For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശരീരാകൃതി നോക്കി വയറു കുറയ്ക്കും ഡയറ്റ്

|

വയറും തടിയും തന്നെയാണ് എപ്പോഴും എല്ലാവരുടേയും പ്രശ്‌നം. പ്രായം എത്ര കുറവാണെങ്കിലും ഇവ രണ്ടും ഉണ്ടാക്കുന്ന മാനസിക വിഷമം ചെറുതൊന്നുമല്ല. പലപ്പോഴും ഇത്തരം പ്രശ്‌നങ്ങള്‍ ചെറുപ്പക്കാരെയാണ് ഏറ്റവും കൂടുതല്‍ ബാധിയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഇതിനെ പ്രതിരോധിയ്ക്കാന്‍ എന്ത് മാര്‍ഗ്ഗം സ്വീകരിക്കാനും പലരും തയ്യാറാകും. വറുത്ത മീന്‍ കഴിയ്‌ക്കുമ്പോള്‍....

എന്നാല്‍ ഇവിടെയെല്ലാം അറിഞ്ഞിരിക്കേണ്ട കാര്യം എന്നത് ഓരോരുത്തരുടേയും ശരീരാകൃതിയ്ക്കനുസരിച്ചായിരിക്കും തടിയും വയറും കൂടുന്നത്. അതുകൊണ്ട് തന്നെ എല്ലാവരും ചെയ്യുന്ന തരത്തിലുള്ള വ്യായാമങ്ങളോ ഡയറ്റോ ഒന്നും പലര്‍ക്കും ഫലപ്രദമാകണമെന്നില്ല. നമ്മുടെ ശരീരാകൃതിക്കനുസരിച്ച് എങ്ങനെ തടിയും വയറും കുറയ്ക്കാം എന്ന് നോക്കാം. അതിനായി ചില ഡയറ്റ് കൂടി പരീക്ഷിച്ചു നോക്കാം. നട്ടപ്പാതിര ചാറ്റിംഗ്, കണ്ണിന്റെ കാര്യം പോക്കാ..

 ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിള്‍ ബോഡി ഷേപ്പ്

ആപ്പിള്‍ ബോഡി ഷേപ്പ് ഉള്ളവരുടെ തൂക്കം പ്രധാനമായും കേന്ദ്രീകരിയ്ക്കുന്നത് ശരീരത്തിന്റെ മധ്യത്തിലായാണ്. ഇടുപ്പിന്റേയും നെഞ്ചിന്റേയും അളവ് ഏകദേശം ഒരുപോലെ ആയിരിക്കും ഇവരില്‍ പലര്‍ക്കും.

ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം

ഇവര്‍ക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നം

ഇവര്‍ക്ക് പ്രധാനമായും ഹൃദയസംബന്ധമായ പ്രശ്‌നങ്ങളാണ് ഉണ്ടാവുന്നത്. ഇത് പ്രായമായവരിലാകട്ടെ ചെറുപ്പക്കാരിലാകട്ടെ തടിയും വയറും കൂടുതലുള്ള എല്ലാവര്‍ക്കും ഒരുപോലെ ഉണ്ടായിരിക്കും. അതുകൊണ്ട് തന്നെ നമ്മുടെ കാര്‍ഡിയോ വാസ്‌കുലര്‍ സിസ്റ്റം കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടതാണ്.

ഡയറ്റിന്റെ കാര്യത്തില്‍

ഡയറ്റിന്റെ കാര്യത്തില്‍

ഉച്ചഭക്ഷണത്തിന് ചോറ് കഴിയ്ക്കുന്നവര്‍ കഴിയ്ക്കുന്നതിന്റെ 50 ശതമാനം പച്ചക്കറികളും പഴങ്ങളും നിര്‍ബന്ധമായും കഴിച്ചിരിക്കണം. ഓട്‌സ് സ്ഥിരമായി കഴിയ്ക്കുന്നതും നല്ലതാണ്. പ്രോട്ടീന്‍ ലഭിയ്ക്കാന്‍ മത്സ്യം, പീസ്, ബീന്‍സ് തുടങ്ങിയവയും ശീലമാക്കുക.

വ്യായാമം ചെയ്യേണ്ടത്

വ്യായാമം ചെയ്യേണ്ടത്

ഭക്ഷണത്തിന്റെ കാര്യത്തില്‍ മാത്രം നിയന്ത്രണം വെച്ചതു കൊണ്ട് കാര്യമില്ല. വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധിക്കണം. യോഗ സ്ഥിരമായി ചെയ്യുന്നതും രാവിലെ 15 മിനിട്ട് നേരം ഓടുന്നതും ശീലമാക്കുക.

പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ്

പിയര്‍ ബോഡി ഷേപ്പ് ഉള്ളവരുടെ ശരീരഭാരം കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത് ശരീരത്തിന്റെ അടിഭാഗത്തായാണ്. അതുകൊണ്ട് തന്നെ ശരീരത്തിലെ വയറിനു താഴെയുള്ള കൊഴുപ്പിന്റെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണം.

 ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഡയറ്റില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തിലും ഇവര്‍ അല്‍പം കൂടുതല്‍ ശ്രദ്ധിക്കണം. കൊഴുപ്പ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണം. കൂടുതലായി ധാന്യങ്ങള്‍ ഭക്ഷണത്തിന്റെ ഭാഗമാക്കണം. ധാന്യങ്ങളോടൊപ്പം കാര്‍ബോഹൈഡ്രേറ്റ് കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാന്‍ ശ്രമിക്കുക. മാത്രമല്ല മത്സ്യം, ചിക്കന്‍ തുടങ്ങിയവ രാത്രി കാലങ്ങളില്‍ ശീലമാക്കുക.

വ്യായാമത്തിന്റെ കാര്യത്തില്‍

വ്യായാമത്തിന്റെ കാര്യത്തില്‍

ഓട്ടമാണ് പ്രധാനമായും വേണ്ടത്. ദിവസവും രാവിലെ അരമണിക്കൂറെങ്കിലും ചുരുങ്ങിയത് ഓടുക. ഇത് തടിയും തൂക്കവും കുറയ്ക്കും എന്നത് നിസ്സംശയം പറയാം.

നീണ്ട് നിവര്‍ന്ന ശരീരം

നീണ്ട് നിവര്‍ന്ന ശരീരം

പ്രത്യേകിച്ച് ആകൃതിയൊന്നും ഇല്ലാതെ നീണ്ടു നിവര്‍ന്ന ശരീരത്തിലും അമിതവണ്ണവും കുടവയറും വന്നാല്‍ എങ്ങനെയിരിക്കുമെന്ന് ചിന്തിച്ചു നോക്കൂ. ഇവരുടെ ശരീരഭാരം താങ്ങുന്നത് മുഴുവന്‍ കാലിലായിരിക്കും.

ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തില്‍ ശ്രദ്ധിക്കാന്‍

ഡയറ്റിന്റെ കാര്യത്തിലാണ് ഇത്തരക്കാര്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടത്. ഹൃദയസംബന്ധമായ അസുഖങ്ങള്‍ പലതും ഇത്തരക്കാരെ പ്രശ്‌നത്തിലാക്കിയേക്കാം. നട്സ്, മത്സ്യം, പച്ചക്കറികള്‍ തുടങ്ങിയവ കൂടുതലായി ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. കൂടാതെ ഭക്ഷണത്തില്‍ നിന്ന് അരിവര്‍ഗ്ഗത്തില്‍ പെട്ട എല്ലാം ഒഴിവാക്കുക.

വ്യായാമത്തിന്റെ കാര്യം

വ്യായാമത്തിന്റെ കാര്യം

വ്യായാമത്തിന്റെ കാര്യത്തിലും അല്‍പം ശ്രദ്ധ കൂടുതല്‍ നല്‍കുക. ഓട്ടം ചാട്ടം എന്നീ വ്യായാമങ്ങള്‍ ഇവര്‍ക്ക് പറ്റിയതല്ല. ഭാരം ഉയര്‍ത്താനും എടുക്കാനും ശ്രമിക്കുക. ശരീരത്തിന്റെ പല മസിലുകളേയും ഉത്തേജിപ്പിച്ച് അമിത കൊഴുപ്പിനെ ഇല്ലാതാക്കാന്‍ ഭാരാദ്വേഹനം തന്നെയാണ് നല്ലതും.

English summary

This is How to Lose Weight for Your Body Type

Check the list below and find the best ways to work out and exactly what kind of fitness routine you require in order to drop weight and belly fat quickly.
Story first published: Tuesday, June 28, 2016, 14:46 [IST]
X
Desktop Bottom Promotion