വയറു കുറയ്ക്കാന്‍ ഞെരിപ്പന്‍ കുടംപുളിയിട്ട മീന്‍

Posted By:
Subscribe to Boldsky

കുടം പുളിയെക്കുറിച്ച് നമുക്കാര്‍ക്കും അറിയാത്ത ചില അത്ഭുതഗുണങ്ങളുണ്ട്. കുടംപുളിയെക്കുറിച്ച് തന്നെ അറിയാത്ത ചിലരുണ്ട്. എന്നാല്‍ ഇത്രയേറെ ആരോഗ്യ ഗുണങ്ങളുള്ള മറ്റൊരു ഫലം ഉണ്ടോ എന്ന് തന്നെ സംശയമാണ്. കാരണം അത്രക്കധികമാണ് കുടംപുളിയുടെ ഗുണങ്ങള്‍. ഒടിഞ്ഞകാല്‍ തിരുമ്മിയാല്‍ മരണം ഉറപ്പ്‌, കാരണം

കുടംപുളിയിട്ട് നല്ല എരിവുള്ള മീന്‍കറി നമ്മളുണ്ടാക്കും. എന്നാല്‍ ഒരിക്കലും കറിയില്‍ ചേര്‍ക്കുന്ന കുടംപുളി കഴിച്ച് കാണാറില്ല. എല്ലാം കളയുമ്പോള്‍ അതും അവസാനം കളയുന്നു. എന്നാല്‍ ഇനി ഇതങ്ങനെ കളയാന്‍ വരട്ടെ. ഈ അമിതവണ്ണം, കുടവയര്‍ എന്നൊക്കെ പറഞ്ഞ് കരയുന്നവര്‍ക്ക് നല്ലൊരു പരിഹാരമാര്‍ഗ്ഗമാണ് കുടംപുളി. അറ്റാക്ക് ചെറുക്കാന്‍ ഉണക്കമുന്തിരി ഇങ്ങനെ

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍

ശരീരഭാരം കുറയ്ക്കാന്‍ അമിതമായി വ്യായമം ചെയ്തും ഭക്ഷണ നിയന്ത്രണം വരുത്തിയും എല്ലാം എങ്ങനെയെങ്കിലും തടി കുറച്ചാല്‍ മതി എന്ന് വിചാരിയ്ക്കുന്നവരാണ് നമ്മളെല്ലാവരും. എന്നാല്‍ ഇനി അതിന്റെയൊന്നും ആവശ്യമില്ല. കാരണം കുടംപുളി തന്നെ ധാരാളം. എങ്ങനെയെന്ന് നോക്കാം.

ഹൈഡ്രോസിട്രിക് ആസിഡ്

ഹൈഡ്രോസിട്രിക് ആസിഡ്

കുടംപുളിയില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന പ്രകൃതി ദത്തമായ ഒന്നാണ് ഹൈഡ്രോസിട്രിക് ആസിഡ്. ശരീരത്തില്‍ കൊഴുപ്പിനെ ഇല്ലാതാക്കുകയാണ് ഇത് ചെയ്യുന്നത്. ഇതാകട്ടെ ധാരാളം കുടംപുളിയില്‍ ഉള്ളത് കൊണ്ട് അമിതവണ്ണവും കുടവയറും ഉണ്ടാക്കുന്ന പ്രശ്‌നത്തെ വളരെ നിസ്സാരമായി ഇല്ലാതാക്കുന്നു.

 കൊളസ്‌ട്രോള്‍ കുറയ്ക്കും

കൊളസ്‌ട്രോള്‍ കുറയ്ക്കും

ശരീരത്തില്‍ അധികമായി അടിയുന്ന ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാനും കുടംപുളി കഴിയ്ക്കുന്നതിലൂടെ സാധിയ്ക്കും. അതുകൊണ്ട് തന്നെ ഇനി മുതല്‍ കറിയിലിടുന്ന കുടംപുളി ഒരിക്കലും കളയേണ്ട ആവശ്യമില്ല.

ഉന്‍മേഷം വര്‍ദ്ധിപ്പിക്കും

ഉന്‍മേഷം വര്‍ദ്ധിപ്പിക്കും

നല്ല എരിവും പുളിയും ഉള്ള മീന്‍കറി കൂട്ടിയാല്‍ തന്നെ ഒരു ദിവസം മുഴുവനും ഉന്‍മേഷത്തോടെ ഇരിയ്ക്കാം. എന്നാല്‍ കുടംപുളി കൂടി ഉണ്ടെങ്കില്‍ അത് നമ്മുടെ ദിവസത്തെ മുഴുവന്‍ ഉന്‍മേഷത്തോടെ ഇരിയ്ക്കാന്‍ സഹായിക്കുന്നു.

ആയുര്‍വ്വേദത്തിലെ കേമന്‍

ആയുര്‍വ്വേദത്തിലെ കേമന്‍

ആയുര്‍വ്വേദ മരുന്നുകളില്‍ പലതിലും ഒഴിച്ച് കൂടാനാവാത്ത കൂട്ടാണ് കുടംപുളി. യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാവുന്ന ഒന്ന്.

 മലബന്ധം

മലബന്ധം

മലബന്ധം പോലുള്ള പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും കുടംപുളിയുടെ ഉഫയോഗം സഹായിക്കും.

 ദഹനത്തിന് നല്ലത്

ദഹനത്തിന് നല്ലത്

നല്ല എരിവും പുളിയും കഴിയ്ക്കുമ്പോള്‍ അത് പലപ്പോവും ദഹനത്തെ പ്രതിസന്ധിയിലാക്കുന്നു. എന്നാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളെ ഇല്ലാതാക്കാനും ദഹനം സുഗമമാക്കാനും കുടംപുളി ഉത്തമമാണ്.

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസിന് പരിഹാരം

ആര്‍ത്രൈറ്റിസ് പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഏറ്റവും ഉത്തമമാണ് കുടംപുളി. മാത്രമല്ല മൂത്രാശയ സംബന്ധമായ അണുബാധയ്ക്കും കുടംപുളി ഉത്തമമാണ്.

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളാന്‍ സഹായിക്കുന്ന ഒന്നാണ് കുടംപുളി. മാത്രമല്ല കരള്‍ സംരക്ഷണത്തിനും ഏറ്റവും ഉത്തമമാണ് എന്ന കാര്യത്തില്‍ സംശയം വേണ്ട.

മീന്‍ കറി തയ്യാറാക്കാം

മീന്‍ കറി തയ്യാറാക്കാം

എങ്ങനെ കുടംപുളിയിട്ട് സ്വാദിഷ്ഠമായ മീന്‍ കറി തയ്യാറാക്കാം എന്നു കൂടി നമുക്ക് നോക്കാം. മീന്‍ ഒരിക്കലും തടി കൂട്ടുകയുമില്ല മാത്രമല്ല കുടംപുളി തടിയും വയറും കുറയ്ക്കുകയും ചെയ്യും. മുളകിട്ട് വച്ച അയലക്കറി

English summary

Best Ways pot Tamarind Helps You to Lose Weight

If you want quick weight loss supplement, go for Garcinia cambogia (pot tamarind).
Story first published: Wednesday, May 31, 2017, 11:00 [IST]
Subscribe Newsletter