For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രാത്രി ജോലിക്കാര്‍ സൂക്ഷിക്കുക..! അപകടം ഒപ്പം

|

രാത്രി വൈകി അല്ലെങ്കില്‍ രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവരോണോ നിങ്ങള്‍? എന്നാല്‍ നിങ്ങളുടെ ജീവിതത്തില്‍ വളരെയധികം മാറ്റങ്ങള്‍ ഉണ്ടാവും. മനുഷ്യ ശരീരം പകല്‍ ജോലിചെയ്യാനും രാത്രി വിശ്രമിക്കാനും രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്. എന്നാല്‍ രാത്രിയില്‍ ജോലി ചെയ്യുമ്പോള്‍ അത് നമ്മുടെ സ്വാഭാവിക ശരീര താളത്തിന് വിരുദ്ധമാകുന്നു. ഇത് ശരീരഭാരം, അമിത സമ്മര്‍ദ്ദം എന്നിവ ഉള്‍പ്പെടെയുള്ള പല അസുഖങ്ങള്‍ക്കും കാരണമാകുന്നു. നിങ്ങള്‍ ഒരു രാത്രി ഷിഫ്റ്റ് ജോലിക്കാരനാണെങ്കില്‍ നിങ്ങളുടെ ഉറക്കം, ഭക്ഷണക്രമം, ഭക്ഷണം കഴിക്കുന്ന സമയം എന്നിവയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് അത്യാവശ്യമാണ്.

Most Read: പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിക്കുന്നു; തടയാംMost Read: പ്രോസ്‌റ്റേറ്റ് കാന്‍സര്‍ വര്‍ദ്ധിക്കുന്നു; തടയാം

മതിയായ ശ്രദ്ധയും ആരോഗ്യകരമായ ഭക്ഷണ തിരഞ്ഞെടുപ്പുകളും നിങ്ങള്‍ ശ്രദ്ധിക്കേണ്ട രണ്ട് പ്രധാന ഘടകങ്ങളാണ്. രാത്രി ഷിഫ്റ്റുകളില്‍ ജോലി ചെയ്യുന്നവര്‍ക്ക് പകല്‍ ഷിഫ്റ്റില്‍ ജോലി ചെയ്യുന്നതിനേക്കാള്‍ ഭാരക്കൂടുതലുള്ളവരാകുന്നു എന്ന് നിരവധി പഠനങ്ങള്‍ ആവര്‍ത്തിച്ചു സ്ഥിരീകരിച്ചിട്ടുണ്ട്. ശരീരഭാരം മറ്റ് ആരോഗ്യ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. എന്നാല്‍ വിഷമിക്കേണ്ട, രാത്രി ഷിഫ്റ്റ് ജോലിക്കാര്‍ക്ക് അമിതഭാരം, മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ എന്നിവ തടയാന്‍ ആരോഗ്യകരമായ ജീവിതം നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില ഭക്ഷണകാര്യങ്ങള്‍ നോക്കാം.

അത്താഴത്തില്‍ ദിവസം തുടങ്ങുക

അത്താഴത്തില്‍ ദിവസം തുടങ്ങുക

സാധാരണയായി ആരോഗ്യകരമായ പ്രഭാതഭക്ഷണത്തോടെയാണ് നിങ്ങളുടെ ദിവസം ആരംഭിക്കുന്നത്. എന്നാല്‍ രാത്രി ഷിഫ്റ്റ് ഉള്ളവര്‍ക്ക് അവരുടെ ദിവസം അത്താഴത്തില്‍ ആരംഭിക്കുന്നു. അതിനാല്‍, നിങ്ങള്‍ ദിവസം രാത്രി 7 മണിക്ക് അല്ലെങ്കില്‍ അതിനുശേഷമാണ് ജോലി ആരംഭിക്കുന്നതെങ്കില്‍ രാത്രി 7.30 മുതല്‍ 8 മണി വരെയുള്ള സമയം അത്താഴത്തിനായി നീക്കി വയ്ക്കുക. അതുപോലെ, നിങ്ങളുടെ രാത്രി ജോലി ദിവസവും നാലു മണി അല്ലെങ്കില്‍ അഞ്ചു മണിക്ക് ആരംഭിച്ച് പുലര്‍ച്ചെ ഒന്നു മുതല്‍ രണ്ടു വരെയാണെങ്കില്‍ നിങ്ങളുടെ സായാഹ്ന ഭക്ഷണം പരമാവധി എട്ടു മണിക്ക് കഴിക്കാന്‍ ശ്രമിക്കുക.

ഒരു ലഘു അത്താഴം കഴിക്കാം

ഒരു ലഘു അത്താഴം കഴിക്കാം

അത്താഴം കഴിച്ചതിനുശേഷം ഉറക്കം തോന്നുന്ന ധാരാളം ആളുകള്‍ ഉണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ ഒരു നേരിയ അത്താഴം കഴിക്കേണ്ടത് പ്രധാനമാണ്. പ്രോട്ടീനും നാരുകളും അടങ്ങിയ ഭക്ഷണങ്ങള്‍ അത്തരം സമയത്ത് കഴിക്കാന്‍ ശ്രമിക്കുക. പ്രോട്ടീനും ഫൈബറും നിങ്ങളെ ഉറക്കം വരുത്താതെ കൂടുതല്‍ നേരം നിലനിര്‍ത്തുന്നതായിരിക്കും.

ഒരു ടീസ്പൂണ്‍ നെയ്യ്

ഒരു ടീസ്പൂണ്‍ നെയ്യ്

ആയുര്‍വേദം അനുസരിച്ച് രാത്രി ഉണര്‍ന്നിരിക്കുന്നത് ശരീരത്തിലെ വരള്‍ച്ച വര്‍ദ്ധിക്കാന്‍ കാരണമാകുന്നു. അതിനാല്‍, ജോലിക്ക് പോകുന്നതിനുമുമ്പ് ഒരു ടീസ്പൂണ്‍ നെയ്യ് കഴിക്കുക. കാരണം ഇത് ശരീരത്തിലെ വരള്‍ച്ചയെ നിയന്ത്രണവിധേയമാക്കുന്നു.

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

എണ്ണമയമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക

കനത്ത വറുത്ത ഭക്ഷണങ്ങള്‍ കഴിക്കുന്നത് നിങ്ങളുടെ ശരീരഭാരം വര്‍ദ്ധിപ്പിക്കും. നമ്മുടെ ദഹനവ്യവസ്ഥ രാത്രിയില്‍ നിഷ്‌ക്രിയമായിരിക്കുന്നതിനാല്‍ ശരീരത്തിന് ഭക്ഷണം ആഗിരണം ചെയ്യുന്നത് ബുദ്ധിമുട്ടാകുന്നു. എണ്ണ നിറച്ച അല്ലെങ്കില്‍ അനാരോഗ്യകരമായ ഭക്ഷണങ്ങള്‍ രാത്രി കഴിക്കുന്നത് അസിഡിറ്റി, ഗ്യാസ്ട്രിക് പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് കാരണമാകുന്നതാണ്.

കൂടുതല്‍ നട്‌സ് കഴിക്കുക

കൂടുതല്‍ നട്‌സ് കഴിക്കുക

രാത്രിയില്‍ വിശപ്പ് തോന്നുന്നത് വളരെ സാധാരണമാണ്, രാത്രി ജോലിക്കാര്‍ക്ക് പ്രത്യേകിച്ച്. നിങ്ങള്‍ക്ക് അങ്ങനെ തോന്നുമ്പോഴെല്ലാം ബര്‍ഗറോ സമൂസയോ പോലുള്ള ജങ്ക് ഫുഡുകള്‍ക്ക് പകരം ബദാം, പിസ്ത, കശുവണ്ടി എന്നീ നട്‌സ് പോലുള്ള ആരോഗ്യകരമായ ലഘുഭക്ഷണങ്ങള്‍ തിരഞ്ഞെടുക്കുക. ഇത് നിങ്ങളുടെ ഭാരം നിയന്ത്രിക്കാന്‍ സഹായിക്കുക മാത്രമല്ല അമിതവിശപ്പിനെ തടയുകയും ചെയ്യും.

കൂടുതല്‍ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക

കൂടുതല്‍ കഫീന്‍ കഴിക്കുന്നത് ഒഴിവാക്കുക

രാത്രി ഷിഫ്റ്റ് ജോലിക്കാര്‍ക്ക് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും ഉറക്കമില്ലാതെ സജീവമായി ഇരിക്കാനും കാപ്പി അല്ലെങ്കില്‍ ചായ കഴിക്കുന്നത് സാധാരണയായി കണ്ടുവരുന്നതാണ്. എന്നാല്‍ ഇത് അവരുടെ ആരോഗ്യത്തിന് ഒരു ഗുണവും ചെയ്യുന്നില്ല. ജോലിസ്ഥലത്ത് നിങ്ങള്‍ക്ക് ഉറക്കമോ നിഷ്‌ക്രിയമോ തോന്നുന്നുവെങ്കില്‍ നിങ്ങളുടെ ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയാണ് വേണ്ടത്. ഓരോ അരമണിക്കൂറിലും വെള്ളമോ ശുദ്ധമായ ജ്യൂസുകളോ അകത്തെത്തിച്ച് നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. രാത്രി അമിതമായി കാപ്പി കുടിക്കുന്നത് ഒഴിവാക്കുക.

മധുര പലഹാരങ്ങള്‍ ഒഴിവാക്കുക

മധുര പലഹാരങ്ങള്‍ ഒഴിവാക്കുക

പഞ്ചസാര കൂടുതലുള്ള ഭക്ഷണങ്ങളായ ചോക്ലേറ്റ് അല്ലെങ്കില്‍ മധുരപാനീയങ്ങള്‍ നിങ്ങള്‍ക്ക് ഒരു ചെറിയ ഊര്‍ജ്ജം നല്‍കും. എന്നാല്‍ പിന്നീട് മന്ദത അനുഭവപ്പെടും. അല്‍പം ക്ഷീണവും വിശപ്പും അനുഭവപ്പെടാന്‍ തുടങ്ങുമ്പോള്‍ മധുര പലഹാരങ്ങള്‍ക്കോ പാനീയങ്ങള്‍ക്കോ പകരം പ്രോട്ടീന്‍ അടങ്ങിയ ലഘുഭക്ഷണം കഴിക്കാന്‍ ശ്രമിക്കുക. ഈ ഭക്ഷണം നിങ്ങളുടെ ശരീരത്തിന് ആവശ്യത്തിന് ഊര്‍ജ്ജം നല്‍കും.

ജീവിതശൈലീ രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം

ജീവിതശൈലീ രോഗങ്ങള്‍ കൂടുന്നുവെന്ന് പഠനം

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് ജീവിതശൈലീ രോഗങ്ങള്‍ വര്‍ദ്ധിച്ചുവരുന്നുവെന്ന് പഠനം. രാത്രി ഷിഫ്റ്റ് ജോലിക്കാരില്‍ ഉറക്കക്കുറവും ദഹനപ്രശ്‌നങ്ങളും വരാനുള്ള സാധ്യതയും ഏറെയാണ്. ഹൃദ്രോഗം, പക്ഷാഘാതം, ടൈപ്പ് 2 പ്രമേഹം എന്നീ രോഗസാധ്യതകളും വര്‍ധിക്കുന്നുണ്ട്. യു.എസ് ഓസ്റ്റിയോപതിക് അസോസിയേഷന്റെ ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

English summary

Healthy Meal Plan For Night Shift Workers

Working in night shift can change your life in many ways. The human body is designed to work in day, and rest at night. Read on the healthy diet plans for those who works at night.
Story first published: Saturday, February 8, 2020, 13:21 [IST]
X
Desktop Bottom Promotion