ശരീരത്തിന് ഒതുക്കം കിട്ടാന്‍ ഈ സ്മൂത്തി

Posted By:
Subscribe to Boldsky

ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നത് അമിതവണ്ണത്തിനും കുടവയറിനും നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നു. കൊളസ്‌ട്രോള്‍, ഹൃദയാഘാതം തുടങ്ങിയ ഗുരുതരമായ ആരോഗ്യ പ്രശ്‌നത്തിലേക്കാണ് പിന്നീടുള്ള കൊഴുപ്പിന്റെ യാത്ര.

എന്നാല്‍ ഇതിനെ തടയിടാന്‍ പല തരത്തില്‍ വ്യായാമങ്ങളും ഭക്ഷണ രീതിയില്‍ മാറ്റം വരുത്താനും നിങ്ങള്‍ ശ്രമിക്കും. എന്നാല്‍ ഇത് പിന്നീട് ഗുരുതരമായ അവസ്ഥയിലേക്ക് കാര്യങ്ങള്‍ കൊണ്ട് ചെന്നെത്തിയ്ക്കും. ഈ മുത്തശ്ശിപരിഹാരം രോഗത്തെ നിലയ്ക്ക് നിര്‍ത്തും

എന്നാല്‍ പലപ്പോഴും ഇത്തരം അവസ്ഥകളിലേക്ക് എത്തുന്നതിനു മുന്‍പ് തന്നെ കൊഴുപ്പ് കുറയ്ക്കാന്‍ നമുക്കായി ഒരു പാനീയം തയ്യാറാക്കാം. കുറഞ്ഞ കലോറി ഉള്ളതിനാലും ഇത് ആരോഗ്യത്തിന് മുതല്‍ക്കൂട്ടാണ് എന്നതിനാലും എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം.

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

കഷ്ണങ്ങളാക്കിയ കുക്കുമ്പര്‍, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍, ഒരു ടേബിള്‍ സ്പൂണ്‍ നാരങ്ങ നീര്, രണ്ട് കപ്പ് കഷ്ണങ്ങളാക്കിയ തണ്ണിമത്തന്‍ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

എല്ലാ വസ്തുക്കളുംട കൂടി ഒരുമിച്ച് ഒരു മിക്‌സിയില്‍ ഇട്ട് അടിച്ചെടുക്കുക. ആവശ്യമെങ്കില്‍ അല്‍പം ഐസ്‌ക്യൂബ്‌സ് ചേര്‍ക്കാവുന്നതാണ്. മധുരത്തിനായി തേനിന്റെ അളവ് കൂട്ടുകയും കുറയ്ക്കുകയും ആവാം.

കഴിക്കേണ്ട വിധം

കഴിക്കേണ്ട വിധം

രാവിലേയും രാത്രിയും ഭക്ഷണത്തിനു മുന്‍പ് ശീലമാക്കാം, മാത്രമല്ല ഉച്ചയ്ക്ക് ഭക്ഷണ ശേഷം ഇത് കഴിയ്ക്കാവുന്നതാണ്. ഇത് ദിവസം മുഴുവന്‍ നിങ്ങളെ ആക്ടീവ് ആയി ഇരിയ്ക്കാനും ഊര്‍ജ്ജം നല്‍കാനും കാരണമാകും.

 ഗുണങ്ങള്‍

ഗുണങ്ങള്‍

നിരവധി ആരോഗ്യ ഗുണങ്ങളാണ് ഇതിലൂടെ നിങ്ങള്‍ക്ക് ലഭിയ്ക്കുന്നത്. ഒരു മാസമെങ്കിലും ശീലമാക്കിയാല്‍ തടിയും കുടവയറും കൊഴുപ്പും കുറഞ്ഞ ശരീരം ഒതുങ്ങുന്നു.

കിഡ്‌നി ക്ലീനാകുന്നു

കിഡ്‌നി ക്ലീനാകുന്നു

കിഡ്‌നി പ്രവര്‍ത്തനരഹിതമാകുന്നതിന്റെ ലക്ഷണങ്ങള്‍ നിങ്ങളില്‍ കാണുന്നുണ്ടെങ്കില്‍ ഈ പാനീയം വളരെയധികം ഗുണം ചെയ്യും. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനുകളെ പുറന്തള്ളി ശരീരത്തിനുള്‍ ഭാഗം ക്ലീന്‍ ആക്കുന്നു.

 രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു

രക്തസമ്മര്‍ദ്ദം ഉയര്‍ന്നവര്‍ക്ക് സ്ഥിരമാക്കാവുന്നതാണ് ഈ സ്മൂത്തി. കാരണം രക്തമ്മര്‍ദ്ദം ഇന്നത്തെ കാലത്ത് പ്രശ്‌നമുണ്ടാക്കുന്ന ഒന്ന് തന്നെയാണ്. യാതൊരു വിധത്തിലുള്ള മരുന്നും കഴിയ്ക്കാതെ രക്തസമ്മര്‍ദ്ദത്തെ കൃത്യമാക്കാം.

English summary

Burn your fat with this pink smoothie

This smoothies is very low in calories and will keep you full for longer period of time. Also it cleans your kidneys and assist in weight loss.
Story first published: Saturday, February 18, 2017, 16:30 [IST]