ഒടിഞ്ഞകാല്‍ തിരുമ്മിയാല്‍ മരണം ഉറപ്പ്‌, കാരണം

Posted By:
Subscribe to Boldsky

ഈ അടുത്ത കാലത്ത് നമ്മളെല്ലാവരേയും ഞെട്ടിച്ച വാര്‍ത്തയാണ് അമ്മ മകന്റെ ഒടിഞ്ഞ കാലില്‍ എണ്ണയിട്ട് തിരുമ്മിയതു കാരണം മകന്‍ മരിച്ചത്. ഡല്‍ഹിയിലായിരുന്നു സംഭവം. എന്നാല്‍ പെട്ടെന്നുണ്ടായ മരണകാരണം എന്തെന്ന് കണ്ടെത്താന്‍ ആദ്യം കഴിഞ്ഞതുമില്ല. പക്ഷേ പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് ഒടിഞ്ഞ കാല്‍ തിരുമ്മിയതാണ് മരണ കാരണം എന്ന് മനസ്സിലായത്.

എന്നാല്‍ ഒടിഞ്ഞ കാലില്‍ തിരുമ്മിയതിനെത്തുടര്‍ന്ന് മരണം സംഭവിച്ചതെങ്ങനെ എന്ന് ഏതൊരു സാധാരണക്കാരനും മനസ്സിലാക്കേണ്ട അല്ലെങ്കില്‍ നിര്‍ബന്ധമായും അറിയേണ്ട കാര്യമാണ്. പരിക്കേറ്റ കാലില്‍ രൂപപ്പെട്ട രക്തക്കട്ടയാണ് മരണത്തിലേക്ക് നയിച്ചത്. തിരുമ്മിയതിനെത്തുടര്‍ന്ന് ഈ രക്തക്കട്ട ഹൃദയധമനിയില്‍ എത്തിയതാണ് മരണത്തിലേക്ക് നയിച്ചത്. ഇലുമ്പിപ്പുളിയിലെ ആയുസ്സിന്‍ രഹസ്യം

 എങ്ങനെ രക്തക്കട്ട ഹൃദയത്തിലെത്തി?

എങ്ങനെ രക്തക്കട്ട ഹൃദയത്തിലെത്തി?

ഏത് വേദനയ്ക്കും പരിഹാരം കാണാന്‍ നമ്മളാദ്യം ചെയ്യുന്ന ഒന്നാണ് ഉഴിച്ചില്‍. എന്നാല്‍ അപകടം പറ്റിയ സ്ഥലങ്ങളില്‍ ഉഴിയുമ്പോള്‍ രക്തക്കുഴലുകള്‍, സിരകള്‍ എന്നിവ വഴി കട്ടപിടിച്ച രക്തം ഹൃദയത്തിലേക്കെത്തുന്നു.

 രക്തപ്രവാഹം തടസ്സപ്പെടുന്നു

രക്തപ്രവാഹം തടസ്സപ്പെടുന്നു

ഇതിനെത്തുടര്‍ന്ന് രക്തക്കട്ട ഹൃദയത്തിലേക്കുള്ള രക്തപ്രവാഹത്തെ തടസ്സപ്പെടുത്തുകയാണ് ചെയ്യുന്നത്. ഇതാകട്ടെ ഹൃദയത്തിന് തൊട്ട് സ്ഥിതി ചെയ്യുന്ന ശ്വാസകോശത്തെക്കൂടി തടസ്സപ്പെടുത്തുന്നു.

 എബോളിസം

എബോളിസം

എബോളിസം എന്നാണ് വൈദ്യശാസ്ത്രം ഈ അവസ്ഥയെ വിളിയ്ക്കുന്നത്. എന്തെങ്കിലും കാരണങ്ങളാലോ വസ്തുക്കളാലോ ശരീരത്തിലെ രക്തക്കുഴലുകളില്‍ ഭാഗികമായോ പൂര്‍ണമായോ തടസ്സം നേരിടുന്ന അവസ്ഥയാണ് എബോളിസം.

 എബോളിസത്തിന്റെ കാരണം

എബോളിസത്തിന്റെ കാരണം

എബോളിസത്തിന് നിരവധി കാരണങ്ങള്‍ ഉണ്ട്. എന്നാല്‍ ഇവയില്‍ പ്രധാനപ്പെട്ടചില കാരണങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. ഏവ എന്തൊക്കെയെന്ന് നോക്കാം. ഇത്തരത്തില്‍ രൂപപ്പെടുന്ന രക്തക്കട്ടകളാണ് പ്രധാന കാരണം.

കാരണങ്ങള്‍

കാരണങ്ങള്‍

അമ്‌നിയോട്ടിക് ദ്രവം, കൊഴുപ്പ് നിറഞ്ഞ കുമിളകള്‍, വാതക രൂപത്തിലുള്ള വായു എന്നിവയെല്ലാം ഇത്തരത്തില്‍ എബോളിസത്തിന്റെ പ്രധാന കാരണങ്ങളാണ്.

ഇത്തരം അവസ്ഥകള്‍ എങ്ങനെ?

ഇത്തരം അവസ്ഥകള്‍ എങ്ങനെ?

എബോളിസത്തിന് കാരണമാകുന്ന ചില അവസ്ഥകള്‍ ഉണ്ട്. മുകളില്‍ പറഞ്ഞതു പോലെ ഒടിഞ്ഞ കാല്‍ തിരുമ്മുമ്പോള്‍ ഉണ്ടാവുന്ന അപകടം. ഇതല്ലാതെ ഏതൊക്കെ അവസ്ഥകളില്‍ ഇത്തരമൊന്ന് ഉണ്ടാവും എന്ന് നോക്കാം.

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍

വെരിക്കോസ് വെയിന്‍ ഉള്ള ആളുകള്‍ ഇത്തരം അവസ്ഥയെ ശ്രദ്ധിക്കണം. കാല്‍ അനാവശ്യമായി തിരുമ്മുന്നതിനോ വൈദഗ്ധ്യമില്ലാത്തവരെ കൊണ്ട് ഉഴിയാനോ നില്‍ക്കരുത്.

സിരകളിലെ പരുക്കുകള്‍

സിരകളിലെ പരുക്കുകള്‍

സിരകളില്‍ ഉണ്ടാവുന്ന പരിക്കുകളും എബോളിസത്തിന്റെ സാധ്യത വര്‍ദ്ധിപ്പിക്കുന്ന ഒന്നാണ്.

ശസ്ത്രക്രിയകള്‍

ശസ്ത്രക്രിയകള്‍

വയറ്, ഇടുപ്പ് തുടങ്ങിയ ഭാഗങ്ങളില്‍ നമ്മള്‍ ചെയ്യുന്ന ശസ്ത്രക്രിയകളാണ് മറ്റൊന്ന്. ഇത്തരം ശസ്ത്രക്രിയകളുടെ ഫലമായി ചിലപ്പോഴെങ്കിലും അപൂര്‍വ്വമായി എബോളിസമെന്ന അവസ്ഥയുണ്ടാവാം.

രക്തക്കട്ടകള്‍ എങ്ങനെ?

രക്തക്കട്ടകള്‍ എങ്ങനെ?

സിരയില്‍ രക്തക്കട്ട രൂപെ കൊള്ളാന്‍ 15-20 ദിവസം വരെയാണ് സാധാരണ എടുക്കുന്നത്. ഇവയാകട്ടെ ഉഴിയുന്നതിന്റെ ഫലമായി സിരകളില്‍ നിന്നും വിട്ട് യാത്രയാരംഭിയ്ക്കുന്നു. ഇത് പിന്നീട് ഹൃദയത്തിലെത്തുകയും പിന്നീട് ശ്വാസകോശധമനിയില്‍ തടസ്സം സൃഷ്ടിയ്ക്കുകയും ചെയ്യുന്നു.

ലക്ഷണങ്ങള്‍

ലക്ഷണങ്ങള്‍

ഇത്തരം അവസ്ഥയുണ്ടായാല്‍ ശരീരം ചില ലക്ഷണങ്ങള്‍ പ്രകടിപ്പിക്കും. നെഞ്ച് വേദന, ശരീരം നീലനിറത്തിലാവുക, ഉയര്‍ന്ന താപനില, രക്തസമ്മര്‍ദ്ദം കുറയുക, കാലില്‍ നീര്‍ക്കെട്ട്, നെഞ്ചിടിപ്പ് വര്‍ദ്ധിക്കുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.

English summary

Surprising Risks for Deep Vein Thrombosis

Genetics, hormones, and even whether you were a premature baby can affect your chances of developing the blood clots of DVT.
Story first published: Tuesday, May 30, 2017, 17:00 [IST]