Latest Updates
-
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ? -
ഒക്ടോബർ 4 മുതൽ ഗജകേസരി യോഗം: നിങ്ങളുടെ രാശിയിൽ വരാനിരിക്കുന്ന മാറ്റങ്ങൾ എന്തൊക്കെ? -
ഒക്ടോബർ 6-ന് ആകാശത്ത് അപൂർവ്വ കാഴ്ച: ചന്ദ്രനും വ്യാഴവും ഒന്നിക്കുന്നു, നിങ്ങളുടെ രാശിഫലം അറിയാം
Rashiphalam: മാറ്റങ്ങള്‍ക്ക് തുടര്‍ച്ചയായി ഇന്നത്തെ രാശിഫലം: 12 രാശിക്കാര്‍ക്കും സമ്പൂര്‍ണം സമഗ്രം
ഇന്നത്തെ രാശിഫലം അനുസരിച്ച് 12 രാശിക്കാരിലും എന്തൊക്കെയാണ് മാറ്റങ്ങള്‍ എന്നത് ശ്രദ്ധേയമാണ്. ജീവിതത്തില്‍ സംഭവിക്കുന്ന ഉയര്‍ച്ച താഴ്ചകള്‍ സാമ്പത്തിക മാറ്റങ്ങള്‍ ജീവിതത്തിലെ ഏറ്റക്കുറച്ചിലുകള്‍ എന്നിവ ഇന്നത്തെ ദിവസം എത്രത്തോളമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നമുക്ക് നോക്കാം.
സാമ്പത്തികമായി ആഗ്രഹിക്കുന്നത് പോലെയാണോ കാര്യങ്ങള്‍ സംഭവിക്കുന്നത് അതോ ജീവിതത്തില്‍ വീണ്ടും പ്രതിസന്ധികളാണോ കാത്തിരിക്കുന്നത് എന്നതിനെക്കുറിച്ചും ഇന്നത്തെ ദിവസം വായിക്കാവുന്നതാണ്. നിങ്ങളുടെ ഇന്നത്തെ ദിവസത്തെ സമ്പൂര്‍ണഫലം അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാം.

മേടം രാശി
മേടം രാശിക്കാരുടെ ജീവിതത്തില്‍ ഇരട്ടി മാറ്റങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അത് കൂടാതെ ഇന്ന് പുതിയ കാര്യങ്ങള്‍ ആരംഭിക്കാന്‍ അനുകൂലമായ ദിനമാണ്. ജോലിസ്ഥലത്ത് നല്ല അവസരങ്ങള്‍ ലഭിക്കാം.
ഇടവം രാശി
ഇന്നത്തെ ദിവസം ഇടവം രാശിക്കാരുടെ ആരോഗ്യം നിസ്സാരമാക്കരുത്. സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്തണം. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുന്നത് മനസിന് ആശ്വാസം നല്‍കും.
മിഥുനം രാശി
മിഥുനം രാശിക്കാരില്‍ ദാമ്പത്യ ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാവും. കൂടാതെ സുഹൃത്തുക്കളുമായുള്ള ബന്ധങ്ങള്‍ കൂടുതല്‍ ശക്തമാകും. ജോലിയില്‍ പുതിയ ഉത്തരവാദിത്വങ്ങള്‍ ലഭിക്കാം. സാമ്പത്തിക മാറ്റങ്ങളില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് ഈ സമയം തേടി എത്തുന്നത്. അനാവശ്യ ആശങ്കകള്‍ക്ക് പരിഹാരം കാണാന്‍ ഈ സമയം സാധിക്കും.
കര്‍ക്കിടകം രാശി
ഇന്നത്തെ ദിവസം കര്‍ക്കിടകം രാശിക്കാര്‍ക്ക് ജീവിതത്തില്‍ സന്തോഷവും സമാധാനവും തേടി എത്തും. കൂടാതെ ഇന്ന് ക്ഷമയും സമാധാനവും പാലിക്കുന്നത് ആവശ്യമാണ്. ആരോഗ്യ കാര്യങ്ങളില്‍ അല്പം ശ്രദ്ധ വേണം.
ചിങ്ങം രാശി
ഇന്ന് ചിങ്ങം രാശിക്കാര്‍ക്ക് തൊഴില്‍ നേട്ടങ്ങള്‍ തേടി എത്തും. ദാമ്പത്യത്തില്‍ സന്തോഷം നിറഞ്ഞ് നില്ക്കും. പ്രതീക്ഷിച്ചിരുന്ന ഒരു നല്ല വാര്‍ത്ത ലഭിക്കാന്‍ സാധ്യതയുണ്ട്. സാമ്പത്തികമായി ചെറിയ നേട്ടങ്ങള്‍ ഉണ്ടാകാം. പലപ്പോഴും ജീവിതത്തില്‍ സന്തോഷം തേടി വരുന്നു എന്ന കാര്യം നിസ്സാരമല്ല. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണം.
കന്നി രാശി
ഇന്നത്തെ രാശിഫലം അനുസരിച്ച് കന്നി രാശിക്കാരില്‍ പലപ്പോഴും ജോലിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ പുരോഗതി കാണാം. കുടുംബാംഗങ്ങളുടെ പിന്തുണ ലഭിക്കുന്ന സമയം കൂടിയാണ്. ആരോഗ്യത്തെ നിസ്സാരമാക്കരുത്.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസത്തില്‍ ഗുണദോഷസമ്മിശ്രമായിരിക്കും ഫലം. അത് മാത്രമല്ല പുതിയ ആളുകളുമായി പരിചയം ഉണ്ടാകാം. ഭാവിക്ക് സഹായകമായ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.
വൃശ്ചികം രാശി
വൃശ്ചികം രാശിക്കാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഗുണാനുഭവങ്ങള്‍ വര്‍ദ്ധിക്കുന്നു. സാമ്പത്തിക സ്ഥിതി ശ്രദ്ധിക്കണം. തൊഴില്‍ രംഗത്ത് നേട്ടങ്ങള്‍ ഉണ്ടാകും. എന്നാല്‍ ചെലവുകളില്‍ നിയന്ത്രണം പാലിക്കുക. നിസ്സാര കാര്യങ്ങള്‍ക്ക് പോലും പല വിധത്തിലുള്ള ആശങ്കകള്‍ നിലനില്ക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ജീവിതം മാറി മറിയുന്നു. ആരോഗ്യത്തെ നിസ്സാരമാക്കരുത്. യാത്രകള്‍ക്ക് സാധ്യതയുണ്ട്. പുതിയ അവസരങ്ങള്‍ നിങ്ങളുടെ മുന്നിലെത്താം.
മകരം രാശി
മകരം രാശിക്കാര്‍ക്ക് ഇന്നത്തെ ദിവസം ഗുണാനുഭവങ്ങള്‍ ഇരട്ടിയാവുന്നു. കൂടാതെ ജോലിയില്‍ പരിശ്രമം ഫലപ്രദമാകും. കുടുംബത്തില്‍ സന്തോഷകരമായ വാര്‍ത്തകള്‍ ഉണ്ടാകാം.
കുംഭം രാശി
കുംഭം രാശിക്കാര്‍ക്ക് ചെയ്യുന്ന കാര്യങ്ങളില്‍ കൃത്യത അനിവാര്യമാണ്. അത് കൂടാതെ സാമ്പത്തിക കാര്യങ്ങളില്‍ ജാഗ്രത ആവശ്യമാണ്. ആരോഗ്യപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കുക.
മീനം രാശി
ഇന്നത്തെ ദിവസം മീനം രാശിക്കാര്‍ക്ക് മാറ്റങ്ങള്‍ അനുകൂലമായി മാറും. സാമ്പത്തിക സ്ഥ്ിതി മികച്ചതായിരിക്കും. ആത്മവിശ്വാസം ഉയരും. പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ നല്ല സമയമാണ്.



Click it and Unblock the Notifications
