Latest Updates
-
ഭക്ഷണത്തിന് ശേഷം ഏലക്കായ ചവക്കുന്ന ശീലമുണ്ടോ? നിങ്ങളറിയാതെ നിങ്ങള്‍ക്ക് ലഭിക്കുന്നത് ഇതെല്ലാം -
നേട്ടങ്ങളെത്തും കടല്‍ പോലെ, മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും സമ്പൂര്‍ണ വാരഫലം: നിങ്ങള്‍ക്കെങ്ങനെ? -
Rashiphalam: ആഴ്ചാവസാനത്തില്‍ മേടം മുതല്‍ മീനം വരെ 12 രാശിക്കാര്‍ക്കും എപ്രകാരമാണ് ഫലങ്ങള്‍ -
Rashiphalam: ഇന്ന് ഗജകേസരി രാജയോഗം, നേട്ടങ്ങളില്‍ ഇവര്‍ മുന്നില്‍: അറിയാം 12 രാശിക്കും സമ്പൂര്‍ണഫലം -
സമ്പൂര്‍ണ ന്യൂമറോളജിഫലം: അറിയാം നിങ്ങളുടെ ഭാഗ്യവും നിര്‍ഭാഗ്യവും ഈ ആഴ്ചയില്‍ എപ്രകാരമെന്ന് -
ഡ്രാഗണ്‍ ഫ്രൂട്ട് നിസ്സാരമല്ല: ഹൃദയം വരെ സുരക്ഷിതമാക്കും, ഗുണങ്ങളില്‍ അതികേമന്‍ -
ശനിയും ചൊവ്വയും ചേരുമ്പോള്‍ ആഢംബരവും സമ്പത്തും ക്ഷണിക്കാതെ വന്നു ചേരും ഈ രാശിക്കാര്‍ക്ക് -
ഈദ് ആശംസകള്‍ പ്രിയപ്പെട്ടവര്‍ക്ക്: പുണ്യമാസത്തിന്റെ ചെറിയ പെരുന്നാള്‍ ആശംസകളറിയിക്കാം -
54 മണിക്കൂറോളം നീണ്ടുനില്‍ക്കും ഗജകേസരിയോഗം: മാര്‍ച്ച് 26 മുതല്‍ 3 രാശിക്കാര്‍ക്കാണ് അനുഭവത്തില്‍ മാറ്റങ്ങള്‍ -
ബ്രൗണ്റൈസിനേക്കാള് കൂടുതലാണ് ഇവയില്‍ ഫൈബര്‍: ദഹനത്തിനൊപ്പം ഊര്‍ജ്ജവും പ്രദാനം ചെയ്യും
വനിതാദിനം 2026: എത്രയൊക്കെ നിസ്സാരമെന്ന് കരുതുന്നോ അത്രയും കഠിനം ഈ വേദനകള്‍, 30-ന് ശേഷം ശ്രദ്ധിക്കണം
ഈ വനിതാദിനത്തില്‍ സ്ത്രീകള്‍ വളരെയധികം ശ്രദ്ധിക്കേണ്ടത് സ്വന്തം ആരോഗ്യത്തെ തന്നെയാണ് എന്ന് പറഞ്ഞാല്‍ തള്ളിക്കളയാന്‍ സാധിക്കുകയില്ല. കാരണം അത്രയധികം മാറ്റങ്ങള്‍ ആണ് പലപ്പോഴും ആരോഗ്യത്തില്‍ വിട്ടു വീഴ്ച വരുത്തുന്നത് വഴി ഓരോ സ്്ര്രതീകളും അനുഭവിക്കുന്നത്. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. അതില്‍ തന്നെ വളരെ പ്രധാനപ്പെട്ടതാണ് മുപ്പതിന് ശേഷമുള്ള സ്ത്രീകളുടെ അസ്ഥികളുടെ ആരോഗ്യം. കാരണം പല സ്ത്രീകളിലും മുപ്പതുകള്‍ക്ക് ശേഷമാണ് അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ ഇരട്ടിയാവുന്നത്.
എന്നാല്‍ ഈ പ്രശ്‌നത്തെ പരിഹരിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും സ്ത്രീകള്‍ അവഗണിക്കാന്‍ പാടില്ലാത്ത ചില കാര്യങ്ങളുണ്ട്. കാരണം ഹോര്‍മോണ്‍ മാറ്റങ്ങള്‍, ശാരീരിക പ്രവര്‍ത്തന കുറവ്, പോഷകാഹാരക്കുറവ് എന്നിവയെല്ലാം അസ്ഥിസംബന്ധമായ പ്രശ്‌നങ്ങളിലേക്ക് നിങ്ങളെ എത്തിക്കുന്നു. ഇത്തരം അവസ്ഥയില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്. ഈ വനിതാ ദിനത്തിലെങ്കിലും സ്വന്തം ആരോഗ്യത്തിന് വേണ്ടി അല്‍പം കൂടുതല്‍ സമയം ചിലവഴിക്കേണ്ടതാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.

അസ്ഥികള്‍ക്ക് പ്രശ്‌നങ്ങള്‍
എന്തുകൊണ്ടാണ് മുപ്പതുകള്‍ക്ക് ശേഷം അസ്ഥികളില്‍ പ്രശ്‌നങ്ങളുണ്ടാവുന്നത് എന്ന കാര്യം ഓര്‍ക്കേണ്ടതാണ്. പ്രധാനമായും സ്ത്രീകളില്‍ മുപ്പതുകള്‍ക്ക് ശേഷമാണ് ഈസ്ട്രജന്‍ ഹോര്‍മോണ്‍ കുറയുന്നത്. അത് പലപ്പോഴും ഓസ്റ്റിയോപ്പോറോസിസ് പോലുള്ള അവസ്ഥകള്‍ക്ക് വഴിവെക്കും. ഇത്തരം കാര്യങ്ങളെ നിസ്സാരമാക്കുമ്പോള്‍ അത് കൂടുതല്‍ അപകടാവസ്ഥയിലേക്ക് എത്തിക്കും. അനാവശ്യ പ്രതിസന്ധികള്‍ ഒഴിവാക്കുന്നതിന് വേണ്ടി ഒരിക്കലും ഇത്തരം ലക്ഷണങ്ങളെ അവഗണിക്കരുത്. അത് അപകടകരമായ അവസ്ഥയാണ് ഉണ്ടാക്കുന്നത്. കാരണം പിന്നീട് ചികിത്സിച്ച് മാറ്റാവുന്നതിനേക്കാള്‍ ഗുരുതരമായ അവസ്ഥയിലേക്കാണ് ഇത് നിങ്ങളെ എത്തിക്കുന്നത്.
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍
അസ്ഥികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതാണ്. അതില്‍ തന്നെ കാല്‍സ്യം ധാരാളം അടങ്ങിയ ഭക്ഷണം കഴിക്കുക. അതില്‍ പാല്‍, പാല്‍ ഉല്‍പന്നങ്ങള്‍, പയര്‍, പച്ചക്കറികള്‍ എന്നിവ ഉള്‍പ്പെടുത്തുക. കൂടാതെ വിറ്റാമിന്‍ ഡിയും ഭക്ഷണത്തിന്റെ ഭാഗമാക്കുക. ധാരാളം സൂര്യ പ്രകാശം കൊള്ളുന്നതിനും ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്നതിനും ശ്രദ്ധിക്കണം. നടത്തം, ഭാരമുയര്‍ത്തല്‍, യോഗ എന്നിവ ശീലമാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ഇവയോടൊപ്പം ദു:ശീലങ്ങളെല്ലാം തന്നെ ഉപേക്ഷിക്കുന്നതിനും ശ്രദ്ധിക്കണം. സ്ത്രീകളില്‍ മുപ്പതിന് ശേഷമുള്ള അസ്ഥിസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്രകാരം പരിഹാരം കാണാം എന്ന് ഡോ. വിനോദ് സേവ്യര്‍, കണ്‍സള്‍ട്ടന്റ്, ഇന്റേണല്‍ മെഡിസിന്‍, ആസ്റ്റര്‍ മെഡ്‌സിറ്റി, കൊച്ചി പറയുന്നു.

'സ്ത്രീകളില്‍ അസ്ഥികളുടെ സാന്ദ്രത അതിന്റെ പരമാവധിയില്‍ എത്തുന്നത് ഏകദേശം 30 വയസ്സിലാണ്. അതിനുശേഷം പുതിയ അസ്ഥികള്‍ രൂപപ്പെടുന്നതിനേക്കാള്‍ വേഗത്തില്‍ അവ നശിക്കാന്‍ തുടങ്ങുന്നു. ഇത് ഭാവിയില്‍ ഓസ്റ്റിയോപീനിയ, ഓസ്റ്റിയോപൊറോസിസ് എന്നീ അവസ്ഥകളിലേക്ക് നയിക്കാം. പ്രത്യേകിച്ച് ആര്‍ത്തവവിരാമത്തോട് അനുബന്ധിച്ച് ഈസ്ട്രജന്‍ ഹോര്‍മോണിന്റെ അളവ് കുറയുന്നത് ഇതിന്റെ ആക്കം കൂട്ടുന്നു. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് അസ്ഥികള്‍ ചെറുതും സാന്ദ്രത കുറഞ്ഞതുമായതിനാല്‍, ആര്‍ത്തവവിരാമത്തിന് ശേഷം അസ്ഥിക്ഷയം വളരെ വേഗത്തില്‍ സംഭവിക്കുന്നു.
30 വയസ്സിനു ശേഷം അസ്ഥികളുടെ ആരോഗ്യം നിലനിര്‍ത്താന്‍ ഭക്ഷണത്തില്‍ ആവശ്യത്തിന് കാല്‍സ്യവും വിറ്റാമിന്‍ ഡിയും ഉള്‍പ്പെടുത്താന്‍ മുന്‍ഗണന നല്‍കുക. നടത്തം, ജോഗിംഗ്, സ്‌ട്രെങ്ത് ട്രെയിനിംഗ് തുടങ്ങിയ വ്യായാമങ്ങള്‍ പതിവാക്കുക. ഇത് അസ്ഥികളുടെ ബലം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. പുകവലിയും മദ്യപാനവും പൂര്‍ണ്ണമായും ഒഴിവാക്കുക. റിസ്‌ക് ഫാക്ടറുകള്‍ ഉള്ളവര്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം 'ബോണ്‍ ഡെന്‍സിറ്റി സ്‌ക്രീനിംഗ്' നടത്തുക.മുപ്പതുകളില്‍ തുടങ്ങുന്ന ഇത്തരം മുന്‍കരുതലുകള്‍ അസ്ഥിക്ഷയം തടയാനും ഭാവിയില്‍ എല്ലുകള്‍ ഒടിയാനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.'

എപ്രകാരം മുന്‍കരുതല്‍ എടുക്കണം?
എപ്രകാരമാണ് സ്ത്രീകള്‍ അസ്ഥികളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ മുന്‍കരുതല്‍ എടുക്കേണ്ടത് എന്നത് ശ്രദ്ധേയമാണ്. അതില്‍ തന്നെ ബോണ്‍ ഡെന്‍സിറ്റി സ്‌ക്രീനിംഗ് നടകത്തുക എന്നതാണ് പ്രധാന കാര്യം. വര്‍ഷത്തില്‍ ഒരിക്കല്‍ ഇത് ചെയ്യണം. കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം മാത്രം സപ്ലിമെന്റുകള്‍ സ്വീകരിക്കുക അത് മാത്രമല്ല ഇവയെല്ലാം ചെയ്താലും ചെറിയ ജാഗ്രതയും ആരോഗ്യപരിശീലനവും എല്ലാം അസ്ഥികളുടെ ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. ശരിയായ ഭക്ഷണം, വ്യായാമം, ആരോഗ്യപരിശീലനം എന്നിവ ജീവിതത്തിന്റെ ഭാഗമാക്കുക, കൂടാതെ ഡോക്ടറുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications
