For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാരങ്ങയിലെ സൂപ്പര്‍ പവ്വര്‍ അറിയുമോ?

By Super Admin
|

നിങ്ങളുടെ ആരോഗ്യവും സൗന്ദര്യവും സംരക്ഷിക്കാന്‍ നാരങ്ങയ്ക്ക് ധാരളം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. അതും ഒരു കെമിക്കല്‍സും ഉപയോഗിക്കാതെ എല്ലാം വളരെ പ്രകൃതിദത്തമായ രീതിയില്‍ തന്നെ. ഇതിന്റെ പരിണിതഫലം അത്ഭുതകരവുമായിരിക്കും. വീട്ടിലേയ്‌ക്കു പണവും ഐശ്വര്യവും ഒഴുകാന്‍....

സൗന്ദര്യസംരക്ഷണത്തിനും ആരോഗ്യസംരക്ഷണത്തിനും മാത്രമല്ല നാരങ്ങ ഉപയോഗിക്കുന്നത്. അതല്ലാതെയും നിരവധി ഉപയോഗങ്ങളാണ് നാരങ്ങ കൊണ്ട് ഉള്ളത്. എന്തൊക്കെയാണ് നാരങ്ങ കൊണ്ട് ഉള്ള ഉപയോഗങ്ങള്‍ എന്ന് നോക്കാം.

കീടനാശിനികളെ കഴുകികളയുന്നു

കീടനാശിനികളെ കഴുകികളയുന്നു

ഇന്ന് മാര്‍ക്കറ്റില്‍ ലഭിക്കുന്ന മിക്ക പഴങ്ങളിലും പച്ചക്കറികളിലും അതിന്റെ ഫ്രെഷ്‌നസ് നിലനിര്‍ത്താന്‍ വേണ്ടി പലതരത്തിലുളള കീടനാശിനികള്‍ ഉപയോഗിക്കുന്നുണ്ട്. വീട്ടില്‍തന്നെ കീടനാശിനികളെ കഴുകികളയാനുളള മാര്‍ഗമാണ് നാരങ്ങ പ്രയോഗം. പഴങ്ങളും പച്ചക്കറികളും വെറുതെ വെളളമൊഴിച്ചു കഴുകികന്നതിനു പകരം ആ വെളളത്തില്‍ കുറച്ച് നാരങ്ങ നീരൊഴിച്ച് കഴുകുക.

മൈക്രോവേവ് വൃത്തിയാക്കാന്‍

മൈക്രോവേവ് വൃത്തിയാക്കാന്‍

നിങ്ങളുടെ മൈക്രോവേവ് നാനാവിധമായി കിടക്കുകയാണോ വൃത്തിയായി ക്ലീന്‍ ചെയ്യേണ്ട ആവിശ്യമുണ്ടോ എങ്കില്‍ നാരങ്ങ നിങ്ങളുടെ മൈക്രോവേവില്‍ പറ്റിപ്പിടിച്ച കറയും ഗ്രീസം മാറ്റി മെക്രോവേവിനെ പുതുപുത്തന്‍പോലാക്കുന്നു.

 ചോറ് കട്ടപിടിക്കാതിരിക്കാന്‍

ചോറ് കട്ടപിടിക്കാതിരിക്കാന്‍

ചോറ് തമ്മില്‍ ഒട്ടാതെ എടുക്കുക എന്നത് അല്‍പ്പം പ്രയാസപ്പെട്ട കാര്യംതന്നെയാണ്. ഇതിന് വളരെ ലളിതമായ മാര്‍ഗമാണ് അരി തിളപ്പിക്കുന്നതിന് മുമ്പ് ഒരു ടീ സ്പൂണ്‍ നാരങ്ങ നീര്‍ ചേര്‍ത്ത് തിളപ്പിക്കുക.

 പഞ്ചസാര പാവ് കട്ടിയാവുന്നത് തടയുന്നു

പഞ്ചസാര പാവ് കട്ടിയാവുന്നത് തടയുന്നു

പഞ്ചസാര പാവ് കട്ടിയാവാതിരിക്കാന്‍ നാരങ്ങയും സഹായിക്കും. സാധാരണ നിങ്ങള്‍ ചെയ്യുന്നത് പഞ്ചസാര പാവ് ഉണ്ടാക്കിയതിനുശേഷം വായു കടക്കാത്ത പാത്രത്തില്‍ അടച്ച് തണുപ്പില്‍ സൂക്ഷിക്കുക എന്നതാണല്ലോ. ഇങ്ങനെ സൂക്ഷിക്കുന്ന പാത്രത്തില്‍ അല്‍പ്പം നാരങ്ങതൊലി ചേര്‍ത്താല്‍ മതി. പഞ്ചസാര പാവ് കട്ടപിടിക്കാതിരിക്കാന്‍ സഹായിക്കും.

പാത്രങ്ങളിലെ കറ

പാത്രങ്ങളിലെ കറ

പാത്രങ്ങളിലും പൈപ്പുകളിലും വെളുപ്പു നിറത്തില്‍ കട്ടിയായി കാണുന്ന അടയാളങ്ങള്‍, അടുക്കളയില്‍ പാത്രങ്ങള്‍ വെളളവുമായുളള നിരന്തര സംസര്‍ഗത്തില്‍ പാത്രത്തില്‍ കാല്‍സ്യം കാര്‍ബണേറ്റ് അടിഞ്ഞ് ഉണ്ടാവുന്നതാണിത്. നാരങ്ങയുടെ അംമ്ലത്വ സ്വഭാവം ഇത്തരം വെളുത്ത പാടുകള്‍ തുടച്ചു നീക്കുന്നു.

ചോപ്പിങ് ബോഡ് വൃത്തിയാക്കാന്‍

ചോപ്പിങ് ബോഡ് വൃത്തിയാക്കാന്‍

പച്ചക്കറികള്‍ കട്ട് ചെയ്യാന്‍ ഉപയോഗിക്കുന്ന ബോഡ് ധാരാളം ഉപയോഗത്തിനു ശേഷം നിറം മങ്ങുന്നുണ്ടോ എങ്കില്‍ ഒരു നാരങ്ങ ഉപയോഗിച്ച് ചോപ്പിങ് ബോഡ് വൃത്തിയാക്കുക. ഇങ്ങനെ ചെയ്യുന്നതോടെ തിളക്കമുളളതും വൃത്തിയുളളതുമായ പുതുപുത്തന്‍ ചോപ്പിങ് ബോഡ് ലഭിക്കുന്നതാണ്.

 നെയില്‍പോളിഷ് റിമൂവര്‍

നെയില്‍പോളിഷ് റിമൂവര്‍

പെട്ടൊന്നൊരു പാര്‍ട്ടിക്ക് പോവുമ്പോഴാണ് നെയില്‍പോളിഷ് റിമൂവറന്റെ കുപ്പികാലിയാത് കാണുന്നതെങ്കിലോ ടെന്‍ഷന്‍ വേണ്ട നാരങ്ങ ഫ്രിഡ്ജില്‍ ഉണ്ടോ എന്ന് നോക്കിയാല്‍ മതി. നാരങ്ങ ഒരു നെയില്‍പോളിഷ് റിമൂവര്‍ ആയി പ്രവര്‍ത്തിക്കുന്നു.

ബാത്ത്‌റൂം ക്ലീന്‍ ചെയ്യാന്‍

ബാത്ത്‌റൂം ക്ലീന്‍ ചെയ്യാന്‍

ബാത്ത്‌റൂമും ടൈല്‍സും ബാത്ത്ഡബും ക്ലീന്‍ ചെയ്യുക എന്നത് പിടിപ്പത് പണി തന്നെ. സ്ഥിരമായി സോപ്പിന്റെയും എണ്ണയുടെയും ഉപയോഗം ബാത്ത്‌റൂമില്‍ വഴുവഴുത്തതും വൃത്തിയില്ലാത്തുമായ അടയാളങ്ങള്‍ ഉണ്ടാക്കുന്നു. കുറച്ച് ഉപ്പും നാരങ്ങയും പ്രയോഗിച്ച് നോക്കു വളരെ നല്ല മാറ്റം ലഭിക്കും.

 ഉറുമ്പ് ശല്യത്തിന്.

ഉറുമ്പ് ശല്യത്തിന്.

വീട്ടില്‍ ഉറുമ്പ് ശല്യം ഉണ്ടോ, ഉറുമ്പിനെ തുരത്താന്‍ വളരെ പ്രകൃതിദത്തമായ മാര്‍ഗമാണ് നാരങ്ങ പ്രയോഗം. നാരങ്ങയുടെ ഗന്ധവും അംമഌ്വ സ്വഭാവവും ഉറുമ്പുകള്‍ക്ക് നിരനിരയായി സഞ്ചരിക്കുന്നത് തടസപ്പെടുത്തുന്നു.

ചെള്ള് ശല്ല്യം തടയുന്നു

ചെള്ള് ശല്ല്യം തടയുന്നു

പലപ്പോഴും ചെള്ള് ശല്യം വളരെ വലിയ ശല്യമായി തന്നെ നമുക്ക് അനുഭവപ്പെടാറുണ്ട്. ഇതിനെ തുരത്താന്‍ നാരങ്ങ വളരെയധികം ഫലപ്രദമാണ്.

Read more about: lemon home വീട്
English summary

Amazing Lemon Hacks You Must Know

When life gives you lemons, you must make lemonade. Well, apart from making your favorite lemonade, lemons can be used for various other purposes, too.
Story first published: Tuesday, October 4, 2016, 15:50 [IST]
X
Desktop Bottom Promotion