For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരളില്‍ വിഷമുണ്ടെങ്കില്‍ ചില മുന്നറിയിപ്പ്‌

|

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരള്‍. കരളിന്റെ പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തകരാറുകള്‍ വന്നാല്‍ അത് ശരീത്തതിന്റെ മൊത്തത്തിലുള്ള ആരോഗ്യത്തെ ഇല്ലാതാക്കും എന്നതാണ് വാസ്തവം. കരള്‍ പ്രവര്‍ത്തനരഹിതമായാല്‍ ശാരീരിക പ്രവര്‍ത്തനങ്ങള്‍ ഒന്നും തന്നെ കൃത്യമായ രീതിയില്‍ നടക്കില്ല എന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഈ ലക്ഷണങ്ങളുള്ളവന്‍ ഉത്തമപുരുഷന്‍

ഇന്നത്തെ കാലത്ത് നമ്മുടെ ജീവിത രീതി ഓരോ ദിവസവും മാറിക്കൊണ്ടിരിയ്ക്കുകയാണ്. ജോലിത്തിരക്കും മാനസിക സമ്മര്‍ദ്ദവും ഭക്ഷണ രീതിയിലെ മാറ്റങ്ങളും എല്ലാം നമ്മുടെ ശരീരത്തെ വിഷമാക്കി മാറ്റിക്കൊണ്ടിരിയ്ക്കുകയാണ്. ആണും പെണ്ണും അറിഞ്ഞിരിയ്‌ക്കേണ്ട ആകര്‍ഷണരഹസ്യം

ആരോഗ്യകരമല്ലാത്ത പല ശീലങ്ങളും ഇതിനു പുറകിലുണ്ട്. എന്നാല്‍ കരളിലെ വിഷം കളയാന്‍ ഇനി ആരോഗ്യകരമായ ചില ഭക്ഷണങ്ങളിലൂടെ സാധിയ്ക്കും. അവ ഏതൊക്കെയെന്ന് നോക്കാം.

 വെളുത്തുള്ളി

വെളുത്തുള്ളി

ആരോഗ്യഗുണങ്ങള്‍ നിരവധിയാണ് വെളുത്തുള്ളിയ്ക്ക്. കരള്‍ വൃത്തിയാക്കുന്നതിനും കരളിലടിഞ്ഞു കൂടിയിട്ടുള്ള ടോക്‌സിനെ ഇല്ലാതാക്കുന്നതിനും വെളുത്തുള്ളി മുന്നില്‍ തന്നെയാണ്. വിറ്റാമിന്‍ ബി 6, വിറ്റാമിന്‍ സി എന്നിവയാണ് കരളിലെ രക്തകോശങ്ങളെ സംരക്ഷിക്കുന്നത്. ഇത് വെളുത്തുള്ളിയില്‍ ധാരാളം ഉണ്ട്.

മധുരനാരങ്ങ

മധുരനാരങ്ങ

മധുരനാരങ്ങയും നമ്മുടെ നാട്ടില്‍ സ്ഥിരമായി ലഭിയ്ക്കുന്ന ഒരു പഴമാണ്. വിറ്റാമിന്‍ സിയും ഗ്ലൂട്ടാത്തിയോണും കൊണ്ട് സമ്പുഷ്ടമാണ് മധുരനാരങ്ങ. ഇത് കരള്‍ രോഗത്തെ ശരീരത്തിനടുത്തേക്ക് അടുപ്പിക്കുക കൂടിയില്ല. മാത്രമല്ല ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തിലും മുന്നില്‍ തന്നെയാണ്.

 പച്ചക്കറി

പച്ചക്കറി

പച്ചക്കറികള്‍ ആരോഗ്യത്തിന് എത്ര മാത്രം ഗുണങ്ങള്‍ ചെയ്യുന്ന ഒന്നാണെന്ന് നമുക്കെല്ലാം അറിയാം. ആയുസ്സു വരെ വര്‍ദ്ധിപ്പിക്കാന്‍ പച്ചക്കറികള്‍ക്ക് കഴിയും. ചീര, മുരിങ്ങ, തക്കാളി തുടങ്ങിയ പച്ചക്കറികള്‍ യാതൊരു വിധത്തിലുള്ള രാസവസ്തുക്കളും ഉപയോഗിക്കാതെയുള്ള ഉപയോഗം കരളില്‍ അടിഞ്ഞു കൂടിയിട്ടുള്ള വിഷത്തെ എന്നന്നേക്കുമായി ഇല്ലാതാക്കുന്നു. കിടപ്പറയില്‍ പുരുഷന് കരുത്തേകും ഭക്ഷണം

ആവക്കാഡോ

ആവക്കാഡോ

ഇന്നത്തെ കാലത്ത് മദ്യപിക്കുന്നവരില്‍ മാത്രമല്ല അല്ലാത്തവരിലും കരള്‍ രോഗം പിടിമുറുക്കിയിട്ടുണ്ട്. ജീവിത രീതിയിലുള്ള മാറ്റങ്ങള്‍ തന്നെയാണ് ഇതിന് കാരണം. എന്നാല്‍ ഇവയെ മറികടക്കാന്‍ ആവക്കാഡോ കഴിയ്ക്കുന്നത് ശീലമാക്കാം. ഇത് കരളിന്റെ ആരോഗ്യത്തെ സംരക്ഷിക്കുകയും കൊളസ്‌ട്രോള്‍ ലെവല്‍ കൃത്യമാക്കുകയും ചെയ്യും.

 വാള്‍നട്ട്

വാള്‍നട്ട്

കരളിലുള്ള അമോണിയയെ വേര്‍തിരിയ്ക്കാന്‍ ഏറ്റവും പറ്റിയ ഒന്നാണ് വാള്‍നട്ട്. ഒമേഗ 3 ഫാറ്റി ആസിഡ്, അമിനോ ആസിഡ് എന്നിവ വാള്‍നട്ടില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് കരളിലെ വിഷത്ത അല്‍പാല്‍പമായി പുറത്ത് തള്ളി കരള്‍ ക്ലീനാക്കുന്നു.

മഞ്ഞള്‍

മഞ്ഞള്‍

ഏത് വിഷത്തേയും പ്രതിരോധിയ്ക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. ഇത് കരളിലെ കോശങ്ങളെ പുനരുജ്ജീവിപ്പിക്കുകയും കരള്‍ രോഗങ്ങളുള്‍പ്പടെയുള്ള ഗുരുതരമായ അവസ്ഥയെ ലഘൂകരിക്കുകയും ചെയ്യുന്നു.

ആപ്പിള്‍

ആപ്പിള്‍

ദിവസവും ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റാം എന്ന് പറയുന്നത് വെറുതേയല്ല. കാരണം ആപ്പിള്‍ കഴിയ്ക്കുന്നതിലൂടെ ശരീരത്തിലെ ടോക്‌സിനുകളെല്ലാം ഇല്ലാതാവുന്നു.

 നാരങ്ങ

നാരങ്ങ

സിട്രസ് ആണ് നാരങ്ങയുടെ പ്രത്യേകത. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുള്ളതിനാല്‍ ഇത് ശരീരത്തെ വിഷരഹിതമാക്കുന്നു. നാരങ്ങ നീര് പിഴിഞ്ഞ് വെള്ളം കുടിയ്ക്കുന്നത് എന്തുകൊണ്ടും കരളിന്റെ പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കുന്നു.

കാബേജ്

കാബേജ്

കരളിലെ കോശങ്ങലുടെ പുനരുജ്ജീവനത്തിനും ടോക്‌സിന്‍ എന്നറിയപ്പെടുന്ന വിഷവസ്തു പൂര്‍ണമായും ഇല്ലാതാക്കാനും കാബേജിന് കഴിയുന്നു.

 ഒലീവ് ഓയില്‍

ഒലീവ് ഓയില്‍

ഒലീവ് ഓയിലാണ് മറ്റൊന്ന്. ഓലീവ് ഓയില്‍ ശരീരത്തിന് അനാരോഗ്യകരമായി നില കൊള്ളുന്ന ടോക്‌സിനെ വലിച്ചെടുക്കുന്നു. കരളിന് ആരോഗ്യം നല്‍കുകയും ചെയ്യുന്നു. നാരങ്ങയിലെ സൂപ്പര്‍ പവ്വര്‍ അറിയുമോ?

English summary

These 10 Foods Detox Your Liver Fast

If you have a fatty liver or just want to detox, you should try eating the following liver cleanse foods.
X
Desktop Bottom Promotion