Latest Updates
-
കേരള കാരുണ്യ ലോട്ടറി KR-770 ഫലം: സമ്മാനം അടിച്ചോ? തുക സുരക്ഷിതമായി കൈപ്പറ്റാൻ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ -
ഇന്ത്യ-വിൻഡീസ് മൂന്നാം ഏകദിനം: വൈറ്റ്വാഷ് ലക്ഷ്യമിട്ട് ഇന്ത്യ, മുല്ലാൻപൂരിൽ ആവേശപ്പോരാട്ടം! -
രവി പുഷ്യ യോഗം 2026: കേരളത്തിൽ ഷോപ്പിംഗിന് അർദ്ധരാത്രിക്ക് ശേഷം മാത്രം സമയം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ! -
ഡൽഹിയിലെ വായുമലിനീകരണം ചർമ്മത്തെയും മുടിയെയും തകർക്കുന്നുവോ? സംരക്ഷിക്കാൻ ഈ ലളിതമായ വഴികൾ -
കേരളത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ; ഈ മുൻകരുതലുകൾ ജീവൻ രക്ഷിക്കും -
സർവാർത്ഥ സിദ്ധി യോഗം: ഒക്ടോബർ 4-ന് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തിയാൽ സാമ്പത്തിക നേട്ടം ഉറപ്പ് -
പിതൃപക്ഷത്തിലെ അഷ്ടമി ശ്രാദ്ധം ഇന്ന്; വീട്ടിൽ എളുപ്പത്തിൽ തർപ്പണം നടത്താം, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ -
അമൃത സിദ്ധി യോഗം ഇന്ന് ഇല്ല! പകരം കേരളത്തിൽ ഇന്ന് ശ്രദ്ധിക്കേണ്ട ശുഭമുഹൂർത്തങ്ങൾ ഇതാ -
കേരളത്തിൽ ഡെങ്കിപ്പനി പടരുന്നു; മഴക്കാലത്ത് വീടുകളിൽ ശ്രദ്ധിക്കേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ -
ഖുശ്ബുവിന്റെ വെയ്റ്റ് ലോസ് രഹസ്യം; ജാപ്പനീസ് പ്ലേറ്റ് രീതി കേരളീയ ഭക്ഷണത്തിൽ പരീക്ഷിക്കുന്നത് എങ്ങനെ?
മാര്‍ച്ചില്‍ സൂര്യന് മാറുന്നത് 4 തവണ: ധനസമ്പത്തിന് ഇനി മുട്ടില്ല, മാര്‍ച്ച് 31 വരെ ഇവര്‍ക്ക് സുവര്‍ണകാലം
മാര്‍ച്ച് മാസത്തില്‍ സൂര്യന് നാല് തവണയാണ് രാശി മാറുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ പല വിധത്തിലുള്ള നേട്ടങ്ങളാണ് കാത്തിരിക്കുന്നത്. രാശിചക്രത്തിലെ സൂര്യന്റെ ചലനം അത്രയേറെ മാറ്റങ്ങളാണ് ഉണ്ടാക്കുന്നത്. കാരണം മാര്‍ച്ച് 5-ന് സൂര്യന് പുരുരുട്ടാതി നക്ഷത്രത്തിലേക്ക് മാറിക്കഴിഞ്ഞു. അതിന് ശേഷം മാര്‍ച്ച് 15-ന് മീനം രാശിയിലേക്ക് മാറുന്നു. പിന്നീട് മാര്‍ച്ച് 18-നാണ് അടുത്ത മാറ്റം സംഭവിക്കുന്നത്. ഇത് ഉത്രട്ടാതി നക്ഷത്രത്തിലേക്കാണ്. പിന്നീട് മാര്‍ച്ച് 31-ന് 8.15 ഓടെ രേവതി നക്ഷത്രത്തിലേക്കും സൂര്യന് പ്രവേശിക്കുന്നു.
എന്നാല്‍ സൂര്യന്റെ ഈ രാശിമാറ്റം നിങ്ങളില്‍ ചില രാശിക്കാര്‍ക്ക് ധാരാളം ഗുണാനുഭവങ്ങളെ കൊണ്ട് വരുന്നു. അതില്‍ തന്നെ സാമ്പത്തികവും കരിയറും ധനവും ജോലിയും എല്ലാം മികച്ച് നില്‍ക്കുകയും ചെയ്യുന്നു. നാല് തവണയുള്ള ഈ രാശിമാറ്റവും ന ക്ഷത്രമാറ്റവും പല തരത്തിലാണ് നേട്ടങ്ങളിലേക്ക് എത്തുന്നത്. എന്നാല്‍ അത് ഏതൊക്കെ രാശിക്കാര്‍ക്കാണ് ഗുണാനുഭവങ്ങള്‍ നല്‍കുന്നത് എന്ന് നമുക്ക് നോക്കാം. കൂടുതല്‍ അറിയുന്നതിന് വേണ്ടി ഈ ലേഖനം വായിക്കാവുന്നതാണ്.

മിഥുനം രാശി
മിഥുനം രാശിക്കാര്‍ക്ക് സൂര്യന്റെ ഈ മാറ്റങ്ങള്‍ പല വിധത്തിലുള്ള നേട്ടങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതിന്റെ ഫലമായി നിങ്ങളുടെ ജീവിതത്തില്‍ ഉയര്‍ച്ചയും സന്തോഷവും ഉണ്ടാവുന്നു. കൂടാതെ തൊഴില്‍പരമായ കാര്യങ്ങളില്‍ ഈ കാലയളവ് വളരെ ശുഭകരമായി വരുന്നു. അതോടൊപ്പം തന്നെ നിങ്ങളുടെ ജോലിയിലും ബിസിനസ്സിലും പുരോഗതി തേടി എത്തുന്നു. ജോലിയില്‍ ധാരാളം അവസരങ്ങള്‍ തേടി എത്തും. സാമ്പത്തിക നേട്ടങ്ങള്‍ പല തരത്തിലാണ് നിങ്ങളെ തേടി എത്തുന്നത്. സാമ്പത്തിക ഭദ്രത കൈവരിക്കുന്നതിന് യോഗം കാണുന്നു.
ചിങ്ങം രാശി
ചിങ്ങം രാശിയുടെ അധിപന് ഗ്രഹരാജാവായ സൂര്യഭഗവാനാണ് എന്ന് നമുക്കറിയാം. അതുകൊണ്ട് തന്നെ സൂര്യന് മാര്‍ച്ച് മാസത്തില്‍ ഇത്രയും മാറ്റങ്ങള്‍ സംഭവിക്കുമ്പോള്‍ അത് എപ്രകാരമാണ് നിങ്ങളെ സ്വാധീനിക്കുന്നത് എന്ന് നോക്കാം. പലപ്പോഴും ഗുണാനുഭവങ്ങളില്‍ നിങ്ങള്‍ മുന്നില്‍ നില്ക്കുന്ന സമയമാണ്. സാമ്പത്തിക സ്ഥിതി നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. തൊഴില്‍ സംബന്ധമായ മാറ്റങ്ങളില്‍ പലപ്പോഴും നേട്ടങ്ങള്‍ തേടി എത്തും. അത് കൂടാതെ സാമ്പത്തിക നേട്ടങ്ങള്‍ ചിങ്ങം രാശിക്കാരില്‍ പലരേയും അത്ഭുതപ്പെടുത്തും. സൂര്യദേവന്റെ കൃപയാല്‍ പുതിയ സ്വത്തുക്കള്‍ കരസ്ഥമാക്കാനുള്ള യോഗവും ഈ കാലയളവില്‍ ചിങ്ങം രാശിക്കാരെ തേടി എത്തും.

തുലാം രാശി
തുലാം രാശിക്കാര്‍ക്ക് തൊഴില്‍പരമായ കാര്യങ്ങളില്‍ മികച്ച നേട്ടങ്ങളാണ് തേടി എത്തുന്നത്. അത് കൂടാതെ സാമ്പത്തിക മാറ്റങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്നതായിരിക്കും. സൂര്യന്റെ അനുഗ്രഹം നിങ്ങളുടെ ജീവിതത്തില്‍ അങ്ങോളം വെളിച്ചം വീശുന്നു. കൂടാതെ അപ്രതീക്ഷിതമായ പല നേട്ടങ്ങളും തേടി എത്തും. സാമ്പത്തിക സ്ഥിതി അത്ഭുതപ്പെടുത്തുന്നതായി മാറുന്നു. ബിസിനസ് ചെയ്യുന്നവര്‍ക്ക് അത് ഗുണാനുഭവങ്ങള്‍ കൊണ്ട് വരുന്നു. പല കോണില്‍ നിന്നും സാമ്പത്തിക നേട്ടങ്ങളുണ്ടാവും എന്ന് മാത്രമല്ല വരുമാനം ഇരട്ടിയാവുകയും ചെയ്യുന്നു. മുടങ്ങിക്കിടന്ന കാര്യങ്ങള്‍ എല്ലാം പൂര്‍ത്തിയാക്കാന്‍ സാധിക്കും.
ധനു രാശി
ധനു രാശിക്കാര്‍ക്ക് സൂര്യന്റെ നക്ഷത്ര, രാശി മാറ്റങ്ങള്‍ ഭാഗ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അത് മാത്രമല്ല സാമ്പത്തിക നേട്ടങ്ങള്‍ പലതും അത്ഭുതപ്പെടുത്തുന്ന തരത്തിലുള്ളതായിരിക്കും. ഈ മാസം ധനു രാശിക്കാരില്‍ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിന് സാധിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും അനുകൂലമായ സമയത്തിലൂടെയാണ് കടന്ന് പോവുന്നത്. ജോലി അന്വേഷിക്കുന്നവര്‍ക്ക് അനുകൂലമായ സമയമാണ്. പല കാര്യങ്ങളിലും അപ്രതീക്ഷിത വിജയം തേടി എത്തും. മതപരമായ കാര്യങ്ങളില്‍ നിങ്ങള്‍ക്ക് താല്‍പ്പര്യം വര്‍ദ്ധിക്കും.
മകരം രാശി
മകരം രാശിക്കാര്‍ക്കും ഈ നക്ഷത്ര-രാശി മാറ്റങ്ങള്‍ കൂടുതല്‍ ഗുണകരമായ മാറ്റങ്ങളിലേക്ക് എത്തിക്കുന്നു. കഠിനാധ്വാനത്തിന്റെ ഫലം തേടി എത്തും. സാമ്പത്തിക സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിനുള്ള സാധ്യതയുണ്ട്. ജോലിയില്‍ പല വിധത്തിലുള്ള നേട്ടങ്ങളും തേടി എത്തും. വിജയത്തിന് നിങ്ങളെപ്പോഴും അര്‍ഹരാവുന്നു. സാമ്പത്തിക സ്ഥിതി വളരെ ശക്തമാകുകയും ഭാഗ്യത്തിന്റെ പൂര്‍ണ്ണ പിന്തുണ ലഭിക്കുകയും ചെയ്യും. നിങ്ങളില്‍ ആത്മവിശ്വാസവും ഗുണപരമായ മാറ്റങ്ങളും തേടി എത്തും. ധാരാളം ഗുണാനുഭവങ്ങള്‍ നിങ്ങളെ തേടി എത്തുന്ന സമയം കൂടിയാണ് എന്നതില്‍ സംശയം വേണ്ട.



Click it and Unblock the Notifications
