Latest Updates
-
കഠിനമായ ചൂടിൽ പുറത്തിറങ്ങി വ്യായാമം ചെയ്യരുത്! വയറിലെ കൊഴുപ്പ് കുറയ്ക്കാൻ വീട്ടിലിരുന്ന് ചെയ്യാവുന്ന ഈ എളുപ്പവഴികൾ പരീക്ഷിക്കൂ -
സാമ്പത്തിക നേട്ടത്തിന് വഴിതുറക്കുന്നു; ശിവയോഗവും ശുക്ര പ്രദോഷവും ചേരുന്ന ഈ സമയം നിങ്ങൾക്കറിയാമോ? -
49-ാം വയസ്സിലും മല്ലിക ഷെരാവത്തിന്റെ ഈ ഫിറ്റ്നസ് രഹസ്യം; വീഗൻ ഡയറ്റും യോഗയും കൊണ്ട് താരം ഞെട്ടിക്കുന്നത് ഇങ്ങനെ! -
സൺസ്ക്രീൻ ഒഴിവാക്കണോ? സോഷ്യൽ മീഡിയയിലെ ഈ ട്രെൻഡ് ചർമ്മത്തിന് വരുത്തുന്ന അപകടം ചെറുതല്ല, അറിയേണ്ടതെല്ലാം -
വെറും വെള്ളം കുടിച്ചാൽ മതിയോ? കടുത്ത വേനലിൽ ജീവൻ രക്ഷിക്കാൻ ഈ പാനീയങ്ങൾ നിർബന്ധം! -
കടുത്ത ചൂടിൽ വർക്കൗട്ട് ചെയ്യുന്നത് അപകടമാണോ? പേശികളുടെ ആരോഗ്യത്തിനായി ഈ മാറ്റങ്ങൾ അടിയന്തരമായി വരുത്തൂ! -
കടുത്ത ചൂടിൽ ഗർഭിണികൾക്കും പിസിഒഎസ് ഉള്ളവർക്കും എന്ത് സംഭവിക്കും? അറിയേണ്ട സുരക്ഷാ മുൻകരുതലുകൾ ഇതാ! -
കാലാവസ്ഥ മാറുമ്പോൾ തടി കുറയ്ക്കാൻ കഷ്ടപ്പെടുകയാണോ? ഈ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ഫലം ഉറപ്പ്! -
കടുത്ത ചൂടും ഈർപ്പവും ചർമ്മത്തെയും മുടിയെയും നശിപ്പിക്കുന്നുണ്ടോ? ഈ ലളിതമായ മാറ്റങ്ങൾ വരുത്തിയാൽ മതി! -
49-ാം വയസ്സിലും മല്ലിക ഷെരാവത്ത് എങ്ങനെ ഇത്ര ഫിറ്റായിരിക്കുന്നു? ആ രഹസ്യം ഇതാ, നിങ്ങൾക്കും പരീക്ഷിക്കാം!
വനിതാദിനം 2026: ഏത് പ്രായത്തിലും മാനസികാരോഗ്യം അതിപ്രധാനം, പ്രത്യേകിച്ച് ഗര്‍ഭകാലത്തും പ്രസവശേഷവും
ഒരു വ്യക്തിയുടെ മാനസികാരോഗ്യം എന്നത് പലപ്പോഴും ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ്. പലരും ഇക്കാര്യങ്ങളെ നിസ്സാരമാക്കി വിടുമ്പോള്‍ അതിന് ശേഷം അവര്‍ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകള്‍ ഒട്ടും തന്നെ നിസ്സാരമല്ല. പലപ്പോഴും അപകടകരമായ അവസ്ഥയിലൂടെയാണ് മാനസികാരോഗ്യത്തിന് വെല്ലുവിളി നേരിടുന്ന ഒരു വ്യക്തി കടന്ന് പോവുന്നത്. ഈ വനിതാ ദിനത്തില്‍ നാം എല്ലാവരും ഓര്‍ക്കേണ്ടതും ഇത്തരം കാര്യങ്ങളെക്കുറിച്ച് കൂടിയാണ്. പുരുഷന്മാരുടേതിനേക്കാള് സങ്കീര്‍ണമാണ് പലപ്പോഴും സ്ത്രീകളിലെ മാനസികാരോഗ്യം. കാരണം ഓരോ സമയത്തും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും ഉണ്ടാവുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍ പല തരത്തിലാണ് പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്.
ആര്‍ത്തവ സമയം, ആര്‍ത്തവത്തിന് ശേഷം, ആര്‍ത്തവത്തിന് മുന്‍പ്, പ്രസവശേഷം, ഗര്‍ഭകാലം, മുലയൂട്ടുന്ന സമയം എന്നിങ്ങനെ ഓരോ സ്ത്രീകളും കടന്ന് പോവുന്ന മാറ്റങ്ങള്‍ ഒട്ടും നിസ്സാരമല്ല. ഇതിനെയെല്ലാം കൃത്യമായി നിയന്ത്രിക്കുന്നതിനും ആരോഗ്യത്തോടെ മുന്നോട്ട് പോവുന്നതിനും വേണ്ടി ശ്രദ്ധിക്കേണ്ട നിരവധി ഘട്ടങ്ങളും ഘടകങ്ങളും ഉണ്ട്. അവ എന്തൊക്കെയെന്നും എന്താണ് അറിഞ്ഞിരിക്കേണ്ടത് എന്നും നമുക്ക് നോക്കാം.

ഏത് ഘട്ടത്തിലും മാനസികാരോഗ്യം
ഏത് ഘട്ടത്തിലും മാനസികാരോഗ്യം എന്നത് വളരെ പ്രധാനപ്പെട്ട ഒന്നാണ്. പ്രത്യേകിച്ച് സ്ത്രീകളില്‍ ഇത് ശരിയായ നിലയില്‍ നിലനിര്‍ത്തുക എന്നത് വളരെ പ്രധാനപ്പെട്ടതാണ്. അതിന് വേണ്ടി വ്യക്തിപരമായ സന്തോഷം കണ്ടെത്തുക. കൂടാതെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുക, കുടുംബത്തില്‍ സൗഹൃദവും തൊഴില്‍ മാറ്റങ്ങളും സുരക്ഷിതത്വും ഉറപ്പ് വരുത്തുക എന്നതില്‍ ശ്രദ്ധിക്കാവുന്നതാണ്. ഒരു വ്യക്തിയുടെ മുന്നോട്ടുള്ള ജീവിതത്തെ സന്തോഷകരമാക്കി മാറ്റുന്നതില്‍ മാനസികാരോഗ്യം വഹിക്കുന്ന പങ്ക് ഒട്ടും നിസ്സാരമല്ല. എന്താണ് തനിക്ക് ചെയ്യേണ്ടത് എന്താണ് തനിക്ക് ചെയ്യാനാവുന്നത് എന്ന കാര്യം കൃത്യമായി മനസ്സിലാക്കി മുന്നോട്ട് പോയാല്‍ ഈ വനിതാ ദിനത്തിലും മാനസികാരോഗ്യത്തെക്കുറിച്ച് മനസ്സിലാക്കുന്നതിനും കാര്യങ്ങള്‍ കൃത്യമായി ചെയ്യുന്നതിനും സാധിക്കുന്നു.
ഗര്‍ഭകാലത്ത് മാനസികാരോഗ്യം
ഗര്‍ഭകാലത്ത് ഹോര്‍മോണല്‍ മാറ്റങ്ങള്‍, ജീവിതശൈലി മാറ്റങ്ങള്‍, ആരോഗ്യപ്രശ്നങ്ങള്‍ എന്നിവ പലപ്പോഴും മാനസികമായ സമ്മര്‍ദ്ദത്തിലേക്ക് എത്തിക്കും. ഈ സമയം നിങ്ങളില്‍ ഇത്തരം വെല്ലുവിളികളെ ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ശ്രദ്ധിക്കേണ്ടത് അത് മാത്രമല്ല ധ്യാനം, യോഗ, ശാന്തമായ പ്രവര്‍ത്തനങ്ങള്‍, വിശ്രമം എന്നിവ മുഖ്യമാണ്. പ്രത്യേകിച്ച് ഗര്‍ഭകാലത്ത് നിങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ട ഒരു ഘട്ടം കൂടിയാണ്. ഇതിനെക്കുറിച്ച് സൈക്കോളജിസ്റ്റ് ദിവ്യ കൃഷണ, റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ് ആന്‍ഡ് എബിഎ തെറാപ്പിസ്റ്, പ്രയത്ന, കൊച്ചി പറയുന്നത് എന്താണെന്ന് നോക്കാം.
'ഗര്‍ഭകാലത്തെ മാനസികാരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍, ശാരീരിക അസ്വസ്ഥതകള്‍, സാമൂഹികമായ പ്രതീക്ഷകള്‍ എന്നിവ ഈ സമയത്ത് ഉത്കണ്ഠയും വിഷാദവും വര്‍ദ്ധിപ്പിക്കാന്‍ കാരണമായേക്കാം. ഭൂരിഭാഗം ഗര്‍ഭിണികളും പുതിയ അമ്മമാരും പെരിനാറ്റല്‍ മൂഡ് ഡിസോര്‍ഡേഴ്സ് (Perinatal mood disorders) അനുഭവിക്കാറുണ്ട്. വിട്ടുമാറാത്ത സങ്കടം, പെട്ടെന്നുള്ള ദേഷ്യം, ഉറക്കക്കുറവ് തുടങ്ങിയ ലക്ഷണങ്ങള്‍ നേരത്തെ തിരിച്ചറിയുക, ഒറ്റപ്പെടല്‍ ഒഴിവാക്കാന്‍ പങ്കാളിയോടും കുടുംബത്തോടും ആരോഗ്യപ്രവര്‍ത്തകരോടും തുറന്നു സംസാരിക്കുക, സമ്മര്‍ദ്ദം കുറയ്ക്കാന്‍ പ്രാണായാമം അല്ലെങ്കില്‍ പ്രെനറ്റല്‍ യോഗ പോലുള്ള പരിശീലനങ്ങളില്‍ ഏര്‍പ്പെടുക എന്നിവ പ്രധാനമാണ്.
കൂടാതെ വൈകാരിക മാറ്റങ്ങള്‍ കൃത്യമായി നിരീക്ഷിക്കാന്‍ സ്വയം വിലയിരുത്തലുകള്‍ നടത്തുന്നത് ഗുണകരമാകും.മാനസിക സമ്മര്‍ദ്ദം നിയന്ത്രിക്കുന്നതിനായി വീട്ടുജോലികള്‍ മറ്റുള്ളവര്‍ക്ക് പങ്കിട്ടു നല്‍കുന്നത് വഴി അമിത ജോലിഭാരം ഒഴിവാക്കാം. 10 മിനിറ്റ് നടത്തം അല്ലെങ്കില്‍ ഡയറി എഴുതുന്നത് പോലുള്ള കാര്യങ്ങള്‍ മാനസിക ഉന്മേഷം നല്‍കും. ചെറിയ നേട്ടങ്ങളെപ്പോലും ആഘോഷിച്ചുകൊണ്ട് സ്വയം സ്നേഹിക്കാനും കരുണ കാണിക്കാനും ശീലിക്കുക. ആവശ്യമുള്ളപ്പോള്‍ പ്രൊഫഷണല്‍ സഹായം തേടാനും മടിക്കരുത് '.

പ്രസവാനന്തര സമ്മര്‍ദ്ദം
നിങ്ങളില്‍ പ്രസവത്തിന് ശേഷം പല വിധത്തിലുള്ള വലിയ തോതിലുള്ള ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ സംഭവിക്കുന്നു. അത് ഒട്ടും നിസ്സാരമല്ല എന്നതാണ് ആദ്യത്തെ കാര്യം. പലപ്പോഴും അതിന്റെ കാരണങ്ങളില്‍ ചിലത് ഇവയാണ്, ഹോര്‍മോണുകളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍, ശാരീരിക ക്ഷീണം, ശിശുവിന്റെ പരിചരണ ബാധ്യതകള്‍ എന്നിവ മൂലം മാനസിക സമ്മര്‍ദ്ദം ഉയരാം. ഈ സമയത്ത് കുടുംബ പിന്തുണ, ആവശ്യാനുസരണം വിദഗ്ധരായ കൗണ്‍സിലറുടെ സഹായം വളരെ പ്രധാനമാണ്. അതിന് വേണ്ടി ആരും മടിക്കരുത്. അത് കൂടുതല്‍ വെല്ലുവിളികള്‍ നിങ്ങളില്‍ ഉണ്ടാക്കിയേക്കാം. അതുകൊണ്ട് തന്നെ ശ്രദ്ധിക്കണം.
സമ്മര്‍ദ്ദ നിയന്ത്രണ മാര്‍ഗങ്ങള്‍
ഇത്തരം സമ്മര്‍ദ്ദങ്ങളെ നിയന്ത്രിച്ച് മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടി ചില കാര്യങ്ങള്‍ തുടക്കത്തിലേ ശ്രദ്ധിക്കാവുന്നതാണ്. അതില്‍ ദിനംപ്രതി ചുരുങ്ങിയ വിനോദസമയം, ക്രിയേറ്റീവ് ആയ കാര്യങ്ങള്‍, യോഗ, ധ്യാനം, കൃത്യമായ ഉറക്കം, ഹോബികള്‍ കണ്ടെത്തുക, കുടുംബത്തിനൊപ്പം സമയം ചിലവഴിക്കുക, കൂട്ടുകാരെ കൂടെ കൂട്ടുക എന്നിവക്ക് പ്രാധാന്യം നല്‍കണം. പങ്കാളിയുടെ പിന്തുണയും ഈ സമയം വളരെ പ്രധാനപ്പെട്ടതാണ്. മാനസികാരോഗ്യത്തെക്കുറിച്ച് നിങ്ങള്‍ക്ക് ബോധ്യമുണ്ടായിരിക്കണം. അത് പ്രസവകാലത്തും അതിന് ശേഷവും ആര്‍ത്തവ സമയത്തും അതല്ലാതെയും എല്ലാം ശ്രദ്ധ വേണ്ട പ്രധാനപ്പെട്ട ഒരു കാര്യമാണ് എന്ന് മനസ്സിലാക്കേണ്ടതാണ്.
Disclaimer: ഈ ലേഖനത്തില്‍ പരാമര്‍ശിച്ചിരിക്കുന്ന വിവരങ്ങള്‍ പൊതുവായ വിവരങ്ങള്‍ക്കും വിദ്യാഭ്യാസപരമായ ആവശ്യങ്ങള്‍ക്കും വേണ്ടി മാത്രമുള്ളതാണ്. പ്രൊഫഷണല്‍ അഭിപ്രായങ്ങളോ, രോഗനിര്‍ണയം, ചികിത്സ എന്നിവ ഉദ്ദേശിച്ചുള്ളതോ അല്ല. ആരോഗ്യ സംബന്ധമായ പ്രശ്നങ്ങള്‍ക്ക് എപ്പോഴും ഡോക്ടറേയോ ആരോഗ്യവിദഗ്ധരേയോ സമീപിക്കേണ്ടതാണ്.



Click it and Unblock the Notifications