്ടാകുന്ന ഡൗണ്‍ സിന്‍ഡ്രോം; ലക്ഷണങ്ങളും ചികിത്സയും

തൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് കൂടുന്നത് അസ്ഥികളുടെ നഷ്ടത്തിന് കാരണമാകും. സ്ത്രീകളില്‍ ഈസ്ട്രജന്റെ അളവ് കുറയുന്നതിനാല്‍, ആര്‍ത്തവവിരാമ സമയത്ത് അസ്ഥികളുടെ നഷ്ടം ഗണ്യമായി വര്‍ദ്ധിക്കുന്നു. ഇത് ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പുരുഷന്മാരില്‍, കുറഞ്ഞ ടെസ്റ്റോസ്റ്റിറോണ്‍ അളവും അസ്ഥി പിണ്ഡം നഷ്ടപ്പെടുന്നതിന് കാരണമാകുന്നു.

എല്ലുകളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?

എല്ലുകളുടെ ആരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം?

നല്ല ഭക്ഷണക്രമം, മതിയായ ശാരീരിക പ്രവര്‍ത്തനങ്ങള്‍, പതിവ് പരിശോധനകള്‍ എന്നിവ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് സ്വീകരിക്കാവുന്ന ചില കാര്യങ്ങളാണ്. ഇതുകൂടാതെ, അസ്ഥികളുടെ മൊത്തത്തിലുള്ള ആരോഗ്യം മെച്ചപ്പെടുത്താന്‍ നിങ്ങള്‍ക്ക് പിന്തുടരാവുന്ന മറ്റ് ചില വഴികളുമുണ്ട്.

കാല്‍സ്യം, വിറ്റാമിന്‍ ഡി

കാല്‍സ്യം, വിറ്റാമിന്‍ ഡി

എല്ലിന്റെ ആരോഗ്യവും ബലവും ഉറപ്പാക്കുന്നതിന് കാല്‍സ്യം, വിറ്റാമിന്‍ ഡി എന്നിവ കഴിക്കുക. നിങ്ങളുടെ ശരീരത്തിന് പ്രതിദിനം വേണ്ട അളവില്‍ ഇവ അടങ്ങിയ ഭക്ഷണം കഴിക്കുക. പാല്‍, ചിയ വിത്ത്, ബ്രോക്കോളി, ചീര, ഓറഞ്ച് ജ്യൂസ്, സോയ പാല്‍, കാലെ ബദാം തുടങ്ങിയവ കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങളാണ്. കാരറ്റ്, പപ്പായ, മത്സ്യം, മാംസം, മാമ്പഴം, മത്തന്‍, അവൊക്കാഡോ, കാപ്‌സിക്കം, മധുരക്കിഴങ്ങ്, ബ്രൊക്കോളി തുടങ്ങിയവ വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളാണ്.

Most read:ഈ ചായകള്‍ വെറും പാനീയമല്ല; ഔഷധം കൂടിയാണ്‌Most read:ഈ ചായകള്‍ വെറും പാനീയമല്ല; ഔഷധം കൂടിയാണ്‌

പ്രകൃതിദത്ത ഉറവിടങ്ങള്‍ ഉപയോഗിക്കുക

പ്രകൃതിദത്ത ഉറവിടങ്ങള്‍ ഉപയോഗിക്കുക

സപ്ലിമെന്റുകള്‍ക്ക് പുറമേ, പ്രകൃതിദത്തമായി നിങ്ങള്‍ക്ക് സൂര്യപ്രകാശത്തിലൂടെ വിറ്റാമിന്‍ ഡി നേടാം. ഇത് നിങ്ങളുടെ എല്ലുകളെ കരുത്തുള്ളതാക്കും. ദിവസത്തില്‍ ഒരിക്കലെങ്കിലും സൂര്യപ്രകാശം തട്ടിച്ച് നടക്കാന്‍ ശ്രദ്ധിക്കുക. ഒരു അധിക നേട്ടമെന്ന നിലയില്‍, വൈറ്റമിന്‍ ഡി വൈജ്ഞാനിക ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും ഡിമെന്‍ഷ്യ വികസിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യും.

ശാരീരിക പ്രവര്‍ത്തനങ്ങള്‍

ശാരീരിക പ്രവര്‍ത്തനങ്ങള്‍

വ്യായാമങ്ങള്‍ ചെയ്യുന്നതില്‍ നിന്ന് ഒരിക്കലും പിന്‍മാറരുത്. നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ ഒരു ജിമ്മില്‍ ചേരുക, ഇല്ലെങ്കില്‍ നിങ്ങളുടെ വീട്ടുജോലികളിലൂടെ പരമാവധി പ്രയോജനപ്പെടുത്തുക. നിരവധി ശാരീരിക പ്രവര്‍ത്തനങ്ങള്‍ വീടിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് ചെയ്യാവുന്നതാണ്. തീവ്രമായ വ്യായാമത്തിന് ആസൂത്രണം ചെയ്യുന്നതിനുമുമ്പ് എല്ലായ്‌പ്പോഴും ഒരു ഡോക്ടറെ സമീപിക്കുന്നത് നല്ലതാണ്. നിങ്ങള്‍ക്ക് തീവ്രമായ ശാരീരിക പ്രവര്‍ത്തനങ്ങള്‍ വേണമെങ്കില്‍ അസ്ഥിയുടെ അവസ്ഥയെ ആശ്രയിച്ച് അത് നിങ്ങളുടെ ഡോക്ടര്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കാനാകും.

Most read:നിശബ്ദ കൊലയാളിയാണ് ഹൈപ്പര്‍ടെന്‍ഷന്‍; ഈ ജ്യൂസുകളിലുണ്ട് പ്രതിവിധിMost read:നിശബ്ദ കൊലയാളിയാണ് ഹൈപ്പര്‍ടെന്‍ഷന്‍; ഈ ജ്യൂസുകളിലുണ്ട് പ്രതിവിധി

കഫീന്‍ കുറയ്ക്കുക

കഫീന്‍ കുറയ്ക്കുക

കഫീന്‍ എല്ലുകളുടെ ആരോഗ്യത്തിന് ഹാനികരമാണ്. ഡയറ്ററി കഫീന്‍, മൂത്രത്തിലൂടെ കാല്‍സ്യം നഷ്ടപ്പെടുന്നത് തീവ്രമായി വര്‍ദ്ധിപ്പിക്കുമെന്ന് ഒരു ഗവേഷണ പഠനം പറയുന്നു. ഒരു സ്ത്രീക്ക് ഓരോ ദിവസവും ആവശ്യമായ കാല്‍സ്യം ലഭിക്കാത്തപ്പോള്‍ കഫീന്‍ അധികമായി കഴിക്കുന്നത് ഒരു പ്രശ്‌നമാണ്. ഓരോ 100 മില്ലിഗ്രാം കഫീന്‍ കഴിക്കുമ്പോഴും ഒരാള്‍ക്ക് ഏകദേശം 6 മില്ലിഗ്രാം കാല്‍സ്യം നഷ്ടപ്പെടുന്നു. കാപ്പി ഒരു പ്രധാന കഫീന്‍ സ്രോതസ്സാണ്. ചായയിലും കഫീന്‍ അടങ്ങിയിട്ടുണ്ടെങ്കിലും, അത് ദോഷകരമല്ലെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

ഉപ്പ് കുറയ്ക്കുക

ഉപ്പ് കുറയ്ക്കുക

ഉപ്പ് അമിതമായി കഴിക്കുന്നത് എല്ലുകളെ ദുര്‍ബലപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഉപ്പ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും മൂലമുണ്ടാകുന്ന അസ്ഥികളുടെ നഷ്ടവുമായി ബന്ധപ്പെട്ടിരിക്കുന്നു. മൂത്രത്തിലെ കാല്‍സ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നതിലും എല്ലുകളില്‍ നിന്ന് കാല്‍സ്യം നഷ്ടപ്പെടുന്നതിലും ഉപ്പ് ഒരു പ്രധാന ഘടകമാണ്. എല്ലുകളുടെ ബലത്തിന് കാല്‍സ്യം പ്രധാനമാണ്. ഉപ്പ് അധികമായാല്‍ എല്ലുകളുടെ ബലഹീനതയ്ക്കും ഓസ്റ്റിയോപൊറോസിസിനും കാരണമാകും. ഉപ്പ് അധികമായി കഴിച്ചാല്‍ അസ്ഥികളില്‍ നിന്ന് കാല്‍സ്യം നഷ്ടപ്പെട്ട് ഓസ്റ്റിയോപൊറോസിസിന്റെ സാധ്യത വര്‍ദ്ധിക്കും.

Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍Most read:വേനലില്‍ പ്രതിരോധ ശേഷി കൂട്ടാന്‍ മികച്ചത് ഈ സാധനങ്ങള്‍

പുകവലിക്കരുത്

പുകവലിക്കരുത്

പുകവലി അസ്ഥി പിണ്ഡം കുറയുന്നതിന് കാരണമാകും. സ്ഥിരമായ അസ്ഥി പുനരുജ്ജീവന പ്രക്രിയയെ നിക്കോട്ടിന്‍ തടസ്സപ്പെടുത്തുന്നു, ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓസ്റ്റിയോപൊറോസിസ് സാധ്യത വര്‍ദ്ധിപ്പിക്കുന്നു. പല വിദഗ്ധരും പുകവലി അസ്ഥി ഒടിവുകള്‍ക്ക് കാരണമാകുമെന്ന് പറയുന്നു. പുകവലിയും അസ്ഥികളുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. അതിനാല്‍ അസ്ഥികളുടെ ആരോഗ്യം സംരക്ഷിക്കാനായി പുകവലി ശീലം ഒഴിവാക്കാന്‍ ശ്രമിക്കുക.

മദ്യപാനം പരിമിതപ്പെടുത്തുക

മദ്യപാനം പരിമിതപ്പെടുത്തുക

അമിതമായ മദ്യപാനം എല്ലുകളുടെ ആരോഗ്യത്തെ ബാധിക്കും. അമിതമായ മദ്യപാനം കാല്‍സ്യം ശരിയായി ആഗിരണം ചെയ്യാനുള്ള ശരീരത്തിന്റെ ശേഷിയെ തടസ്സപ്പെടുത്തുന്നു. മദ്യം കരളിനെയും ബാധിക്കുന്നു.

English summary

How to increase bone density naturally in Malayalam

There are several ways one can follow to improve the overall condition of the bone. Take a look.
Story first published: Tuesday, March 22, 2022, 9:31 [IST]
X
Desktop Bottom Promotion