Latest Updates
-
കോണിപ്പടി വാസ്തു: വീടിന്റെ ഐശ്വര്യത്തിന് ഈ ചെറിയ മാറ്റങ്ങൾ വരുത്താം, ശ്രദ്ധിക്കൂ ഈ കാര്യങ്ങൾ -
ടൈംസ് റാങ്കിംഗ് 2027: ഇന്ത്യൻ സർവകലാശാലകൾക്ക് തിരിച്ചടിയോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ -
ജിഎസ്ടി പിരിവ് 2 ലക്ഷം കോടി കടന്നു; ഉത്സവകാല ഓഫറുകളിൽ വൻ മാറ്റത്തിന് സാധ്യത -
കേരളത്തിൽ തുടർച്ചയായി രണ്ട് ദിവസം ഡ്രൈ ഡേ; മദ്യവിൽപ്പനയ്ക്ക് കർശന നിയന്ത്രണം, അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്, യാത്രക്കാർ ശ്രദ്ധിക്കുക! -
ദില്ലിയിലെ വായുമലിനീകരണം: ചർമ്മവും മുടിയും കേടാകാതിരിക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഒക്ടോബർ 1: വാണിജ്യ എൽപിജി സിലിണ്ടർ വിലയിൽ വൻ വർധന; ഹോട്ടലുകൾക്കും കാറ്ററിങ് സ്ഥാപനങ്ങൾക്കും ഇനി എന്ത്? -
20 കിലോ കുറച്ചത് എങ്ങനെ? ഖുശ്ബു സുന്ദറിന്റെ ഫിറ്റ്നസ് രഹസ്യമായ ആ ജാപ്പനീസ് വിദ്യ ഇതാ -
ആകാശത്ത് അത്ഭുതം! ഇന്ന് രാത്രി ശുക്രനെ വ്യക്തമായി കാണാൻ അപൂർവ്വ അവസരം; അറിയേണ്ടതെല്ലാം -
ശുക്രന്റെ വക്രഗതി 2026: ഒക്ടോബർ 3 മുതൽ വലിയ മാറ്റങ്ങൾ; സാമ്പത്തിക ഇടപാടുകളിൽ ഈ കരുതൽ വേണം
വനിതാദിനം 2026: പോരാട്ടങ്ങളുടെ വര്‍ഷങ്ങള്‍, തുല്യതക്ക് വേണ്ടിയുള്ള പോരാട്ടം, ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഇതെല്ലാം
ലോക വനിതാ ദിനം 2026 മാര്‍ച്ച് 8 അത്രയേറെ പ്രാധാന്യം അര്‍ഹിക്കുന്ന ഒരു ദിനമാണ്. കാരണം എല്ലാ വര്‍ഷവും ആഗോള തലത്തില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന ഒരു പ്രധാനപ്പെട്ട ദിനം തന്നെയാണ് മാര്‍ച്ച് 8. സ്ത്രീകളുടെ അവകാശവും തുല്യനീതിയും ഉറപ്പ് വരുത്തുക എന്നതാണ് ഇത് വഴി ലക്ഷ്യമിടുന്നതും. അതിനെ ലോകമെങ്ങും ആഘോഷിക്കുന്ന ഒരു ദിനമായി വനിതാ ദിനം. ലിംഗ സമത്വത്തിനും തുല്യ നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തേണ്ട കാലം കൂടിയാണ് ഇപ്പോള്‍. അതുകൊണ്ട് തന്നെ സ്ത്രീകളുടെ അവകാശങ്ങളും വെല്ലുവിളികളും ചര്‍ച്ച ചെയ്യുന്നതിനുള്ള ഒരു വേദി കൂടിയാണ് ഈ ദിനം.
ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഇത്തരത്തില്‍ ഒരു മാറ്റം വേണം എന്ന് സ്ത്രീകള്‍ ആഗ്രഹിച്ചത്. 1908-ല്‍ ന്യൂയോര്‍ക്കിലെ ആയിരക്കണക്കിന് വസ്ത്ര നിര്‍മ്മാണ മേഖലയിലെ തൊഴിലാളികളാണ് അവര്‍ക്ക് മെച്ചപ്പെട്ട ജീവിതത്തിനും അവകാശങ്ങള്‍ക്കും തൊഴില്‍ അനുകൂല സാഹചര്യങ്ങള്‍ക്കും വേണ്ടി ആദ്യമായി തെരുവിലിറങ്ങിയത്. അതുകൊണ്ട് തന്നെ ഈ ദിനത്തിന്റെ തുടക്കം എന്നത് വ്യാവസായിക മാറ്റങ്ങള്‍ കൂടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു. കുറഞ്ഞ ജോലി സമയം, വോട്ടവകാശം എന്നിവ ഈ സമയത്തെ അവകാശങ്ങളില്‍ ചിലതായിരുന്നു.

1910-ലെ വനിതാ സമ്മേളനം
1910-ല്‍ കോപ്പന്‍ഹേഗനില്‍ നടന്ന അന്താരാഷ്ട്ര സോഷ്യലിസ്റ്റ് വനിതാ സമ്മേളനത്തിലാണ് ജര്‍മ്മന്‍ ആക്ടിവിസ്റ്റ് ക്ലാര സെറ്റ്കിന്‍ അന്താരാഷ്ട്ര വനിതാ ദിനം എന്ന ആശയവുമായി മുന്നോട്ട് വന്നത്. പതിവ് പോലെ ധാരാളം എതിര്‍പ്പുകളും പ്രശ്നങ്ങളും ഇതിന് വിലങ്ങ് തീര്‍ത്തെങ്കിലും തങ്ങളുടെ ആശയങ്ങളില്‍ നിന്ന് വ്യതിചലിക്കാതെ മുന്നോട്ട് പോവുന്നത് വഴി ഈ ദിനത്തിന്റെ പ്രാധാന്യം വര്‍ദ്ധിക്കുകയും ഏകകണ്ഠമായി അംഗീകരിക്കപ്പെടുകയും ചെയ്തു. തുടര്‍ന്ന്, 1911-ല്‍ ഓസ്ട്രിയ, ഡെന്മാര്ക്ക്, ജര്‍മ്മനി, സ്വിറ്റ്സര്‍ലന്‍ഡ് എന്നിവിടങ്ങളില്‍ ഈ ദിനം ആദ്യമായി ആചരിച്ചു.
ഐക്യരാഷ്ട്ര സഭയുടെ അംഗീകാരം
എന്നാല്‍ 1975-ലെ അന്താരാഷ്ട്ര വനിതാ വര്‍ഷത്തിലാണ് ഐക്യരാഷ്ട്രസഭ ഈ ദിനം ഔദ്യോഗികമായി അംഗീകരിച്ചത്. അത് മാത്രമല്ല ഈ ദിനത്തില്‍ വളരെയധികം പ്രാധാന്യം നല്‍കുകയും ചെയ്തു. അത് വഴി ആഗോള അംഗീകാരത്തിലേക്ക് വനിതാ ദിനം എത്തപ്പെട്ടു. എന്നാല്‍ ഒന്നാം ലോകമഹായുദ്ധ സമയത്ത് ഭക്ഷണവും സമാധാനവും ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ ഒരു പറ്റം സ്ത്രീകള്‍ നടത്തിയ പ്രതിഷേധങ്ങളാണ് വനിതാ ദിനത്തിന് ഇത്രയേറെ പ്രാധാന്യം നല്‍കിയത്. ഈ പ്രതിഷേധങ്ങള്‍ റഷ്യയില്‍ വലിയ മാറ്റങ്ങള്‍ക്കാണ് തുടക്കമിട്ടത്. അത് മാത്രമല്ല മാര്‍ച്ച് 8 എന്നത് ചരിത്രത്തിന്റെ തന്നെ ഭാഗമായി മാറി.

ലിംഗസമത്വം
ലിംഗവ്യത്യാസമില്ലാതെ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ ഏവര്‍ക്കും തുല്യ നീതി ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് ഓരോ വനിതാ ദിനവും നമ്മെ ഓര്‍പ്പിക്കുന്നത്. അതില്‍ അസമത്വം, വിവേചനം, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ എന്നിവയെക്കുറിച്ച് അവബോധം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യവും കൂടിയുണ്ട്. എല്ലാ വര്‍ഷവും ഇത്തരത്തില്‍ ശാക്തീകരണം, നേതൃത്വം എന്നിവയ്ക്ക് കൂടിയാണ് പ്രാധാന്യം നല്‍കുന്നത്. വനിതാ ദിനത്തോട് അനുബന്ധിച്ച് ധാരാളം ക്യാമ്പയ്നുകള്‍, റാലികള്‍, ബോധവല്‍ക്കരണ ക്യാമ്പയിനുകള്‍, സെമിനാറുകള്‍, സോഷ്യല്‍ മീഡിയ മാറ്റങ്ങള്‍ എന്നിവ സംഘടിപ്പിക്കപ്പെടുന്നു. നീതിയും അഭിമാനവും ഉറപ്പ് വരുത്തുന്ന വയലറ്റ് നിറമാണ് വനിതാ ദിനത്തിന്റെ ഔദ്യോഗിക നിറം.
തുല്യനീതി അവകാശം
തുല്യനീതി ഉറപ്പ് വരുത്തുക എന്നത് തന്നെയാണ് എപ്പോഴും പ്രധാനപ്പെട്ട കാര്യം. അത് ഉറപ്പ് വരുത്താത്തിടത്തോളം കാലം ലോകമെമ്പാടും ഈ ദിനത്തിനുള്ള പ്രാധാന്യം വര്‍ദ്ധിച്ച് കൊണ്ടിരിക്കുന്നു. തുല്യ അവകാശങ്ങള്‍ക്കും അവസരങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടം തുടര്‍ന്ന് കൊണ്ടേ ഇരിക്കുകയും ചെയ്യും. അത് തന്നെയാണ് ഓരോ വനിതാ ദിനവും നമ്മെ ഓര്‍മ്മിപ്പിക്കുന്നതും. ഇത് ലോകത്ത് സംഭവിക്കാനിരിക്കുന്ന മാറ്റങ്ങളിലേക്ക് കൂടിയാണ് വിരല്‍ ചൂണ്ടുന്നത്.



Click it and Unblock the Notifications
