For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വയറിലെ കൊഴുപ്പ് വേഗത്തില്‍ കത്തും, തടിയും കുറയും; ഈ പച്ചക്കറികള്‍ കഴിച്ചാല്‍ ഫലം പെട്ടെന്ന്

|

ശരീരഭാരം കുറയ്ക്കുമ്പോള്‍, ആദ്യം ശ്രദ്ധിക്കേണ്ടത് കുറഞ്ഞ കലോറി ഭക്ഷണം കഴിക്കുകയും കൂടുതല്‍ കൊഴുപ്പ് കത്തിക്കുകയും ചെയ്യുക എന്നതാണ്. എന്നിരുന്നാലും, മിക്കവരും ഇത് പിന്തുടരുന്നുണ്ടെങ്കിലും, പലര്‍ക്കും അവരുടെ ശരീരത്തില്‍ നിന്ന് അധിക കൊഴുപ്പ് പുറന്തള്ളാന്‍ സാധിച്ചെന്നുവരില്ല. പ്രത്യേകിച്ച് വയറിലെ കൊഴുപ്പ് നീക്കുന്നത് അല്‍പം ശ്രമകരമായ കാര്യമാണ്.

Also read: ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍Also read: ലക്ഷണങ്ങള്‍ ഉണ്ടാകില്ല, തിരിച്ചറിയാന്‍ പ്രയാസം; ഈ 5 തരം കാന്‍സര്‍ കുട്ടികളില്‍ വില്ലന്‍

അരയ്ക്ക് ചുറ്റുമുള്ള അധിക കൊഴുപ്പ് ഒരാളുടെ പ്രതിച്ഛായയെയും ആത്മവിശ്വാസത്തെയും സാരമായി ബാധിക്കുന്നു. വയറ്റിലെ കൊഴുപ്പ് കൂടുന്നത് പല രോഗങ്ങള്‍ വരാനും ഇടയാക്കും. പ്രമേഹം, ഹൃദ്രോഗം, മറ്റ് സങ്കീര്‍ണതകള്‍ എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിക്കുന്നതിന്റെ സൂചനയായി വയറിലെ കൊഴുപ്പിനെ കണക്കാക്കുന്നു. ജീവിതശൈലി കൂടുതല്‍ കൂടുതല്‍ ഉദാസീനമാകുമ്പോള്‍, അരക്കെട്ടിലെ കൊഴുപ്പും വര്‍ദ്ധിക്കുന്നു. വയറിലെ കൊഴുപ്പ് കത്തിക്കാന്‍ സ്വാഭാവിക കഴിവുള്ള ചില ആരോഗ്യകരമായ പച്ചക്കറികളുണ്ട്. ഈ പച്ചക്കറികള്‍ കഴിക്കുന്നത് നിങ്ങളുടെ വയറിലെ കൊഴുപ്പ് പെട്ടെന്ന് ഉരുകാനും നിങ്ങളുടെ തടികുറക്കാനും സഹായിക്കും.

കൊഴുപ്പ് കുറയ്ക്കാന്‍ പച്ചക്കറി

കൊഴുപ്പ് കുറയ്ക്കാന്‍ പച്ചക്കറി

ഈ പച്ചക്കറികളില്‍ ഭൂരിഭാഗവും ആന്റി ഓക്സിഡന്റുകള്‍ നിറഞ്ഞവയാണ്. ഇത് മൊത്തത്തിലുള്ള ആരോഗ്യവും വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്നു. പച്ചക്കറികളില്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുണ്ട്. അവശ്യ ധാതുക്കളും വിറ്റാമിനുകളും പോലുള്ള പോഷകങ്ങളുമുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിലെ മെറ്റബോളിസം മെച്ചപ്പെടുത്താനും വയറിലെ കൊഴുപ്പ് കത്തിക്കാനും സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തില്‍ ഇവ ഉള്‍പ്പെടുത്തുന്നത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാന്‍ മാത്രമല്ല, ആരോഗ്യകരമായ ജീവിതം നയിക്കാനും നിങ്ങളെ സഹായിക്കും. പച്ചക്കറികളില്‍ ധാരാളം ഫൈബറുണ്ട്. ഇത് നിങ്ങളുടെ വയറ് നിറയ്ക്കാന്‍ സഹായിക്കുന്നു. ഫൈബര്‍ ദഹിപ്പിക്കാന്‍ കുറച്ച് സമയമെടുക്കുന്നതിനാല്‍, അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുന്നു. വയറ്റിലെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ചില മികച്ച പച്ചക്കറികള്‍ ഇതാ:

ചീരയും ഇലക്കറികളും

ചീരയും ഇലക്കറികളും

ചീരയും മറ്റ് ഇലക്കറികളും വയറിലെ കൊഴുപ്പ് കത്തിക്കാന്‍ അത്യുത്തമവും പോഷകപ്രദവുമായ ഇലക്കറികളാണ്. ചീരയുടെ കൊഴുപ്പ് കത്തിക്കുന്ന കഴിവുകളെ കുറിച്ച് പല പഠനങ്ങളും പറയുന്നുണ്ട്. നിങ്ങളുടെ ശരീരത്തിലെ കൊഴുപ്പ് കത്തിക്കുന്നതിന് വേണ്ടി നിങ്ങളുടെ പ്രഭാതഭക്ഷണത്തിലോ ഉച്ചഭക്ഷണത്തിലോ ചീര ഉള്‍പ്പെടുത്തുക.

Also read:കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍Also read:കാലങ്ങളായി ഒരേ തലയിണ കവറാണോ ഉപയോഗിക്കാറ്? പ്രതിരോധശേഷി നശിക്കും; കാത്തിരിക്കുന്ന അപകടങ്ങള്‍

കൂണ്‍

കൂണ്‍

സസ്യഭുക്കുകളും നോണ്‍ വെജിറ്റേറിയന്‍മാരും ഒരുപോലെ ഇഷ്ടപ്പെടുന്ന ഭക്ഷണമാണ് കൂണ്‍. ശരീരഭാരം കുറയ്ക്കാനും കൊഴുപ്പ് കത്തിക്കാനും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാനും കൂണ്‍ നിങ്ങളെ സഹായിക്കുന്നു. അവ പ്രോട്ടീനില്‍ സമ്പുഷ്ടമാണ്. കൂണ്‍ കഴിക്കുന്നത് നിങ്ങളുടെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കൊഴുപ്പ് തകര്‍ക്കാനും സഹായിക്കും.

കോളിഫ്‌ളവറും ബ്രോക്കോളിയും

കോളിഫ്‌ളവറും ബ്രോക്കോളിയും

ഉയര്‍ന്ന ഗുണമേന്മയുള്ള ഫൈബറും ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന ധാതുക്കളും വിറ്റാമിനുകളും ഇവയിലുണ്ട്. ശരീരത്തിലെ കൊഴുപ്പ് കത്തിക്കാന്‍ സഹായിക്കുന്ന ഫൈറ്റോകെമിക്കലുകള്‍ ബ്രൊക്കോളിയില്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. കോളിഫ്‌ളവറും അങ്ങനെതന്നെ. കൂടാതെ ഫൈറ്റോ ന്യൂട്രിയന്റ് സള്‍ഫോറാഫെയ്ന്‍, നല്ല അളവില്‍ ഫോളേറ്റ്, വിറ്റാമിന്‍ സി എന്നിവയും ഇതില്‍ അടങ്ങിയിട്ടുണ്ട്.

Also read:ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌Also read:ഉറക്കം കുറഞ്ഞാല്‍ ശരീരം പണിമുടക്കും; ഉറക്കം കളയുന്ന ഈ 9 ഭക്ഷണം രാത്രി കഴിക്കരുത്‌

പച്ചമുളക്

പച്ചമുളക്

ധാരാളം ആരോഗ്യ വിദഗ്ധര്‍ ഒന്നിച്ച് സാക്ഷ്യപ്പെടുത്തുന്ന കാര്യമാണിത്. കൊഴുപ്പ് കത്തിക്കാന്‍ പച്ചമുളക് സഹായിക്കുന്നു. മുളക് കഴിക്കുന്നതിലൂടെ ഉണ്ടാകുന്ന ചൂട് കൂടുതല്‍ കലോറി ഉപയോഗപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പിന്റെ പാളികള്‍ ഓക്‌സിഡൈസ് ചെയ്യാനും സഹായിക്കുമെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ഇവയില്‍ 'ക്യാപ്സൈസിന്‍' അടങ്ങിയിട്ടുണ്ട്. ഇത് കൊഴുപ്പ് കത്തിക്കാന്‍ ഗുണകരമാണ്.

മത്തങ്ങ

മത്തങ്ങ

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച പച്ചക്കറികളില്‍ ഒന്നാണ് കുറഞ്ഞ കലോറിയും ഉയര്‍ന്ന നാരുകളുമുമടങ്ങിയ മത്തങ്ങ. ഇത് സാലഡായി കഴിക്കുകയോ സ്മൂത്തികളിലും പച്ചക്കറി ജ്യൂസുകളിലും ചേര്‍ത്ത് കഴിക്കുകയോ ചെയ്യുകയാണെങ്കില്‍, നിങ്ങളുടെ കൊഴുപ്പ് വേഗത്തില്‍ കുറയ്ക്കാന്‍ സാധിക്കും.

Also read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂAlso read:ഗ്യാസും ദഹനക്കേടും നിസ്സാരമാക്കരുത്; കഠിനമായ വേദന വരുത്തും പാന്‍ക്രിയാറ്റിസ് തിരിച്ചറിയൂ

കാരറ്റ്

കാരറ്റ്

നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ഏറ്റവും മികച്ച പച്ചക്കറികളില്‍ ഒന്നാണ് കാരറ്റ്. ലയിക്കുന്നതും ലയിക്കാത്തതുമായ നാരുകളാല്‍ സമ്പുഷ്ടമാണ് ക്യാരറ്റ്. കലോറിയും കുറവാണ്. അതിനാല്‍ ആരോഗ്യകരമായ രീതിയില്‍ കൊഴുപ്പ് കത്തിക്കാന്‍ ഇത് തികച്ചും അനുയോജ്യമാണ്.

ബീന്‍സ്

ബീന്‍സ്

കൊഴുപ്പ് കത്തിക്കാനായി നിങ്ങള്‍ക്ക് കഴിക്കാവുന്ന ഏറ്റവും ആരോഗ്യകരമായ ഭക്ഷണങ്ങളില്‍ ഒന്നാണ് ബീന്‍സ്. കാരണം അവയില്‍ ലയിക്കുന്ന നാരുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വയറിലെ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിന് കാരണമാകുന്ന വീക്കത്തിനെതിരെ പോരാടുന്നു. ബീന്‍സ് കഴിക്കുന്നത് അമിതവണ്ണത്തിനുള്ള സാധ്യതയും കുറയ്ക്കും.

ശതാവരി

ശതാവരി

മറ്റു പച്ചക്കറികളെപ്പോലെ അത്ര ജനപ്രിയമായ ഒരു ഭക്ഷണമല്ല ശതാവരി. എന്നാല്‍ കൊഴുപ്പ് കത്തിക്കുന്നതിലും ശരീരഭാരം കുറയ്ക്കുന്നതിലും ഇത് ഒരു അത്ഭുതകരമായ ഭക്ഷണമാണ്. ശതാവരിയിലെ പോഷകങ്ങള്‍ കോശങ്ങളില്‍ നേരിട്ട് പ്രവര്‍ത്തിക്കുകയും കൊഴുപ്പ് വിഘടിപ്പിക്കുകയും ചെയ്യുന്നു.

Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍Also read:ക്ഷീണമകറ്റും, ശരീരത്തിന് പെട്ടെന്ന് ഊര്‍ജ്ജം നല്‍കും; ഈ 8 ഭക്ഷണങ്ങള്‍ എനര്‍ജി ബൂസ്റ്റര്‍

കക്കിരി

കക്കിരി

കക്കിരി നിങ്ങളുടെ ശരീരത്തെ വിഷാംശം ഇല്ലാതാക്കാന്‍ വളരെ മികച്ച ഭക്ഷണമാണ്. കൂടാതെ ഇതിലെ വെള്ളത്തിന്റെയും നാരിന്റെയും സാന്നിധ്യം നിങ്ങളുടെ വയറ് നിറയ്ക്കുകയും നിങ്ങള്‍ അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുന്നു. കൊഴുപ്പ് കത്തിക്കുന്ന മികച്ച ജ്യൂസുകളിലൊന്നാണ് കക്കിരി ജ്യൂസ്. കാരണം അവയില്‍ കലോറി വളരെ കുറവാണ്.

ശ്രദ്ധിക്കാന്‍

ശ്രദ്ധിക്കാന്‍

ആരോഗ്യകരവും പോഷകസമ്പുഷ്ടവുമായ ഭക്ഷണം കഴിക്കുന്നതിനു പുറമേ, വയറിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് വ്യായാമവും ഒരുപോലെ പ്രധാനമാണ്. വയറ്റിലെ കൊഴുപ്പ് കുറയ്ക്കാന്‍ നിങ്ങളുടെ സമ്മര്‍ദ്ദം കുറയ്ക്കാനും മതിയായ ഉറക്കം നേടാനും ആവശ്യത്തിന് വെള്ളം കുടിക്കാനും ശ്രദ്ധിക്കുക. ഹോര്‍മോണ്‍ അസന്തുലിതാവസ്ഥകള്‍ നിയന്ത്രിക്കുക.

English summary

Best Vegetables You Should Eat To Reduce Belly Fat; Details In Malayalam

Here are some best vegetables you should eat to reduce belly fat. Take a look.
Story first published: Monday, February 6, 2023, 13:30 [IST]
X
Desktop Bottom Promotion