അറ്റാക്ക് ചെറുക്കാന്‍ ഉണക്കമുന്തിരി ഇങ്ങനെ

Posted By:
Subscribe to Boldsky

ഹാര്‍ട്ട് അറ്റാക്ക് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ നമുക്കെല്ലാ പേടിയാണ്. ഹൃദയാഘാതെ എന്ന അവസ്ഥ തരണം ചെയ്യാനാകാത്തതാണെന്നും മരണത്തിലേക്കുള്ള വഴിയാണെന്നും ചിന്തിയ്ക്കുന്നവര്‍ ഒട്ടും കുറവല്ല.

എന്നാല്‍ കൃത്യമായ ചികിത്സ നടത്തിയാല്‍ ഹൃദയാഘാതത്തേയും നമുക്ക് അതിജീവിയ്ക്കാം. ഹൃദയത്തിന്റെ പേശികളിലേക്ക് ആവശ്യത്തിന് രക്തം എത്താതിരിയ്ക്കുന്നത് കാരണം ഹൃദയപേശികള്‍ നശിക്കുന്ന അവസ്ഥയാണ് ഹൃദയാഘാതം.

ഹൃദയ പേശികളില്‍ രക്തമെത്തിയ്ക്കുന്ന കൊറോണറി ധമനികളില്‍ തടസ്സമുണ്ടാകുന്നതിലൂടെയാണ് ഇത് സംഭവിയ്ക്കുന്നതും, ഹൃദയാഘാതത്തിലേക്ക് ഈ അവസ്ഥ വഴി മാറുന്നതും. എന്നാല്‍ ഇനി ഹൃദയധമനികളിലെ ബ്ലോക്കും ഹൃദയാഘാതത്തേയും ചെറുക്കാന്‍ സഹായിക്കുന്ന പ്രകൃതിദത്തമായ ഒറ്റമൂലി ഉണ്ട്. അതെങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആഹാരത്തിനു ശേഷം ഇവയെല്ലാം അപകടം

ആവശ്യമുള്ള സാധനങ്ങള്‍

ആവശ്യമുള്ള സാധനങ്ങള്‍

ഒരു ലിറ്റര്‍ വെള്ളം, ഒരു കപ്പ് ഉണക്കമുന്തിരി, രണ്ട് ടേബിള്‍ സ്പൂണ്‍ തേന്‍, രണ്ട് ടേബിള്‍ സ്പൂണ്‍ ഇഞ്ചി, നാല് ടേബിള്‍ സ്പൂണ്‍ ഗ്രീന്‍ ടീ എന്നിവയാണ് ആവശ്യമുള്ള സാധനങ്ങള്‍. ഇവ കൊണ്ടെങ്ങനെ ഹൃദയാഘാതത്തെ ചെറുക്കുന്ന പ്രകൃതിദത്ത ഒറ്റമൂലി തയ്യാറാക്കാം എന്ന് നോക്കാം.

തയ്യാറാക്കുന്ന വിധം

തയ്യാറാക്കുന്ന വിധം

വെള്ളം കുറഞ്ഞ ചൂടില്‍ ചൂടാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഇതിലേക്ക് ഗ്രീന്‍ ടീ ചേര്‍ക്കാം. അതിനു ശേഷം തണുക്കാനായി വെയ്ക്കാം. പിന്നീട് ഗ്രീന്‍ടീ അരിച്ചെടുത്ത് ഇതിലേക്ക് ഉണക്കമുന്തിരിയും ഇഞ്ചിയും തേനും ചേര്‍ക്കാം.

കഴിയ്‌ക്കേണ്ട വിധം

കഴിയ്‌ക്കേണ്ട വിധം

ഈ പാനീയം കഴിയ്‌ക്കേണ്ട വിധമാണ് ശ്രദ്ധിക്കേണ്ടത്. എല്ലാ ദീവസവും ഭക്ഷണത്തിനു മുന്‍പ് രണ്ട് കപ്പ് കഴിയ്ക്കാം. ഇത്തരത്തില്‍ കഴിയ്ക്കുന്നത് ഹൃദ്രോഗസാധായതയേയും ധമനികളിലെ കൊഴുപ്പും ബ്ലോക്കും മാറ്റുന്നതിനും സഹായിക്കുന്നു.

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയപ്രശ്‌നങ്ങള്‍

ഹൃദയസംബന്ധമായ എല്ലാ പ്രശ്‌നങ്ങളേയും ഇല്ലാതാക്കാന്‍ ഈ പാനീയം സഹായിക്കുന്നു. യാതൊരു വിധ സങ്കോചവും കൂടാതെ ഉപയോഗിക്കാന്‍ കഴിയുന്ന പാനീയമാണ് ഇത്.

 ഉണക്കമുന്തിരിയെന്ന സൂപ്പര്‍ പവ്വര്‍

ഉണക്കമുന്തിരിയെന്ന സൂപ്പര്‍ പവ്വര്‍

ഉണക്കമുന്തിരിയിലെ നാരുകളും ശരീരത്തില്‍ നിന്ന് പിത്തരസം ഉത്പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഇത് കൊഴസ്‌ട്രോളിനെ ഇല്ലാതാക്കുകയും അത് വഴി ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തിലെ ടോക്‌സിന്‍

ശരീരത്തില്‍ ടോക്‌സിന്റെ അളവ് കുറയ്ക്കുന്നതിനും ഇതിനെ പുറന്തള്ളുന്നതിനും ഈ പാനീയം സഹായിക്കുന്നു. മാത്രമല്ല ഇതിലൂടെ ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കുകയും ചെയ്യുന്നു.

രക്തത്തില്‍ ഓക്‌സിജന്‍

രക്തത്തില്‍ ഓക്‌സിജന്‍

രക്തത്തില്‍ ആവശ്യത്തിന് ഓക്‌സിജന്‍ ലഭിയ്ക്കാത്തതും പല തരത്തിലുള്ള ശാരീരികാസ്വസ്ഥതകള്‍ ഉണ്ടാക്കുന്നു.രക്തയോട്ടം കുറയുന്നതും ഓക്‌സിജന്‍ ആവശ്യത്തിന് ലഭിക്കാതാവുന്നതും മൂലമുണ്ടാകുന്ന ഹൃദയരോഗങ്ങളെ ചെറുക്കാനും ഈ ഒറ്റമൂലി മികച്ചതാണ്.

English summary

Recipes for Heart Disease Prevention

Besides consuming a healthy diet, you can also consume the following artery-cleaning recipe.
Story first published: Monday, May 29, 2017, 12:45 [IST]
Subscribe Newsletter