Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ശകുനം പറയും കണ്ണ് തുടിക്കുന്നതും ഉള്ളം കൈ ചൊറിയുന്നതും എന്തിനാണെന്ന്: ഭാവിയില് ഇത് സംഭവിക്കാം
ശകുന ശാസ്ത്രം വളരെയധികം പ്രധാനപ്പെട്ടതാണ്, പലപ്പോഴും പലരും ഇത്തരം ശാസ്ത്രത്തില് വിശ്വസിക്കുന്നത് പലവിധത്തിലുള്ള മാറ്റങ്ങളിലേക്കാണ് എത്തിക്കുന്നതും. അതില് ചിലതാണ് ഉള്ളംകൈ ചൊറിയുന്നതും കണ്ണുകള് തുടിക്കുന്നതും എല്ലാം. ശകുന ശാസ്ത്രം പറയുന്നത് ഇത് സൂചിപ്പിക്കുന്നത് നിങ്ങളുടെ ഭാവിയെക്കുറിച്ച് ചില കാര്യങ്ങളാണ്. കണ്ണുകള്ക്കും ഉള്ളം കൈകള്ക്കും പുറമേ പുരികം വിറയ്ക്കുകയും ചുണ്ടുകള് തുടിക്കുകയും കൈയ്യില് നിന്ന് സാധനങ്ങള് വീണുടയുകയും ചെയ്യുന്നത് വളരെ പ്രധാനപ്പെട്ട ലക്ഷണങ്ങളായാണ് കണക്കാക്കുന്നത്.
ഇതിനെല്ലാം ശകുന ശാസ്ത്രത്തില് വളരെ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങളാണ് ഉള്ളത്. സ്ത്രീ പുരുഷവ്യത്യാസത്തില് ഇത്തരം കാര്യങ്ങള് എന്താണ് സൂചിപ്പിക്കുന്നതെന്ന് നമുക്ക് നോക്കാം. ഭാവിയെക്കുറിച്ചുള്ള ചില സൂചനകളാണ് ഇത് വഴി നിങ്ങള്ക്ക് ലഭിക്കുന്നത്. കണ്ണുകള് തുടിക്കുന്നത് ഉള്പ്പടെയുള്ള ചില ലക്ഷണങ്ങള് എന്താണ് നിങ്ങള്ക്ക് നല്കുന്നത് എന്ന് നോക്കാം.

കണ്ണുകള് തുടിക്കുന്നത്
സ്ത്രീകളില് വലത് കണ്ണ് തുടിക്കുന്നത് പൊതുവെ അശുഭകരമായാണ് കണക്കാക്കുന്നത്. ഇത് മാനസിക സമ്മര്ദ്ദം, ആരോഗ്യപ്രശ്നങ്ങള്, മറ്റ് പ്രതിസന്ധികള് തുടങ്ങിയവയെയാണ് സൂചിപ്പിക്കുന്നത്. അത് മാത്രമല്ല ജീവിതത്തില് സംഭവിക്കാനിരിക്കുന്ന മോശം ഫലങ്ങളിലേക്കാണ് ഇത് വിരല് ചൂണ്ടുന്നത്. എന്നാല് പുരുഷന്മാരുടെ വലത് കണ്ണ് തുടിക്കുന്നതിന്റെ അര്ത്ഥം ഇവരില് ശുഭകരമായ സൂചനയാണ് നല്കുന്നത്. പലപ്പോഴും തൊഴിലില് വിജയവും സന്തോഷ വാര്ത്തകളും ലഭിക്കുമെന്നാണ് ഇത് അര്ത്ഥമാക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളില് ഭാഗ്യം കൊണ്ട് വരും എന്നുമാണ് പറയുന്നത്.
എന്നാല് സ്ത്രീകളില് ഇടത് കണ്ണ് തുടിക്കുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഇത് നിങ്ങളില് ഭാവിയില് നല്ല വാര്ത്തകള് കേള്ക്കുന്നതിന് സാധ്യതയുണ്ട് എന്നതാണ് സൂചിപ്പിക്കുന്നത്. എല്ലാ കാര്യങ്ങളിലും മികച്ച മാറ്റങ്ങള് തേടി എത്തുന്നതിന് യോഗം കാണുന്നു. പുരുഷന്മാരിലാണ് വലത് കണ്ണ തുടിക്കുന്നതെങ്കില് ഇത് അശുഭകരമായാണ് കണക്കാക്കുന്നത്. കഷ്ടപ്പാടുകള് കാത്തിരിക്കുന്നു എന്നതാണ് ഇത് അര്ത്ഥമാക്കുന്നത്.

പുരികം തുടിക്കുന്നത്
പുരികം തുടിക്കുന്നത് എന്താണ് ഫലം നല്കുന്നത് എന്ന് നോക്കാം. സ്ത്രീകളുടെ വലത് പുരികം ആണ് തുടിക്കുന്നതെങ്കില് അത് മോശം ഫലങ്ങളെയാണ് കൊണ്ട് വരുന്നത്. ഇത് പെട്ടെന്ന് തന്നെ സാമ്പത്തിക ബുദ്ധിമുട്ടുകള് ഉണ്ടാക്കുന്നു എന്നതിന്റെ സൂചനയാണ്. എന്നാല് പുരുഷന്മാരില് വലത് പുരികം തുടിക്കുന്നതെങ്കില് അത് ധനലാഭത്തിലേക്കാണ് എത്തിക്കുന്നത്. സ്ത്രീകളില് ഇത് സാമ്പത്തിക പ്രശ്നങ്ങളെ സൂചിപ്പിക്കുമ്പോള് പുരുഷന്മാരില് ഇത് ഗുണഫലങ്ങളെയാണ് കൊണ്ട് വരുന്നത്. എന്നാല് സ്ത്രീകളില് ഇടത് പുരികം തുടിക്കുന്നത് വളരെ ശുഭകരമായാണ് കണക്കാക്കുന്നത്. അത് മാത്രമല്ല ഇത് സമ്പത്ത് വര്ദ്ധിക്കുമെന്നതിന്റെ അടയാളം കൂടിയാണ്. അത് മാത്രമല്ല പുരുഷന്മാരിലാണ് ഇടത് പുരികം തുടിക്കുന്നതെങ്കില് അത് സൂചിപ്പിക്കുന്നത് അശുഭകരമായ മാറ്റങ്ങളെയാണ്.
ഉള്ളം കൈ ചൊറിയുന്നത്
നിങ്ങളുടെ ഉള്ളം കൈ ചൊറിയുന്നതിന് പിന്നിലും ശകുന ശാസ്ത്രം ചില കാര്യങ്ങളെ സൂചിപ്പിക്കുന്നു. പുരുഷന്മാരില് വലത് കൈയുടെ ഉള്ളം കൈ ചൊറിയുന്നത് സൂചിപ്പിക്കുന്നത് ശുഭകരമായാണ് കണക്കാക്കുന്നത്. അത് പുരുഷന്മാരിലും സ്ത്രീകളിലും ശുഭകരമായ ഫലങ്ങളെയാണ് നല്കുന്നത്. പണം വന്ന് ചേരും എന്നാണ് ഇത് പറയുന്നത്. എന്നാല് ഇടതൈ കൈയ്യുടെ ഉള്ളംകൈ ചൊറിയുന്നത് സൂചിപ്പിക്കുന്നത് അത്ര ശുഭകരമായ ഫലങ്ങളല്ല. ഇത് പലപ്പോഴും സാമ്പത്തിക പ്രശ്നങ്ങള് നിങ്ങളെ കാത്തിരിക്കുന്നു എന്നതിന്റെ അര്ത്ഥമാണ്. മാത്രമല്ല പല വിധത്തിലുള്ള ബുദ്ധിമുട്ടുകളും നിങ്ങളെ കാത്തിരിക്കുന്നു എന്നും ഇത് അര്ത്ഥമാക്കുന്നു.
ഗ്ലാസ് വീണുടയുന്നത്
നിങ്ങളുടെ കൈയ്യില് നിന്ന് ഗ്ലാസ് അബദ്ധവശാല് വീണുടയുന്നത് സൂചിപ്പിക്കുന്നത് നിങ്ങള്ക്ക് ശുഭകരമായ മാറ്റങ്ങള് തേടി എത്തുന്നു എന്നതാണ്. കാരണം സാമ്പത്തിക പ്രശ്നങ്ങളില് നിന്നോ അല്ലെങ്കില് വലിയ പ്രതിസന്ധികളില് നിന്നോ നിങ്ങള് രക്ഷനേടും എന്നതിന്റെ സൂചനയാണ്. എന്നാല് ഗ്ലാസ് ഉടഞ്ഞ് പോയാല് അതിന്റെ ചില്ലുകള് ഉടന് തന്നെ നീക്കം ചെയ്യണം. കാരണം ഇത് നിങ്ങള്ക്ക് ചുറ്റും നെഗറ്റീവ് ഊര്ജ്ജം നിറയും എന്നതിന്റെ സൂചനയാണ്. അതുകൊണ്ട് തന്നെ അല്പം ശ്രദ്ധിക്കണം.



Click it and Unblock the Notifications
