Latest Updates
-
ബംഗളൂരുവിലും ചെന്നൈയിലും കനത്ത മഴ: ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു, യാത്രക്കാർ ശ്രദ്ധിക്കുക -
വിദ്യാരംഭം 2026: കുരുന്നുകളെ എഴുത്തിനിരുത്താൻ ഒരുങ്ങുകയാണോ? ക്ഷേത്രങ്ങളിൽ പോകുമ്പോൾ ഈ കാര്യങ്ങൾ മറക്കരുത് -
ചെന്നൈയിൽ ഇന്ന് കടുത്ത വെയിൽ; പുറത്തിറങ്ങും മുൻപ് ഈ കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും! -
വിജയദശമിക്ക് സ്വർണം വാങ്ങിയോ? വീട്ടിൽ ലോക്കർ വെക്കാൻ വാസ്തു പറയുന്ന ഈ ദിശ സമ്പത്ത് വർധിപ്പിക്കും -
ഉത്സവകാല യാത്രാത്തിരക്ക്: കേരളത്തിലേക്ക് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; അറിയേണ്ടതെല്ലാം -
വിജയദശമിക്ക് മുൻപ് വീട്ടിൽ ഈ മാറ്റങ്ങൾ വരുത്തൂ; ഐശ്വര്യവും പോസിറ്റീവ് ഊർജ്ജവും കൂടും! -
മുംബൈയിലെ കനത്ത പുകമഞ്ഞ്; ചർമ്മവും മുടിയും കണ്ണുകളും സുരക്ഷിതമാക്കാൻ ഈ മുൻകരുതലുകൾ മറക്കരുത് -
ഇന്ത്യ-വെസ്റ്റ് ഇൻഡീസ് ഫൈനൽ പോരാട്ടം: ബെംഗളൂരുവിൽ മഴ ഭീഷണി, ടോസ് നിർണ്ണായകം; ആരാധകർ അറിയേണ്ടതെല്ലാം! -
കേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രത പാലിക്കാൻ നിർദേശം -
2026 തുലാം സംക്രാന്തി: പുണ്യകാലം പകൽ തന്നെ; ദാനധർമ്മങ്ങൾക്കും പൂജകൾക്കും ശ്രദ്ധിക്കേണ്ട കൃത്യമായ സമയം ഇതാ
ആണും പെണ്ണും അറിഞ്ഞിരിയ്ക്കേണ്ട ആകര്ഷണരഹസ്യം
ലോകമുണ്ടായ കാലം മുതല് തന്നെ പര്സപരാകര്ഷണം എന്നത് സ്ത്രീയിലും പുരുഷനിലും ഉള്ളതാണ്. സൗന്ദര്യമാണ് ഇതിന്റെ അടിസ്ഥാനം എന്ന് പറയുന്നത് സത്യമല്ല. കാരണം സെക്സ് അപ്പീല് ഒരിക്കലും സൗന്ദര്യത്തെ കേന്ദ്രീകരിച്ചിട്ടുള്ളതല്ല എന്നത് തന്നെ കാര്യം. സൗന്ദര്യവും സെക്സ് അപ്പീലും തമ്മില് ബന്ധമില്ല. കിടപ്പറയില് പുരുഷന് കരുത്തേകും ഭക്ഷണം
ഒരാള്ക്ക് സൗന്ദര്യമുണ്ടെന്ന് കരുതി ഒരിക്കലും സെക്സ് അപ്പീല് ഉണ്ടാവണം എന്നില്ല. ഇണയിലെ ലൈംഗിക താല്പ്പര്യം ഉണര്ത്താനുള്ള കഴിവിനെയാണ് പലപ്പോഴും സെക്സ് അപ്പീല് എന്നതു കൊണ്ട് ഉദ്ദേശിയ്ക്കുന്നത്. ആണും പെണ്ണും അറിഞ്ഞിരിയ്ക്കേണ്ട ചില ആകര്ഷണരഹസ്യങ്ങള് ഉണ്ട്. അവ എന്താണെന്ന് നോക്കാം. സ്ത്രീകളില് നിപ്പിള് രണ്ടില് കൂടുതല്?

എന്താണ് സെക്സ് അപ്പീല്
സ്ത്രീയിലും പുരുഷനിലും ലൈംഗിക വികാരം ഉണര്ത്താന് സഹായകമാകുന്ന എന്തിനേയും സെക്സ് അപ്പീല് എന്ന് പറയാം. ശബ്ദം, നിറം, ഉയരം, ആകാരവടിവ് ഇത്തരത്തില് എന്തും പരസ്പരം ആകര്ഷകത്വം ഉണ്ടാക്കുന്നു.

വശ്യമായ നോട്ടവും വാക്കും
പലപ്പോഴും സ്ത്രീകളിലാണ് ഇത്തരത്തില് ഒരു ആകര്ഷകത്വം തോന്നുന്നത്. അവരുടെ വശ്യമായ രീതിയിലുള്ള നോട്ടത്തിലും പലരും ആകര്ഷിക്കപ്പെടുന്നു. പുരുഷനാണെങ്കില് സംസാരത്തിലൂടെയായിരിക്കും മറ്റുള്ളവരുടെ ശ്രദ്ധ ആകര്ഷിക്കുന്നത്.

കാണുന്നവരുടെ മനസ്സ്
എപ്പോഴും ഇത്തരത്തില് തന്നെയായിരിക്കണം എന്നില്ല. കാരണം മുലയൂട്ടുന്ന ഒരു അമ്മയെ കാണുമ്പോള് സാമാന്യ ബോധമുള്ള ഒരു പുരുഷനും ലൈംഗിക വിചാരങ്ങള് ഉണ്ടാവില്ല. അതുകൊണ്ട് തന്നെ കാഴ്ചക്കാരുടെ മനസ്സിനെ അതെങ്ങനെ ബാധിയ്ക്കുന്നു എന്നതും ശ്രദ്ധേയമാണ്.

വൃത്തിയായിരിക്കുക
ശരീരം വൃത്തിയായി സൂക്ഷിക്കുകയും വൃത്തിയായ് അണിഞ്ഞോരുങ്ങി നടക്കുന്നവരിലും പലര്ക്കും ആകര്ഷണം തോന്നാം.

സ്വന്തം ശരീരത്തെ അംഗീകരിയ്ക്കുക
സ്വന്തം ശരീരത്തെ അംഗീകരിയ്ക്കാന് പഠിയ്ക്കുക. സൗന്ദര്യമില്ല, നിറമില്ല എന്ന കോംപ്ലക്സുകള് മനസ്സില് നിന്നും മാറ്റിവെയ്ക്കുക. പരസ്പരാകര്ഷണത്തത്തിന് ഇതും ഒരു പരിധി വരെ സഹായിക്കും.

ശരീര ഗന്ധം
ശരീരഗന്ധത്തിനും ലൈംഗിക താല്പ്പര്യം ഉണര്ത്തുന്നതില് വളരെ വലിയ പങ്കാണ് ഉള്ളത്. സ്ത്രീകളിലെ ഗന്ധം പലപ്പോഴും പുരുഷനെ അവരിലേക്കാകര്ഷിക്കുന്നു.

സ്മാര്ട്ടാവുക
സ്മാര്ട്ടാവുക എന്നതാണ് മറ്റൊന്ന്. എന്നാല് ഓവര്സ്മാര്ട്ടാവാതിരിയ്ക്കാന് പ്രത്യേകം ശ്രദ്ധിക്കുക. കാരണം ഓവര്സ്മാര്ട്ടാവുന്നവരെ ഒഴിവാക്കാനാണ് പലരും ശ്രമിക്കുക.

ആകാരവടിവ്
ശരീരത്തിന്റെ ആകര്ഷണമാണ് മറ്റൊന്ന്, നല്ല അവയവഭംഗിയും ആകാരവടിവുമുള്ള സ്ത്രീകളെയായിരിക്കും പുരുഷന്മാര് ലൈംഗിക താല്പ്പര്യത്തോടു കൂടി ശ്രദ്ധിക്കുന്നത്.



Click it and Unblock the Notifications
